‘പു​തി​യ’ പാ​ർ​ല​മെ​ന്റ്

സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ മു​ക്കാ​ൽ​നൂ​റ്റാ​ണ്ട് ച​രി​ത്ര​ത്തി​ൽ പാ​ർ​ല​മെ​ന്റ് പ​ല​ത​രം മ​ര്യാ​ദ​കേ​ടു​ക​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ര പ​ച്ച​യാ​യി, ഇ​ത്ര ഉ​ച്ച​ത്തി​ൽ, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ആ​ധി​കാ​രി​ക​മാ​യ മ​ന്ദി​ര​ത്തെ മു​മ്പൊ​രി​ക്ക​ലും ഇ​ത്ര സാ​ന്ദ്ര​മാ​യ തെ​റി മ​ലി​ന​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഈ ‘​അ​മൃ​ത​കാ​ല’​ത്ത് അ​തും സം​ഭ​വി​ച്ചി​രി​ക്കു​ന്നു. ആ​ർ​ഷ​സം​സ്കാ​ര​ത്തെ​പ്പ​റ്റി മേ​നി​പ​റ​യു​ന്ന​വ​രു​ടെ നി​ര​യി​ൽ​നി​ന്ന്, തെ​മ്മാ​ടി​ക​ൾ​പോ​ലും പ​റ​യാ​ന​റ​യ്ക്കു​ന്ന വം​ശീ​യ​വി​ദ്വേ​ഷം മു​ഴ​ങ്ങി​യ​ത് ‘ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മാ​താ​വ്’ പു​തു​താ​യി പ​ണി​ത പ​ര​മോ​ന്ന​ത ജ​ന​കീ​യ​സ​ഭ​യു​ടെ ക​ന്നി​സ​മ്മേ​ള​ന​ത്തി​ൽ, കാ​മ​റ​ക്ക​ണ്ണു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്. ബി.​ജെ.​പി എം.​പി ര​മേ​ശ് ബി​ധു​രി​യാ​ണ് ഈ ​ച​രി​ത്ര​പു​രു​ഷ​ൻ. ബി.​എ​സ്.​പി അം​ഗ​മാ​യ ഡാ​നി​ഷ് അ​ലി​യെ ഭീ​ക​ര​വാ​ദി, തീ​വ്ര​വാ​ദി തു​ട​ങ്ങി​യ അ​ധി​ക്ഷേ​പ​വാ​ക്കു​ക​ൾ​ക്ക് പു​റ​മെ മു​സ്‍ലിം​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന നി​ന്ദാ​പ​ദ​ങ്ങ​ൾ​കൊ​ണ്ടും അ​ദ്ദേ​ഹം അ​പ​മാ​നി​ച്ചു. ‘ഈ ​മൊ​ല്ല​യെ പു​റ​ത്തേ​ക്കെ​റി​യൂ’ എ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ‘പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഒ​രു നാ​യെ​പ്പോ​ലെ മ​രി​ക്ക​ണ​മെ​ന്നാ​ണ് ചി​ല​രു​ടെ ആ​ഗ്ര​ഹ’​മെ​ന്ന് ബി​ധു​രി പ്ര​സം​ഗി​ച്ച​പ്പോ​ൾ ‘നി​ങ്ങ​ളെ​ന്താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ങ്ങ​നെ ആ​ക്ഷേ​പി​ക്കു​ന്ന​തെ’​ന്ന് ഡാ​നി​ഷ് അ​ലി ചോ​ദി​ച്ച​താ​ണ് ഈ ​തെ​റി​യ​ഭി​ഷേ​ക​ത്തി​ന് കാ​ര​ണം. അ​വ​ഹേ​ള​നം മാ​ത്ര​മ​ല്ല, കേ​ട്ടാ​ല​റ​യ്ക്കു​ന്ന വം​ശീ​യാ​ധി​ക്ഷേ​പ​വും ബി​ധു​രി​യി​ൽ​നി​ന്ന് ഒ​ഴു​കി. സ​ഭ​യോ​ടു​ള്ള നി​ന്ദ, വം​ശീ​യാ​ധി​ക്ഷേ​പം, വ്യ​ക്തി​ഹ​ത്യ, സ​ഭ്യേ​ത​ര​ഭാ​ഷ എ​ല്ലാം​ചേ​ർ​ന്ന ഈ ​പ്ര​ക​ട​ന​ത്തി​ന്റെ പേ​രി​ൽ ബി​ധു​രി​ക്ക് സ്പീ​ക്ക​റി​ൽ​നി​ന്ന് കി​ട്ടി​യ​ത് ഒ​രു താ​ക്കീ​ത്; ബി​ധു​രി​യു​ടെ വാ​ക്കു​ക​ൾ സ​ഭാ​രേ​ഖ​ക​ളി​ൽ​നി​ന്ന് നീ​ക്കു​ക​യും ചെ​യ്തു. പ്ര​തി​പ​ക്ഷ എം.​പി​മാ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​പ്പോ​ൾ ലോ​ക്സ​ഭ ഉ​പ​നേ​താ​വും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ രാ​ജ്നാ​ഥ് സി​ങ് ക്ഷ​മാ​പ​ണം ന​ട​ത്തി. ഇ​നി ആ​വ​ർ​ത്തി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് താ​ക്കീ​തു​ന​ൽ​കി വി​ഷ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ ത​യാ​റാ​യെ​ങ്കി​ലും പ്ര​തി​പ​ക്ഷ​ത്തെ ചി​ല എം.​പി​മാ​ർ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ധി​ക്ഷേ​പ​ത്തി​നി​ര​യാ​യ ഡാ​നി​ഷ് അ​ലി സ്പീ​ക്ക​ർ ഓം​ബി​ർ​ല​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ​ഭ നി​യ​ന്ത്രി​ച്ചി​രു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബി​ധു​രി​ക്കെ​തി​രെ സ​സ്​​പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​മു​ണ്ട്.

എ​ന്നാ​ൽ, ഒ​രു ബി​ധു​രി​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല പ്ര​ശ്നം. സ​ഭ​ക്കോ സം​സ്കൃ​ത സ​മൂ​ഹ​ത്തി​നോ ചേ​രാ​ത്ത അ​മാ​ന്യ​മാ​യ രീ​തി​ക​ൾ ന​മ്മു​ടെ പാ​ർ​ല​മെ​ന്റി​ന്റെ​യും ഭ​ര​ണ​മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും ഇ​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ര​മേ​ശ് ബി​ധു​രി സ​ഹ​സ​ഭാം​ഗ​​ത്തി​നെ​തി​രെ വം​ശീ​യ​ത്തെ​റി വി​ളി​ച്ചു​പ​റ​യു​മ്പോ​ൾ തൊ​ട്ടു​പി​ന്നി​ലി​രു​ന്ന് മു​ൻ മ​ന്ത്രി​മാ​രാ​യ ഹ​ർ​ഷ് വ​ർ​ധ​നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദും ഊ​റി​ച്ചി​രി​ക്കു​ന്ന കാ​ഴ്ച​യും കാ​മ​റ കാ​ണി​ച്ചു​ത​ന്നി​ട്ടു​ണ്ട​ല്ലോ. കാ​മ​റ കാ​ണി​ക്കാ​ത്ത അ​ശ്ലീ​ല​ച്ചി​രി​ക​ൾ വേ​റെ​യും കാ​ണും. ഇ​ത്ര​ത്തോ​ളം ത​രം​താ​ഴ്ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു ന​മ്മു​ടെ ‘ജ​നാ​ധി​പ​ത്യ​ങ്ങ​ളു​ടെ മാ​താ​വ്’ എ​ന്ന​ത്, രാ​ജ്യം എ​ത്തി​പ്പെ​ട്ട ധാ​ർ​മി​ക​ജീ​ർ​ണ​ത​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. ബി​ധു​രി ഇ​തി​നു​മു​മ്പും സ​ഭ​യി​ലി​രു​ന്ന് മാ​ന്യ​ത​ക്ക് നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​യാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ വേ​റെ​യു​മു​ണ്ട് അ​നേ​കം പേ​ർ. പ​ര​സ്യ​മാ​യി അ​ക്ര​മ​ത്തി​നാ​ഹ്വാ​നം ചെ​യ്ത​വ​രും വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​വ​രും ശി​ക്ഷി​ക്ക​പ്പെ​ടാ​തെ സ​ഭ​യി​ൽ തു​ട​രു​ന്നു​ണ്ടെ​ന്ന് മാ​ത്ര​മ​ല്ല, പ​ല​പ്പോ​ഴും അ​ത്ത​ര​ക്കാ​ർ​ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​തി​ഫ​ലം ന​ൽ​ക​പ്പെ​ടു​ന്നു​മു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ത​ര​മാ​ളു​ക​ളെ ‘ഫോ​ളോ’ ചെ​യ്യു​ന്ന​ത് പ​ല​കു​റി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ‘ജ​നാ​ധി​പ​ത്യ​ത്തി​​ന്റെ ശ്രീ​കോ​വി​ലി’​ൽ തെ​റി​പ്പാ​ട്ടു​കാ​രും ആ​ക്ര​മി​ക​ളും വി​രാ​ജി​ക്കു​ന്നു​വെ​ങ്കി​ൽ തെ​റ്റ് അ​വ​രു​ടേ​ത് മാ​ത്ര​മ​ല്ല, അ​തി​ന് സാ​ഹ​ച​ര്യ​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന നേ​തൃ​നി​ര​യു​ടേ​തു​കൂ​ടി​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തെ​യാ​ണ്, ഹിം​സ​യും വെ​റു​പ്പും നി​റ​ഞ്ഞ ഗു​ണ്ടാ​ത്തെ​രു​വു​ക​ളെ​യ​ല്ല ന​മ്മു​ടെ പാ​ർ​ല​മെ​ന്റ് പ്ര​തി​നി​ധാ​നം​ചെ​യ്യേ​ണ്ട​ത്. വം​ശ​വെ​റി വ​സ്ത്ര​ത്തെ​യും ഭ​ക്ഷ​ണ​ത്തെ​യും ക്ലാ​സ് മു​റി​ക​ളെ​യും ട്രെ​യി​ൻ​യാ​ത്ര​യെ​യും മാ​ത്ര​മ​ല്ല, പാ​ർ​ല​മെ​ന്റി​നെ​യും അ​ധീ​ന​പ്പെ​ടു​ത്തി​യെ​ങ്കി​ൽ അ​ത് വെ​റു​മൊ​രു അ​ച്ച​ട​ക്ക​ന​ട​പ​ടി (അ​ങ്ങ​നെ ഒ​ന്നു​ണ്ടാ​യാ​ൽ) കൊ​ണ്ട് ചി​കി​ത്സി​ക്കാ​വു​ന്ന രോ​ഗ​മ​ല്ല. സ​ഭ​യു​ടെ പ്രി​വി​ലേ​ജ​സ് ക​മ്മി​റ്റി എ​പ്പോ​ഴെ​ങ്കി​ലും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ത്ത​തു​കൊ​ണ്ടു​മാ​ത്രം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തു​മ​ല്ല. അ​മി​താ​വേ​ശം കാ​ണി​ക്കു​ന്ന അം​ഗ​ങ്ങ​ളെ​യും നി​ഷ്ക്രി​യ​ത്വം പാ​ലി​ക്കു​ന്ന നേ​തൃ​ത്വ​ങ്ങ​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ച്ച വി​ദ്വേ​ഷ​സം​സ്കാ​ര​മാ​ണ് അ​ടി​സ്ഥാ​ന​രോ​ഗം. ന​മ്മു​ടെ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കും രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ലേ​ക്കും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ലേ​ക്കു​മെ​ല്ലാം ക​ട​ന്നു​ക​യ​റി​യ ആ ​അ​ധ​മ​സം​സ്കാ​രം രാ​ജ്യ​ത്തി​ന് മൊ​ത്തം വെ​ല്ലു​വി​ളി​യാ​ണ്. ബി​ധു​രി​മാ​രു​ടെ നാ​ക്കും ഭ​ര​ണ-​സ​ഭാ​നേ​തൃ​ത്വ​ങ്ങ​ളു​ടെ മൗ​ന​വും ഒ​രേ നീ​ച​ഭാ​ഷ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ ഒ​ന്നി​നെ​മാ​ത്രം പ​ഴി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. മ​ഹ​ത്താ​യ ഒ​രു​രാ​ജ്യ​ത്തെ ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ ഏ​ത് ച​ളി​ക്കു​ണ്ടി​ലാ​ണ് ത​ള്ളി​യ​തെ​ന്ന​റി​യാ​ൻ അ​സ​ഭ്യം​പ​റ​യു​ന്ന അം​ഗ​ത്തെ മാ​ത്ര​മ​ല്ല, അ​തു​കേ​ട്ട് ചി​രി​ക്കു​ന്ന കു​ലീ​ന​മ​ന​സ്സു​ക​ളെ​യും കാ​ണ​ണം. ‘ഈ ​പാ​ർ​ല​മെ​ന്റി​ൽ എ​ന്ത് പെ​രു​മാ​റ്റം കാ​ണ​പ്പെ​ടു​ന്നു എ​ന്ന​താ​ണ്, ആ​ര് ഈ ​ഭാ​ഗ​ത്തും ആ​ര് ആ ​ഭാ​ഗ​ത്തും ഇ​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടു​ന്നു എ​ന്ന് നി​ർ​ണ​യി​ക്കു​ക’ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ അ​തേ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ർ​ട്ടി​യി​ൽ​നി​ന്നു​ണ്ടാ​യ പെ​രു​മാ​റ്റ​മെ​ന്തെ​ന്ന് രാ​ജ്യം കാ​ണു​ന്നു​ണ്ട്.

Tags:    
News Summary - Madhyamam Editorial 2023 Sep 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.