യാത്രാദുരിതങ്ങളിൽ വീർപ്പുമുട്ടുന്ന കേരളം



കേ​ര​ള​ത്തി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കു​മോ​? പ​രി​ഹ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നാ​ണ് കാ​ല​ങ്ങ​ളാ​യി ന​മ്മു​ടെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നി​ട്ട്​ കൊ​ട്ടി​ഘോ​ഷി​ച്ചു കൊ​ണ്ടു​വ​രു​ന്ന പ​രി​ഹാ​ര​ങ്ങ​ളാ​ക​ട്ടെ, യാ​ത്രാ​ദു​രി​ത​ത്തി​ന്‍റെ മ​റ്റൊ​രു വ​ല്ലി​ക്കെ​ട്ടാ​യി മാ​റു​ന്നു. അ​തി​വേ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കാ​സ​ർ​കോ​ട്ടേ​ക്കും എ​ത്തു​ന്ന​തി​ന്‍റെ ആവേശ​മാ​യി​രു​ന്നു വ​ന്ദേ ഭാ​ര​ത് വ​രു​മ്പോ​ൾ. എ​ന്നി​ട്ടി​പ്പോ​ൾ വ​ന്ദേ ഭാ​ര​ത് സ​മ​യ​നി​ഷ്ഠ പാ​ലി​ച്ച് കൃ​ത്യ​ത​യോ​ടെ ഓ​ടു​ന്നു. അ​തി​നു​വേ​ണ്ടി മ​റ്റെ​ല്ലാ ട്രെ​യി​നു​ക​ളു​ടെ​യും ഓട്ടം അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. വ​ന്ദേ ഭാ​ര​തി​നു​വേ​ണ്ടി മ​ല​ബാ​ർ മേ​ഖ​ല​യി​ലൂ​ടെ ഓ​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച​തോ​ടെ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും ക​ലാ​ല​യ​ങ്ങ​ളി​ലും എ​ത്തു​ന്ന​തും തി​രി​ച്ചു​പോ​കു​ന്ന​തും ക്ലേ​ശ​ക​ര​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു. ഒ​റ്റ​വ​രി​പ്പാ​ത​യു​ള്ള എ​റ​ണാ​കു​ളം-​കാ​യ​ംകു​ളം റൂ​ട്ടി​ൽ വ​ണ്ടി​ക​ൾ പി​ടി​ച്ചി​ടു​ന്ന പ്ര​വ​ണ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. വ​ന്ദേ ഭാ​ര​തി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി പു​ല​ർ​ത്തു​ന്ന കൃ​ത്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും അ​തി​നു​വേ​ണ്ടി പി​ടി​ച്ചി​ട്ട് ഏ​റെ വൈ​കി​പ്പി​ക്കു​ന്ന ട്രെ​യി​നു​ക​ളി​ൽ ദു​രി​ത​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഇ​ത്ത​രം ട്രെ​യി​നു​ക​ളെ ജീ​വ​സ​ന്ധാ​ര​ണ​ത്തി​നു​ള്ള യാ​ത്രാ​മാ​ർ​ഗ​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ർ ദി​നേ​ന ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ. വ​ന്ദേ ഭാ​ര​തി​ന്‍റെ കൃ​ത്യ​ത​ക്കു​വേ​ണ്ടി മ​റ്റു ട്രെ​യി​നു​ക​ൾ ധാ​രാ​ളം സ​മ​യം പി​ടി​ച്ചി​ടു​ക​യും സ​മ​യം തെ​റ്റി ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വി​വേ​ച​ന​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. അ​ത് തി​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി രം​ഗ​ത്തി​റ​ങ്ങേ​ണ്ട​തു​ണ്ട്.

കേ​ര​ള​ത്തി​ലെ ട്രെ​യി​നു​ക​ളി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന്‍റെ വി​ല്ല​ൻ വ​ന്ദേ ഭാ​ര​ത് മാ​ത്ര​മ​ല്ല, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വ​രേ​ണ്യ​നി​ല​പാ​ടു​ക​ൾ അ​വ​ക്ക് ആ​ക്കം​ കൂ​ട്ടു​ന്നു​ണ്ട്. പ​ല ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ​യും ജ​ന​റ​ൽ ക​മ്പാ​ർ​ട്മെ​ന്‍റു​ക​ൾ നാ​ലി​ൽ​നി​ന്ന് ര​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ പ​ല​തി​ന്‍റെ​യും കോ​ച്ചു​ക​ളു​ടെ എ​ണ്ണ​വും കു​റ​ച്ചി​ട്ടു​ണ്ട്. പ​ക​ൽ​വേ​ള​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര സ്ലീ​പ്പ​ർ കോ​ച്ചു​ക​ളി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ കോ​വി​ഡാ​ന​ന്ത​രം റ​ദ്ദാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ കു​റ​ച്ച്​ എ.​സി കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ പു​തി​യ തീ​രു​മാ​നം. ഇ​പ്പോ​ൾ​ത​ന്നെ പ​ല പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും എ​ക്സ്പ്ര​സു​ക​ളാ​യാ​ണ് ഓ​ടു​ന്ന​ത്. ഇ​തി​ന്‍റെ​യൊ​ക്കെ വി​ല​യൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ു ​പോ​ലു​മി​ല്ല അ​ധി​കാ​രി​ക​ൾ. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്​ പ​ര​ശു​റാം എ​ക്സ്പ്ര​സി​ൽ ക​യ​റാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ൽ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​ന്നു​ര​ണ്ട് പേ​ർ പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​വ​രെ ചെ​യ്തു. അ​ന്നേ​ദി​വ​സം ട്രെ​യി​നി​ന​ക​ത്തെ തി​ര​ക്കി​ൽ ശ്വാ​സം​കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ ബോ​ധ​ര​ഹി​ത​രാ​യ സം​ഭ​വ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഇ​തേ അ​നു​ഭ​വ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം മാ​ത്ര​മു​ണ്ടാ​കു​ന്നി​ല്ല. ചു​രു​ങ്ങി​യ​പ​ക്ഷം, മ​ല​ബാ​റി​ലെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി മെ​മു സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചാൽ ആ ​മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് അ​ൽ​പ​മെ​ങ്കി​ലും പ​രി​ഹാ​ര​മാകും.

സാ​ധാ​ര​ണ​ക്കാ​രെ പ​രി​ഗ​ണി​ക്കാ​തെ​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് നീ​തി​പു​ല​ർ​ത്താ​തെ​യു​മാ​ണ് ന​മ്മു​ടെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ വി​ക​സ​ന​വി​രു​ദ്ധ​മെ​ന്ന മു​ദ്ര​യ​ടി​ച്ച് ത​ള്ളി​ക്ക​ള​യാ​വ​ത​ല്ല. ജ​ന​സാ​ന്ദ്ര​ത​യി​ലും വാ​ഹ​ന​പ്പെ​രു​പ്പ​ത്തി​ലും രാ​ജ്യ​ത്ത് ഏ​റ്റ​വും മുന്നിൽ ​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. പ​ര​സ്പ​ര​ബ​ന്ധി​ത​മാ​യ ഗ​താ​ഗ​ത​സം​സ്കാ​ര​മു​ണ്ടാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ഏ​റെ പ​ഴ​ഞ്ച​നാ​യി​ത്തീ​ർ​ന്നി​ട്ടും ഇ​തു​വ​രെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കാ​യി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​തി​ന് ആ​ർ​ക്കു​മൊ​രു ഉ​ത്ത​ര​വു​മി​ല്ല. ആ​ലു​വ​യി​ൽ നി​ന്നു​പോ​യ മെ​ട്രോ പാ​ത നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​വ​സാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ത്ര ​പേ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മായേനെ. താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും കൈ​യി​ൽ ക​രു​ത​ണ​മെ​ന്നും എ​പ്പോ​ഴും നീ​ണ്ട മ​ണി​ക്കൂ​റു​ക​ൾ ചു​ര​ത്തി​ൽ കു​ടു​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​ർ​ദേ​ശം ന​ൽ​കു​മ്പോ​ൾ അ​പ​ഹാ​സ്യ​മാ​കു​ന്ന​ത് ന​മ്മു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ള​ല്ലേ?

ഇ​പ്പോ​ൾ ത​കൃ​തി​യി​ൽ നിർമാണജോലികൾ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യിൽ സ​ർ​വി​സ് റോ​ഡു​ക​ളു​ടെ പ​ണി​യും വീ​തി​യും ശ്ര​ദ്ധി​ച്ചോ​ളൂ. ഭാ​വി​യി​ൽ അ​ത് വ​ലി​യ കു​രു​ക്കാ​യി​ത്തീ​രു​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ അ​വ​യി​ലൂ​ടെ ഒ​റ്റ​ത്ത​വ​ണ സ​ഞ്ച​രി​ച്ചാ​ൽ മ​തി. ഇ​ത്ര​യും ജ​ന​സാ​ന്ദ്ര​ത​യു​ള്ള സം​സ്ഥാ​ന​ത്തെ സ​ർ​വി​സ് റോ​ഡു​ക​ൾ ഏ​ക​ദി​ശാ​രീ​തി​യി​ലാ​കു​ന്ന​ത് എ​ത്ര വ​ലി​യ അ​ബ​ദ്ധ​മാ​കു​മെ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്നി​ട​ത്താ​ണ് വി​ക​സ​ന​ങ്ങ​ൾ ജ​ന​വി​രു​ദ്ധ​മാ​യി പോ​കു​ന്ന​ത്. സു​ഗ​മ​മാ​യ യാ​ത്ര എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും മ​ഹാ​ഭൂ​രി​ഭാ​ഗ​വും സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നു​ക​ളും റോ​ഡു​ക​ളും സു​ഗ​മ​വും സു​ല​ഭ​വും സൗ​ക​ര്യ​വു​മാ​കു​മ്പോ​ൾ മാ​ത്ര​മേ പ​ശ്ചാ​ത്ത​ല​വി​ക​സ​നം ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​ക​യു​ള്ളൂ. 

Tags:    
News Summary - Madhyamam Editorial 2023 Oct 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT