ബ്രഹ്മപുത്രയും കൈവഴികളും വീണ്ടും നിറഞ്ഞൊഴുകി ^അസം ഒരിക്കൽകൂടി പ്രളയത്തിൽ മുങ്ങി ക്കുതിർന്നിരിക്കുന്നു. ദുരിതങ്ങളും ആഘാതങ്ങളും ഏറെ കൂടുതലെന്നാണ് മേഖലയിലെ രക്ഷാ പ്രവർത്തകരുടെ വിലയിരുത്തൽ. ചൊവ്വാഴ്ച പുറത്തുവന്ന കണക്കിൽ മരണസംഖ്യ 69 ആണ്. 2523 ഗ്രാമ ങ്ങളിലായി 28 ലക്ഷത്തിലേറെ മനുഷ്യർ കൊടിയ പ്രയാസത്തിൽ. ബിഹാറിലും മിസോറമിലും സമാനംത ന്നെ അവസ്ഥ. ജലനിരപ്പ് കുറഞ്ഞുതുടങ്ങിയെങ്കിലും ജനജീവിതം ഏറെ പ്രയാസകരം. വൻ നഗരങ്ങ ളിലോ ഹിന്ദി ഹൃദയഭൂമിയിലോ അല്ലാത്തതിനാൽ ഇൗ ദുരന്തം നമ്മുടെ ‘ദേശീയബോധത്തെ’ ഉണർ ത്തിയിട്ടില്ല.
എന്നല്ല, വാർത്തകൾ ബോധപൂർവം തമസ്കരിക്കുകയാണോ എന്നു സംശയമുയർത്തുന്നതാണ് വാർത്ത ഏജൻ സികളുടെയും മുഖ്യധാര മാധ്യമങ്ങളുടെയും നിസ്സംഗത. ജലഭയത്താൽ ഒരു വീട്ടിൽ കയറിപ്പറ്റി പൂച്ചക്കുഞ ്ഞിനെപ്പോലെ ശാന്തനായി ചുരുണ്ടുകൂടിയ കടുവയുടെ കൗതുക ചിത്രമില്ലായിരുന്നുവെങ്കിൽ മഹാഭാരതത്തിെൻറ പല ഭാഗങ്ങളിലുമുള്ള മാധ്യമങ്ങളിൽ ഇൗ പ്രളയം പരാമർശിക്കപ്പെടുകപോലുമില്ലായിരുന്നു. കാസിരംഗ ദേശീയ പാർക്കിെൻറ 90 ശതമാനം ഭാഗവും പ്രളയത്തിലമർന്നു. ആയിരക്കണക്കിന് മൃഗങ്ങളും ഇല്ലാതായിരിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ അങ്ങിങ്ങ് നടക്കുന്നുണ്ട്.
മറിയാനിയിലെ കോൺഗ്രസ് എം.എൽ.എ രൂപ്ജ്യോതി കുർമി അരിച്ചാക്കും അവശ്യവസ്തുക്കളുമായി രക്ഷാക്യാമ്പുകളിലേക്ക് പോകുന്നതും കുംതായിയിലെ ബി.ജെ.പി എം.എൽ.എ മൃണാൽ സൈക്കിയ പാകം ചെയ്ത ഭക്ഷണം നിറച്ച വഞ്ചിയുമായി വീടുകളിൽ ചെന്ന് വിളമ്പുന്നതുമായ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കാണുന്നു. ചുരുക്കംചില സന്നദ്ധ സംഘങ്ങളും. പ്രളയം ഒഴിഞ്ഞ്, മാനം തെളിഞ്ഞ് ബ്രഹ്മപുത്ര ശാന്തമാവുകയും മജൂലി ദ്വീപും ഹാഫ്ലോങ് കുന്നുകളുമെല്ലാം വീണ്ടും വിനോദസഞ്ചാരത്തിന് പാകമാവുകയും ചെയ്യുേമ്പാഴേ ദേശീയ കമീഷനുകളും പരിവാരങ്ങളുമെല്ലാം പ്രളയസ്ഥിതി വിലയിരുത്താനെത്തൂ. അതിനുമുമ്പ് ആശ്വാസം അവർക്കെത്തണം, ജീവിതം തിരിച്ചുപിടിക്കാൻ സഹായിക്കണം.
ദുരിതാശ്വാസമെത്തിക്കാൻ കേരളത്തിൽ നിന്നുൾപ്പെടെ ചെറു സംഘങ്ങൾ പുറപ്പെട്ടുകഴിഞ്ഞു. പ്രളയമേൽപിക്കുന്ന മുറിവിനെക്കുറിച്ച് ഇപ്പോൾ നമ്മൾ മലയാളികളേക്കാൾ നന്നായി ആർക്കാണറിയുക. വെള്ളം ഇരമ്പിപ്പാഞ്ഞെത്തുേമ്പാഴും നമ്മൾ പരസ്പരം കൈകൾ മുറുകെപ്പിടിച്ചിരുന്നു. എല്ലാം മറന്ന് നമ്മൾ അന്യോന്യം സഹായത്തിെൻറ പുത്തൻ മാതൃകകൾ വാർത്തുയർത്തിയിരുന്നു. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന ഒാരോ നാട്ടിൽനിന്നും നമുക്കായി പിന്തുണകളുമെത്തിയിരുന്നു.
പ്രവാസഭൂമിയിലെ ഇന്ത്യക്കാർ മാത്രമല്ല, ഭരണകൂടങ്ങൾപോലും കേരളത്തിന് സാന്ത്വനമേകാൻ മുന്നോട്ടുവന്നു. അസമിെൻറ സ്ഥിതി അതല്ലതന്നെ. പ്രളയജലം മാത്രമല്ല അന്നാട്ടുകാരെ അസ്വസ്ഥപ്പെടുത്തുന്നത്. നമ്മൾ കരുതിവെച്ച പലതും കൊണ്ടുപോയെങ്കിലും വേരാഴമുള്ള മണ്ണ് പ്രളയം നമുക്ക് ബാക്കി തന്നിരുന്നു. എന്നാൽ, വെള്ളമിറങ്ങിയാലും തങ്ങൾക്ക് പിറന്ന നാട്ടിൽ ജീവിക്കാൻ കഴിയുമോ എന്ന പ്രളയത്തേക്കാൾ ഭീകരമായ ഭീതി അവരെ ആകുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രളയം കനിവു കാണിച്ചാലും സ്വന്തം മണ്ണിലെ തുടർജീവിതത്തിന് പൗരരെന്ന് തെളിയിക്കുന്ന രേഖകൾ വേണം.
രേഖകളുണ്ടായാൽ പോരാ, അത് നോക്കുന്നവർക്ക് നേരാംവണ്ണമെന്ന് ബോധ്യപ്പെടുകയും വേണം. എല്ലാ രേഖകളും ഒത്തുവന്നിട്ടും പരിശോധനക്കാരന് ബോധ്യപ്പെടാത്തതു കൊണ്ടുമാത്രം ‘വിദേശി’യായി മാറേണ്ടിവന്നവരുണ്ട്. വെള്ളം വാപിളർന്നൊഴുകവെ രക്ഷാപ്രവർത്തകരുടെ വിളിക്കുപോലും മറുപടി നൽകാതെ വീടുകളിൽനിന്ന് രേഖകൾ രക്ഷിച്ചെടുക്കാൻ പണിപ്പെടുന്നു എന്നറിയുേമ്പാൾ ഉൗഹിക്കാം അവരുടെ ദയനീയാവസ്ഥ.
പ്രളയത്തോളം ജീവഹാനി വരുത്തിയിട്ടുണ്ട് പൗരത്വത്തിനു മേൽ ഉയർന്ന ചോദ്യചിഹ്നങ്ങളും. ശത്രുദേശത്തുനിന്ന് നുഴഞ്ഞുകയറിയവർ എന്നാരോപിച്ച് അസമിൽ കാലാകാലങ്ങളിൽ നടന്നുപോരുന്ന വംശീയ കൂട്ടക്കൊലയിലല്ല, ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടുയർന്ന ആശങ്കകളിൽ മാത്രം മരിച്ചത് 58 പേരാണ്. ഹിന്ദുക്കളും മുസ്ലിംകളും ബോഡോയും ഗൂർഖയും ടീ ഗോത്രവർഗക്കാരുമെല്ലാം ഉൾപ്പെടുന്നുണ്ട് അതിൽ. അനധികൃത പലായനം വിലയിരുത്തുന്ന ട്രൈബ്യൂണൽ വിദേശിയെന്ന് വിധിയെഴുതിയതിൽ മനംനൊന്ത് പലരും ആത്മഹത്യ ചെയ്യുകയായിരുന്നു.
പലരും മനസ്സിന് താളം തെറ്റിയ നിലയിലായി. ജലവർഷത്തിൽ ശവമായി ഒലിച്ചുപോകുന്നതായിരുന്നു നല്ലതെന്ന് ആഗ്രഹിച്ചുപോകുന്നുണ്ട്, നമ്മുടെ രാജ്യത്തെ നമ്മുടെ സഹജീവികളായ ഒരുപാട് മനുഷ്യർ. നമുക്ക് ആദ്യം വെള്ളപ്പൊക്കത്തിൽനിന്ന് കരകയറാൻ അവർക്കു കൈത്താങ്ങേകാം. തുടർന്ന് എല്ലാ അന്തസ്സും നിലനിർത്തി മനുഷ്യരായി ഇൗ മണ്ണിൽ ജീവിക്കാനുള്ള അവരുടെ അവകാശങ്ങൾക്കു വേണ്ടി കൈകോർക്കാനും നമ്മൾതന്നെ മുന്നിട്ടിറങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.