ഇടതുസർക്കാറിെൻറ സ്വപ്നപദ്ധതിയായിരുന്നു 'ലൈഫ്' -സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി. കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത-ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ വീടുകളോ ഫ്ലാറ്റുകളോ ഒരുക്കിനൽകുക എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാൻ തയാറാക്കിയ പദ്ധതിയാണിത്. കഴിഞ്ഞ നാലുവർഷത്തിനിടെ ഇൗ പദ്ധതി വഴി രണ്ടേകാൽ ലക്ഷം ഭവനങ്ങൾ നിർമിച്ചുനൽകി എന്നാണ് ഏതാനും ദിവസംമുമ്പ് സർക്കാർ പുറത്തുവിട്ട പ്രോഗ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പിണറായി സർക്കാറിെൻറ നേട്ടങ്ങളിൽ ഒന്നാമതായി കണക്കാക്കപ്പെട്ട 'ലൈഫും' ഇപ്പോൾ അഴിമതിയുടെയും സ്വജനതാൽപര്യത്തിെൻറയും ആരോപണത്തിൽ വീണിരിക്കുകയാണ്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ യു.എ.ഇ റെഡ്ക്രസൻറ് എന്ന സംഘടന ഏെറ്റടുത്ത 20 കോടി രൂപയുടെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയും ആശുപത്രി നിർമാണവും ലഭിക്കുന്നതിന് 4.35 കോടി രൂപയുടെ കോഴ നൽകേണ്ടിവന്നുവെന്ന് എൻഫോഴ്സ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരിക്കുകയാണ് നിർമാണമേെറ്റടുത്ത യൂനിടാക് ബിൽഡേഴ്സ്. അതിൽ ഒരു കോടിയുടെ കമീഷൻ സൂക്ഷിക്കാൻ ബാങ്ക് ലോക്കറെടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ അറിവോടുകൂടിയാെണന്ന് സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെട്ട സ്വപ്ന സുരേഷ് സമ്മതിച്ചിരിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരിക്കുന്നു.
യൂനിടാക്കുമായി സർക്കാറിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും തെറ്റാെണന്ന് വ്യക്തമാക്കുകയാണ് ഇൗ വെളിപ്പെടുത്തൽ. പദ്ധതിക്കായി ധാരണപത്രം മുഖ്യമന്ത്രി ഒപ്പുവെച്ചശേഷം റെഡ്ക്രസൻറ് ജനറൽ സെക്രട്ടറിയും ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസും തമ്മിൽ നടന്ന കത്തിടപാടുകളിൽ നിർമാണത്തിനാവശ്യമായ എല്ലാ അനുമതികളും ശരിയാക്കാമെന്നും പണി പൂർത്തിയായശേഷം കൈമാറണമെന്നും വ്യക്തമാക്കുന്നുണ്ട്. നിർമാണം യൂനിടാക്കിനെ ഏൽപിക്കുന്നത് തൃപ്തികരമാെണന്നും കത്തിൽ കൃത്യമായി സൂചിപ്പിക്കുന്നു. 2019 ജൂലൈ 31ന് യു.എ.ഇ കോൺസൽ ജനറലും യൂനിടാക്കുമായുള്ള കരാറിൽ നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക കൺസൽട്ടൻസി ഏജൻസിയും സംസ്ഥാന സർക്കാറുമായിരിക്കുമെന്നും പറയുന്നുണ്ട്. ചുരുക്കത്തിൽ, മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ, അദ്ദേഹത്തിെൻറതന്നെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, തദ്ദേശ സ്വയംഭരണ സെക്രട്ടറി തുടങ്ങിയവെരയൊക്കെ സംശയത്തിൽ പൊതിഞ്ഞിരിക്കുന്നു ഇ.ഡിയുടെ പുതിയ റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയുടെ ഓഫിസും അടുപ്പക്കാരായ ഉദ്യോഗസ്ഥരും കളങ്കിതമായി എന്ന് സ്വർണക്കടത്ത് കേസിെൻറ തുടക്കത്തിൽതന്നെ വ്യക്തമായിട്ടുള്ളതാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ സർക്കാറിനുനേെരയുള്ള സംശയങ്ങൾ കൂടുതൽ കനക്കുകയാണ്. സ്വപ്നയും സംഘവും കേവലം സ്വർണ കള്ളക്കടത്ത് കേസ് പ്രതികൾ മാത്രമല്ലെന്നും സർക്കാറുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളിൽ അവർക്ക് പങ്കുണ്ടായിരുന്നുവെന്നുമുള്ള വസ്തുത ഒാരോ ദിവസവും ദൃഢപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിനുമുമ്പ് സ്വപ്നയും ശിവശങ്കറും അവിടെ എത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അവർ ശിവശങ്കറുമൊത്ത് ചുരുങ്ങിയത് മൂന്നു തവണയെങ്കിലും വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. പ്രോട്ടോകോളുകൾ ലംഘിച്ച് യു.എ.ഇ കോൺസുലേറ്റിെൻറയും കോൺസൽ ജനറലിെൻറയും സഹായത്തോടെ മന്ത്രിയടക്കമുള്ളവർ നയതന്ത്ര പാർസലുകൾ കടത്തിയിരിക്കുന്നു.
മന്ത്രി കെ.ടി. ജലീൽ നയതന്ത്ര ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയതിനു പിന്നാലെ, കഴിഞ്ഞ രണ്ടുവർഷമായി നയതന്ത്ര പാർസലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാറിെൻറ പ്രോട്ടോേകാൾ ഒാഫിസർ ബി. സുനിൽകുമാർ കസ്റ്റംസിനും മറുപടി നൽകിയിരിക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ 4.35 കോടിയുടെ കമീഷൻ വാർത്ത പുറത്തുകൊണ്ടുവന്നതുതന്നെ മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവാണ്. സ്വപ്നയും സംഘവുമായും യു.എ.ഇ കോൺസുലേറ്റുമായും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വിഹിതാവിഹിതബന്ധങ്ങളുണ്ടെന്ന് സുതരാം വ്യക്തമായ സാഹചര്യത്തിൽ, സർക്കാറുമായി ബന്ധപ്പെട്ട അവരുടെ മുഴുവൻ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. എന്നാൽ, സ്വപ്നയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ പ്രാഥമികമായ ചോദ്യങ്ങളെപ്പോലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിടുന്നത് ഏറെ വൈകാരിക വിക്ഷുബ്ധതയോടെയാണ്. മടിയിൽ കനമില്ലെങ്കിൽ ചോദ്യങ്ങളെയും സമഗ്രമായ അന്വേഷണത്തെയും സർക്കാർ പേടിക്കുന്നതെന്തിനാണ്?
റെഡ്ക്രസൻറ് അതോറിറ്റിയും സംസ്ഥാന സർക്കാറും തമ്മിലുണ്ടാക്കിയ ധാരണപത്രം പ്രളയ ദുരന്തബാധിതർക്ക് വീടുണ്ടാക്കാൻ വേണ്ടിയാണ്. പ്രവാസികളായ മലയാളികളും റെഡ്ക്രസൻറും ചേർന്ന് പ്രളയകാലത്ത് നടത്തിയ സേവന പ്രവർത്തനങ്ങളുടെ ഫലംകൂടിയാണ് ഈ പദ്ധതി. പ്രളയ സഹായ ഫണ്ട് ലൈഫ് മിഷനിലേക്ക് വഴിമാറിയൊഴുകിയിരിക്കുന്നുവെന്ന വിമർശനംകൂടി ഉയരുന്നുണ്ട് വടക്കാഞ്ചേരി പദ്ധതിയിൽ. ലൈഫ് മിഷനിൽ സഹായം ലഭിക്കുന്നവർ തീർച്ചയായും ഭവനരഹിതരും അർഹരുമായിരിക്കും. കവളപ്പാറയിലും പുത്തുമലയിലും പ്രളയക്കെടുതികളിൽപ്പെട്ടവർ ഇപ്പോഴും വീടില്ലാതെ അലയുമ്പോൾ പ്രളയ സഹായ ഫണ്ട് വഴിമാറ്റുന്നത് കടുത്ത അപരാധമാണ്. കേരളത്തിന് ലഭിച്ച പ്രളയ സഹായ ഫണ്ടുകൾ എങ്ങനെയാണ് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നത് എന്ന ഓഡിറ്റിങ്ങും അനിവാര്യമാെണന്ന് തെളിയിക്കുന്നു വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.