വേനൽച്ചൂടിനെ വെല്ലുന്ന തീവ്രമായ രാഷ്ട്രീയ പോരാട്ട:ങ്ങൾക്കും സംവാദങ്ങൾക്കും വേ ദിയൊരുക്കി, 17ാമത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിളംബരം കുറിച്ചിരിക്കുന്നു. ഏപ്രി ൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ ് കമീഷണർ സുനിൽ അറോറയും സംഘവും തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 23നാണ് വോെട്ടടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുടർന്ന്, പെരുമാറ്റച്ചട്ടം നിലവിൽ വന് നതോടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ ഗോദയിൽ നേരങ്കം തുടങ്ങിക്കഴിഞ്ഞു. അതിെൻറ ആദ്യ ചൂട് ഏറ്റുവാങ്ങിയത് തെരഞ്ഞെടുപ്പ് കമീഷൻ തന്നെയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരാഴ്ച നീണ്ടുപോയതിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഇതിനകം തന്നെ കമീഷനെതിരെ ഉയർന്നു കഴിഞ്ഞു. വോട്ടിങ് തീയതി തീരുമാനിച്ചത് ബി.ജെ.പി ഒാഫിസിൽനിന്നാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര കഴിയാൻ കമീഷൻ കാത്തിരിക്കുകയാണെന്നും തുറന്നടിച്ചത് കോൺഗ്രസ് നേതാവ് അഹമ്മദ് പേട്ടലാണ്. ആം ആദ്മി പാർട്ടിയടക്കമുള്ള പ്രതിപക്ഷ രാഷ്്ട്രീയ കക്ഷികളും ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചത് വരാനിരിക്കുന്ന രാഷ്ട്രീയ വാഗ്വാദങ്ങളുടെ സൂചനയായി കണക്കാക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഇനി കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്ക് നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനോ അതിനനുസൃതമായ ഉത്തരവുകൾ പുറപ്പെടുവിക്കുവാനോ സാധിക്കില്ല. അഥവാ, വരാനിരിക്കുന്ന നാളുകൾ ഭാഗികമായ ഭരണസ്തംഭനത്തിേൻറതുകൂടിയാണ്. ഇൗ അനിശ്ചിതാവസ്ഥയിലും നമുക്ക് ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് കാതോർക്കേണ്ടതുണ്ട്. അത്രമേൽ നിർണായകമാണ് ഇൗ തെരഞ്ഞെടുപ്പ്.
‘പോളിങ് ബൂത്തിലെ നീണ്ട നിരയിൽ നിൽക്കുേമ്പാൾ, പഴയ ‘എ.ടി.എം ക്യൂ’ വോട്ടർമാരുടെ ഒാർമയിൽ വന്നാൽ ഇൗ രാജ്യം രക്ഷപ്പെട്ടു’വെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വാചകങ്ങളിൽ ഒന്ന്. മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിെൻറ ദുരന്ത സ്മരണകൾക്കപ്പുറം, ഒരു ഭരണകൂടം നടപ്പാക്കിയ ഒരുപിടി ജനാധിപത്യ ധ്വംസനങ്ങളുടെ പ്രതിഷേധ സ്വരങ്ങളുണ്ട് പ്രസ്തുത വാക്യത്തിൽ; രാജ്യം പുതിയൊരു നേതാവിനെ അതിയായി ആഗ്രഹിക്കുന്നുവെന്നും ഇൗ വാക്കുകൾ അടിവരയിടുന്നു. ഇനിയുമൊരു ഫാഷിസ്റ്റ് ഭരണത്തിനാണ് നാം അവസരം നൽകുന്നതെങ്കിൽ ജനാധിപത്യ ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും 2019ലേത് എന്ന രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം കൂടി ഇതോടൊപ്പം ചേർത്തുവായിക്കുക. അതായത്, രാജ്യം അകപ്പെട്ട ഫാഷിസത്തിെൻറ കരാളഹസ്തങ്ങളിൽനിന്നുള്ള മോചനമാണ് ഇൗ തെരഞ്ഞെടുപ്പിലൂടെ പൗരസമൂഹം ഉറ്റുനോക്കുന്നത്.
അതായിരിക്കണം വരാനിരിക്കുന്ന ജനവിധിയുടെ മാനിഫെസ്റ്റോ. മോദി സർക്കാർ നടത്തിയ ജനവഞ്ചനയുടെയും വാഗ്ദാന ലംഘനങ്ങളുടെയും പൂർണ ചിത്രം നമുക്ക് മുന്നിലുണ്ട്. ഇതിനുപുറമെ, ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലൂന്നി നടപ്പാക്കിയ വർഗീയ വിഭജന അജണ്ടയുടെ ബീഭത്സമായ കാഴ്ചകൾക്കും നാം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സാക്ഷിയായി. ഇതിനുപുറമെ, കർഷകരടക്കമുള്ള അടിസ്ഥാന വിഭാഗം ജനങ്ങളോട് ചെയ്ത കൊടും ചതിയുടെയും റഫാൽ പോലുള്ള അഴിമതിയുടെയും കഥകളും ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഇത്തരത്തിൽ ഇൗ രാജ്യത്തെ മുച്ചൂടും മുടിച്ചുകളഞ്ഞ ഒരു ഭരണകൂടത്തിനെതിരായ വികാരം പൊതുതെരഞ്ഞെടുപ്പിലുണ്ടാകുമോ എന്നാണ് അറിയേണ്ടത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഹിന്ദി ഹൃദയഭൂമിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടി, അത്തരമൊരു മോദി വിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. ആ യാഥാർഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാകാം, ശിവസേനയടക്കമുള്ള കൊമ്പുകോർത്തുനിൽക്കുന്ന സഖ്യകക്ഷികളുമായി വീണ്ടും സൗഹൃദം സ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാറായത്. തമിഴ്നാട്ടിലും പഞ്ചാബിലും ബിഹാറിലുമെല്ലാം ഇതേ മാതൃകയിൽ ബി.ജെ.പി സഖ്യം സ്ഥാപിച്ചുകഴിഞ്ഞത്, 2014ലേതുപോലെ സ്വന്തമായി അധികാരത്തിൽ വരാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാകാം.
എന്നാൽ, പ്രതിപക്ഷത്തുനിന്നും ഇങ്ങനെയൊരു ജാഗ്രത വേണ്ടവിധം കാണാനാകുന്നില്ലെന്നതാണ് വാസ്തവം. മുഖ്യ (പൊതു) ശത്രു ബി.ജെ.പിയും ഫാഷിസവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും ജനകീയമായ ബദൽ സർക്കാറിന് എങ്ങനെ രൂപം നൽകാമെന്ന കാര്യത്തിൽ കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികൾ ഇനിയും തീരുമാനത്തിലെത്തിയിട്ടുവേണം. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സഖ്യം ഫലപ്രദമായി രാഹുലിെൻറ പാർട്ടിക്ക് രൂപം നൽകാനായോ എന്ന കാര്യത്തിലും സംശയമുണ്ട്. യു.പിയിൽ എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് പ്രായോഗിക തലത്തിൽ മോദി വിരുദ്ധ സഖ്യമാണെങ്കിലും ആ പ്രതിപക്ഷ ചേരിയിൽ കോൺഗ്രസ് പുറത്താണെന്ന കാര്യം നാം മറന്നുകൂടാ. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലും ഇൗ ആശയക്കുഴപ്പം പ്രകടമാണ്. ഇതൊരു രാഷ്ട്രീയമായ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. എന്നല്ല, ‘ഫാഷിസത്തിനെതിരായ മഹാസഖ്യം’ എന്ന ആശയത്തെ ഒരളവിൽ ചോർത്തിക്കളയുന്നുമുണ്ട്.
കർണാടകയിലും മറ്റും കണ്ടതുപോലെ, തെരഞ്ഞെടുപ്പാനന്തരം ബി.ജെ.പി വിരുദ്ധ ചേരി രൂപപ്പെടുമായിരിക്കുമെന്ന് ആശ്വസിക്കാനേ ഇൗ സന്ദർഭത്തിൽ നിർവാഹമുള്ളൂ. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് എത്രയോ മുമ്പു തന്നെ രാജ്യത്തെ പൗരസമൂഹവും സന്നദ്ധ സംഘടനകളും തങ്ങളുടെ മാനിഫെസ്റ്റോ പുറത്തിറക്കിക്കഴിഞ്ഞിട്ടുണ്ട്. നവഫാഷിസത്തിെൻറ പ്രകട ലക്ഷണങ്ങളായ വിദ്വേഷ പ്രചാരണം, ആൾക്കൂട്ട കൊലപാതകം, അഴിമതി, കോർപറേറ്റ്വത്കരണം തുടങ്ങിയവക്കെതിരെയും തൊഴിലില്ലായ്മ, കർഷക ദുരിതങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ദേശസുരക്ഷ മുതലായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുമുള്ള ആ ജനകീയ മാനിഫെസ്റ്റോകൾ ഇതിനകം തന്നെ ഏറെ ചർച്ചയായതാണ്. അതിനെ ഒരു തെരഞ്ഞെടുപ്പ് അജണ്ടയായി ഉൾക്കൊള്ളാൻ നമ്മുടെ മുഖ്യധാര പ്രതിപക്ഷ പാർട്ടികൾ തയാറാകുമോ എന്നതാണ് ഇൗ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. രാജ്യം അകപ്പെട്ട ഇൗ കലുഷിത സാഹചര്യത്തിൽ അവർ ആ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുമെന്ന് പ്രത്യാശിക്കാം. അതിലൂന്നിയാകെട്ട ഇനിയേങ്ങാട്ടുള്ള രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.