െഎ.എൻ.എൽ സ്വയം വ( ി)ധിക്കു​േമ്പാൾ



അധികാരരാഷ്​ട്രീയം പാർട്ടികളെ എത്രമാത്രം അധഃപതിപ്പിക്കുമെന്നതി​െൻറ അതിദയനീയമായ ഉദാഹരണമായി ഇന്ത്യൻ നാഷനൽ ലീഗ്​. ആദർശം കൈയൊഴിഞ്ഞ്​ മുസ്​ലിംലീഗ്​ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്​ എന്ന്​ ആരോപിച്ചവർ പിരിഞ്ഞുപോന്നു രൂപംകൊടുത്ത പാർട്ടി കാൽനൂറ്റാണ്ടിനുശേഷം കൈവന്ന അരമന്ത്രിയധികാരത്തി​െൻറ അപ്പക്കഷണത്തിനുവേണ്ടി അടിച്ചുപിരിയുന്ന അറുവഷളത്തമാണ്​ കഴിഞ്ഞ ദിവസം കൊച്ചിയിൽ കണ്ടത്​. ​1992ൽ സംഘ്​പരിവാറി​െൻറ ബാബരിമസ്​ജിദ്​ ധ്വംസനത്തിന്​ ഒത്താ​ശ ചെയ്​തുകൊടുത്ത കോൺഗ്രസുമായുള്ള ഭരണ, മുന്നണി കൂട്ടുകെട്ട്​ അവസാനിപ്പിക്കണമെന്ന അഖിലേന്ത്യ പ്രസിഡൻറ്​ ഇബ്രാഹീം സുലൈമാൻ സേട്ടി​െൻറ ആവശ്യം സംസ്​ഥാന മുസ്​ലിംലീഗ്​ നേതൃത്വം തള്ളിയതിനെ തുടർന്ന്​ അദ്ദേഹവും അനുയായികളും പുറത്തുപോരുകയായിരുന്നു. ആദർശമോ അധികാരമോ വലുത്​ എന്ന അന്യോന്യത്തിലായിരുന്നു അന്ന്​ ഇരുപക്ഷവും. ബാബരിയാനന്തര ഇന്ത്യയിലെ മുസ്​ലിംരാഷ്​ട്രീയത്തി​െൻറ ഗതി എന്തായിരിക്കണം എന്ന ആശയസംഘട്ടനമായിരുന്നു അത്​.

ഇന്ത്യയിലെ മുഖ്യധാര രാഷ്​ട്രീയകക്ഷികളുടെ മതേതരത്വ കൂറി​െൻറ ഉരകല്ലായിരുന്ന ബാബരിമസ്​ജിദ്​ പ്രശ്​നത്തിൽ മുസ്​ലിംകളുടെ നീതിപൂർവകമായ ആവശ്യത്തിനൊപ്പം നിൽക്കുമെന്നായിരുന്നു അ​ന്നു കേന്ദ്രഭരണം കൈയാളിയിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ ഉറപ്പ്​. ത​െൻറ ശവത്തിൽ കയറിയേ കർസേവകർക്കു മുന്നോട്ടുപോകാനാവൂ എന്ന ആവേശപ്രഖ്യാപനങ്ങൾ വരെ കേരളത്തിലെ തലമുതിർന്ന കോൺഗ്രസ്​ നേതൃത്വത്തിൽനിന്നുണ്ടായി. എന്നാൽ, എല്ലാം വിഫലമാക്കി പള്ളിപൊളിച്ച്​ താൽക്കാലിക അമ്പലം പണിയുന്നത്​ നോക്കിനിൽക്കുകയാണ്​ കോൺഗ്രസ്​ ചെയ്​തത്​. മുഖ്യധാരയിൽ തങ്ങളോടൊട്ടിനിന്നാൽ മതി, വേണ്ടതെല്ലാം നിവർത്തിച്ചുതരും എന്ന കോൺഗ്രസി​െൻറ എന്നും ലംഘിക്കപ്പെട്ടുപോന്ന ഉറപ്പി​െൻറ ബലമേ 'ബാബരി ഉറപ്പി'നും ഉണ്ടായിരുന്നുള്ളൂ.

മുഖ്യധാര കക്ഷികളാൽ വഞ്ചിക്കപ്പെടാൻ വിധിക്കപ്പെട്ട മുസ്​ലിംകൾക്കിടയിൽ ബാബരിധ്വംസനവും തുടർകലാപങ്ങളും ഉയർത്തിയ അമർഷവും സങ്കടവും അടയാളപ്പെടുത്തുകയായിരുന്നു മുസ്​ലിംലീഗ്​ അനുയായികൾ 'സമുദായത്തി​െൻറ സ്​നേഹഭാജന'മായി നെഞ്ചേറ്റിയ സുലൈമാൻ സേട്ട്​. അതേസമയം, കോൺഗ്രസ്​ ബന്ധം ഉപേക്ഷിക്കുകയല്ല, സമുദായമനസ്സിനൊപ്പംനിൽക്കുന്ന കേരളത്തിലെ മതേതരനേതൃത്വത്തി​ൽ വിശ്വാസമർപ്പിച്ച്​ അധികാരരാഷ്​ട്രീയത്തിൽ അന്യവത്​കരിക്കപ്പെടാതെ നോക്കുകയാണ്​ കരണീയം എന്നായിരുന്നു ലീഗ്​ സംസ്​ഥാനനേതൃത്വത്തി​െൻറ ലൈൻ. സംയമനമെന്ന ഒരു വിഭാഗത്തി​െൻറ അവകാശവാദവും വിധേയത്വമെന്ന മറുഭാഗത്തി​െൻറ ​ആരോപണവും സംസ്​ഥാനത്തെ ന്യൂനപക്ഷരാഷ്​ട്രീയത്തിൽ അന്ന്​ ഒ​േട്ടറെ ഉൾപ്പിരിവുകൾക്കിടയാക്കി. അതിലൊന്നായി, മുസ്​ലിംലീഗിൽനിന്നു പിരിഞ്ഞുപോയവർ ​സേട്ടി​െൻറ നേതൃത്വത്തിൽ ​1994ൽ രൂപം നൽകിയ ​െഎ.എൻ.എല്ലും.

ഇടതുവലതു മുന്നണികളുടെ താങ്ങോ തണലോ ഇല്ലാതെ ന്യൂനപക്ഷവിഭാഗങ്ങൾക്ക്​ പാർലമെൻററി രാഷ്​ട്രീയം കരുപ്പിടിപ്പിക്കാനാവാത്ത ഇടമാണ്​ കേരളം. വല്ലവരും അതിനു ധൈര്യപ്പെട്ടാലോ, മുന്നണിനേതൃത്വങ്ങൾ പരസ്​പരസഹകരണത്തോടെ രാഷ്​ട്രീയ റാഗിങ്ങിന്​ ഇറങ്ങിത്തിരിക്കും. യു.ഡി.എഫിൽനിന്ന്​ ഏണിയെടുത്തുപുറപ്പെട്ട മുസ്​ലിംലീഗിന്​ ചാരിവെക്കാൻ മുന്നണി കിട്ടാതെ മടങ്ങിച്ചെല്ലേണ്ടി വന്ന അനുഭവമുണ്ട്​. ഇടതുമുന്നണിയുടെ അരസമ്മതവും ആശീർവാദവും കണ്ട്​ ലീഗി​െൻറ ഇല്ലത്തുനിന്നിറങ്ങിയിട്ടും ​​െഎ.എൻ.എല്ലിനെ സി.പി.എം കൂടെ കൂട്ടാൻ തയാറായില്ല. മുസ്​ലിംലീഗിനെ കോൺഗ്രസ്​ തൊപ്പിയഴിപ്പിച്ചതിനു സമാനമായി പുതിയ ലീഗി​െൻറ പേരിലെ മുസ്​ലിം കുപ്പായമഴിപ്പിച്ചു. പാർട്ടി ഭരണഘടന ഇടതുലൈനിൽ അക്ഷരശുദ്ധി വരുത്തിയിട്ടും ​പാർട്ടിയും നേതൃത്വവും മതേതരക്കൂറ്​ വാക്കിലും പ്രവൃത്തിയിലും നൂറ്റൊന്നാവർത്തിച്ചിട്ടും കാൽനൂറ്റാണ്ടുകാലം ഇടതുമുന്നണി വെയിലത്തുനിർത്തി.

സംഘ്​പരിവാറിൽ നിന്നടർന്നുവന്ന നമോ വിചാർ മഞ്ചിനും എൻ.ഡി.എ ഘടകകക്ഷിയായിരുന്ന കേരളകോൺഗ്രസ്​ വിഭാഗത്തിനും രാമൻപിള്ളയുടെ ജനപക്ഷത്തിനുമൊക്കെ മുന്നണിയോഗത്തിൽ ഞെളിഞ്ഞിരിക്കാൻ കസേര നൽകിയപ്പോഴും െഎ.എൻ.എല്ലിനെ വോട്ടുവാങ്ങി പടിക്കുപുറത്തു കാത്തുനിർത്തി. ആദർശനിഷ്​ഠരായ നേതാക്കളുടെയും അടിയുറച്ച അണികളുടെയും നല്ലകാലമൊക്കെ അസ്​തമിച്ചശേഷമാണ്​ 2019ൽ ഇടതുമുന്നണിയിൽ ഇടം തേടുന്നത്​. രണ്ടാം പിണറായി സർക്കാറിലെ ജാതി-മത വീതംവെപ്പിൽ മുസ്​ലിം സമുദായത്തിനുള്ള ഒന്നര (​അതോ രണ്ടരയോ) കഴഞ്ചി​െൻറ അരവിഹിതം ​െഎ.എൻ.എല്ലിനും കിട്ടി. അതി​െൻറ പേരിലാണിപ്പോൾ പാർട്ടിക്കകത്ത്​ പോരും പിരിവും.

ബാബരി പ്രതിസന്ധി കാലത്ത്​ മുസ്​ലിം ന്യൂനപക്ഷവഞ്ചനക്കെതിരായ പ്രതിഷേധമെന്ന പേരിൽ രൂപം​കൊണ്ട പാർട്ടി, സച്ചാർ-പാലോളി റിപ്പോർട്ടുകളുടെ അട്ടിമറിയിലൂടെ സമുദായം മറ്റൊരു വഞ്ചനയെ നേരിടുന്ന ഘട്ടത്തിലാണ്​ പൊട്ടിപ്പിളരുന്നതെന്നത്​ വിധിപൈരീത്യമാവാം. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന്​ മുസ്​ലിം ക്ഷേമത്തിനു മാത്രമായി ഇടതുസർക്കാർ ആവിഷ്​കരിച്ച പാലോളി റിപ്പോർട്ട്​ രണ്ടാം പിണറായി സർക്കാർ റദ്ദാക്കു​േമ്പാൾ ജന്മനിയോഗമനുസരിച്ച്​ മുസ്​ലിംകളുടെ നഷ്​ടപ്പെടുന്ന അവകാശങ്ങൾക്കു​ വേണ്ടി മുന്നണിക്കുള്ളിൽ പൊരുതാനുള്ള ഒരേയൊരു കക്ഷിയാണ്​​ ​െഎ.എൻ.എൽ. എന്നാൽ, കഷ്​ടമെന്നേ പറയേണ്ടൂ, കോൺഗ്രസ്​ മുന്നണിഭരണത്തിൽ തുടർന്ന ലീഗിനെ അധികാരം മത്തുപിടിപ്പിച്ചെന്നു കുറ്റപ്പെടുത്തിയവരാണിപ്പോൾ ഇടതുമുന്നണി എറിഞ്ഞുകൊടുത്ത അരക്കഷണത്തിനുവേണ്ടി കടിപിടി കൂടുന്നത്​​; അതും ഉള്ള അവകാശം അപഹരിക്കപ്പെടാതിരിക്കാൻ സമുദായം ഉപായം തേടു​േമ്പാൾ. സന്ദർഭത്തി​െൻറ ഗൗരവം തിരിച്ചറിഞ്ഞ്​ സമചിത്തത വീണ്ടെടുത്ത്​ മുന്നോട്ടുപോകാനായാൽ പാർട്ടിക്കു നന്ന്​. ഇല്ലെങ്കിൽ അരനാഴിക നേരത്തിനു കിട്ടിയ മ്യൂസിയം വകുപ്പിലേക്ക്​ അറംപറ്റി സ്വയംസംഭാവനയായി ഒടുങ്ങാനായിരിക്കും ​െഎ.എൻ.എല്ലി​െൻറ വിധി. 

Tags:    
News Summary - Indian National League politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.