പിണറായി സർക്കാറിെൻറ മദ്യനയം അങ്ങേയറ്റം ഉദാരവും മദ്യവർജനമെന്നത് പ്രഹസന മുദ് രാവാക്യം മാത്രമാെണന്നും വ്യക്തമാക്കുന്നതാണ് ഇതഃപര്യന്തമുള്ള അവരുടെ നിലപാടുകൾ. പ്രതിപക്ഷത്തിരുന്ന കാലത്ത് സി.പി.എമ്മും പോഷകസംഘങ്ങളും ഒറ്റക്കെട്ടായി മദ്യാസക്തമാകുന്ന കേരളത്തെ വിമുക്തമാക്കാൻ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾ കാപട്യമായിരുന്നുവെന്ന് പറയേണ്ടിവരും അധികാരമേെറ്റടുത്തതിനുശേഷം മദ്യവുമായി ബന്ധപ്പെട്ട സമീപനങ്ങൾ പരിശോധിക്കുമ്പോൾ. അതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അനുവാദം കൊടുക്കുന്നതിന് സ്വീകരിച്ച നിഗൂഢവും അതാര്യവുമായ വഴികൾ. പുതിയ മദ്യോൽപാദന സ്ഥാപനങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്ന് സർക്കാർ ബജറ്റിലോ മദ്യനയത്തിലോ വ്യവസായനയത്തിലോ സൂചിപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല, പ്രളയത്തിൽ കേരളം ആണ്ടുപോയ സമയത്ത് മദ്യ ഉൽപാദനശാലകൾക്ക് അംഗീകാരം നൽകിയത് ഇടതുപക്ഷ ഏകോപന സമിതിയിലോ മന്ത്രിസഭയിലോ ചർച്ചപോലും ചെയ്യാതെയാണ്. പുതിയ മദ്യനിർമാണശാലകൾ അനുവദിക്കുന്നതിന് 1999ലെ സർക്കാർ ഉത്തരവ് തടസ്സമാെണന്നും ഡസ്റ്റിലറി ആവശ്യമില്ലെന്ന് രണ്ടുതവണ തീരുമാനം എടുത്തിട്ടുണ്ടെന്നും അതിനാൽ മന്ത്രിസഭയിൽ ചർച്ചചെയ്യുകയും പുതിയ നയം പ്രഖ്യാപിക്കുകയും ചെയ്തതിനുശേഷം മാത്രമേ അനുവദിക്കാവൂ എന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് രേഖാമൂലം മുന്നറിയിപ്പ് നൽകിയിട്ടുപോലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ എക്സൈസ് വകുപ്പ് അനുമതിപത്രം നൽകിയതിെൻറ നിജസ്ഥിതി ജനങ്ങളോട് വ്യക്തമാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.
കേരളത്തിൽ മദ്യം ഉൽപാദിപ്പിക്കാൻ നയവും ചട്ടവും ലംഘിച്ച് അവസരം നൽകാൻ സർക്കാർ ധിറുതിപ്പെട്ടത് ആർക്കുവേണ്ടിയാണ്. പുതിയ ഡിസ്റ്റിലറികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് ഇ.കെ. നായനാർ സർക്കാർ 1999ൽ ഇറക്കിയ ഉത്തരവാണ് ഇതുവരെ മദ്യനിർമാണശാലകൾ അനുവദിക്കാതിരിക്കുന്നതിെൻറ നയമായി സ്വീകരിച്ചിട്ടുള്ളത്. 2008ൽ അച്യുതാനന്ദൻ സർക്കാർ ഡിസ്റ്റിലറികൾക്കുള്ള അപേക്ഷകൾ നിരസിച്ചതും 1999ലെ ഉത്തരവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. തൃശൂർ മലബാർ ഡിസ്റ്റിലറിക്ക് നിർമാണാനുവാദം നൽകിയത് 1998ലായതിനാലാണ് 2003ൽ പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നാണ് ആൻറണി സർക്കാറിെൻറ ന്യായീകരണം. 99നുശേഷം ഒരു സ്ഥാപനത്തിനും മദ്യം നിർമിക്കാൻ കേരളത്തിൽ അനുവാദം നൽകിയിട്ടിെല്ലന്നു ചുരുക്കം. ഇടതുപക്ഷ സർക്കാർ തീരുമാനമായിരുന്നിട്ടും അവ ലംഘിച്ച് എക്സൈസ് മന്ത്രി പുതിയ മദ്യനിർമാണശാലകൾക്കുള്ള ഏഴ് അപേക്ഷകളിൽ നാലെണ്ണത്തിന് അനുമതി നൽകിയതിെൻറ മാനദണ്ഡങ്ങൾ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.
അവശേഷിച്ചവരെ ഒഴിവാക്കിയോ അതല്ല, അവർക്കും അനുമതി നൽകുമോ എന്ന കാര്യത്തിൽ അദ്ദേഹം ഇനിയും വ്യക്തത വരുത്തിയിട്ടുമില്ല. ബ്രൂവറി സ്ഥാപിക്കാൻ പവർ ഇൻഫ്രാടെക് കമ്പനിക്ക് കളമശ്ശേരി പാർക്കിൽ 10 ഏക്കർ ലഭ്യമാെണന്ന് ജനറൽ മാനേജറുടെ അനുകൂല മറുപടി വ്യവസായമന്ത്രി ഇ.പി. ജയരാജൻ വിശദീകരിച്ചതിനു വിരുദ്ധമാണ്. വെള്ളവും വൈദ്യുതിയും സൗജന്യനിരക്കിൽ നൽകാൻ വരെ ധാരണയായിട്ടുണ്ടത്രെ. അതിൽതന്നെ തൃശൂരിൽ അനുമതി നൽകിയിരിക്കുന്നത് നിയമാനുസൃത പരിശോധനകളില്ലാെതയാെണന്നും പ്രതിപക്ഷം ആരോപിക്കുന്നു. 19 വർഷത്തെ കീഴ്വഴക്കത്തെ ഒരു സുപ്രഭാതത്തിൽ ഉല്ലംഘിക്കാൻ തീരുമാനിക്കുമ്പോൾ മതിയായ ചർച്ചകളും സംവാദങ്ങളും നടത്താൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. വിശേഷിച്ച് മന്ത്രിമാരുടെ അഭിപ്രായങ്ങൾതന്നെ വൈരുധ്യമാകുമ്പോൾ. അതിലുപരി, ഇടതുപക്ഷ സർക്കാർ പണിതുയർത്താൻ പോകുന്ന പുതിയ കേരളത്തിെൻറ പ്രഥമ ഊന്നൽ മദ്യോൽപാദനത്തിലെ സ്വയംപര്യാപ്തതയാണോയെന്ന് മുഖ്യമന്ത്രിതന്നെ വിശദീകരിക്കേണ്ടതുണ്ട്. കാരണം, എക്സൈസ് വകുപ്പിെൻറ നടപടിക്രമത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് നാട്ടിലെ ആവശ്യത്തിന് ആനുപാതികമായി മദ്യം ഉൽപാദിപ്പിക്കാനാണ് സർക്കാറിെൻറ പുതിയ തീരുമാനമെന്നാണ്.
2017-18 വർഷത്തിൽ 8.14 ലക്ഷം കെയ്സ് മദ്യവും 40.09 ലക്ഷം കെയ്സ് ബിയറുമാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളം ഇറക്കുമതി ചെയ്തത്. ഈ സാമ്പത്തികവർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് അവസാനംവരെ 6.55 ലക്ഷം കെയ്സ് വിദേശ മദ്യവും 15.13 ലക്ഷം കെയ്സ് ബിയറുമാണത്രെ കൊണ്ടുവന്നിരിക്കുന്നത്. പച്ചക്കറി ഉൽപാദനത്തിലോ കാർഷികരംഗത്തോ ഊന്നുന്നതിനേക്കാൾ മദ്യവാറ്റിന് സർക്കാറിനെ പ്രേരിപ്പിക്കുന്ന ഘടകം മദ്യത്തിലൂടെ ഖജനാവിലേക്ക് എളുപ്പത്തിൽ പണമെത്തിക്കാമെന്നതുതന്നെയാണ്. മദ്യമുക്തവും ആരോഗ്യദായകവുമായ കേരളമെന്ന സ്വപ്നത്തെ എക്കാലത്തും അട്ടിമറിച്ചത് സാമ്പത്തികതാൽപര്യങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ ഗൂഢാലോചനകളാണ്. രാഷ്ട്രീയ പാർട്ടികൾക്ക് പണം ചുരത്താനുള്ള മാർഗമാണ് മദ്യമുതലാളിമാരെ പ്രീണിപ്പിക്കുകയും അവരുടെ വരുമാനവർധന ഉറപ്പുവരുത്തുകയും ചെയ്യുകയെന്നത്. അതിനായി ചട്ടങ്ങളും നയങ്ങളും തിരുത്താനും ലംഘിക്കാനും അധികാരികൾക്ക് ഒരു വൈമനസ്യവുമില്ല. മദ്യനിർമാണശാലകൾ വമ്പിച്ച തോതിൽ ജലമൂറ്റുമെന്നും വമ്പിച്ച പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നതും അവരുടെ ആലോചനാവിഷയം തന്നെയല്ല. കഞ്ചിക്കോെട്ട പെപ്സിക്കും ബിയർ ഉൽപാദനശാലകൾക്കുംവേണ്ടി മലമ്പുഴയിലെ വെള്ളം നൽകിയതിനാൽ പാലക്കാടുള്ള നെൽകർഷകർ മതിയായ വെള്ളം ലഭിക്കാതെ കൃഷി നിർത്തിവെക്കേണ്ടിവന്നതുപോലും ആർക്കും വേദനയുളവാക്കിയ കാര്യമല്ല. സാമൂഹിക പ്രതിബദ്ധതക്കും കാർഷിക ഉൽപാദന മുൻഗണനകൾക്കുംമേൽ പണമോഹം അരങ്ങുവാണാൽ പ്രളയാനന്തര കേരളത്തിൽ അരിക്ക് പഞ്ഞമുണ്ടായാലും മദ്യത്തിന് ഒരു മുട്ടുമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.