വാ​​​സു​​​വേ​​​ട്ട​​​ന്റെ പോ​​​രാ​​​ട്ടം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല

വാ​​​സു​​​വേ​​​ട്ട​​​ൻ എ​​​ന്ന് പൗ​​​ര​​​സ​​​മൂ​​​ഹം സ്നേ​​​ഹാ​​​ദ​​​ര​​​പൂ​​​ർ​​​വം വി​​​ളി​​​ക്കു​​​ന്ന 94 വ​​​യ​​​സ്സ് പി​​​ന്നി​​​ട്ട എ. ​​​വാ​​​സു ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ നീ​​​ണ്ട ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം കു​​​റ്റ​​​മു​​​ക്ത​​​നാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു. എ​​​ന്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഈ ​​​പ്രാ​​​യാ​​​ധി​​​ക്യ​​​ത്തി​​​ലും അ​​​ദ്ദേ​​​ഹം ജ​​​യി​​​ൽ​​​വാ​​​സ​​​മ​​​നു​​​ഷ്ഠി​​​ക്കാ​​​ൻ നി​​​ശ്ച​​​യി​​​ച്ച​​​ത്? കു​​​ന്ദ​​​മം​​​ഗ​​​ലം ജു​​​ഡീ​​​ഷ്യ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് കു​​​റ്റ​​​മു​​​ക്ത​​​നാ​​​ക്കി​​​യ കേ​​​സ് എ​​​ന്താ​​​യി​​​രു​​​ന്നു? ഇ​​​ര​​​ട്ട​​​നീ​​​തി​​​യു​​​ടെ ഇ​​​രു​​​ൾ​​​ചു​​​ഴി​​​ക​​​ളി​​​ൽ ജീ​​​വി​​​തം പി​​​ട​​​ഞ്ഞ​​​മ​​​രു​​​ന്ന​​​വ​​​രും ഭ​​​ര​​​ണ​​​കൂ​​​ട ര​​​ക്ഷാ​​​ക​​​വ​​​ച​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​ബാ​​​ധം ക​​​ര​​​ക്ക​​​ണ​​​യു​​​ന്ന​​​വ​​​രും ആ​​​രൊ​​​ക്കെ​​​യാ​​​ണെ​​​ന്നും എ​​​ങ്ങ​​​നെ​​​യ​​​വ​​​ർ​​​ക്ക​​​ത് സാ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​മു​​​റി​​​യി​​​ൽ ഉ​​​റ​​​ക്കെ​​​പ്പ​​​റ​​​യാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് എ​​​ത്ര പേ​​​രാ​​​ണ് ചെ​​​വി​​​കൊ​​​ടു​​​ത്ത​​​ത്? ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ​​​റു​​​ദീ​​​സ​​​യെ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ഗേ​​​ഹ​​​മെ​​​ന്നും മേ​​​നി​​​ന​​​ടി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക ഇ​​​ര​​​ട്ട​​​ത്താ​​​പ്പു​​​ക​​​ളെ അ​​​നാ​​​വൃ​​​ത​​​മാ​​​ക്കി​​​യാ​​​ണ് വാ​​​സു​​​വേ​​​ട്ട​​​ൻ കോ​​​ഴി​​​ക്കോ​​​ട് ജ​​​യി​​​ലി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​കൂ​​​ട​​​നീ​​​തി​​​യെ കു​​​റി​​​ച്ച് സം​​​സാ​​​രി​​​ച്ച​​​തി​​​ന് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ജീ​​​വ​​​ശ്വാ​​​സ​​​മാ​​​യ രാ​​​ഷ്ട്രീ​​​യ​​​പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വ​​​യോ​​​ധി​​​ക​​​നാ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പോ​​​രാ​​​ളി​​​യെ 46 ദി​​​വ​​​സം ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​പ്പോ​​​ൾ എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു ‘പ്ര​​​ബു​​​ദ്ധ കേ​​​ര​​​ള’​​​ത്തി​​​ന്‍റെ മ​​​നഃ​​​സാ​​​ക്ഷി എ​​​ന്ന് ഭാ​​​വി​​​ത​​​ല​​​മു​​​റ ന​​​മ്മോ​​​ട് ചോ​​​ദി​​​ച്ചാ​​​ൽ അ​​​പ​​​മാ​​​ന​​​ത്താ​​​ൽ ത​​​ല​​​കു​​​നി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നേ ഓ​​​രോ മ​​​ല​​​യാ​​​ളി​​​ക്കു​​​മാ​​​കൂ.

2016 ന​​​​വം​​​​ബ​​​​ർ 24നാ​​​ണ് നി​​​ല​​​മ്പൂ​​​ർ ക​​​​രു​​​​ളാ​​​​യി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ പൊ​​​ലീ​​​സു​​​മാ​​​യി ‘ഏ​​​റ്റു​​​മു​​​ട്ടി​​​യ’ മാ​​​വോ​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു എ​​​ന്ന​​​വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. മാ​​​​വോ​​​​വാ​​​​ദി നേ​​​​താ​​​​ക്ക​​​​ളാ​​​​യ കു​​​​പ്പു ദേ​​​​വ​​​​രാ​​​​ജും അ​​​​ജി​​​​ത​​​​യു​​​​മാ​​​യി​​​രു​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വം വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ലാ​​​ണെ​​​ന്ന് ആ​​​ദ്യ​​​മാ​​​യി പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യ​​​ത് ഭ​​​ര​​​ണ​​ത്തി​​ലെ കൂ​​​ട്ടു​​​ക​​​ക്ഷി​​​യാ​​​യ സി.​​​പി.​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ പി​​​ണ​​​റാ​​​യി​​​സ​​​ർ​​​ക്കാ​​​റി​​​ന് ഏ​​​റെ നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യ വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​ൻ സി.​​​പി.​​​ഐ നി​​​യോ​​​ഗി​​​ച്ച ക​​​മീ​​​ഷ​​​നും വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ​വാ​​​ദം ശ​​​രി​​​വെ​​​ച്ചു. ക​​മീ​​ഷ​​​ന് നേ​​​തൃ​​​ത്വം വ​​​ഹി​​​ച്ച സി.​​​പി.​​​ഐ നേ​​​താ​​​വ് പി. ​​​പ്ര​​​സാ​​​ദ് ഇ​​​ന്ന് പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​ണ്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം കാ​​​ണാ​​​നും അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കാ​​​യി കു​​​ടും​​​ബ​​​ത്തി​​​ന് ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​മു​​​ള്ള മൗ​​​ലി​​​കാ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ഷേ​​​ധി​​​ച്ച​​പ്പോ​​ൾ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മോ​​​ർ​​​ച്ച​​​റി​​​ക്ക് സ​​​മീ​​​പം പ്ര​​​തി​​​ഷേ​​​ധി​​​ച്ച കേ​​​സി​​​ലാ​​​ണ് ഏ​​​ഴ് വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ​വാ​​​സു അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​ദ്ദേ​​ഹം ജാ​​​മ്യം സ്വീ​​​ക​​​രി​​​ക്കാ​​​നോ പി​​​ഴ​​​യ​​​ട​​​ച്ച് കേ​​​സ് തീ​​​ർ​​​പ്പാ​​​ക്കാ​​​നോ ത​​​യാ​​​റാ​​​യി​​ല്ല. പ​​​ക​​​രം, കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​റി​​​ന്‍റെ അ​​​നു​​​വാ​​​ദ​​​ത്തോ​​​ടെ ന​​​ട​​​ന്ന എ​​​ട്ടോ​​​ളം ഏ​​​റ്റു​​​മു​​​ട്ട​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ വ​​​സ്തു​​​ത​​​ക​​​ൾ സ്വ​​​ത​​​ന്ത്ര​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​ന്ന ത​​ന്‍റെ നി​​​ര​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ത്തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ജീ​​​വ​​ശ്ര​​​ദ്ധ​​​യി​​​ലേ​​​ക്ക് ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​യി പ​​​രി​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

ഈ ​​ജ​​​യി​​​ൽ​​​വാ​​​സ​​​വും വാ​​സു ഉ​​യ​​ർ​​ത്തി​​യ രാ​​​ഷ്ട്രീ​​​യ ചോ​​​ദ്യ​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​ത്ത​​​രം പ​​​റ​​​യേ​​​ണ്ട ധാ​​​രാ​​​ളം നൈ​​​തി​​​ക​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​വ​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ട​​​തു​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​റി​​​ന് അ​​​തി​​​ൽ​​​നി​​​ന്ന് മു​​​ഖം​​​തി​​​രി​​​ച്ച് ര​​​ക്ഷ​​​പ്പെ​​​ടു​​​ക അ​​​ത്ര എ​​​ളു​​​പ്പ​​​മ​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്രാ​​​യം, വി​​​ട്ട​​​യ​​​ക്കാ​​​ൻ സാം​​​സ്കാ​​​രി​​​ക വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള ധാ​​​രാ​​​ളം പേ​​​രു​​​ടെ ആ​​​വ​​​ശ്യം എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ച് കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, അ​​​തി​​​ന​​​വ​​​ർ സ​​​ന്ന​​​ദ്ധ​​​മാ​​​യി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ത​​​ന്നെ​​​യാ​​​ണ് സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​നെ​​​തി​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ൻ.​​​എ​​​സ്.​​​എ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച നാ​​​മ​​​ജ​​​പ​​​യാ​​​ത്ര​​​ക്കെ​​​തി​​​രെ എ​​​ടു​​​ത്ത കേ​​​സ് ഉ​​​ട​​​ന​​​ടി എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ തീ​​​രു​​​മാ​​​ന​​മു​​ണ്ടാ​​കു​​​ന്ന​​​ത്. ഗ്രോ ​​​വാ​​​സു കോ​​​ട​​​തി​​​മു​​​റി​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ഉ​​​ന്ന​​​യി​​​ച്ച ഇ​​​ര​​​ട്ട​​​നീ​​​തി പ്ര​​​ശ്നം പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​ണ്. ഇ​​​ട​​​തു​​​പ​​​ക്ഷം​​​കൂ​​​ടി പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ പൗ​​​ര​​​ത്വ​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ഇ​​​പ്പോ​​​ഴും സ​​​ർ​​​ക്കാ​​​ർ സ​​​ന്ന​​​ദ്ധ​​​മാ​​​യി​​​ട്ടി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​വി​​​രു​​​ദ്ധ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളോ​​​ട് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം അ​​​ധി​​​കാ​​​ര​​​മു​​​പ​​​യോ​​​ഗി​​​ച്ച് നി​​​ശ്ശ​​​ബ്ദ​​​മാ​​​ക്കു​​​ന്ന സ​​​മ​​​ഗ്രാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യാ​​​ണ്. അ​​​ത് തി​​​രു​​​ത്താ​​​ൻ ജ​​​ന​​​കീ​​​യ വി​​​ചാ​​​ര​​​ണ​​​ക്ക് ജ​​​ന​​​ങ്ങ​​​ൾ രം​​​ഗ​​​ത്തി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നാ​​​ണ് വാ​​​സു​​​വേ​​​ട്ട​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ ജ​​​യി​​​ൽ​​​വാ​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ മാ​​​വോ​​​വാ​​​ദി വേ​​​ട്ട​​​യെ​​​ന്ന​​​പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു ജീ​​​വ​​​നു​​​ക​​​ളാ​​​ണ് ഇ​​​ല്ലാ​​​താ​​​യ​​​ത്. ഈ ​​​നി​​​യ​​​മ​​​ബാ​​​ഹ്യ ന​​​ര​​​ഹ​​​ത്യ​​​ക​​​ളി​​​ൽ സ്വ​​​ത​​​ന്ത്ര​​​വും ഔ​​​ദ്യോ​​​ഗി​​​ക​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല എ​​​ന്ന​​​ത് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ നീ​​​തി​​​ബോ​​​ധ​​​ത്തി​​​നു​​​മേ​​​ലു​​​ള്ള തീ​​​രാ​​​ക്ക​​​ള​​​ങ്ക​​​മാ​​​ണ്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ടി​​​നു​​​വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ​​​ക​​​ളാ​​​ണ് ഈ ​​​വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളെ​​​ന്ന് പൗ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​റ​​​ച്ചു​​​വി​​​ശ്വ​​​സി​​​ക്കു​​​ന്നു. അ​​​തി​​​നു​​​പോ​​​ദ്ബ​​​ല​​​ക​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ അ​​​വ​​​ർ പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ​ഗ്രോ ​​വാ​​സു​​വി​​​ന്‍റെ പോ​​​രാ​​​ട്ടം സ​​​ഫ​​​ല​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ വെ​​​ടി​​​യൊ​​​ച്ച​​​ക​​​ളു​​​ടെ വ​​​സ്തു​​​ത​​​ക​​​ൾ വെ​​​ളി​​​ച്ച​​​ത്തു​​​വ​​​രു​​​ന്ന സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​റി​​​നെ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ ആ​​​വ​​​ശ്യം ഉ​​​യ​​​രേ​​​ണ്ട​​​തു​​​ണ്ട്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്തേ​​​ണ്ട​​​ത് ആ ​​​ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​തി​​​ന് ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റ​​​ല്ലെ​​​ങ്കി​​​ൽ യു.​​​ഡി.​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ അ​​​തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നെ​​​ങ്കി​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മു​​​ന്നി​​​ട്ടി​​​റ​​​ങ്ങു​​​മോ?.

Tags:    
News Summary - Madhyamam Editorial 2023 sep 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.