ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹികകാര്യ സമിതിയിൽ ജൂൺ ആറിന് നടന്ന ഒരു വോട്ടെ ടുപ്പിൽ ഇന്ത്യ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത്, വേണ്ടത്ര മാധ്യമശ്രദ്ധ നേടിയി ട്ടില്ല. ഫലസ്തീൻ മനുഷ്യാവകാശ പ്രസ്ഥാനമായ ‘ശാഹിദ്’, കൗൺസിലിൽ നിരീക്ഷകപദവി നേടാ നായി നൽകിയ അപേക്ഷക്കെതിരെ ഇസ്രായേൽ കൊണ്ടുവന്ന പ്രമേയത്തിലാണ് ഇന്ത്യ അതിെൻറ ചരി ത്രത്തിലാദ്യമായി ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത്. ഫലസ്തീൻ ജനതയുടെ ന്യായ മായ സ്വാതന്ത്ര്യപോരാട്ടത്തിനൊപ്പം നിന്ന ഇന്ത്യയുടെ ദീർഘമായ വിദേശകാര്യ പാരമ്പര് യത്തിന് വിരുദ്ധമായാണ് ഈ വോട്ടിങ് നടന്നിരിക്കുന്നത്. 1991 മുതൽ, ഇസ്രായേൽ വിരുദ്ധവും ഫ ലസ്തീൻ അനുകൂലവുമായ വിദേശനയത്തിൽ ഇന്ത്യ വെള്ളം ചേർത്തുതുടങ്ങിയിരുന്നെങ്കിലും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ പ്രകടമായി ഇസ്രായേൽ അനുകൂല നിലപാട് ഇതുവരെ സ്വീകരിച്ചിരുന്നില്ല.
നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇസ്രായേലുമായുള്ള ഇന്ത്യയുടെ സൗഹൃദം വലിയതോതിൽ വികസിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷേ, അപ്പോഴും, ദ്വിരാഷ്ട്ര സിദ്ധാന്തം എന്ന പേരിൽ അറിയപ്പെടുന്ന, സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിയുന്ന ഇസ്രായേലും ഫലസ്തീനും എന്ന അടിസ്ഥാന നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ടായിരുന്നില്ല. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ഫലസ്തീനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ ഒരു വോട്ടിങ് നടക്കുന്നത് 2015ലാണ്.
ഗസ്സയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട യു.എൻ മനുഷ്യാവകാശ കൗൺസിലിെൻറ പ്രമേയത്തിലായിരുന്നു ആ വോട്ടിങ്. അതിലും ഇന്ത്യ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല; മാറിനിൽക്കുകയേ ചെയ്തിട്ടുള്ളൂ. മാറിനിന്നപ്പോഴും മാറിനിന്നതിെൻറ ‘ന്യായങ്ങൾ’ ഔദ്യോഗികമായിതന്നെ ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന് വിശദീകരിച്ചുകൊടുക്കാനും ഇന്ത്യ സമയം കണ്ടെത്തി. പ്രസ്തുത ന്യായങ്ങളിൽ അദ്ദേഹത്തിന് തൃപ്തിയുണ്ടായതായാണ് വിദേശകാര്യ മന്ത്രാലയം അന്ന് ഔദ്യോഗികമായി അറിയിച്ചത്. അതായത്, ഒരു പ്രമേയത്തിൽനിന്ന് വിട്ടുനിന്നപ്പോൾപോലും പ്രസ്തുത വിഷയത്തിൽ ഫലസ്തീന് വിഷമം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു എന്ന് ചുരുക്കം.
എന്നാൽ, ജൂൺ ആറിന് നടന്ന വോട്ടെടുപ്പിൽ വളരെ പ്രകടമായി അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ വൻ ശക്തി രാജ്യങ്ങൾക്കൊപ്പം നിന്ന് ഫലസ്തീനെതിരായ നിലപാട് സ്വീകരിക്കുകയാണ് ഇന്ത്യ ചെയ്തത്. 14നെതിരെ 28 വോട്ടുകൾ നേടി ഇസ്രായേൽ പ്രമേയം പാസാക്കപ്പെടുകയാണുണ്ടായത്. ഫലസ്തീനികളോടുള്ള ഇസ്രായേലിെൻറ ഒടുങ്ങാത്ത വിരോധത്തിെൻറ പല ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് ഈ പ്രമേയം. ഫലസ്തീനിലെ ഒരു സന്നദ്ധ സംഘടനക്ക് ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള ഒരു സമിതിയിൽ നിരീക്ഷക പദവി ലഭിക്കുന്നതുപോലും ഇസ്രായേൽ ഇഷ്ടപ്പെടുന്നില്ല. കാരണം, അത് മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. അങ്ങനെയൊരു സംഘടന യു.എൻ സമിതിയിൽ വരുന്നത് തങ്ങളുടെ കൊള്ളരുതായ്മകൾ കൂടുതൽ ശക്തിയോടെ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കപ്പെടുന്നതിന് കാരണമാവും എന്ന് അവർ ഭയക്കുന്നുണ്ടാവും.
ഇസ്രായേലിെൻറ കൈയിലിരിപ്പ് അറിയുന്നവർക്ക് അതിൽ അത്ഭുതവുമുണ്ടാവില്ല. പക്ഷേ, നമ്മുടെ പാരമ്പര്യം അതല്ലല്ലോ. ഇന്ത്യ സ്വതന്ത്രമായ അന്നുമുതൽ ഫലസ്തീൻ വിഷയത്തിൽ സ്ഥിരസ്ഥായിയായ നിലപാട് നമുക്കുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഇന്ത്യയുടെ പാരമ്പര്യ സുഹൃത്തുക്കളായ അറബ് രാജ്യങ്ങളുടെ നിലപാടുമായി ചേർന്നുനിൽക്കുന്നതായിരുന്നു ആ നയം. നരസിംഹ റാവുവിെൻറ കാലം മുതൽ ഇസ്രാേയലുമായി ഔദ്യോഗിക നയതന്ത്രബന്ധങ്ങൾ തുടങ്ങിയശേഷവും രാഷ്ട്രീയ വിഷയങ്ങളിൽ ഫലസ്തീൻ അനുകൂലമായ നിലപാടുതന്നെയായിരുന്നു നാം സ്വീകരിച്ചത്. അതിനെയെല്ലാം വലിെച്ചറിഞ്ഞ്, തീർത്തും പ്രതിലോമപരമായ നിലപാടിലേക്ക് നമ്മുടെ വിദേശകാര്യ വകുപ്പ് പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിെൻറ വിളംബരമാണ് ജൂൺ ആറിലെ വോട്ടെടുപ്പ്.
മുസ്ലിംവിരുദ്ധ രാഷ്ട്രീയമാണ് നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്നത്. അങ്ങനെയാവുമ്പോൾ ആ രാഷ്ട്രീയം അതേക്കാൾ നന്നായി പ്രയോഗിക്കുന്ന ഇസ്രായേലുമായി അദ്ദേഹത്തിെൻറ ഭരണകൂടത്തിന് മാനസികൈക്യം ഉണ്ടാവുക സ്വാഭാവികം. പക്ഷേ, ഫലസ്തീൻ എന്നത് ഒരു ജൂത-മുസ്ലിം പ്രശ്നമല്ല എന്നതാണ് വാസ്തവം. ലോകതലത്തിൽ ജനാധിപത്യ പുരോഗമനവാദികളും സാമ്രാജ്യത്വ ശക്തികളും രണ്ടു ധ്രുവങ്ങളിൽനിന്ന് പ്രതിനിധാനം ചെയ്യുന്ന ഒരു പ്രശ്നമാണത്. സാർവദേശീയ വേദികളിൽ ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തുക്കളായ ശക്തികളെല്ലാം ഫലസ്തീെൻറ പക്ഷത്തുള്ളവരാണ്.
അതായത്, വലിയ സൗഹൃദ ബ്ലോക്കുകളെ ഇല്ലാതാക്കിക്കൊണ്ടാണ് ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട ഒരു രാഷ്ട്രത്തിനുവേണ്ടി ഇന്ത്യ നിലകൊള്ളുന്നത്. ഇത് ഭാവിയിൽ നമ്മുടെതന്നെ ദേശീയ താൽപര്യങ്ങളെ ഏതു വിധത്തിൽ ബാധിക്കും എന്ന് ആലോചിേക്കണ്ടതായിരുന്നു. ഒരുപക്ഷേ, മുസ്ലിംവിരുദ്ധ ഉന്മാദത്തിൽ അതേക്കുറിച്ച് ആലോചിക്കാൻ മോദി ഭരണകൂടത്തിന് സാധിക്കുന്നുണ്ടാവില്ല. എത്ര ലളിതമായാണ് ദശാബ്ദങ്ങൾ പഴക്കമുള്ള നമ്മുടെ ഒരു വിദേശകാര്യനയത്തെ അവർ കീഴ്മേൽ മറിച്ചിരിക്കുന്നത്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.