ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തിലെ ജനതയുടെ സുരക്ഷക്കും ക്ഷേമത്തിനും സംഭാവനകള ർപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ് നമ്മുടെ സൈനികർ. സംഘർഷകാലത്തും സമാധാനകാലത്തു ം നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മലനിരകളിലും മരുഭൂ അതിർത്തികളിലും സമുദ്രത ീരങ്ങളിലും അവർ കണ്ണും കാതും തുറന്ന് കാവലിരിക്കുന്നു. അനേകായിരം സൈനികർക്കാണ് ഇൗ ദൗ ത്യത്തിനിടയിൽ സ്വജീവിതം നഷ്ടപ്പെട്ടത്.
ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഇൗവിധം അ നാഥരായത്. ഭൂമി കുലുങ്ങി രാജ്യം വിറകൊള്ളുേമ്പാഴും പ്രളയക്കയത്തിൽ നനഞ്ഞൊട്ടി നിൽ ക്കുേമ്പാഴും അതിലൊന്നും പതറാതെ കരയിലും കടലിലും നീലാകാശത്തും ആശ്വാസവും ആത്മവിശ്വ ാസവും പകർന്ന് അവർ രക്ഷാദൂതരായി എത്തുന്നു. 2018ലെ പ്രളയ കാലത്ത് നാലുപാടും വെള്ളത്താൽ ച ുറ്റപ്പെട്ട ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പൂർണഗർഭിണിയായൊരു യുവതിയെ ഹെലികോപ്ടറിലേറ്റി യഥാസമയം ആശുപത്രിയിലെത്തിച്ച് സുഖപ്രസവം സാധ്യമാക്കിയ സൈനികരുടെ പുഞ്ചിരിക്കുന്ന മുഖം മറക്കുമോ കേരളം കൽപാന്തകാലത്തോളം!
രാജ്യത്തെ ഒാരോ മനുഷ്യരുടെയും പൊതുസ്വത്തായ ഇൗ മനുഷ്യരെ തങ്ങളുടെ സ്വകാര്യ സേനയാക്കി മാറ്റാനുള്ള തിടുക്കമാണ് കാലാവധി കഴിയാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിെൻറ അനുചരന്മാരുടെയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലും പ്രവൃത്തികളിലും പ്രതിഫലിക്കുന്നത്. സൈനികരും സൈനിക ഗവേഷണ കേന്ദ്രവും നടത്തിയ കഠിന പരിശ്രമങ്ങളെല്ലാം സ്വന്തം നേട്ടങ്ങളുടെ മെഡൽ പട്ടികയിൽ ചേർക്കുന്നതിൽ ഇവർ ലവലേശം ലജ്ജ കാണിക്കുന്നില്ല.
വിടുവായത്തത്തിലും വിേദ്വഷ പ്രചാരണങ്ങളിലും കുപ്രസിദ്ധരായ യോഗി ആദിത്യനാഥും സാക്ഷി മഹാരാജും മറ്റും എല്ലാ അതിരുകളും ലംഘിച്ച് ഇന്ത്യൻ സൈന്യമെന്നാൽ മോദിയുടെ സേനയാണ് എന്നുവരെ പറഞ്ഞുവെക്കുന്നു. ഇന്ത്യൻ ജനായത്ത^പരമാധികാരത്തിെൻറ അന്തസ്സിനു മേലുള്ള ഇൗ കടന്നാക്രമണത്തിനെതിരെ കര^വ്യോമ^നാവിക സേനകളുടെ മുൻ മേധാവികളുൾപ്പെടെ 150ഒാളം മുൻ സൈനികർ സേനകളുടെ സർവാധിപനായ രാഷ്ട്രപതിക്ക് പ്രതിഷേധ കത്തയച്ചെങ്കിലും പ്രതികരണമേതുമുണ്ടായിട്ടില്ല. സൈന്യത്തെയും സർവ സൈന്യാധിപനെപ്പോലും അധീശത്വത്തിനു കീഴിൽ നിർത്തി ജന്മിത്വ-നാട്ടുരാജ്യ വ്യവസ്ഥയിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവർക്കു മാത്രമേ ഇതെല്ലാം അംഗീകരിക്കാനാവൂ.
രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ, അഴിമതി ആരോപണങ്ങളിൽ ഉഴലുേമ്പാൾ മുഖം രക്ഷിക്കാൻ യുദ്ധസമാന സാഹചര്യങ്ങൾ സൃഷ്ടിക്കുകയും സൈനികരെ കുരുതികൊടുക്കുകയും ചെയ്യുന്നുവെന്ന് കടുത്ത വിമർശനം നേരിട്ടിട്ടുണ്ട് ഭരണകൂടം. കിട്ടാവുന്ന തക്കത്തിെലല്ലാം ജയ് ജവാൻ മുദ്രാവാക്യം മുഴക്കുന്ന ഇതേ സർക്കാറിെൻറ കരുണ തേടി നൂറുകണക്കിന് പൂർവ സൈനിക വയോധികരാണ് വൺ റാങ്ക് വൺ പെൻഷൻ ആവശ്യം ഉന്നയിച്ച് സത്യഗ്രഹമനുഷ്ഠിച്ചത്.
ശത്രുസൈന്യങ്ങളുടെ ആക്രമണങ്ങൾക്കു മുന്നിൽ പോലും െപാരുതി മുന്നേറിയ ആ ധീര സേനാനികളെ പക്ഷേ, സ്വന്തം സർക്കാർ വാഗ്ദത്ത ലംഘനം നടത്തി തോൽപിച്ചുകളഞ്ഞു. നോട്ടുനിരോധനമെന്ന ഇനിയും ദുരൂഹത നീങ്ങാത്ത സാമ്പത്തിക അട്ടിമറിയിൽ മണിക്കൂറുകളോളം ഇൗ രാജ്യത്തെ സാധുജനതയെ വരിനിർത്തിയതിനെ ന്യായീകരിക്കാൻ ഭരണകൂടത്തിെൻറ സ്തുതിപാട്ടുകാർ ഉദാഹരണം പറഞ്ഞ ഹിമാലയത്തിൽ കാവൽനിൽക്കുന്ന സൈനികരുണ്ടല്ലോ, അവർക്കു നൽകുന്ന ഭക്ഷണത്തിെൻറ ശോച്യാവസ്ഥ പുറത്തുപറഞ്ഞ ജവാനെ ആട്ടിപ്പുറത്താക്കിയതും ഇപ്പോൾ ൈസന്യത്തെ മറയാക്കി ഒളിയുദ്ധം നടത്തുന്ന ഭരണകൂടംതന്നെ. പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവ് വാരാണസി മണ്ഡലത്തിൽ നരേന്ദ്ര മോദിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുണ്ടിപ്പോൾ.
പത്താൻകോട്ടിലും ഉറിയിലും പുൽവാമയിലും ജീവൻ വെടിഞ്ഞ സൈനികരോട് നീതി ചെയ്യാനല്ല; മറിച്ച്, അവരുടെ ജീവത്യാഗം ഉയർത്തിക്കാണിച്ച് വോട്ടുകളെത്ര പെട്ടിയിലാക്കാം എന്നു മാത്രമാണ് സൈനികസ്നേഹം പ്രസംഗിക്കുന്നവരുടെ നോട്ടം. രക്തസാക്ഷികളായ ജവാന്മാരുടെ ചിത്രങ്ങൾ വെച്ച് തെരഞ്ഞെടുപ്പ് പോസ്റ്ററുകളിറക്കുന്നവർക്ക് സൈന്യം ആരുടെയും ചാവേറുകളോ ശിപായികളോ അല്ല എന്ന് ബോധ്യപ്പെടുത്തിനൽകേണ്ടത് രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്.
വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സായുധസേന പ്രത്യേകാധികാര നിയമം എടുത്തുകളയുകയും സൈനികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുകയുമാണ് രാജ്യത്തിെൻറ സമാധാന സേനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ആദ്യം ചെയ്യേണ്ടത്. ശത്രു സേനകളുടെ പ്രഹരത്തിൽ ഒരു സൈനികനു പോലും ജീവൻ നഷ്ടപ്പെടാത്തൊരു സമാധാന കാലമാവെട്ട നമ്മുടെ ലക്ഷ്യവും സ്വപ്നവും. രാഷ്ട്രവും സൈന്യവും അതാഗ്രഹിക്കുന്നുണ്ട്, അർഹിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.