അ​​ന്വേ​​ഷ​​ണ​​മോ മാ​​ധ്യ​​മ​​വേ​​ട്ട​​യോ?



ഡ​​ൽ​​ഹി​​യി​​ലെ ര​​ണ്ടു മാ​​ധ്യ​​മ​സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഒൗ​​ദ്യോ​​ഗി​​ക പ​​രി​​ശോ​​ധ​​ന മാ​​ധ്യ​​മ​​ലോ​​ക​​ത്ത്​ ഉ​​യ​​ർ​​ത്തി​​യ ആ​​ശ​​ങ്ക എ​​ഡി​​റ്റേ​​ഴ്​​​സ്​ ഗി​​ൽ​​ഡ്​ ഓ​​ഫ്​ ഇ​​ന്ത്യ (ഇ.​​ജി) ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ങ്കു​​വെ​​ച്ചു. നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ന​​ട​​പ​​ടി എ​​ന്ന​​തി​​ന​​പ്പു​​റം, സ​​ർ​​ക്കാ​​റി​​നെ വി​​മ​​ർ​​ശി​​ക്കു​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ളെ വ​​രു​​തി​​യി​​ലാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ​​ത്​ എ​​ന്ന​​താ​​ണ്​ കാ​​ര​​ണം. ന്യൂ​​സ്​ ക്ലി​​ക്, ന്യൂ​​സ്​ ലോ​​ൺ​​ഡ്രി എ​​ന്നീ ഓ​​ൺ​​ലൈ​​ൻ മാ​​ധ്യ​​മ​​സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലാ​​ണ്​ ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ നീ​​ണ്ട പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ന്ന​​ത്. ന്യൂ​​സ്​ ലോ​​ൺ​​ഡ്രി​​യി​​ൽ ആ​​ദാ​​യ​​നി​​കു​​തി (ഐ.​​ടി) അ​​ധി​​കൃ​​ത​​രു​​ടെ 'സ​​ർ​​വേ' (റെ​​യ്​​​ഡ​​ല്ല​​ത്രെ!) ഉ​​ച്ച​​ക്ക്​ തു​​ട​​ങ്ങി പാ​​തി​​രാ​​വ​​രെ നീ​​ണ്ടു. ന്യൂ​​സ്​ ക്ലി​​ക്​ ചീ​​ഫ്​ എ​​ഡി​​റ്റ​​ർ പ്ര​​ബീ​​ർ പു​​ര​​കാ​​യ​​ഷ്​​​ഠ​​യു​​ടെ വീ​​ട്ടി​​ൽ 114 മ​​ണി​​ക്കൂ​​റാ​​ണ്​ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​​ൻ​​റ്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ (ഇ.​​ഡി) ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. മു​​മ്പും ഈ ​​സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഐ.​​ടി/​​ഇ.​​ഡി പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ന്നി​​രു​​ന്നു. സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടാ​​ണ്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തെ​​ന്നു​ പ​​റ​​യു​​ന്നു. സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ ആ​രോ​പ​ണം നി​​ഷേ​​ധി​​ക്കു​​ന്നു. മാ​​ത്ര​​മ​​ല്ല, ഇ.​​ജി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​പോ​​ലെ, ഐ.​​ടി നി​​യ​​മം 135 എ ​​പ്ര​​കാ​​ര​​മു​​ള്ള 'സ​​ർ​​വേ'​​യി​​ൽ ച​​ട്ടം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന​​പ്പു​​റ​​ത്ത്​ രേ​​ഖ​​ക​​ൾ നോ​​ക്കു​​ക​​യും പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യും ചെ​​യ്​​​ത​​താ​​യി​​ട്ടാ​​ണ്​ വി​​വ​​രം. അ​​ന്വേ​​ഷ​​ണ​​വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ​േഡ​​റ്റ മാ​​ത്ര​േ​​മ പ​​ക​​ർ​​ത്തി​​യെ​​ടു​​ക്കാ​​വൂ എ​​ന്നു നി​​യ​​മം പ​​റ​​യു​േ​മ്പാ​​ൾ, ന്യൂ​​സ്​ ലോ​​ൺ​​ട്രി സ​​ഹ​​സ്​​​ഥാ​​പ​​ക​​ൻ അ​​ഭി​​ന​​ന്ദ​​ൻ ശേ​​ഖ്​​​റി​​യു​​ടേ​​ത​​ക്കം വ്യ​​ക്​​​തി​​ഗ​​ത ഫ​​യ​​ലു​​ക​​ളും ഇ​-​മെ​​യി​​ലു​​മെ​ല്ലാം ചോ​​ർ​​ത്തി. അ​​ദ്ദേ​​ഹ​​ത്തി​​െ​​ൻ​​റ ലാ​​പ്​​​ടോ​​പ്പി​െ​​ൻ​​റ​​യും മൊ​​ബൈ​​ൽ ഫോ​​ണി​െ​​ൻ​​റ​​യും സ​​മ്പൂ​​ർ​​ണ പ​​ക​​ർ​​പ്പു​​ണ്ടാ​​ക്കി. വാ​​ർ​​ത്താ​​റി​​പ്പോ​​ർ​​ട്ടി​​ങ്ങു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഉ​​റ​​വി​​ട​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ളും സ്വ​​കാ​​ര്യ വി​​വ​​ര​​ങ്ങ​​ളും എ​​ടു​​ത്ത​​ത്​ ച​​ട്ട​​ലം​​ഘ​​ന​​മാ​​ണെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

മാ​​ധ്യ​​മ​​സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​തി​​നു പി​​ന്നി​​ൽ സ്വ​​ത​​ന്ത്ര മാ​​ധ്യ​​മ​​ങ്ങ​​ളെ നി​​ശ്ശ​​ബ്​​​ദ​​രാ​​ക്കാ​​നു​​ള്ള ഉ​​ദ്ദേ​​ശ്യ​​മാ​​ണെ​​ന്നു​ ക​​രു​​താ​​ൻ കാ​​ര​​ണ​​മു​​ണ്ട്. ന​​ട​​പ​​ടി​​ക്ക്​ വി​​ധേ​​യ​​മാ​​കു​​ന്ന​​വ എ​​ല്ലാം സ​​ർ​​ക്കാ​​റി​െ​​ൻ​​റ വീ​​ഴ്​​​ച​​ക​​ളും തെ​​റ്റു​​ക​​ളും ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​വ​​യാ​​ണ്. 2014നു​​ശേ​​ഷം ന​​ട​​പ​​ടി​​ക്കി​​ര​​യാ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ നോ​​ക്കി​​യാ​​ൽ ഇ​​ത്​ വ്യ​​ക്​​​ത​​മാ​​കും. എ​​ൻ.​​ഡി.​​ടി.​​വി, കാ​​ര​​വ​​ൻ, ദ ​​വ​​യ​​ർ എ​​ന്നി​വ ഉ​​ദാ​​ഹ​​ര​​ണം. ഇ​​ത്ത​​രം സ്​​​ഥാ​​പ​​ന​​ങ്ങ​​ളെ ത​​രം​​പോ​​ലെ രാ​​ജ്യ​​ദ്രോ​​ഹം മു​​ത​​ൽ സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടു​​വ​​രെ​​യു​​ള്ള കേ​​സു​​ക​​ളി​​ൽ​​പെ​​ടു​​ത്തു​​ന്നു. 'കാ​​ര​​വ'​െ​​ൻ​​റ പ​​ബ്ലി​​ഷ​​ർ​​ക്കും എ​​ഡി​​റ്റ​​ർ​​ക്കും മ​​റ്റു​​മാ​​യി അ​​ഞ്ചു​ വ്യ​​ത്യ​​സ്​​​ത സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ കേ​​സു​​ണ്ട്. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കെ​​തി​​രെ കേ​​സ്​ മാ​​ത്ര​​മ​​ല്ല, ഓ​​ൺ​​ലൈ​​ൻ ഭീ​​ഷ​​ണി​​ക​​ളും പ​​തി​​വാ​​കു​​ന്നു. 'കാ​​ര​​വ​'െ​​ൻ​​റ ത​​ന്നെ നാ​​ല്​ ജേ​​ണ​​ലി​​സ്​​​റ്റു​​ക​​ൾ​​ക്കു​​നേ​​രെ കൈ​​യേ​​റ്റ​​മു​​ണ്ടാ​​യ ക​​ഴി​​ഞ്ഞ​െ​​കാ​​ല്ലം ഇ​​ന്ത്യ​​യി​​ൽ 67 ജേ​​ണ​​ലി​​സ്​​​റ്റു​​ക​​ളെ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​ത​​തും 200 പേ​​ർ​​ക്കെ​​തി​​രെ അ​​ക്ര​​മ​​മു​​ണ്ടാ​​യ 'ഫ്രീ ​​സ്​​​പീ​​ച്ച്​ ക​​ല​​ക്​​​ടി​വ്​' ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. സ​​ർ​​ക്കാ​​റി​​െ​​ൻ​​റ​​യും ഭ​​ര​​ണ​​പ​​ക്ഷ​​ത്തി​െ​​ൻ​​റ​​യും വി​​വി​​ധ വീ​​ഴ്​​​ച​​ക​​ൾ തെ​​ളി​​വു​​സ​​ഹി​​തം തു​​റ​​ന്നു​​കാ​​ട്ടി​​യ നേ​​ഹ ദീ​​ക്ഷി​​ത്, സു​​പ്രി​​യ ശ​​ർ​​മ, ര​​ച​​ന ഖൈ​​റ, റാ​​ണ അ​​യ്യൂ​​ബ്​ തു​​ട​​ങ്ങി ​അ​​നേ​​കം വ​​നി​​ത ജേ​​ണ​​ലി​​സ്​​​റ്റു​​ക​​ൾ സൈ​​ബ​​ർ തെ​​രു​​വു​​ക​​ളി​​ൽ ഭേ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്നു. റാ​​ണ​​ക്കെ​​തി​​രെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സാ​​മ്പ​​ത്തി​​ക കേ​​സു​മെ​​ടു​​ത്തി​​രി​​ക്കു​​ന്നു. ജ​​മ്മു-​​ക​ശ്​​​മീ​​രി​​ലെ അ​​വ​​സ്​​​ഥ​​യെ​​പ്പ​​റ്റി പ​​റ​​ഞ്ഞ​​തി​​ന്​ 'ഫ്രീ ​​സ്​​​പീ​​ച്ച്​ ക​​ല​​ക്​​​ടി​​വി'​​ലെ ഗീ​​തു ശേ​​ഷി​​യും നോ​​ട്ട​​പ്പു​​ള്ളി​​യാ​​ണ്. സ​​ർ​​ക്കാ​​റി​​നെ​​യോ സ​​ർ​​ക്കാ​​ർ പ​​ക്ഷ​​ക്കാ​​രെ​​യോ സ​​ർ​​ക്കാ​​ർ​​പ​​ക്ഷ കോ​​ർ​​പ​​റേ​​റ്റേു​​ക​​ളെ​​യോ വി​​മ​​ർ​​ശി​​ക്ക​​രു​​ത്​ എ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ്​ ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ നി​​ര​​ന്ത​​രം പു​​റ​​ത്തു​​വി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ക​​ർ​​ഷ​​ക പ്ര​​ക്ഷോ​​ഭം റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​ത എ​​ട്ട്​ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ചെ​​യ്​​​ത 'തെ​​റ്റ്​', പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ ഒ​​രു ക​​ർ​​ഷ​​ക​​ൻ മ​​ര​​ണ​​പ്പെ​​ട്ട​​ത്​ പൊ​​ലീ​​സ്​ പ​​റ​​ഞ്ഞ കാ​​ര​​ണ​​ങ്ങ​​ളാ​​ല​​ല്ല എ​​ന്ന കു​​ടും​​ബ​​ത്ത​ി​​െ​​ൻ​​റ ആ​​രോ​​പ​​ണം വാ​​ർ​​ത്ത​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്. ഹാ​​ഥ​​റ​​സി​​ൽ ദ​​ലി​​ത്​ ബാ​​ലി​​ക​​യു​​ടെ പീ​​ഡ​​ന​​മ​​ര​​ണം റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യാ​​ൻ പോ​​യ​​പ്പോ​​ഴാ​​ണ്​ സി​​ദ്ദീ​​ഖ്​ കാ​​പ്പ​​ൻ അ​​റ​​സ്​​​റ്റ്​ ചെ​​യ്യ​​പ്പെ​​ട്ട​​ത്. ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ വേ​​റെ​​യു​​മു​​ണ്ട​​ല്ലോ.

ഔ​​ദ്യോ​​ഗി​​ക വേ​​ട്ട​​ക്ക്​ സ​​മാ​​ന്ത​​ര​​മാ​​യി, മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ അ​​ക്ര​​മ​​ങ്ങ​​ളി​​ൽ ന​​ട​​പ​​ടി ഉ​​ണ്ടാ​​കാ​​ത്ത സ്​​​ഥി​​തി​​യു​​മു​ണ്ട്. ഗൗ​​രി ല​​​ങ്കേ​​ഷ്​ അ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ വ​​ധ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ഇ​​ഴ​​യു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി സു​​​പ്രീം​കോ​​ട​​തി ഉ​​ത്​​​ക​​ണ്​​​ഠ​​പ്പെ​​ട്ടി​​ട്ട്​ ര​​ണ്ട​​ര വ​​ർ​​ഷ​​മാ​​യി. ഇ​​ക്കൊ​​ല്ലം ​െഫ​​ബ്രു​​വ​​രി​​യി​​ൽ സ്വ​​ത​​ന്ത്ര ഡി​​ജി​​റ്റ​​ൽ മാ​​ധ്യ​​മ കൂ​​ട്ടാ​​യ്​​​മ​​യാ​​യ 'ഡി​​ജി​​പ​​ബി'​​ലെ ജേ​​ണ​​ലി​​സ്​​​റ്റു​​ക​​ളെ തൂ​​ക്കി​​ക്കൊ​​ല്ല​​ണ​​മെ​​ന്ന ഒ​​രു യൂ​​ട്യു​​ബ്​ ആ​​ഹ്വാ​​ന​​മി​​റ​​ങ്ങി; ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ല. ജേ​​ണ​​ലി​​സ്​​​റ്റു​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​ക്ര​​മ​​ങ്ങ​​ളി​​ൽ ശി​​ക്ഷാ​​മു​​ക്​​​തി (ഇം​​പ്യൂ​​ണി​​റ്റി) ഉ​​ണ്ടാ​​ക​​രു​​തെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​വു​​മാ​​യി ഐ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ ന​​വം​​ബ​​ർ ര​ണ്ട്, പ്ര​​ത്യേ​​ക ദി​​ന​​മാ​​യ​ി ആ​ച​​രി​​ക്കു​​ന്നു​​ണ്ട്. പ​​ക്ഷേ, ന​​മ്മു​​ടെ നാ​​ട്ടി​​ൽ അ​​ക്ര​​മ​​ത്തി​​നാ​​ണ്​ സം​​ര​​ക്ഷ​​ണം. യൂ​​നി​​യ​​ൻ മ​​ന്ത്രി 'പ്ര​​സ്​​​ടി​​ട്യൂ​​ട്ട്​​' എ​​ന്ന തെ​​റി​​വാ​​ക്ക്​ നി​​ർ​​മി​​ക്കു​​ന്നു; പ്ര​​സ്​ കൗ​​ൺ​​സി​​ൽ പ​​ല​​പ്പോ​​ഴും മൗ​​നി​​യാ​​കു​​ന്നു. ഭ​​ര​​ണ​​കൂ​​ട​​ത്തി​െ​​ൻ​​റ നു​​ണ​​ക​​ൾ തു​​റ​​ന്നു​​കാ​​ട്ട​​ണ​​മെ​​ന്ന്​ ഇൗ​​യി​​ടെ ആ​​ഹ്വാ​​നം ചെ​​യ്​​​ത ജ​​സ്​​​റ്റി​​സ്​​ ച​​ന്ദ്ര​​ചൂ​​ഡി​​നോ​​ട്​ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ തി​​രി​​ച്ചു​​ചോ​​ദി​​ക്കു​​ക​​യാ​​ണ്​: ഐ.​​ടി വേ​​ട്ട​​യും ഇ.​​ഡി റെ​​യ്​​ഡു​​മാ​​ണ്​ പ്ര​​തി​​ഫ​​ല​​മെ​​ങ്കി​​ൽ ആ​​രാ​​ണ്​ ഈ ​​സാ​​ഹ​​സ​​ത്തി​​ന്​ ത​​യാ​​റാ​​വു​​ക? കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ​​ത്തി​​ലെ പാ​​ളി​​ച്ച​​യെ​​പ്പ​​റ്റി ട്വീ​​റ്റ്​ ചെ​​യ്​​​ത അ​​ന്ത​​മാ​​നി​​ലെ സു​​ബൈ​​ർ അ​​ഹ്​​​മ​​ദി​​നെ കൊ​​ൽ​​ക്ക​​ത്ത ഹൈ​​കോ​​ട​​തി കു​​റ്റ​​മു​​ക്​​​ത​​നാ​​ക്കി​​യ​​ത്​ മാ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞാ​​ണ്. വി​​ജ​​യ്​ രൂ​​പാ​​ണി​​യെ ഗു​​ജ​​റാ​​ത്ത്​ മു​​ഖ്യ​​മ​​ന്ത്രി സ്​​​ഥാ​​ന​​ത്തു​​നി​​ന്ന്​ ബി.​​െ​​ജ.​​പി മാ​​റ്റു​​മെ​​ന്ന്​ വാ​​ർ​​ത്ത​​യെ​​ഴു​​തി​​യ ധ​​വ​​ൽ പ​​​ട്ടേ​​ലി​​നെ​​തി​​രെ രാ​​ജ്യ​േ​​​ദ്രാ​​ഹ​​ക്കു​​റ്റ​​മാ​​ണ്​ ചാ​​ർ​​ത്തി​​യ​​ത്. ഇ​​ന്ന്​ ആ ​​വാ​​ർ​​ത്ത പു​​ല​​ർ​​ന്നി​​രി​​ക്കു​​ന്നു. നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്ക​​പ്പെ​​ടാ​​ൻ കാ​​ല​​മേ​​റെ എ​​ടു​​ക്കു​​ന്ന നാ​​ട്ടി​​ൽ ക​​ള്ള​​ക്കേ​​സ്​ ത​​​ന്നെ ക​​ടു​​ത്ത ശി​​ക്ഷ​​യാ​​കു​​ന്നു. അ​​തു​​ത​​ന്നെ​​യാ​​ണ്​ ഉ​​ദ്ദേ​​ശ്യ​​വും. അ​​ന്തി​​മ​​മാ​​യി സ്വാ​​ത​​ന്ത്ര്യ​​വും ജ​​നാ​​ധി​​പ​​ത്യ​​വു​​മാ​​ണ്​ അ​​പ​​ക​​ട​​ത്തി​​ലാ​​കു​​ന്ന​​ത്.

Tags:    
News Summary - Investigation or media hunting?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT