നോട്ട് അസാധുവാക്കലിെൻറ നേട്ടകോട്ടങ്ങൾ വിലയിരുത്താൻ കേന്ദ്രഗവൺമെൻറ് നിശ്ചയിച്ച പാർലമെൻററി സമിതി ഇൗ വർഷകാല സമ്മേളനത്തിൽ റിപ്പോർട്ട് മേശപ്പുറത്ത് വെക്കാനിരിക്കെ, പുറത്തുവരുന്ന വാർത്തകൾ നേരത്തേയുയർന്ന ആശങ്കകളെ ശരിവെക്കുന്ന വിധമാണ്. കള്ളപ്പണക്കാരെയും അതുവഴി ഭീകരവാദപ്രവർത്തനങ്ങളെയും നിർമൂലനം ചെയ്യാനുള്ള ശക്തമായ ആയുധമായി പ്രധാനമന്ത്രിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കൊട്ടിഘോഷിച്ച ഇൗ ‘പരിഷ്കരണ’പരിപാടി തലതിരിഞ്ഞ രീതിയിലായെന്ന് സമിതി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബർ എട്ടിന് പാതിരാവിൽ ആയിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകൾ പിൻവലിച്ചതായി ഞെട്ടിക്കൽ പ്രസ്താവന നടത്തി ചരിത്രം സൃഷ്ടിച്ച പ്രധാനമന്ത്രി തുടർന്നുള്ള നാളുകളിൽ ജനം ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ ക്യൂ നിന്നു വലയുേമ്പാൾ, രാജ്യത്തെയോർത്ത് അൽപം സഹിച്ചാൽ എല്ലാം ശരിയാകും എന്നായിരുന്നു ആശ്വസിപ്പിച്ചിരുന്നത്. എന്നാൽ, മാസം ഒമ്പതോടടുത്തിട്ടും ഇൗ പരിഷ്കരണത്തെ എങ്ങുമെത്തിക്കാനായിട്ടില്ലെന്നു മാത്രമല്ല, അതിെൻറ വ്യക്തമായ സ്ഥിതിവിവരക്കണക്കുപോലും പുറത്തുവിടാൻ മോദി സർക്കാറിന് കഴിഞ്ഞിട്ടില്ല. 2000ത്തിെൻറയും 500െൻറയും പുതിയ നോട്ടുകളിറക്കി പണവിതരണവിനിമയത്തിലെ പ്രതിസന്ധി പരിഹരിച്ചെങ്കിലും ഇൗ വൻ പരിഷ്കരണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളിൽ എന്തു പുരോഗതി എന്ന ചോദ്യത്തിന് ഉത്തരം പറയാനായിട്ടില്ലെന്ന് കേന്ദ്രഗവൺമെൻറും കേന്ദ്രബാങ്കും കൈമലർത്തുന്നു. അതിനിടെയാണ് സംഭവം അന്വേഷിച്ച മുൻ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലിയുടെ നേതൃത്വത്തിലുള്ള പാർലമെൻററി സമിതിയുടെ റിപ്പോർട്ട് പാർലമെൻറിെൻറ മുന്നിലെത്തുന്നത്.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് അടക്കമുള്ളവർ അംഗങ്ങളായ സമിതി വസ്തുതകൾ വിലയിരുത്തി പറയുന്നത് നോട്ട് അസാധുവാക്കിയ നടപടി മണ്ടത്തമായിരുന്നുവെന്നാണ്. ലക്ഷ്യം വെച്ചതൊക്കെ പാളിപ്പോയി. കള്ളപ്പണം വേട്ടയാടിപ്പിടിക്കാൻ പരിഷ്കരണം സഹായിക്കുമെന്നായിരുന്നു ആദ്യവാദം. അഞ്ചു മുതൽ ഏഴുവരെ ലക്ഷം കോടികൾ തിരിച്ചെത്താനുണ്ടെന്നു പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നു. കണക്കിൽ എത്തിയതാകെട്ട, 4,172 കോടിയുടെ സംശയാസ്പദ പണമാണ്. ഭീകരവാദത്തിന് തടയിടാനെന്ന വാദം അതിനു ശേഷവും അതിർത്തി കടന്ന ഭീകരാക്രമണങ്ങൾ പതിവായ ജമ്മു-കശ്മീരിലെ അനുഭവങ്ങൾ പൊളിച്ചുകളഞ്ഞു. ഭീകരവാദികളിൽനിന്ന് കള്ളപ്പണവേട്ടയും മുറക്കു നടന്നുവരുന്നതായി വാർത്തകളെത്തുന്നു. കള്ളനോട്ടടിയുടെ കാര്യത്തിൽ പുതിയ നോട്ടുകൾക്കും രക്ഷയുണ്ടായില്ല. ആദായനികുതി വകുപ്പും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത 106 കേസുകളിൽ 230 കോടിയിലേറെ പുതിയ കറൻസികളുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. കറൻസി തീരെയില്ലാത്തതോ കുറഞ്ഞതോ ആയ ധനവിനിമയമായിരുന്നു സർക്കാർ വൻതോതിൽ പരസ്യപ്രചാരണം നടത്തിയ മറ്റൊരു അസാധു നേട്ടം. എന്നാൽ, കറൻസി ഉപയോഗിച്ച ധനവിനിമയം നോട്ട് അസാധുവാക്കലിനു മുമ്പുള്ള അവസ്ഥയിലേക്കെത്തിയിരിക്കുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. എല്ലാ വീട്ടിലും ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന പ്രഖ്യാപനവുമായി പ്രധാൻമന്ത്രി ജൻധൻ യോജന പരിപാടി മോദി ഗവൺമെൻറ് നടപ്പിലാക്കി. ഇതുവഴി 28.9 കോടി ബാങ്ക് അക്കൗണ്ടുകൾ തുറെന്നന്നായിരുന്നു വാർത്തകൾ. എന്നാൽ, ഇന്ത്യൻ ജനതയിൽ പകുതിയിലേറെ ഇനിയും ബാങ്കിടപാടുകൾ നടത്താത്തവരാണ്. ഇൻറർനെറ്റ് ബാങ്കിങ്ങും ഇ-വാലറ്റും കാർഡുകളുമൊക്കെ ഉപയോഗിക്കുന്നവർ പിന്നെയും കുറയും. അതുകൊണ്ടുതന്നെ ഇത് ഫലപ്രാപ്തിയിലെത്തിക്കാനായിട്ടില്ല.
ഇങ്ങനെ വിഭാവിതലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ലെന്നത് ഒരു ഭാഗത്ത്. മറുഭാഗത്ത് നോട്ട് നിരോധന നടപടി അപരിഹാര്യമായ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും സംരംഭങ്ങളെയും ഇൗ മണ്ടൻ പരിഷ്കാരം കൊന്നുകളഞ്ഞു. നാലു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെടാനും മൂന്നു ലക്ഷത്തിലേറെ വ്യവസായ യൂനിറ്റുകൾ പൂട്ടിപ്പോകാനും ഇത് ഇടയാക്കിയെന്നു കുറ്റപ്പെടുത്തുന്നത് സംഘ്പരിവാർ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് തന്നെയാണ്. അതിനു പുറമെയാണ് കുടുങ്ങിയ പണക്കുരുക്കിൽനിന്ന് കരകയറാൻ ഗവൺമെൻറ് കണ്ടെത്തിയ മറുവഴികൾ. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാനമേഖലകളിലെ ചെലവുകൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസ ഫണ്ടുകളിൽ പലതും നിർത്തലാക്കി. ഫീസ് ഉയർത്തുകയും ഗവേഷണ സീറ്റുകൾ കുറക്കുകയും ചെയ്തു. അസാധുവായ പരിഷ്കരണത്തിലൂടെ നഷ്ടപ്പെട്ട വരുമാനം വീണ്ടെടുക്കുന്നതിന് ഇത്തരം വഴിവിട്ട രീതികളാണ് ഗവൺെമൻറ് തേടിയത്. അതും ഫലത്തിൽ ജനത്തിന്, രാജ്യത്തിന് ഇരുട്ടടി തന്നെ. കഴിഞ്ഞ ജനുവരി 31ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയാറാക്കിയ റിപ്പോർട്ടിൽ മോദി ഗവൺമെൻറിെൻറ 2016ലെ വൻനേട്ടങ്ങൾ എണ്ണിയപ്പോഴും നോട്ട് നിരോധനത്തെ വിട്ടുകളഞ്ഞു. ഭരണകൂടത്തിെൻറ പദ്ധതികളുടെയും പരിഷ്കരണങ്ങളുടെയും ഫലപ്രാപ്തി പരിശോധിക്കുന്ന പാർലെമൻററി സമിതി കഴിഞ്ഞ ഏപ്രിലിൽ സഭയിൽവെച്ച റിപ്പോർട്ടിലും നോട്ട് നിരോധനം സമ്പദ്ഘടനെയ ഒന്നടങ്കം അസാധുവാക്കിയതായി കുറ്റപ്പെടുത്തിയിരുന്നു. ഇൗ മുൻധാരണകളെ കൂടുതൽ ബലപ്പെടുത്തുന്നതാവും പാർലമെൻററി സമിതി റിപ്പോർട്ടും.
ഇതുകൊണ്ടൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘ്പരിവാറും മാറിചിന്തിക്കുമെന്നു കരുതുക പ്രയാസം. വീണതു വിദ്യയാക്കാനുള്ള അടുത്ത സൂത്രപ്പണിയുടെ തിരക്കിലാണ് കേന്ദ്രമെന്നും അത് ഇതിലും വലിയ വങ്കത്തമായിരിക്കുമെന്നും ഇപ്പോൾതന്നെ വിമർശനമുയർന്നു കഴിഞ്ഞു. 2000ത്തിെൻറ നോട്ട് അടിക്കുന്നത് നിർത്തിവെച്ച് 200 െൻറ നോട്ടുകൾ ഇറക്കാൻ പോകുന്നത് നോട്ട് അസാധുവിെൻറ രണ്ടാം ഘട്ടമാണോ എന്ന ആശങ്കയുയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച രാജ്യസഭയിൽ ഇൗ ചോദ്യമുയർന്നെങ്കിലും ധനമന്ത്രി മിണ്ടിയിട്ടില്ല. അപ്രതീക്ഷിത നീക്കങ്ങളാണ് മോദിഭരണത്തിെൻറ സവിശേഷത. അതിൽ ഏറിയ കൂറും ജനത്തെ ദുരിതത്തിലേക്ക് തള്ളിയിടുന്നതാണ്. അതിെൻറ തികവൊത്ത ഉദാഹരണമാകുകയാണ് നോട്ട് അസാധുവാക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.