വയനാട്ടിലെയും മലപ്പുറത്തെയും പ്രളയഭൂമിയിൽനിന്ന് പുറത്തുവരുന്നത് ഭീകരമായ ദുരന്തവാർത്തകളാണ്. പ്രളയപ്പെയ്ത്തിെൻറ ദുരിതത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന നാ ടിെൻറ മുകളിലേക്ക് ഇടിത്തീയായി പതിച്ച ഉരുൾപൊട്ടലിെൻറ ആഘാതം ഇപ്പോഴും തിട്ടപ് പെടുത്താനായിട്ടില്ല. വയനാട് പുത്തുമലയിൽ കാണാതായ ഒമ്പതുപേരെ കണ്ടെത്താനുണ്ടെന് ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മലപ്പുറം ഭൂദാനം കവളപ്പാറയിലെ മുത്തപ്പൻ കുന്നിലുണ്ടായ ഉരുൾപൊട്ടൽ അത്യന്തം ഭീതിജനകമാണ്. 43 വീടുകളിലെ 63 പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പോത്തുകല്ല് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇന്നലെ വൈകീട്ടു വരെ ഒരു ഡസനിലേറെ മൃതദേഹമാണ് കണ്ടെടുക്കാനായത്. 50 അടി ഉയരത്തിൽനിന്നു വീണ മണ്ണിനടിയിൽപെട്ടവരാരും രക്ഷപ്പെടാനിടയില്ലെന്ന് അധികൃതർ പറയുന്നു. ഒരു മലതന്നെ തലപോയി ഇല്ലാതായ അവിടെ മലയടിവാരത്തെ ഒരു അങ്ങാടിതന്നെ ഒലിച്ചുപോയി ഇല്ലാതായിരിക്കുന്നു. വ്യാഴാഴ്ച രാത്രി ദുരന്തമുണ്ടായ കവളപ്പാറയിൽ മണ്ണിടിച്ചിലും കനത്ത മഴയും അസാധ്യമാക്കിയ രക്ഷാപ്രവർത്തനം കഴിഞ്ഞ ദിവസമാണ് സജീവമായത്. കേന്ദ്ര സൈന്യവും േവ്യാമസേനയും അഗ്നിശമന വിഭാഗവും ഒത്തുചേർന്നു തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും മണ്ണിനടിയിൽപെട്ടവരെ മുഴുവൻ രക്ഷപ്പെടുത്താനാകുമോ എന്ന കാര്യം സംശയമാണ്.
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി ഇത്തവണ ഉരുൾപൊട്ടലാണ് ആളപായവും സ്വത്തുനാശവും ദുരിതവും വർധിപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കംപോലെ കൃത്യമായ മുൻകൂർ പ്രവചനത്തിന് വഴങ്ങുന്നതല്ല ഉരുൾപൊട്ടൽ. പ്രദേശവാസികളാകെട്ട, നാളിതുവരെയുള്ള അനുഭവങ്ങൾക്കാണ് മറ്റേതു നിർദേശെത്തക്കാളും മുഖ്യപരിഗണന നൽകുക. കവളപ്പാറയിൽ തന്നെ ദിവസങ്ങളോളം ഇടമുറിയാതെ െപയ്ത മഴ വരുത്തിയേക്കാവുന്ന ദുരന്തത്തെക്കുറിച്ച് നൽകിയ മുന്നറിയിപ്പ് വേണ്ടത്ര ഗൗരവത്തോടെ ഗൗനിച്ചില്ല എന്ന സങ്കടം കേൾക്കുന്നുണ്ട്. മണ്ണും െവള്ളവും പാറക്കെട്ടുകളും മരങ്ങളും കുത്തിയൊലിച്ചു വരുന്ന ഉരുൾപൊട്ടൽ പ്രദേശത്തിെൻറയും ഭൂമിയുടെയും ചിത്രംതന്നെ പൂർണമായി മാറ്റിവരക്കുന്നതിനാൽ രക്ഷാപ്രവർത്തനവും ക്ഷിപ്രസാധ്യമല്ല. മൃതദേഹങ്ങൾ കണ്ടെത്താൻ മണ്ണു കിളച്ചു തിരയുന്ന ജോലി ഇപ്പോൾ മണ്ണുമാന്തി യന്ത്രങ്ങൾ ഏറ്റെടുത്തതല്ലാതെ ശ്രമകരമായ ഇൗ ജോലി ഫലപ്രദമായി പൂർത്തീകരിക്കാൻ വേണ്ട ശാസ്ത്രീയ ഉപകരണങ്ങളൊന്നും ഇനിയും നമ്മുടെ കൈവശമായിട്ടില്ല. മണ്ണിനടിയിൽ െപട്ടവരുടെ സാന്നിധ്യവും ജീവൻ സാധ്യതയും അറിയാനുള്ള റഡാർ, ഇൻഫ്രാ റെഡ് ഉപകരണങ്ങൾ, ചെറിയ ശബ്ദം പോലും പിടിച്ചെടുക്കുന്ന പ്രോബ് മൈേക്രാഫോൺ, ഉപരിവീക്ഷണത്തിനുള്ള ഡ്രോണുകൾ തുടങ്ങിയ മിനിമം സൗകര്യങ്ങൾ മണ്ണിടിച്ചിലിലും ഉരുൾെപാട്ടലിലും തിരച്ചിലിന് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. ഇക്കാര്യത്തിൽ ഗവൺമെൻറ് സംവിധാനങ്ങൾ വേണ്ടത്ര പര്യാപ്തമല്ല. പ്രകൃതിദുരന്തങ്ങൾ വാർഷികപ്രതിഭാസമായി കഴിഞ്ഞിരിക്കെ സംസ്ഥാന ദുരന്തനിവാരണ സംവിധാനത്തെ കുറ്റമറ്റ രീതിയിൽ സുസജ്ജമാക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിെൻറ പ്രഥമ പരിഗണനയർഹിക്കുന്നു. ദുരന്തങ്ങൾ പ്രവചിക്കാനാവില്ലെങ്കിലും സാധ്യത മുൻകൂട്ടി കണ്ടുള്ള പ്രതിരോധങ്ങൾ സർക്കാറിെൻറ മാത്രം ജോലിയാണ്. മണ്ണും മലയും തുരന്നും ഒാടയും തോടും വെള്ളക്കെട്ടും നികത്തിയുമുള്ള അധാർമിക പ്രവൃത്തികൾക്കു തടയിടാനും ദുരന്തസാധ്യത പ്രദേശങ്ങളിൽ പാർപ്പുറപ്പിക്കേണ്ടി വരുന്നവരുടെ നിർബന്ധിതാവസ്ഥ കണ്ടറിയാനും പുനരധിവാസത്തെക്കുറിച്ച് ആലോചിക്കാനും സർക്കാറിന് ബാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയദുരന്തം ആകസ്മികമായിരുന്നെങ്കിൽ ഇത്തവണയോടെ മലയാളിയുടെ കാലാവസ്ഥ കലണ്ടർ മാറുകയാണെന്ന കാര്യം തിരിച്ചറിഞ്ഞ് അതിനെ സുസജ്ജമായി നേരിടാനുള്ള നിലയും നിലപാടും ഭരണകൂടം ആർജിച്ചേ തീരൂ. ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിെൻറപോലും വകയിലും വഴിയിലും പുലർത്തുന്ന സൂക്ഷ്മമായ കാർക്കശ്യം ഇൗ ദുരവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള മുൻകരുതലിന് ഭരണകൂടം കൈക്കൊണ്ടേ മതിയാകൂ.
ദുരന്തം വന്ന വഴി മാത്രമല്ല, അതിനെ നേരിടുന്ന വഴിയും കഴിഞ്ഞ തവണത്തേതുപോലെയല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഭരണകൂടവും ജനവും കൈ മെയ് മറന്നു ഒന്നിച്ചൊന്നായി നീങ്ങിയ കാഴ്ചയായിരുന്നു കഴിഞ്ഞ പ്രളയകാലം തുടക്കം തൊേട്ട. മുൻദുരന്തത്തിൽനിന്നു പാഠമുൾക്കൊണ്ട് പ്രളയ മുന്നറിയിപ്പുകൾ നൽകുന്നതിലും പ്രതിരോധ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിലും ഇത്തവണ സർക്കാർ ഏെറ മുന്നിൽനിന്നു. അതേസമയം, ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും കഴിഞ്ഞ വർഷത്തെ കാര്യക്ഷമതയും കർമാവേശവും പുലർത്താനായിട്ടില്ല എന്നു പറയാതെ വയ്യ. വയനാട്ടിലെ പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിൽ അമാന്തം കാട്ടിയതായി പരാതിയുണ്ട്. വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടിയ കവളപ്പാറയിൽ ശനിയാഴ്ചയും തിരച്ചിൽ നടത്താൻ സന്നദ്ധപ്രവർത്തകർക്കു മുന്നിൽ സർക്കാറുണ്ടായിരുന്നില്ല. ദുരിതാശ്വാസ സഹായത്തിെൻറ സംഘാടനവും വിതരണവും ഇനിയും സജീവമായിട്ടില്ല. മുഖ്യമന്ത്രി തലസ്ഥാനത്തിരുന്ന് പ്രവർത്തനപുരോഗതി വിലയിരുത്തുന്നുണ്ട്. കലക്ടർമാർ ജില്ല കേന്ദ്രങ്ങളിലിരുന്നും. എന്നാൽ, ഒരു പ്രദേശത്തിെൻറ ദുരന്തത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും അന്നാട്ടുകാർക്കൊപ്പം സാന്നിധ്യം പങ്കിടുന്നത് സാമാന്യമര്യാദയാണ്. അക്കാര്യത്തിൽ സ്വാഭാവികപ്രതീക്ഷക്കൊപ്പമെത്താൻ അവർക്കായിട്ടില്ല. എന്നല്ല, ദുരന്തത്തിെൻറ ഗൗരവം മൂടിവെക്കാനും വിവരമെത്തിച്ച മാധ്യമങ്ങൾക്കെതിരെ പ്രചാരണത്തിനുമായിരുന്നു പ്രദേശത്തെ എം.എൽ.എക്ക് തിടുക്കം.
ദുരന്തപ്പെയ്ത്തിൽനിന്നു നാടിനെ കരകയറ്റാൻ മുന്നിട്ടിറങ്ങുന്ന ഭരണകൂടത്തിനും സന്നദ്ധസംഘങ്ങൾക്കുമെതിരെ പ്രതിലോമപ്രചാരണത്തിനും സഹായം വിലക്കാനും മനുഷ്യത്വം തീണ്ടാത്ത ഒരു പറ്റം സാമൂഹികദ്രോഹികളും രംഗത്തുണ്ട്. ഭൂതവും ഭാവിയും മറന്ന് വംശവെറി തീർക്കാനും കുടിപ്പക വമിപ്പിക്കാനും ദുരന്തനേരം തിരഞ്ഞെടുത്തവരെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ, അത്രയും നല്ലത്. സേവനത്തിനിറങ്ങാൻ കുറിയടയാളങ്ങൾ മുന്നിൽ വേണമെന്ന വാശി സന്നദ്ധപ്രവർത്തനത്തിന് ചിതമല്ല. ആളും അർഥവും തികയാത്ത ദുരന്തസേവനമുഖങ്ങളിൽ എല്ലാം മറന്നിറങ്ങുന്നവരെ മേൽവിലാസം പ്രദർശിപ്പിക്കുന്നതിെൻറ പേരിൽ ആട്ടിയോടിക്കുന്ന ഒൗദ്യോഗികരീതിയും നന്നല്ല. എല്ലാവരും എല്ലാവരെയും ചേർത്തുപിടിക്കുന്ന െഎക്യമത്യമാണ് നമ്മുടെ ബലം, നാടിെൻറ ബലം. മണ്ണിൽ പുതഞ്ഞ, പ്രളയത്തിൽ പൊലിഞ്ഞ സഹജീവിതങ്ങൾക്ക് പുനരുജ്ജീവനത്തിെൻറ പെരുന്നാളൊരുക്കാനാകെട്ട നമുക്ക് തിടുക്കം. മലയാളിജീവിതത്തിനുമേൽ മൂടിക്കെട്ടിയ മാരിക്കാറുകളുടെ മാനം തെളിയെട്ട; ഒപ്പം മലയാളികൾ നമ്മുടെ മനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.