ല​ഡാ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലെ സൂ​ച​ന​ക​ൾ

ജ​മ്മു-​ക​ശ്മീ​ർ സം​സ്ഥാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന​തും ഇ​പ്പോ​ൾ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യി വേ​ർ​പെ​ടു​ത്ത​പ്പെ​ട്ട​തു​മാ​യ ല​ഡാ​ക്കി​ലെ കാ​ർ​ഗി​ൽ സ്വ​യം​ഭ​ര​ണ മ​ല​യോ​ര വി​ക​സ​ന സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്, കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക​ൾ വി​ജ​യം തൂ​ത്തു​വാ​രി​യ വാ​ർ​ത്ത മേ​ഖ​ല​യി​ലെ ജ​ന​വി​കാ​ര​ത്തി​ന്റെ സൂ​ച​ന​യാ​യി കാ​ണാം. 26 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന് 12 -10 അ​നു​പാ​ത​ത്തി​ൽ 22 സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി​ക്ക് ര​ണ്ട് സീ​റ്റു​ക​ൾ മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. ര​ണ്ടു സ്വ​ത​ന്ത്ര​രും ജ​യി​ച്ചു. 75000 വോ​ട്ട​ർ​മാ​രി​ൽ 78 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വോ​ട്ട​ർ​മാ​ർ പോ​ളി​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യും 85 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ​നി​ന്ന് 26 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. നാ​ലു​പേ​രെ ഭ​ര​ണ​കൂ​ടം നാ​മ​നി​ർ​ദേ​ശം ചെ​യ്യും. 2019 ആ​ഗ​സ്റ്റ് നാ​ലി​ന് ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ കേ​ന്ദ്ര ന​ട​പ​ടി​ക്ക് ശേ​ഷം മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ജ​നാ​ഭി​പ്രാ​യ പ്ര​ക​ട​ന​മെ​ന്ന​നി​ല​യി​ൽ കേ​ന്ദ്രസ​ർ​ക്കാ​റി​ന്റെ തീ​രു​മാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​തി​ന്റെ തെ​ളി​വാ​യാ​ണ് കോ​ൺ​ഗ്ര​സും നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സും (എ​ൻ.​സി) ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

ക​ശ്മീ​ർ ജ​ന​ത​യു​ടെ ഹി​ത​ത്തി​ന്റെ പൂ​ർ​ണ​മാ​യ ഒ​രു മാ​പി​നി​യാ​ണ് ല​ഡാ​ക്ക് ഫ​ലം എ​ന്ന് പ​റ​ഞ്ഞു കൂ​ടാ. എ​ന്നാ​ൽ, ല​ഡാ​ക്കി​ക​ളു​ടെ പ​രോ​ക്ഷ​മാ​യ അ​ഭി​പ്രാ​യ​ത്തി​നു ജ​മ്മു-​ക​ശ്മീ​ർ മേ​ഖ​ല​യി​ലേ​തി​നേ​ക്കാ​ൾ പ്രാ​ധാ​ന്യം കൂ​ടു​ത​ലു​ണ്ട്. അ​തി​ൽ​ത​ന്നെ കാ​ർ​ഗി​ൽ പ്ര​ദേ​ശ​ത്തി​ന്റെ​മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. 2018ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു അ​ഞ്ചു​വ​ർ​ഷം തി​ക​ഞ്ഞ​ത് 2023ലാ​ണ്. ലേ ​ജി​ല്ല​യി​ലേ​ത് ഇ​തി​നു​മു​മ്പ് ന​ട​ന്ന​ത് 2020ൽ ​ആ​യി​രു​ന്നു. അ​തി​നി 2025ൽ ​ആ​ണ് ന​ട​ക്കു​ക. 1.4 കോ​ടി​യോ​ളം വ​രു​ന്ന അ​വി​ഭ​ക്ത ജ​മ്മു-​ക​ശ്മീ​രി​ലെ ജ​ന​സം​ഖ്യ ല​ഡാ​ക്കി​ലേ​ത് മൂ​ന്നു ല​ക്ഷ​ത്തി​ന​ടു​ത്തേ വ​രൂ. 1995ലെ ​സ്വ​ത​ന്ത്ര മ​ല​യോ​ര വി​ക​സ​ന സ​മി​തി നി​യ​മ​മ​നു​സ​രി​ച്ച് ലേ ​വി​ക​സ​ന സ​മി​തി ആ ​വ​ർ​ഷം നി​ല​വി​ൽ​വ​ന്ന​പ്പോ​ൾ, 2003ലാ​ണ് കാ​ർ​ഗി​ൽ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്. അ​തി​നേ​ക്കാ​ൾ പ്ര​ധാ​ന​മാ​യ​ത് 2019ൽ ​സം​സ്ഥാ​ന വി​ഭ​ജ​നം ന​ട​ന്ന​പ്പോ​ൾ ജ​മ്മു-​ക​ശ്മീ​രി​നു ഡ​ൽ​ഹി, പു​തു​ച്ചേ​രി എ​ന്നി​വ​പോ​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​യ​മ​സ​ഭ അ​നു​വ​ദി​ച്ച​പ്പോ​ൾ ല​ഡാ​ക്കി​നു അ​തി​ല്ല.

അ​തി​നാ​ൽ ഭ​ര​ണ​ത്തി​ന്റെ കു​റെ​യൊ​ക്കെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന വി​ക​സ​ന സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മാ​ണ്, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു പു​റ​മെ ത​ദ്ദേ​ശീ​യ​ർ​ക്ക് ജ​ന​ഹി​തം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗം. സം​സ്ഥാ​ന അ​സം​ബ്ലി നി​ല​വി​ലി​രു​ന്ന അ​വ​സ​ര​ത്തി​ൽ, ക​ശ്മീ​ർ താ​ഴ്‌​വ​ര​ക്കു 46ഉം ​ജ​മ്മു​വി​ന് 37ഉം ​സീ​റ്റു​ക​ളു​ള്ള​പ്പോ​ൾ ല​ഡാ​ക്കി​നു നാ​ലു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു. അ​തി​ല്ലാ​താ​യ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ അ​വ​സ​ര​ത്തി​ൽ​ത​ന്നെ ല​ഡാ​ക്കി​ലെ ജ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന്റെ വി​ഭ​ജ​ന തീ​രു​മാ​ന​ത്തി​നെ​തി​രാ​യി വി​ധി​യെ​ഴു​തി എ​ന്നു പ​റ​യാം. ഈ ​ഭൂ​മി​ക​യി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ബി.​ജെ.​പി. ഇ​ത​ര പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ എ​ൻ.​സി​യും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തും. 2019 ആ​ഗ​സ്റ്റ് അ​ഞ്ചി​ന്റെ വി​ഭ​ജ​ന തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച ഒ​രു ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യാ​യി​രി​ക്കും ഇ​തെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് എ​ൻ.​സി. വോ​ട്ട​ർ​മാ​രെ നേ​രി​ട്ട​ത്.

ബി.​ജെ.​പി​യാ​വ​ട്ടെ, 2019നു ​ശേ​ഷം ന​ട​ത്തി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന പ്ര​ചാ​ര​ണ​വു​മാ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, അ​തു​പോ​ലും ഭൂ​രി​പ​ക്ഷം തി​ര​സ്ക​രി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ൻ.​സി. ഉ​പാ​ധ്യ​ക്ഷ​ൻ ഉ​മ​ർ അ​ബ്ദു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ബി.​ജെ.​പി.​ക്കു ഇ​തൊ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്നും രാ​ജ്ഭ​വ​നു​ക​ൾ​ക്കു പി​ന്നി​ൽ ഒ​ളി​ച്ചി​രു​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത പ്ര​തി​നി​ധി​ക​ളെ​വെ​ച്ച് ഭ​രി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള ജ​നാ​ഭി​ലാ​ഷ​ത്തെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു​മാ​ണ്.

ഒ​ര​ർ​ഥ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ട്ട പ്ര​തി​പ​ക്ഷ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് അ​ത് നി​ല​വി​ൽ​വ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​ഭ​വ​മാ​ണ് ല​ഡാ​ക്കി​ലേ​ത്. എ​ന്നാ​ൽ, ഇ​തൊ​രു സാ​മ്പി​ൾ ആ​ണെ​ന്നും പ​റ​ഞ്ഞു​കൂ​ടാ. ഒ​ന്നാ​മ​താ​യി ക​ശ്മീ​രി​ന്റെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ല്ല. മു​ഖ്യ ബി.​ജെ.​പി​യി​ത​ര പാ​ർ​ട്ടി​ക​ളാ​യി വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ക്ഷി​ക​ളേ അ​വി​ടെ ഉ​ള്ളൂ. അ​തേ​സ​മ​യം, 28 ഓ​ളം ക​ക്ഷി​ക​ളു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ മാ​റ്റി​നി​ർ​ത്തി​യാ​ലും അ​വ​യി​ൽ പ​ല​തും ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ സ​ജീ​വ​മാ​യി ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​വൂ. ഇ​വ​യെ കൂ​ടാ​തെ നോ​ക്കി​യാ​ലും, ഒ​ട്ടേ​റെ ക​ക്ഷി​ക​ൾ അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ യോ​ജി​ക്കേ​ണ്ട​തു​ണ്ട്. ക​ശ്മീ​രി​ലെ സ​വി​ശേ​ഷ വി​ഷ​യ​ത്തി​ൽ വീ​ക്ഷ​ണ സ​മാ​ന​ത ഉ​ണ്ടാ​യി​ട്ടു​പോ​ലും ല​ഡാ​ക്കി​ലെ ആ​കെ​യു​ള്ള 26 സീ​റ്റു​ക​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് 22ഉം ​എ​ൻ.​സി. 17ഉം ​ആ​യി മൊ​ത്തം 39 സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു. ബി.​ജെ.​പി​യു​മാ​യി ക​ടു​ത്ത മ​ത്സ​ര​ത്തി​ന് സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മേ ത​ങ്ങ​ൾ സ​ഖ്യ​ത്തി​ന് നി​ർ​ബ​ന്ധം പി​ടി​ച്ചു​ള്ളൂ എ​ന്നാ​ണു വി​ശ​ദീ​ക​ര​ണം. 2018ൽ ​ഒ​രു സീ​റ്റ് മാ​ത്രം ല​ഭി​ച്ച (പി​ന്നീ​ട് ര​ണ്ടു പി.​ഡി.​പി അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത് അം​ഗ​സം​ഖ്യ മൂ​ന്നാ​ക്കി​യ) ബി.​ജെ.​പി​ക്ക് ഇ​ത്ത​വ​ണ പു​തു​താ​യി കി​ട്ടി​യ ഒ​രു സീ​റ്റി​ൽ കോ​ൺ​ഗ്ര​സും എ​ൻ.​സി​യും ‘സൗ​ഹൃ​ദ’ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

ജ​മ്മു-​ക​ശ്മീ​രി​ന്റെ സം​സ്ഥാ​ന പ​ദ​വി എ​ന്ന ക​ശ്മീ​രി​ലെ ഭൂ​രി​പ​ക്ഷം പാ​ർ​ട്ടി​ക​ളു​ടെ​യും മു​ഖ്യ ആ​വ​ശ്യ​ത്തോ​ട് ബി.​ജെ.​പി. സ​ർ​ക്കാ​ർ ഇ​പ്പോ​ഴും മു​ഖം​തി​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. 2019 ആ​ഗ​സ്റ്റ് തീ​രു​മാ​നം ക​ശ്മീ​രി​ന് സം​സ്ഥാ​ന​പ​ദ​വി എ​ന്ന​താ​ണെ​ങ്കി​ലും, സു​പ്രീം​കോ​ട​തി​യി​ൽ 370ാം ഖ​ണ്ഡി​ക സം​ബ​ന്ധി​ച്ച കേ​സ് വി​ചാ​ര​ണ​ക്കി​ട​യി​ലും കേ​ന്ദ്രം പ​റ​ഞ്ഞ​ത് സു​ര​ക്ഷാ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ‘ഉ​ചി​ത​മാ​യ സ​മ​യ​ത്ത്’ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു. ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പ്ര​തി​ക​ര​ണ​ത്തി​ലും ക​ശ്മീ​രി​ൽ ‘ശ​രി​യാ​യ സ​മ​യ​ത്ത്’ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. അ​തു​വ​രെ ജ​ന​ങ്ങ​ളെ വ​രി​ഞ്ഞു​മു​റു​ക്കി മി​ക്ക സ്വാ​ത​ന്ത്ര്യ​ങ്ങ​ളും നി​ഷേ​ധി​ച്ച് ന​ട​പ്പാ​ക്കി​യ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും ത​ങ്ങ​ൾ​ക്ക് ഹി​ത​ക​ര​മ​ല്ലാ​ത്ത  ജ​നാ​ഭി​ലാ​ഷം വെ​ളി​വാ​കു​ന്ന​ത് എ​ങ്ങ​നെ​യും ത​ട​യു​മെ​ന്നും ത​ന്നെ​യാ​ണ് അ​നു​മാ​നി​ക്കേ​ണ്ട​ത്.

Tags:    
News Summary - Indications of Ladakh Election Result -editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT