ആ​​​ഫ്രി​​​ക്ക​​​യി​​​​ലെ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സൈ​​​നി​​​ക അ​​​ട്ടി​​​മ​​​റി

ആ​​​ഫ്രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ൽ പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​ക​​​ളും രാ​​​ഷ്ട്രീ​​​യ വി​​​പ്ല​​​വ​​​ങ്ങ​​​ളും തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​ണ്. ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​മു​​​മ്പ് പ​​​ശ്ചി​​​മ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ നൈ​​​ജ​​​റി​​​ലെ പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​യെ തു​​​ട​​​ർ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ്​ മു​​​ഹ​​​മ്മ​​​ദ് ബ​​​സൂം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നി​​​യ​​​മി​​​യി​​​ൽ വീ​​​ട്ടുത​​​ട​​​ങ്ക​​​ലി​​​ലാ​​​വു​​​ക​​​യും സൈ​​​ന്യം ഭ​​​ര​​​ണ​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്​​​​തു. മ​​​ധ്യാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗ​​​ബോ​​​ണി​​​ലും സ​​​മാ​​​ന​​​മാ​​​യ അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ, അ​​​ര​​​നൂ​​​റ്റാ​​​ണ്ടാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​ത​​​ന്നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ നി​​​ല​​​നി​​​ന്ന അ​​​ലി ബോം​​​ഗോ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​യി​​​രി​​​ക്കു​​​ന്നു.

ഈ ​​​അ​​​ട്ടി​​​മ​​​റി​​​ക​​​ളും അ​​​ധി​​​കാ​​​ര​​​മാ​​​റ്റ​​​ങ്ങ​​​ളും ന​​​ട​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ ഭൂ​​​രി​​​ഭാ​​​ഗ​​​വും മു​​​ൻ ഫ്ര​​​ഞ്ച് കോ​​​ള​​​നി​​​ക​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​ട്ടി​​​മ​​​റി ന​​​ട​​​ന്ന എ​​​ട്ടാ​​​മ​​​ത്തെ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​ണ് ഗ​​​ബോ​​​ൺ. ആ ​​​ഗ​​​ണ​​​ത്തി​​​ലു​​​ള്ള മാ​​​ലി, ഗി​​​നി, ഗാം​​​ബി​​​യ, ബു​​​ർ​​​കി​​​ന​​​ഫാ​​​സോ, ഛാദ്, ​​​സു​​​ഡാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ന്നും ക​​​ര​​​ക​​​യ​​​റി​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ൽ സു​​​ഡാ​​​ൻ ഒ​​​ഴി​​​കെ, മു​​​ൻ ഫ്ര​​​ഞ്ച് കോ​​​ള​​​നി​​​ക​​​ളി​​​ലെ​​​ല്ലാം ഫ്ര​​​ഞ്ച് സ്വാ​​​ധീ​​​നം ഇ​​​പ്പോ​​​ഴും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. ഫ്രാ​​​ൻ​​​സി​​​ന്റെ നി​​​ല​​​പാ​​​ടു​​​ക​​​ൾ അ​​​വി​​​ടെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​വാ​​​റു​​​മു​​​ണ്ട്. ആ​​​ഫ്രി​​​ക്ക​​​യു​​​ടെ ധാ​​​തു​​​സ​​​മ്പ​​​ത്തും പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി​​​രു​​​ന്നു ഒ​​​രു കാ​​​ല​​​ത്ത് കോ​​​ള​​​നി​​​ശ​​​ക്തി​​​ക​​​ളു​​​ടെ ആ​​​ക​​​ർ​​​ഷ​​​ണം. ഇ​​​ന്നും പ്ര​​​സ്തു​​​ത വി​​​ഭ​​​വ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ വ​​​ൻ​​​ശ​​​ക്തി​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്ട്ര വ്യ​​​വ​​​സാ​​​യ മൂ​​​ല​​​ധ​​​ന​​​ശ​​​ക്തി​​​ക​​​ളും ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​മാ​​​യി ഉ​​​റ്റ ച​​​ങ്ങാ​​​ത്തം പു​​​ല​​​ർ​​​ത്തു​​​ന്ന​​​തു​​​കാ​​​ണാം. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ആ​​​ട​​​യ​​​ണി​​​ഞ്ഞ കു​​​ടും​​​ബ​​​വാ​​​ഴ്ച​​​യും ച​​​ങ്ങാ​​​ത്ത മു​​​ത​​​ലാ​​​ളി​​​ത്ത​​​വും ഇ​​​തോ​​​ടൊ​​​പ്പം ചേ​​​ർ​​​ത്താ​​​ൽ ചി​​​ത്രം ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യി. ഇ​​​തി​​​ലെ​​​ല്ലാം യൂ​​​റോ​​​പ്യ​​​ൻ കോ​​​ള​​​നി ശ​​​ക്തി​​​യാ​​​യ ഫ്രാ​​​ൻ​​​സി​​​നു ത​​​ങ്ങ​​​ളു​​​ടെ പ​​​ങ്കി​​​ന്റെ ര​​​ക്ത​​​ക്ക​​​റ ക​​​ഴു​​​കി​​​ക്ക​​​ള​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല. പ​​​ക്ഷേ, ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച 12 പ​​​ട്ടാ​​​ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഗ​​​ബോ​​​ണി​​​ലെ ടെ​​​ലി​​​വി​​​ഷ​​​ൻ സ്‌​​​ക്രീ​​​നി​​​ൽ​​​വ​​​ന്ന് ത​​​ങ്ങ​​​ൾ പ്ര​​​സി​​​ഡ​​​ന്റ് അ​​​ലി ബോം​​​ഗോ​​​യെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ, അ​​​ട്ടി​​​മ​​​റി​​​യെ അ​​​പ​​​ല​​​പി​​​ച്ച പാ​​​രി​​​സ്,​ അ​​​ലി ബോം​​​ഗോ​​​ക്ക​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഗ​​​ബോ​​​ണി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന ഉ​​​ട​​​നെ​​​യാ​​​യി​​​രു​​​ന്നു ഈ ​​​അ​​​ട്ടി​​​മ​​​റി. പ്ര​​​സി​​​ഡ​​​ന്‍റ്​ അ​​​ലി ബോം​​​ഗോ​​​യു​​​ടെ മേ​​​ൽ 14 വ​​​ർ​​​ഷ​​​മാ​​​യു​​​ള്ള ഭ​​​ര​​​ണ​​​ത്തി​​​ലെ അ​​​ഴി​​​മ​​​തി​​​യോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. തെ​​​രു​​​വു​​​ക​​​ളി​​​ൽ ആ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും സൈ​​​നി​​​ക​​​രു​​​ടെ ജ​​​യ​​​ഘോ​​​ഷ​​​വു​​​മൊ​​​ക്കെ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും എ​​​ത്ര​​​കാ​​​ലം ഇ​​​ത് തു​​​ട​​​രു​​​മെ​​​ന്ന​​​തി​​​ൽ ഉ​​​റ​​​പ്പി​​​ല്ല. ബോം​​​ഗോ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലും മ​​​ക​​​ൻ ത​​​ട​​​വി​​​ലു​​​മാ​​​ണ്. അ​​​തി​​​ർ​​​ത്തി​​​ക​​​ൾ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു. പാ​​​ർ​​​ല​​​മെ​​​ന്റ് പി​​​രി​​​ച്ചു​​​വി​​​ട്ടു, ഇ​​​ന്റ​​​ർ​​​നെ​​​റ്റ് വി​​​ച്ഛേ​​​ദി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്നു. താ​​​ൽ​​​ക്കാ​​​ലി​​​ക ഗ​​​വ​​​ൺ​​​മെ​​​ന്റ് ത​​​ല​​​വ​​​നാ​​​യി അ​​​ലി ബോം​​​ഗോ​​​യു​​​ടെ പി​​​താ​​​വി​​​ന്റെ അം​​​ഗ​​​ര​​​ക്ഷ​​​ക​​​നാ​​​യ ജ​​​ന​​​റ​​​ൽ ബ്രൈ​​​സ് എ​​​ൻ​​​ക്വേ​​​മ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ലീ​​​ബ്ര​​​വീ​​​ലി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ചി​​​ത്രം ത​​​ൽ​​​ക്കാ​​​ല​​​മെ​​​ങ്കി​​​ലും സൈ​​​നി​​​ക​​​ഗ്രൂ​​​പ്പി​​​നു ജ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​യി കാ​​​ണാം. അ​​​മ്പ​​​ത് വ​​​ർ​​​ഷ​​​ത്തി​​​നു​​​മേ​​​ലു​​​ള്ള കു​​​ടും​​​ബ​​​വാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ത്ര​​​മാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ആ​​​ഗ്ര​​​ഹം എ​​​ന്നാ​​​യി​​​രു​​​ന്നു തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ ജ​​​നം വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞ​​​ത്. വൈ​​​കാ​​​തെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​ക​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക​​​യും ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​സ​​​ർ​​​വി​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക​​​യും ഭ​​​ര​​​ണ​​​കൈ​​​മാ​​​റ്റ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന്​ പു​​​തി​​​യ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ്​ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​ഖ്യ പ്ര​​​തി​​​പ​​​ക്ഷം സൈ​​​ന്യ​​​ത്തെ അ​​​ഭി​​​ന​​​ന്ദി​​​ച്ച​​​പ്പോ​​​ഴും ബാ​​​ക്കി​​​യു​​​ള്ള വോ​​​ട്ടെ​​​ണ്ണ​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ബോം​​​ഗോ​​​യു​​​ടെ മു​​​ഖ്യ എ​​​തി​​​രാ​​​ളി​​​ക്ക് വി​​​ജ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച് ഭ​​​ര​​​ണം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഫ്രാ​​​ൻ​​​സി​​​ൽ നി​​​ന്നു സ്വ​​​ത​​​ന്ത്ര​​​മാ​​​യി ഏ​​​ഴു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ് 1967ൽ ​​​ഭ​​​ര​​​ണ​​​ത്തി​​​ൽ​​​വ​​​ന്ന പി​​​താ​​​വ് ഉ​​​മ​​​ർ ബോം​​​ഗോ 42 വ​​​ർ​​​ഷ​​​മാ​​​ണ് ഭ​​​രി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ മ​​​ര​​​ണ​​​ശേ​​​ഷം 2009ലാ​​​ണ് അ​​​ലി ബോം​​​ഗോ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​വ​​​രു​​​ന്ന​​​ത്. പി​​​താ​​​വ് ഉ​​​രു​​​ക്കു​​​മു​​​ഷ്ടി​​​യോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ നി​​​ശ്ച​​​ല​​​മാ​​​ക്കി ന​​​യി​​​ച്ച ഭ​​​ര​​​ണ​​​രീ​​​തി മ​​​ക​​​നും പി​​​ന്തു​​​ട​​​ർ​​​ന്നു. 1991 ൽ ​​​ബ​​​ഹു​​​ക​​​ക്ഷി ജ​​​നാ​​​ധി​​​പ​​​ത്യം സ്ഥാ​​​പി​​​ച്ചെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​റി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കു​​​മാ​​​ത്ര​​​മേ റോ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. അ​​​ലി ബോം​​​ഗോ നേ​​​ടി​​​യ മൂ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യ​​​ങ്ങ​​​ളും വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ഖ്യ​​​വി​​​ഷ​​​യം ഭ​​​ര​​​ണ​​​കു​​​ടും​​​ബം ഉ​​​ണ്ടാ​​​ക്കി​​​യ സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ട​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. ഫ്ര​​​ഞ്ച് സാ​​​മ്പ​​​ത്തി​​​ക പൊ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ബോം​​​ഗോ കു​​​ടും​​​ബ​​​ത്തി​​​ന് ഫ്രാ​​​ൻ​​​സി​​​ൽ 39 സ്വ​​​ത്തു​​​ക്ക​​​ളും 70 ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളും ഒ​​​മ്പ​​​ത് ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന്​ ക​​​ണ്ടെ​​​ത്തി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പ​​​ല​​​തി​​​ന്‍റെ​​​യും ഫ​​​ല​​​ങ്ങ​​​ൾ ത​​​ർ​​​ക്ക​​​വി​​​ധേ​​​യ​​​മാ​​​ണ്. തെ​​​രു​​​വു​​​ക​​​ളി​​​ൽ കു​​​ഴ​​​പ്പ​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ലി ബോം​​​ഗോ എ​​​തി​​​ർ​​​പ്പു​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ചു. 2019ൽ ​​​ന​​​ട​​​ന്ന സൈ​​​നി​​​ക അ​​​ട്ടി​​​മ​​​റി​​​ക്കും അ​​​തേ ഗ​​​തി ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു.

55 അം​​​ഗ ആ​​​ഫ്രി​​​ക്ക​​​ൻ യൂ​​​നി​​​യ​​​ൻ പ​​​ട്ടാ​​​ള​​​വി​​​പ്ല​​​വ​​​ത്തെ അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യും യൂ​​​നി​​​യ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​വ​​​രെ വി​​​ല​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു.​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഗു​​​ട്ടെ​​​റ​​​സും യു.​​​എ​​​സ് ഭ​​​ര​​​ണ​​​കൂ​​​ട​​​വും ഉ​​​ൾ​​​പ്പെ​​​ടെ പ​​​ല​​​രും സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. എ​​​ണ്ണ ഉ​​​ൽ​​​പാ​​​ദ​​​ക രാ​​​ജ്യ​​​മാ​​​യ ഗ​​​ബോ​​​ണി​​​ന് വ​​​ലി​​​യ ഉ​​​ൽ​​​പാ​​​ദ​​​നം ഇ​​​ല്ലെ​​​ങ്കി​​​ലും എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​മാ​​​യ ഒ​​​പെ​​​കി​​​ൽ നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​യി വീ​​​ണ്ടും തി​​​രി​​​ച്ചുവ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ്പ​​​ത്തും പ​​​ല ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ഷ്ട്ര​​​ങ്ങ​​​ളെ​​​യും പോ​​​ലെ ഇ​​​രു​​​മ്പ​​​യി​​​ര്, സ്വ​​​ർ​​​ണം, അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ള​​​ട​​​ങ്ങി​​​യ ഖ​​​നി​​​ക​​​ൾ എ​​​ന്നി​​​വ ചേ​​​ർ​​​ത്താ​​​ൽ 25 ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ വ​​​രു​​​ന്ന ഗ​​​ബോ​​​ണി​​​ന്​ ഒ​​​ട്ടും മോ​​​ശ​​​മ​​​ല്ലാ​​​ത്ത സാ​​​മ്പ​​​ത്തി​​​ക ശേ​​​ഷി​​​യു​​​ണ്ടെ​​​ന്നു​​​പ​​​റ​​​യാം. അ​​​തെ​​​ല്ലാം ഇ​​​നി ആ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​വു​​​മെ​​​ന്നും ജ​​​നാ​​​ഭി​​​ലാ​​​ഷം ഭ​​​ര​​​ണ​​​ത​​​ല​​​ത്തി​​​ൽ എ​​​ങ്ങ​​​നെ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നും ഭ​​​ര​​​ണ​​​രീ​​​തി ഏ​​​തൊ​​​ക്കെ രീ​​​തി​​​യി​​​ൽ നീ​​​തി​​​യു​​​ക്ത​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും ക​​​ണ്ടി​​​ട്ടു​​​വേ​​​ണം പ്ര​​​ശ്ന​​​രാ​​​ഷ്ട്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ധേ​​​യം തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ.

Tags:    
News Summary - Madhyamam Editorial 2023 Sep 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.