ധനപ്രതിസന്ധി കാലത്തെ സർക്കാർ ഇരട്ടത്താപ്പുകൾ


കോവിഡ് തളർത്തിയ കേരളത്തെ കരകയറ്റുന്നതിനും െചലവുകൾ ചുരുക്കി വരുമാനം വർധിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ നിശ്ചയിച്ചിരിക്കുന്നത് വ്യത്യസ്തമായ രണ്ടു സമിതികളെയാണ്. രണ്ടു സമിതികളുടെയും അംഗങ്ങൾ ഭരണകൂട നിർവഹണത്തിലെ ഏറ്റവും പ്രഗല്​ഭരും ഭരണസിരാേകന്ദ്രത്തെ നയിക്കുന്നവരുമാണ്. ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്, ധനവിനിയോഗ സെക്രട്ടറി സഞ്ജയ് കൗൾ, നഗരവികസന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരുള്ള, സി.ഡി.എസ് ഡയറക്ടർ ​പ്രഫ. സുനിൽ മാണി നേതൃത്വം വഹിക്കുന്ന സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മുൻ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം അധ്യക്ഷനായ കമ്മിറ്റിയിലുള്ളത് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ആസൂത്രണ ബോർഡ് അംഗം ആർ. രാംകുമാറുമാണ്. അവരുടെ പഠനം, വരുന്ന ആഴ്ചയിലാണ് സർക്കാർ മേശപ്പുറത്ത് ഔദ്യോഗികമായി സമർപ്പിക്കുകയെങ്കിലും അതിലെ പ്രധാന നിർദേശങ്ങൾ ഇതിനകം പുറത്തുവന്നിരിക്കുന്നു. കേരളത്തി​െൻറ സാമ്പത്തിക ഭാവിയെ കുറിച്ച് രണ്ടു സമിതികളുടെ പഠനങ്ങളും എത്തിച്ചേരുന്ന ഉത്തരങ്ങൾ ഏകദേശം സമാനമാ​െണന്നാണ് പ്രഥമ വായന ബോധ്യപ്പെടുത്തുന്നത്. 

വരുമാന വർധനക്ക്​ കെ.എം. എബ്രഹാം സമിതിയുടെ പ്രധാന നിർദേശം സർക്കാർ ജനങ്ങൾക്ക് നൽകുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് അമ്പത് ശതമാനമോ ഇരട്ടിയോ വർധിപ്പിക്കുക എന്നതാണ്. വിശേഷിച്ച്, സംസ്ഥാനം ഏറെ പണം ചെലവഴിക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ. സുനിൽ മാണി സമിതി ആവശ്യപ്പെടുന്നതാകട്ടെ, ചെലവുകൾ അടിയന്തരമായി ചുരുക്കാൻ ജീവനക്കാരുടെ വിരമിക്കൽ പ്രായം രണ്ടുവർഷമെങ്കിലും വർധിപ്പിക്കുക, അനാവശ്യ തസ്തികകൾ ഒഴിവാക്കുക, നിയമനങ്ങൾ രണ്ടുവർഷത്തേക്ക് ഒഴിവാക്കുക, ശമ്പളമില്ലാത്ത അവധികൾ നിയന്ത്രിക്കുക, അവധിയാനുകൂല്യങ്ങൾ വേ​െണ്ടന്നുവെക്കുക, വിവിധ വകുപ്പുകളിെല ജീവനക്കാരുടെ പാറ്റേണുകൾ പുനഃപരിശോധിക്കുകയും അധികമുള്ളവരെ പുനർ വിന്യസിക്കുകയും ചെയ്യുക എന്നുതുടങ്ങി പൊതുഭരണ സംവിധാനത്തെ സമഗ്രമായി പൊളിച്ചെഴുതാനാണ്. സെക്ര​േട്ടറിയറ്റ് തലങ്ങളിൽ ഡിജിറ്റൽവത്​കരണത്തിലൂടെ മനുഷ്യവിഭവ ശേഷി കുറഞ്ഞിട്ടില്ലെന്ന കണ്ടെത്തലുകൾ മുതൽ എന്തിനാണ് ഇത്രയേ​െറ കമീഷനുകളെന്നു തുടങ്ങി ധാരാളം ചോദ്യങ്ങളും അവരുയർത്തുന്നു.  

കേരളം നേരിടുന്ന ഗുരുതരമായ ധനപ്രതിസന്ധി പരിഹരിക്കാൻ പൊതുഭരണ സംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണിയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന് ധനസ്ഥിതിയും വരുമാനമാർഗങ്ങളും പഠിക്കുന്ന ഏവരും ഏകസ്വരത്തിൽ പറയുന്നതാണ്. തർക്കങ്ങളും വിമർശനങ്ങളും അരങ്ങേറുന്നത് ആ പരിവർത്തനങ്ങളുടെ അന്തസ്സത്ത സാമൂഹികക്ഷേമത്തെ പരിഗണിച്ചാണോ അതല്ല, സാമ്പത്തികചോദനങ്ങളെ മാത്രം വിലയിരുത്തിയാണോ എന്നതിലാണ്. അതു നടപ്പാക്കാൻ സർക്കാറിന് ആത്മാർഥതയുണ്ടോ എന്നതിലും സ്വജനതാൽപര്യങ്ങളുടെ മറയായി മാറ്റങ്ങളെ ദുരുപയോഗിക്കുമോ എന്ന ആശങ്കയിലുമാണ്. യഥാർഥത്തിൽ രണ്ട് കമ്മിറ്റി നിർദേശങ്ങളിലും പുരോഗമനപരമായ നിർദേശങ്ങളോടൊപ്പം അനിവാര്യമായും ഒഴിവാക്കേണ്ടവയുമുണ്ട്. പക്ഷേ, രാഷ്​ട്രീയതാൽപര്യത്തിനു വേണ്ടിയുള്ള ഇരട്ടത്താപ്പുകൾ എല്ലാ മാറ്റങ്ങളുടെയും അടിവേരറുക്കുകയും തകർത്തുകളയുകയും ചെയ്യുന്നുവെന്നതാണ് അനുഭവം. കോവിഡ് പ്രതിസന്ധിയുടെ മൂർധന്യത്തിലാണ് കോ​ടി​ക​ൾ ന​ഷ്​​ട​ത്തി​ലു​ള്ള മ​ല​ബാ​ർ സി​മ​ൻ​റ്​​സി​ൽ, വ​ർ​ഷ​ത്തി​ൽ 50 ല​ക്ഷം രൂ​പ അ​ധി​ക​ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്ന ആറ് ഉന്നത തസ്തിക നി​യ​മ​ന​ത്തി​ന്​ വ്യ​വ​സാ​യ​ വ​കു​പ്പ്​ വിജ്ഞാപനം പുറപ്പെടുവിച്ചത്. സി.​െ​എ.​ടി.​യു നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ലേ​ബ​ർ കോ​ൺ​ട്രാ​ക്​​ട്​ സൊ​സൈ​റ്റി​യി​ലെ 73 പേ​രെ ച​ട്ടം ലം​ഘി​ച്ച്​ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇതേ കമ്പനിയിൽ നി​യ​മി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു. 

ന​ഷ്​​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ല സ്പി​ന്നി​ങ്​​ മി​ല്ലു​ക​ളി​ലും കേ​ര​ള സ്​​റ്റേ​റ്റ് ടെ​ക്സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ടി.​സി) ആ​സ്ഥാ​ന​​ത്തും അ​സി. മാ​നേ​ജ​ർ​മാ​ർ മു​ത​ൽ ക​മ്പ​നി സെ​ക്ര​ട്ട​റി​ വ​രെ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​ന​മി​റ​ങ്ങിയതും കോവിഡ് കാലത്തുതന്നെ. കുടുംബശ്രീയെ മുൻനിർത്തി ഹെൽപർമാരും ഡേറ്റ എൻട്രി ഓപറേറ്റർമാരുമായി ആയിരത്തിലേറെ പേരെ കരാർ നിയമനത്തിനുള്ള പിന്നാമ്പുറ കളികളിലാണ് സംസ്ഥാന വൈദ്യുതി ബോർഡ്. കോവിഡ് കാലം മറയാക്കി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തന്ത്രങ്ങളിൽ മുഴുകിയിരിക്കുകയാണ് സപ്ലൈകോയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡും. ധനപ്രതിസന്ധി പരിഹരിക്കാൻ നിയമനങ്ങൾ മരവിപ്പിക്കാനും സേവനങ്ങളുടെ ഫീസ് വർധിപ്പിക്കാനും ആവശ്യപ്പെടുന്ന രണ്ട് കമ്മിറ്റികളെ നിശ്ചയിച്ച അതേ സർക്കാറാണ് ഇത്രയും ഗുരുതരമായ സ്വജനപക്ഷപാതത്തിനും ചട്ടലംഘനങ്ങൾക്കും നേതൃത്വം വഹിക്കുന്നത്. കോവിഡ് കാലം സ്വന്തക്കാരെ ഇഷ്​ട തസ്തികകളിൽ ഇരിപ്പുറപ്പിക്കാനുള്ള അവസരമാക്കിയാൽ  സർക്കാറിന് നഷ്​ടമാവുക സംസ്ഥാനത്തെ ശരിയായ പരിവർത്തിപ്പിക്കാനുള്ള അസുലഭാവസരമാണ്. അതോടൊപ്പം തകർന്നടിയുക, രാഷ്​​ട്രീയമായ ധാർമികതയും ജനങ്ങളുടെ വിശ്വാസ്യതയുമാണ്. പിന്നെ, സെക്ര​േട്ടറിയറ്റിലെ തട്ടിൻപുറങ്ങളിൽ പൊടിപിടിച്ച് കിടക്കാനായിരിക്കും കമ്മിറ്റി റിപ്പോർട്ടുകളുടെ വിധി.

Tags:    
News Summary - Ecnomic crisis in Kerala-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.