കോളനിവിമോചനത്തിെൻറ ഘട്ടത്തിൽ ഉറപ്പുലഭിച്ച സ്വയംനിർണയാവകാശങ്ങൾ കവർന്നെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക് കെതിരെ ഹോേങ്കാങ് ജനത നടത്തുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭം മാസം പിന്നിട്ടശേഷം ജയം നേടിയെന്നു പറയാം. ‘ഹോേങ ്കാങ്ങിനെ സ്വതന്ത്രമാക്കുക’ എന്ന മുദ്രാവാക്യമുയർത്തി ആയിരക്കണക്കിന് കരിങ്കുപ്പായക്കാർ ഇക്കണ്ട നാളുകളിൽ ന ടത്തിയ വൻ പ്രക്ഷോഭത്തിനൊടുവിൽ വിവാദ കുറ്റവാളി കൈമാറ്റ ബിൽ പൂർണമായും റദ്ദാക്കാൻ ഹോേങ്കാങ് പ്രാദേശികഭരണകൂടം തീരുമാനിച്ചു. ബ്രിട്ടെൻറ കോളനിയിൽനിന്നു ചൈനയുടെ ഭാഗമായി മാറിയ ഹോേങ്കാങ്വാസികളെ ചൈനീസ് നിയമത്തിനു വിട്ടുകൊടുക്കാനുള്ള കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിനുമുന്നിൽ ഭരണാധികാരി കാരി ലാം ചെങ്യു ആൻജിയർ അടിയറവു പറയുന്നതായി സമ്മതിച്ചു. പ്രതിഷേധം കത്തിപ്പടർന്നതോടെ ഭരണകൂടം ബില്ലിൽ ഇളവുകൾ വരുത്താൻ നേരത്തേ അവർ തയാറായിരുന്നു. എന്നാൽ പുതിയ ബിൽ പൂർണമായി തള്ളിക്കളയുകയും ജനവിരുദ്ധ നിയമനിർമാണത്തിനു ശ്രമിച്ച പ്രാദേശിക ലജിസ്ലേച്ചർ അസംബ്ലിയുടെ ഭരണാധികാരി (ചീഫ് എക്സിസ്യൂട്ടിവ്) യായ കാരി ലാം രാജിവെക്കണമെന്നുമുള്ള ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.
1997ൽ 156 വർഷത്തെ കോളനിവാഴ്ച അവസാനിപ്പിച്ച് ബ്രിട്ടൻ ഹോേങ്കാങ്ങിനെ ചൈനക്കു വിട്ടുകൊടുക്കുേമ്പാൾ ‘ഒരു രാജ്യം, രണ്ടു വ്യവസ്ഥ’ എന്ന നിലയിൽ അടുത്ത 50 വർഷത്തേക്ക് ഹോേങ്കാങ്ങിന് നിലവിലെ നിയമംതന്നെ ബാധകമായിരിക്കും എന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് ആവിഷ്കാരസ്വാതന്ത്ര്യവും മുതലാളിത്ത സമ്പദ്വ്യവസ്ഥയും ഇംഗ്ലീഷ് പൊതുനിയമവും വകവെച്ചുകൊടുക്കുന്ന ‘ഹയർ ഗ്രേഡ് സ്വയംഭരണ പദവി’യാണ് പ്രാദേശിക ഭരണകൂടത്തിന് നൽകിയത്. എന്നാൽ, രണ്ടു വർഷം മുമ്പ് ചൈനയിലെ ഏകാധിപത്യം അരക്കിട്ടുറപ്പിച്ച ഭരണാധികാരി ഷി ജിൻ പിങ്, രാജ്യതാൽപര്യത്തിനു വിരുദ്ധമായതൊന്നും ഹോേങ്കാങ്ങിലും അനുവദിക്കുകയില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇത്, ചൈനയുടെ ഡീപ് സ്റ്റേറ്റിെൻറ ദംഷ്ട്രകൾ ഹോേങ്കാങ്ങിലേക്കും നീട്ടുകയാണോ എന്ന ആശങ്ക ജനങ്ങളിലുയർത്തി. ചില ആക്ടിവിസ്റ്റുകളെ തെരഞ്ഞെടുപ്പിൽനിന്നു തടഞ്ഞും പ്രതിഷേധക്കാരുടെ നേതാക്കളെ പിടികൂടിയും സ്വാതന്ത്ര്യവാദി രാഷ്ട്രീയസംഘടനയെ നിരോധിച്ചും ഹോേങ്കാങ്ങിൽ ഷി ജിൻ പിങ് തുടങ്ങിയ ഇടപെടലുകൾ ഇൗ ആശങ്ക ഉൗട്ടിയുറപ്പിക്കാൻ പോന്നതാണ്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലെടുക്കുകയും ബിസിനസ് പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന ഹോേങ്കാങ്ങുകാർ ഒരേ സമയം ചൈനയുടെ സാമ്പത്തികശക്തിയുടെയും സ്വന്തം പ്രവിശ്യയിലെ സ്വാതന്ത്ര്യ, ജനാധിപത്യാവകാശങ്ങളുടെയും ആനുകൂല്യം അനുഭവിച്ചുവരുന്നുണ്ട്. അത് ഇല്ലാതാക്കി ചൈനീസ് ഭരണകൂടത്തിെൻറ തീട്ടൂരത്തിനു കീഴിലേക്ക് തങ്ങളെക്കൂടി കൊണ്ടുപോയേക്കുമോ എന്ന ആശങ്കയാണ് വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിലേക്ക് 75 ലക്ഷം ജനസംഖ്യയുള്ള ഹോേങ്കാങ്ങിനെ തള്ളിവിട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പത്തൊമ്പതുകാരനായ ഹോേങ്കാങ്ങുകാരൻ, ഗർഭിണിയായ ഇരുപതുകാരി ഗേൾഫ്രണ്ടിനെ തായ്വാനിലെ അവധിക്കാല ആഘോഷത്തിനിടെ കൊലപ്പെടുത്തിയതാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം. കൊലയാളി തായ്വാനിൽനിന്ന് ഒളിച്ചോടി സ്വദേശത്ത് തിരിച്ചെത്തിയപ്പോൾ കേസ് നടപടികൾക്കായി അയാളെ വിട്ടുകിട്ടണമെന്ന് തായ്വാൻ അധികൃതർ ഹോേങ്കാങ്ങിനോട് ആവശ്യപ്പെട്ടു. കുറ്റവാളി കൈമാറ്റ നിയമം നിലവിലില്ലാത്തതിനാൽ ഹോേങ്കാങ് കൈമലർത്തി. അമേരിക്കയും ബ്രിട്ടനുമടക്കം 20 രാജ്യങ്ങളുമായി കൈമാറ്റ കരാർ നിലവിലുെണ്ടങ്കിലും ചൈന മെയിൻ ലാൻഡുമായും തായ്വാൻ, മക്കാവു ദേശങ്ങളുമായും ഇത്തരമൊരു കരാറിലെത്താൻ രണ്ടു പതിറ്റാണ്ടായി തുടരുന്ന ചർച്ചകൾക്കുശേഷവും കഴിഞ്ഞിട്ടില്ല. എന്നിരിക്കെ ഫെബ്രുവരി സംഭവത്തിെൻറ പേരിൽ പെെട്ടന്ന് അടിച്ചേൽപിക്കപ്പെട്ട കരാർ ജനരോഷം ക്ഷണിച്ചുവരുത്തി. പ്രക്ഷോഭം കൈവിട്ടുപോകുകയും നിയമനിർമാണസഭയിലെ അടിച്ചുതകർക്കലിലേക്കും ശക്തമായ പൊലീസ് ആക്ഷനിലേക്കും കാര്യങ്ങൾ ചെന്നെത്തുകയും ചെയ്തതോടെ അധികൃതർ അയഞ്ഞു. നികുതിവെട്ടിപ്പ് അടക്കമുള്ള സാമ്പത്തികകുറ്റങ്ങളെ നിയമപരിധിയിൽനിന്നൊഴിവാക്കി. കൈമാറ്റ അഭ്യർഥന ഹോേങ്കാങ് കോടതിയുടെ തീർപ്പിനു വിധേയമായിരിക്കുമെന്നും പരമാവധി ഏഴു വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുവദിച്ചുകൊടുക്കുകയില്ലെന്നുമുള്ള ഭേദഗതികൾ എഴുതിച്ചേർത്തു. കൊല, ബലാത്സംഗം തുടങ്ങിയ ക്രിമിനൽകുറ്റങ്ങളിൽനിന്ന് ദേശത്തെ മുക്തമാക്കാൻ ബിൽ അനിവാര്യമാണെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ, രാഷ്ട്രീയ വിമതരെയും പൗരാവകാശപ്രവർത്തകരെയും ഇൗ പേരിൽ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു പിടികൂടാനുള്ള അവസരമൊരുക്കുകയാെണന്നായി വിമർശകരുടെ ആക്ഷേപം. ഹോേങ്കാങ്ങുകാർക്കു മാത്രമല്ല, അവിടെ താമസിക്കുന്ന വിദേശികൾക്കും അതുവഴി കടന്നുപോകുന്ന ടൂറിസ്റ്റുകൾക്കുമൊക്കെ ബാധകമാകുന്ന വിധമായിരുന്നു നിയമം.
ഇരുമ്പുമറ നിലനിൽക്കുന്ന ചൈനയിൽനിന്നു വ്യത്യസ്തമായി സ്വാതന്ത്ര്യത്തിെൻറ സമൃദ്ധിയിൽ നിൽക്കുന്ന കൊച്ചു പ്രദേശത്തെകൂടി ബെയ്ജിങ്ങിെൻറ നിയന്ത്രണത്തിലേക്കെടുക്കാനുള്ള നീക്കമായി അവർ പുതിയ ബില്ലിനെ കണ്ടു. ചൈനയുടെ ഇരുമ്പുമറക്കപ്പുറം തൊട്ടടുത്ത ഹോേങ്കാങ്ങിൽ നടക്കുന്ന പ്രക്ഷോഭത്തിെൻറ വിവരങ്ങൾ മറച്ചുവെക്കുന്നതു കണ്ട അവർ കഴിഞ്ഞ ദിവസം ജനലക്ഷങ്ങളുടെ സമാധാനപൂർവമായ മാർച്ച് ‘അതിർത്തി’ക്കപ്പുറം കടത്തി. 2003ൽ കരിക്കുലത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മഹത്ത്വവത്കരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ നടന്ന പ്രക്ഷോഭത്തെ തുടർന്ന് അന്നത്തെ ചീഫ് എക്സിക്യൂട്ടിവ് തുങ് ഷി ഹുവക്ക് രാജി വെക്കേണ്ടിവന്നിരുന്നു. അതേസമയം, 2014ൽ തെരുവുകൾ കൈയടക്കുന്ന മറ്റൊരു വിദ്യാർഥിപ്രക്ഷോഭം 79 ദിനങ്ങൾക്കുശേഷം അടിയറ പറയുകയായിരുന്നു. എന്നാൽ ഇത്തവണ സ്വാതന്ത്ര്യത്തിെൻറ കാറ്റും വെളിച്ചവും അടച്ചുകളയാനുള്ള കമ്യൂണിസ്റ്റ് ഏകാധിപത്യവാശിക്കു മുന്നിൽ ജനാധിപത്യാവകാശങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന ഹോേങ്കാങ് ജനതയുടെ നിശ്ചയദാർഢ്യം ജയം നേടിയിരിക്കുന്നു; അതെത്ര കാലത്തേക്ക് എന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.