ലോക പരിസ്ഥിതി ദിനത്തോടടുത്തായി വന്ന വാർത്ത ഇന്ത്യൻ ജനതയുടെയും സർക്കാറിെൻറയും അടിയന്തര ശ്രദ്ധ തേടുന്ന ുണ്ട്. ഉത്തരേന്ത്യയിൽ പലേടത്തും അന്തരീക്ഷതാപം 50 ഡിഗ്രി സെൽഷ്യസ് കടക്കുന്നു എന്നതാണ് ആ വാർത്ത. നാം ഇന്ന് അഭ ിമുഖീകരിക്കുന്നത് ഉടനടി പരിഹാരശ്രമങ്ങൾ ആവശ്യപ്പെടുന്ന കാലാവസ്ഥ പ്രതിസന്ധിയാണെന്ന് ബോധ്യപ്പെടുത്താൻ ഇ ൗ തിളക്കുന്ന വേനലോളം പോന്ന ഒരു രൂപകം വേറെയില്ല. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ ് എന്നീ സംസ്ഥാനങ്ങളിൽ 50 ഡിഗ്രിക്ക് തൊട്ടടുത്തായിട്ടാണ് പകലുകൾ കടന്നുപോകുന്നത്. സൂര്യാതപവും മറ്റ് ആര ോഗ്യപ്രശ്നങ്ങളും മാത്രമല്ല, കടുത്ത ജലദൗർലഭ്യവും മിക്ക പ്രദേശങ്ങളും അനുഭവിക്കുന്നുണ്ട്. ഇത് ഒരു താൽക്കാലിക പ്രശ്നമായിട്ടാണ് അധികൃതർ കാണുന്നതെങ്കിൽ പ്രതിസന്ധി ശരിയായി ഉൾക്കൊണ്ടിട്ടില്ല എന്ന് കരുതേണ്ടിവരും. വരാനിരിക്കുന്ന കാലത്തെ ഭീകരാവസ്ഥയെപ്പറ്റി ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പുകളും കാലാവസ്ഥയിൽ വന്നുകഴിഞ്ഞ വലിയ വ്യതിയാനങ്ങളും ചേർത്തുവെച്ച് മനസ്സിലാക്കുന്ന ഏതു സർക്കാറും നിമിഷങ്ങൾ നഷ്ടപ്പെടുത്താതെ പരിഹാരശ്രമങ്ങളിലേക്ക് കടക്കുമെന്നിരിക്കെ, കേന്ദ്ര സർക്കാറിെൻറ പ്രതികരണങ്ങൾ അപര്യാപ്തമാണെന്ന് പറയാതിരിക്കാനാവില്ല.
ഒഡിഷയിൽ ഫോനി ചുഴലിക്കാറ്റ് വന്നുപോയിട്ട് അധികനാളായില്ല. അതേസമയത്തുതന്നെയാണ് രാജ്യത്തിെൻറ വേറെ ഭാഗങ്ങൾ കടുത്ത വരൾച്ച അനുഭവിച്ചത്. ഇന്ത്യൻ നഗരങ്ങളിൽ കുറെയെണ്ണം അന്തരീക്ഷ മലിനീകരണത്തിൽ ലോകത്തിെൻറ മുൻനിരയിലാണ്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നതും ആരും ഇന്ന് പറഞ്ഞുതരേണ്ടതില്ല. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പ്രകൃതിയെ നശിപ്പിക്കുവോളം വർധിച്ചിരിക്കുന്നു. നദികളും സമുദ്രങ്ങളും ജീവികൾക്ക് അതിജീവിക്കാനാവാത്തവിധം ദൂഷിതമായിരിക്കുന്നു. വായുമലിനീകരണത്തിനെതിരായ ബോധവത്കരണത്തിൽ ശ്രദ്ധയൂന്നി ഇക്കൊല്ലത്തെ പരിസ്ഥിതിദിനം കൊണ്ടാടിയപ്പോൾപോലും പ്രതിസന്ധിയുടെ തീവ്രത ഉൾെക്കാണ്ടുള്ള പ്രതികരണം കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന് ഉണ്ടായില്ല. പ്രകൃതിയെ ദേവതയായി കാണുന്ന സംസ്കാരത്തെ അനുസ്മരിച്ചും ഭൂമിയെ ഹരിതാഭയും നിർമലവുമാേക്കണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞും പ്രധാനമന്ത്രി പ്രസ്താവന നടത്തി; നാം പരിസ്ഥിതിയുമായി കണ്ണിചേരണമെന്ന് ആഹ്വാനം ചെയ്തു; വൃക്ഷൈത്തകൾ നടാൻ നിർദേശിച്ചു. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ തൈ നട്ട് സെൽഫിയെടുക്കാനും അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. എത്ര എളുപ്പത്തിലുള്ള പരിഹാരം!
നിർഭാഗ്യവശാൽ പ്രസ്താവനകളും ഹാഷ്ടാഗ് കാമ്പയിനുകളുംകൊണ്ട് പരിഹരിക്കാവുന്ന അത്ര ലളിതമല്ല പരിസ്ഥിതി പ്രശ്നം. അതു പരിഹരിക്കാൻ ആദ്യം വേണ്ടത് പ്രശ്നമുണ്ടെന്നും അത് സങ്കീർണമാണെന്നും സമഗ്രവും അടിയന്തരവുമായ പരിഹാരശ്രമങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും തിരിച്ചറിയലാണ്. പ്രകടനാത്മകമായ പരിസ്ഥിതി ആക്ടിവിസത്തെക്കാൾ, ശാസ്ത്രീയസമീപനമാണ് വേണ്ടത്. വ്യക്തമായ ആസൂത്രണവും മുന്നൊരുക്കവുംകൂടിയേ തീരൂ. എന്നാൽ, ഒന്നാം മോദി സർക്കാർ അഞ്ചുവർഷംകൊണ്ട് ഇൗ രംഗത്ത് ഏറെയൊന്നും ചെയ്തില്ല. മർമപ്രധാനമായ അരപ്പതിറ്റാണ്ട് പാഴായിപ്പോയിരിക്കുന്നു.
സ്വച്ഛ്ഭാരത്, ഗംഗ ശുദ്ധീകരണം പോലുള്ള ഏതാനും പദ്ധതികൾ മുന്നോട്ടുവെച്ചതൊഴിച്ചാൽ (അതുതന്നെ ശരിക്ക് നടപ്പാക്കിയതുമില്ല) സമഗ്രവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ആസൂത്രണമൊന്നും നടന്നില്ല. അതേസമയം, പരിസ്ഥിതിക്കും പ്രകൃതിക്കും ഉപരിയായി ‘വികസന’ത്തെ പ്രതിഷ്ഠിച്ചു; വികസനമെന്നാൽ പ്രകൃതിയെ നശിപ്പിച്ചുപോലുമുള്ള നിർമാണപ്രവർത്തനങ്ങളായി തീരുമാനിച്ച മുൻ സർക്കാറുകളുടെ നയം കൂടുതൽ ശക്തമായി നടപ്പാക്കി. ആദ്യ മോദി സർക്കാറിലും പരിസ്ഥിതി മന്ത്രിയായിരുന്ന ജാവ്ദേക്കർ ഇത്തരം ‘വികസന’ത്തിനായി പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ വെള്ളം ചേർക്കുകയാണ് ചെയ്തിട്ടുള്ളത്. തീരദേശ നിയമത്തിൽ ഇളവുവരുത്തി, വേലിയേറ്റ രേഖയുടെ 50 മീറ്റർ അടുത്തുവരെ ‘വികസന’മാകാമെന്നാക്കി (മുമ്പ് ഇത് 200 മീറ്ററായിരുന്നു). നീർത്തട സംരക്ഷണ നിയമം, ദേശീയ ജലപാതാ നിയമം എന്നിവയിലെ മാറ്റങ്ങളും തീരദേശത്തെയും വനനയത്തെയും സ്പർശിക്കുന്ന വിജ്ഞാപനങ്ങളും പരിസ്ഥിതിക്ക് ഗുണകരമായിരുന്നില്ല. നിർമാണ പ്രവർത്തനങ്ങൾക്കും വ്യവസായങ്ങൾക്കും നിർബന്ധമായിരുന്ന വന-പരിസ്ഥിതി അനുമതിയുടെ ഉപാധികളിൽ വലിയ ഇളവുവരുത്തി. കാടും കടലുമെല്ലാം വികസന ഭൂതത്തിന് വിധേയപ്പെടുത്തിയശേഷം പരിസ്ഥിതി ദിവസത്തിൽ മരംനട്ട് സെൽഫിയെടുത്താൽ അത് പ്രശ്നം പരിഹരിക്കലല്ല, രൂക്ഷമാക്കലാണ്. വനം നശിപ്പിച്ച് മരം നടുന്നതുകൊണ്ട്, അനേകവർഷമെടുത്തുണ്ടായ വനം തിരിച്ചുകിട്ടില്ല എന്നത് ലളിതമായ പരിസ്ഥിതി ശാസ്ത്രപാഠമാണ്.
ഒരു ദിനത്തിലോ ഒരു വേനലിലോ ഒരു ഭൂപ്രദേശേത്താ മാത്രം പരിമിതമല്ല പ്രശ്നം. അത് നൂറ്റാണ്ടുകളായി നാം പ്രകൃതിയെ ചൂഷണം ചെയ്തതിെൻറ പരിക്കുകൾ വളർന്നുണ്ടായ പ്രതിസന്ധിതന്നെയാണ്. പരിഹാരവും ദൂരവ്യാപകവും സർവതലസ്പർശിയുമായേ പറ്റൂ. ഭൂമിയുടെ അന്തരീക്ഷ താപം വ്യവസായവത്കരണകാലത്തിനു മുമ്പുണ്ടായിരുന്നതിലും ഒന്നര ഡിഗ്രി സെൽഷ്യസിലപ്പുറം പോയിക്കൂടാ എന്ന് പാരിസ് കരാറിൽ തീരുമാനിച്ചത് വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ്. അതിൽ ഭാഗഭാക്കായ ഇന്ത്യ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം സമയബന്ധിതമായി ചെയ്യാനുള്ള ഒരുക്കമാണ് ആദ്യമായി വേണ്ടത്. ബ്രിട്ടീഷ് പാർലമെൻറ് ഇൗയിടെ ‘കാലാവസ്ഥ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചതും അതിനനുസൃതമായ കർമപദ്ധതിക്ക് രൂപംകൊടുത്തതും ഒരു നല്ല മാതൃകയാണ്. ആത്മാർഥമായും ആസൂത്രിതമായും പരിസ്ഥിതി പ്രതിസന്ധിക്ക് പരിഹാരം ചെയ്തു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സെൽഫിയെടുത്ത് രസിക്കുന്നത് പിന്നീടായാലും മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.