രാജ്യത്ത് ഉയർന്ന സാക്ഷരതനിരക്കിൽ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനമാണ് കേരളത്തിലെ നിരക്ക്. സ്ത്രീകളിൽ 95.2 ശതമാനവും പുരുഷന്മാരിൽ 97.4 ശതമാനവുമാണ് സാക്ഷരർ. നാഷനൽ സാമ്പ്ൾ സർവേയുടെ ഭാഗമായി ജൂലൈ 2017 മുതൽ ജൂൺ 2018 വരെ നടത്തിയ സർവേ റിപ്പോർട്ടിലാണ് േകരളം ഒന്നാമതായത്. തീർച്ചയായും ഒാരോ മലയാളിക്കും തല ഉയർത്തിപ്പിടിക്കാവുന്ന കണക്ക്. ഇന്ത്യയിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടപ്പോൾതന്നെ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായതിൽ സംസ്ഥാന സർക്കാറും ജനങ്ങളും സാഭിമാനം ശിരസ്സുയർത്തിപ്പിടിച്ചിരുന്നു. അങ്ങനെ ഉയർന്ന നമ്മുടെയെല്ലാം ശിരസ്സുകളെ പാതാളത്തോളം താഴ്ത്താൻ കാരണമാകുന്ന സംഭവങ്ങളാണ് ഏതാനും ദിവസങ്ങളായി വാർത്താമാധ്യമങ്ങളിൽ നിറയുന്നത് എന്നു വന്നാലോ? ക്വാറൻറീനിലായിരുന്ന ഭരതന്നൂർകാരി യുവതിയെ കോവിഡില്ലാ സർട്ടിഫിക്കറ്റ് നൽകാനെന്നപേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വ്യാഴാഴ്ച ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ അതിക്രൂരമായി പീഡിപ്പിച്ച സംഭവമാണ് ഒന്ന്. പ്രതി ഒറ്റക്കു താമസിക്കുന്ന രണ്ടാംനിലയിലുള്ള വീട്ടിൽ യുവതി എത്തിയ ഉടനെ അയാൾ കടന്നാക്രമിച്ചപ്പോൾ യുവതി തടുക്കാൻ ശ്രമിച്ചുവെങ്കിലും തലക്കു പിന്നിൽ അടിച്ചശേഷം കൈകൾ പിറകിലേക്കും കാലുകൾ കട്ടിലിലും കെട്ടി; വായിൽ തുണി തിരുകി, പുലർച്ചവരെ ക്രൂരമായി മൃഗീയപീഡനം തുടർന്നുവെന്നാണ് എഫ്.െഎ.ആർ. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കേസന്വേഷണവുമായി മുേന്നാട്ടുപോകവെ അയാളെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്; ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ കൊടുംക്രൂരതയെ അപലപിക്കുന്നുമുണ്ട്.
ഇതിനു സമാനേമാ അതിേനക്കാൾ ഭീകരേമാ ആണ് രണ്ടു ദിവസം മുമ്പ് ആറന്മുളയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം. കോവിഡ് രോഗിയായ ദലിത് യുവതിയെ 108 ആംബുലൻസിൽ ചികിത്സ സെൻററിലേക്ക് കൊണ്ടുപോകെ, കൂടെയുള്ള മറ്റൊരു രോഗിയെ ആശുപത്രിയിൽ ഇറക്കി, ഇരുപതുകാരിയെ മുൻകൂട്ടി ആസൂത്രണം ചെയ്ത സ്ഥലത്തേക്കു കൊണ്ടുപോയി കിരാതമായി ബലാത്സംഗം ചെയ്തുവെന്നാണ് കായംകുളത്തുകാരനായ നരാധമനെ പിടികൂടിയ പൊലീസിെൻറ വെളിപ്പെടുത്തൽ. ചികിത്സകേന്ദ്രത്തിലെത്തിയശേഷം യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ ആംബുലൻസ് ഡ്രൈവർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇയാൾ േനരേത്തത്തന്നെ കൊലക്കേസ് പ്രതിയാണത്രെ. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വൃദ്ധയെ മൃഗീയമായി പീഡിപ്പിക്കുകയും മാരകമായി പരിക്കേൽപിക്കുകയും ചെയ്തതിെൻറ പേരിൽ ട്രക്ക് ഡ്രൈവറെയും പീഡനത്തിന് രംഗമൊരുക്കിക്കൊടുത്ത കൂട്ടിക്കൊടുപ്പുകാരിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരം പീഡനക്കേസുകൾ നിരന്തരം വന്നുകൊണ്ടിരിക്കുേമ്പാൾതന്നെ, സംസ്ഥാനത്തെയാകെ ഞെട്ടിച്ച, മുഖ്യമന്ത്രിയുടെ ഒാഫിസിനെപ്പോലും പ്രതിക്കൂട്ടിലാക്കിയ വിദേശരാജ്യത്തിെൻറ കോൺസുലേറ്റ് പശ്ചാത്തലത്തിൽ നടന്ന വമ്പൻ സ്വർണക്കടത്ത് കേസ് സംബന്ധിച്ച ആരോപണപ്രത്യാരോപണങ്ങൾ അന്തരീക്ഷത്തെ മുഖരിതമാക്കുകയാണ്. എൻ.െഎ.എയും കസ്റ്റംസും തങ്ങളുടേതായ മേഖലകളിൽ അന്വേഷണം തുടരുന്ന കള്ളക്കടത്തിനപ്പുറം മാനങ്ങളുള്ള പ്രമാദമായ ഇൗ കേസിൽ ചില ഉന്നതതലകൾ ഉരുളുമെന്ന ഘട്ടം വന്നപ്പോൾ അന്വേഷണം വഴിമുട്ടുകയാണെന്ന അഭ്യൂഹങ്ങളും പരക്കുന്നു.
അതിനിടെ, കർണാടക പൊലീസ് പിടികൂടിയ മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട വൻ റാക്കറ്റ് കേരളത്തെക്കൂടി പിടിയിലൊതുക്കിയിട്ടുണ്ടെന്നതാണ് ഏറ്റവുമൊടുവിലത്തെ വിശേഷം. ആണും പെണ്ണുമടങ്ങിയ മയക്കുമരുന്ന് കടത്ത് സംഘം സിനിമാലോകവുമായി അഭേദ്യബന്ധം സ്ഥാപിച്ചവരാണെന്നും അവരിൽ പ്രമുഖരുമായി സി.പി.എം കേരളഘടകത്തിെൻറ സാരഥിയുടെ പുത്രന് അടുത്തബന്ധമുണ്ടെന്നുമുള്ള പ്രചാരണം കൊഴുക്കുേമ്പാൾ ഒറ്റേനാട്ടത്തിൽ തള്ളിക്കളയാനാവാത്ത പലതുമുണ്ട് അതിെൻറ വിശദാംശങ്ങളിൽ. മദ്യവും മയക്കുമരുന്നും മുഖ്യവിഭവങ്ങളായ നിശാപാർട്ടികളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. അല്ലെങ്കിലും കോവിഡ് കാലത്ത് ജി.എസ്.ടി വരുമാനം മറ്റെല്ലാ രംഗങ്ങളിലും താഴോട്ടു കുതിച്ചപ്പോൾ മേലോട്ട് കുതിച്ച ഒരേയൊരു മേഖല ബാറുകളുടേതാണല്ലോ!
ചുരുക്കത്തിൽ സാക്ഷരകേരളം പ്രബുദ്ധമാണ്, മാനവിക വികസന സൂചികയിൽ പലതിലും ഒന്നാം സ്ഥാനത്താണ്. ഒപ്പം ക്രിമിനലിസത്തിലും നമ്പർ വണ്ണാണെന്ന ദുഷ്കീർത്തി നേടിയെടുക്കാനുള്ള തത്രപ്പാടിലുമാണ്. സർക്കാറും പാർട്ടികളും സമൂഹവും ഒരുപോലെ ഇതിന് ഉത്തരവാദികളുമാണ്. പുരോഗമനത്തിെൻറയും വികസനത്തിെൻറയും പേരിൽ ധാർമികമൂല്യങ്ങളെ ചവിട്ടിമെതിച്ച് എങ്ങനെയും പണമുണ്ടാക്കണമെന്ന ത്വരയും അങ്ങനെ കിട്ടുന്ന പണം എന്തധർമത്തിനും ഉപയോഗിക്കാമെന്നുമുള്ള ചിന്ത ഭരണകർത്താക്കളിലും നിയമപാലകരിലും രാഷ്ട്രീയ പാർട്ടികളിലും ജനപ്രതിനിധികളിലുമെല്ലാം പടർന്നുകയറിയിരിക്കുന്നു. കൊറോണേയക്കാൾ മാരകമായ ഇൗ വിഷാണുവിനെ തുരത്താനുള്ള സഗൗരവമായ ഒരു ശ്രമവും നടക്കുന്നില്ലെന്നതോ പോകെട്ട, ഏത് അധമവൃത്തിക്കും രാഷ്ട്രീയ പരിവേഷം നൽകുന്ന നിലവിലെ സാഹചര്യം കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കുകയാണ്. കൊലയോ ബലാത്സംഗമോ കൊള്ളയോ കള്ളക്കടത്തോ ഏതാവെട്ട, അതിൽ പങ്കുവഹിച്ചവർ പിടികൂടപ്പെടുേമ്പാൾ ഏതു പാർട്ടിക്കാരനാണയാൾ എന്നാണ് ആദ്യമായി ഗേവഷണം ചെയ്യപ്പെടുന്നത്. തുടർന്ന് ആരോപണ പ്രത്യാരോപണങ്ങളുടെ പെരുമഴയായി. ഇത് ആഘോഷമാക്കുന്നതിലാണ് മാധ്യമങ്ങളുടെ, വിശിഷ്യ ചാനലുകളുടെയും സമൂഹമാധ്യമങ്ങളുടെയും മത്സരം. വിവേകവും തേൻറടവും അൽപസ്വൽപം ബാക്കിനിൽക്കുന്ന മനുഷ്യസ്നേഹികൾ കേരളത്തിൽ കുറ്റിയറ്റുപോയിട്ടില്ലെങ്കിൽ വിനാശകരമായ ഇൗ േപാക്കിന് തടയിടാൻ രംഗത്തിറങ്ങിയേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.