ബന്ധുനിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മന്ത്രിയായി തുടരാൻ യോഗ്യനല്ലെന്നും അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത വിധിച്ചതിെൻറ ഫലമായി ഉയർന്നുവന്ന വൻ വിവാദങ്ങൾക്കൊടുവിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചിരിക്കുന്നു. ലോകായുക്തയുടെ വിധിയിൽ ചൂണ്ടിക്കാട്ടിയ വസ്തുതകൾ പ്രഥമദൃഷ്ട്യാ ന്യായമാണെന്ന പൊതുബോധത്തെ നിഷേധിക്കാനോ നിരാകരിക്കാനോ കഴിയാത്ത സാഹചര്യത്തിൽ സി.പി.എം നേതൃത്വത്തിൽതെന്ന ഭിന്നാഭിപ്രായങ്ങൾ ഉയർന്നുവന്നതാണ് ചൊവ്വാഴ്ച നട്ടുച്ചക്ക് രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറാനും രാജിവിവരം പരസ്യപ്പെടുത്താനും മന്ത്രി ജലീൽ നിർബന്ധിതനായതെന്ന് വ്യക്തമാണ്. കൂടാതെ, ലോകായുക്തക്കെതിരെ അദ്ദേഹം കേരള ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വാദംകേട്ടശേഷം വിധി പറയാൻ പിറ്റേദിവസത്തേക്ക് മാറ്റിവെച്ചപ്പോഴാണ് രാജിയെന്നതും ശ്രദ്ധേയമാണ്.
ലോകായുക്ത വിധി സ്റ്റേ ചെയ്യാൻ ഹൈകോടതി വിസമ്മതിച്ചാൽ നിശ്ചയമായും മന്ത്രി രാജിവെക്കേണ്ടിവരുമായിരുന്നു. ഗത്യന്തരമില്ലായ്മയുടെ ഒടുവിലത്തെ നിമിഷത്തിലാണ് രാജിയെന്ന് ആരോപിക്കാൻ രാഷ്ട്രീയ പ്രതിയോഗികൾക്ക് അവസരം നൽകുന്നതായി അദ്ദേഹത്തിെൻറ നടപടി. ലോകായുക്തയുടെ വിധി വന്നപ്പോൾതന്നെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് ജലീൽ സ്ഥാനത്യാഗം ചെയ്തിരുന്നുവെങ്കിൽ അദ്ദേഹം അവകാശപ്പെടുന്ന ധാർമികതക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടാവുമായിരുന്നു എന്നു കരുതാനാണ് ന്യായം. ലോകായുക്തയോട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിധി നീട്ടിവെക്കാൻ അദ്ദേഹത്തിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നുവെന്നും അത് ലോകായുക്ത പരിഗണിച്ചിട്ടുണ്ടെന്നുമുള്ള വസ്തുതകൂടി കണക്കിലെടുക്കുേമ്പാൾ തെൻറ നിലപാടിലെ ബലഹീനത ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ റഷീദും കണ്ടെത്തിയിരിക്കാമെന്ന് മന്ത്രി ആശങ്കിച്ചിരുന്നതായി കരുതണം.
മന്ത്രി ജലീൽ കൈകാര്യംചെയ്യുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി തെൻറ പിതൃസഹോദര പുത്രനെ നിയമിച്ചതാണ് സ്വജനപക്ഷപാത ആരോപണത്തിന് അദ്ദേഹം ശരവ്യനാവാൻ വഴിയൊരുക്കിയത്. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജറായി ജോലി ചെയ്തിരുന്ന ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായി ഡെപ്യൂട്ടേഷനിൽ നിയമിച്ചപ്പോൾ മന്ത്രി ചട്ടങ്ങൾ ലംഘിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച ലോകായുക്ത അത് സ്ഥിരീകരിക്കുകയും ശരിവെക്കുകയും ചെയ്തതോടെ മന്ത്രി ഇതേവരെ നിരന്തരം ഫേസ്ബുക്കിലൂടെയും അല്ലാതെയും ആവർത്തിച്ച ന്യായീകരണങ്ങൾ അടിസ്ഥാനരഹിതങ്ങളാണെന്ന് തെളിയുന്നു. ഉപര്യുക്ത തസ്തികയിലേക്ക് മറ്റ് അപേക്ഷകർകൂടി ഉണ്ടായിരിക്കെ തെൻറ ബന്ധുവിനെ മാത്രം പരിഗണിക്കാൻ യോഗ്യതാമാനദണ്ഡംപോലും അട്ടിമറിക്കുകയും കൂട്ടിച്ചേർക്കുകയും തെൻറ തീരുമാനത്തിന് മന്ത്രിസഭ യോഗത്തെ മറികടന്ന് മുഖ്യമന്ത്രിയോട് ഒപ്പുവാങ്ങുകയും ചെയ്തതാണ് ജലീൽ ചെയ്ത തെറ്റെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടിയത് പൊതുസമൂഹത്തിന് മുഖവിലയ്െക്കടുക്കാതെ വഴിയില്ല. മറിച്ചൊരു വിധി വരണമെങ്കിൽ അതിന് കോടതികളെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ. അതാവട്ടെ, പെട്ടെന്ന് പ്രതീക്ഷിക്കാവുന്നതുമല്ല. ഇത്തരം സന്ദർഭങ്ങളിൽ ആരോപണവിധേയരായ മുൻഗാമികൾ ചെയ്തതെന്തോ അതുതന്നെയായിരുന്നു ജലീലിനും കരണീയം. പിണറായി വിജയൻ മന്ത്രിസഭയിൽതന്നെ മുതിർന്ന മന്ത്രി ഇ.പി. ജയരാജൻ മാതൃകയാണ്. യു.ഡി.എഫിലുമുണ്ട് മുൻ മാതൃകകൾ. അതേ പാത പിന്തുടർന്ന് ജലീലും ഉടനടി രാജി സമർപ്പിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അവകാശപ്പെടുന്ന ധാർമികതക്ക് അർഥമുണ്ടാകുമായിരുന്നു. പ്രത്യുത, എല്ലാ വഴികളും അടഞ്ഞെന്ന് ധരിക്കാവുന്ന സാഹചര്യത്തിൽ, പാർട്ടിയുടെ സമ്മർദംകൂടി ആയപ്പോഴാണ് ജലീൽ രാജിക്കത്ത് നൽകിയതെന്ന പ്രതിപക്ഷാരോപണം പ്രസക്തമാവുകയാണ് ചെയ്തിരിക്കുന്നത്. അപ്പോഴും അദ്ദേഹത്തിെൻറ പ്രതികരണഭാഷ മാന്യോചിതമായില്ലെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ.
'എെൻറ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം' എന്നു തുടങ്ങുന്ന പ്രസ്താവന 'കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ' എന്ന അവകാശവാദത്തിലെത്തിനിൽക്കുേമ്പാൾ അത്തരമൊരു വേട്ടക്ക് നീതീകരണമുണ്ടായിരുന്നു എന്നാണല്ലോ സംസ്ഥാന സർക്കാർ തന്നെ നിയമിച്ച ലോകായുക്തയുടെ വിധിതീർപ്പിലൂടെ തൽക്കാലം തെളിയുന്നത്. 'ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിെൻറയും ചീഞ്ഞ മുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്ത്വശാസ്ത്ര പ്രചാരകരുടെയും കുത്സിതതന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും' എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞുനിർത്തുേമ്പാൾ ആരാണ് വേട്ടക്കാരൻ, ആരാണ് ഇരകൾ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. അധികാര ദുർവിനിയോഗം ഒരു മഹത്കൃത്യമായി ഘോഷിക്കുന്നിടത്തോളം സാംസ്കാരികമായി 'ഉയരാൻ' ഒരാളും മിനക്കെട്ടുകൂടാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.