‘സ​നാ​ത​ന ധ​ർ​മം അ​പ​ക​ട​ത്തി​ൽ’

ത​മി​ഴ്നാ​ട് പ്രോ​ഗ്ര​സി​വ് റൈ​റ്റേ​ഴ്സ് ഫോ​റം ചെ​ന്നൈ​യി​ൽ ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി എം.കെ സ്റ്റാ​ലി​ന്റെ പു​ത്ര​നു​മാ​യ ഉ​ദ​യ​നി​ധി ചെ​യ്ത പ്ര​സം​ഗം വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാണ്​. ത​മി​ഴ്നാ​ടി​നു പു​റ​ത്ത് ഇ​ന്ത്യ​യി​ലാ​കെ ‘ഹി​ന്ദു​ധ​ർ​മം അ​പ​ക​ട​ത്തി​ൽ’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കാ​ൻ ഇ​തൊ​രു അ​വ​സ​ര​മാ​ക്കി എ​ടു​ത്തി​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി​യും സം​ഘ്പ​രി​വാ​റും. ഹി​ന്ദു​ത്വ സ​ർ​ക്കാ​റി​ന് വ​ൻ ഭീ​ഷ​ണി​യാ​യി ഉ​യ​രു​ന്ന ‘ഇ​ൻ​ഡ്യ’​യെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ ഇ​ത് സു​വ​ർ​ണാ​വ​സ​ര​മാ​യി അ​വ​ർ കാ​ണു​ന്ന​പോ​ലെ. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലെ ഒ​രു മു​ഖ്യ​ഘ​ട​ക​മാ​ണ​ല്ലോ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ന്റെ ഡി.​എം.​കെ. ആ ​പാ​ർ​ട്ടി​യു​ടെ യു​വ​നേ​താ​വി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​പ്പ​റ​യാ​ൻ ഇ​തേ​വ​രെ മു​ഖ്യ​മ​ന്ത്രി​യോ മ​റ്റു സ​ഖ്യ​ക​ക്ഷി​ക​ളോ ത​യാ​റാ​വാ​ത്ത സ്ഥി​തി​ക്ക് ഉ​ദ​യ​നി​ധി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ട് അ​വ​രെ​ല്ലാം യോ​ജി​ക്കു​ന്നു എ​ന്നാ​ണ് ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ നി​ല​പാ​ട്. എ​ന്ന​ല്ല, കോ​ൺ​ഗ്ര​സോ ഇ​ട​തു​പാ​ർ​ട്ടി​ക​ളോ അ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ‘ഇ​ൻ​ഡ്യ​’യു​ടെ പൊ​തു അ​ഭി​പ്രാ​യ​മാ​ണി​തെ​ന്ന് ബി.​ജെ.​പി വാ​ദി​ക്കു​ന്നു.

എ​ന്താ​ണ് ഉ​ദ​യ​നി​ധി പ​റ​ഞ്ഞു​ക​ള​ഞ്ഞ​ത്: ‘‘ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും പേ​രി​ൽ അ​സ​മ​ത്വ​വും അ​നീ​തി​യും വ​ള​ർ​ത്തു​ന്ന സ​നാ​ത​ന ധ​ർ​മം സാ​മൂ​ഹി​ക​നീ​തി​യെ​ന്ന ആ​ശ​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. കൊ​തു​കി​നെ​യും മ​ല​മ്പ​നി​യെ​യും കോ​വി​ഡി​നെ​യും ഡെ​ങ്കി​പ്പ​നി​യെ​യും എ​തി​ർ​ത്ത​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല, അ​വ​യെ ഉ​ന്മൂ​ല​നം​ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. സ​നാ​ത​ന ധ​ർ​മ​വും അ​തു​പോ​ലെ​യാ​ണ്!’’ അ​പ്പോ​ൾ നൂ​റു​കോ​ടി ഹി​ന്ദു​ക്ക​ളു​ടെ വി​ശ്വാ​സ​ത്തി​ന്റെ ആ​ണി​ക്ക​ല്ലാ​യ സ​നാ​ത​ന ധ​ർ​മ​ത്തെ പി​ഴു​തെ​റി​യ​ണ​മെ​ന്ന പ​ര​സ്യ​മാ​യ ആ​ഹ്വാ​നം ഹി​ന്ദു വി​രു​ദ്ധ​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മേ ഇ​ല്ല എ​ന്നാ​ണ് ഹി​ന്ദു​ത്വ നേ​താ​ക്ക​ളു​ടെ​യും വ​ക്താ​ക്ക​ളു​ടെ​യും പൊ​തു​നി​ല​പാ​ട്. ഈ ​ആ​ഹ്വാ​ന​ത്തി​നെ​തി​രെ മി​ണ്ടാ​ത്തി​ട​ത്തോ​ളം​കാ​ലം ‘ഇ​ൻ​ഡ്യ​’യും ഹി​ന്ദു​വി​രു​ദ്ധ പ​ക്ഷ​ത്താ​ണെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് അ​വ​ർ വാ​ദി​ക്കു​ന്നു. ഇ​ൻ​ഡ്യ​യി​ലെ ഘ​ട​ക​ങ്ങ​ളാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന, മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ൽ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ഡി.​എം.​കെ നേ​താ​വി​ന്റെ പ്ര​സ്താ​വ​ന​യെ എ​തി​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യ ബി.​ജെ.​പി​ക്ക് അ​തൊ​ന്നും സ്വീ​കാ​ര്യ​മാ​യി​ട്ടി​ല്ല.

ബി.​ജെ.​പി​ക്കും ഹി​ന്ദു​ത്വ സ​ർ​ക്കാ​റി​നു​മെ​തി​രെ പ്ര​തി​പ​ക്ഷ സ​ഖ്യം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ ത​ത്ര​പ്പെ​ടു​ന്ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​ന് തി​രി​ച്ച​ടി​ക്കാ​ൻ വ​ടി​കൊ​ടു​ക്കു​ന്ന​ത് ബു​ദ്ധി​പൂ​ർ​വ​മ​ല്ലെ​ന്ന് ക​രു​തു​ന്ന​വ​രും സ​നാ​ത​ന ധ​ർ​മ​ത്തെ ശ​ക്ത​മാ​യി പി​ന്താ​ങ്ങു​ന്ന​വ​രും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലു​ണ്ടെ​ന്ന​ത് വാ​സ്ത​വ​മാ​ണെ​ങ്കി​ലും ഉ​ദ​യ​നി​ധി ത​ന്റെ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​ത​ന്നെ​യാ​ണ്. എ​ല്ലാ മ​ത​ങ്ങ​ളെ​യു​മാ​ണ് താ​ൻ പ​രാ​മ​ർ​ശി​ച്ച​തെ​ന്നും ജാ​തി​വ്യ​വ​സ്ഥ​യെ​യാ​ണ് വി​മ​ർ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു​മു​ണ്ട്. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ പെ​രി​യാ​ർ രാ​മ​സ്വാ​മി നാ​യ്ക്ക​ർ സ്ഥാ​പി​ച്ച ദ്രാ​വി​ഡ ക​ഴ​ക​ത്തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ളും അ​ന​ന്ത​ര​ഗാ​മി​ക​ളു​മാ​ണ് ഡി.​എം.​കെ എ​ന്നി​രി​ക്കെ ക​രു​ണാ​നി​ധി​യു​ടെ കൊ​ച്ചു​മ​ക​ൻ വ​ർ​ണാ​ശ്ര​മ​ധ​ർ​മ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സ​നാ​ത​ന ധ​ർ​മ​ത്തെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് ആ​ഹ്വാ​നം​ചെ​യ്ത​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല.

എം.​ജി.​ആ​റി​ന്റെ​യും തു​ട​ർ​ന്ന് ജ​യ​ല​ളി​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഭാ​ഗം​പി​രി​ഞ്ഞു​പോ​യ എ.​ഐ.​ഡി.​എം.​കെ സ​വ​ർ​ണ മേ​ധാ​വി​ത്വ​ത്തോ​ട് ഒ​ട്ടി​നി​ന്നെ​ങ്കി​ലും നാ​സ്തി​ക-​യു​ക്തി​വാ​ദ പ്ര​സ്ഥാ​ന​മാ​യ ദ്രാ​വി​ഡ​ക​ഴ​ക​ത്തി​ന്റെ പൈ​തൃ​ക​ത്തി​ന്റെ തി​രു​ശേ​ഷി​പ്പു​ക​ൾ ക​രു​ണാ​നി​ധി​യു​ടെ ഡി.​എം.​കെ കൊ​ണ്ടു​ന​ട​ക്കു​ന്ന​തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ന്നു​മി​ല്ല. ആ​ർ​ഷ സം​സ്കാ​ര​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​ണ് വ​ർ​ണാ​ശ്ര​മ​ധ​ർ​മ​ത്തി​ന്റെ സം​ഭാ​വ​ന​യാ​യ ജാ​തി​വ്യ​വ​സ്ഥ. ആ​ര്യാ​ധി​നി​വേ​ശം ഇ​ന്ത്യ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടു​കൂ​ടി ദ്രാ​വി​ഡ​രും മ​റ്റ് അ​ധഃ​സ്ഥി​ത​ജാ​തി​ക​ളും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന​തും ഹി​ന്ദു​ത്വ​ലോ​ബി തി​രു​ത്തി​യെ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ അ​നി​ഷേ​ധ്യ വ​സ്തു​ത​ക​ൾ മാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി ഡോ. ​അം​ബേ​ദ്ക​റും ​ദ്രാ​വി​ഡ​സ്ഥാ​ൻ ഉ​പ​ജ്ഞാ​താ​വ് രാ​മ​സ്വാ​മി നാ​യ്ക്ക​രും ദ​ലി​ത് പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​മെ​ല്ലാം ബ്രാ​ഹ്മ​ണ-​ക്ഷ​ത്രി​യ മേ​ധാ​വി​ത്വ​ത്തെ ശ​ക്ത​മാ​യി വെ​ല്ലു​വി​ളി​ച്ച​ത്.

‘ജാ​തി ചോ​ദി​ക്ക​രു​ത്, പ​റ​യ​രു​ത്’ എ​ന്നു​ദ്ഘോ​ഷി​ക്കാ​ൻ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ പ്രേ​രി​പ്പി​ച്ച​തും അ​തേ സാ​ഹ​ച​ര്യ​മാ​ണ്. ഈ ​സ​ത്യ​ങ്ങ​ളാ​കെ നി​ഷേ​ധി​ച്ച്, ആ​ര്യ​ന്മാ​രും സ​വ​ർ​ണ മേ​ധാ​വി​ത്വ​വും ജാ​തി​വ്യ​വ​സ്ഥ​യും ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്റെ സ​നാ​ത​ന അ​ടി​ത്ത​റ​ക​ളാ​ണെ​ന്ന് വാ​ദി​ക്കു​ക​യും അ​വ്വി​ധ​ത്തി​ൽ ച​രി​ത്ര​സ​ത്യ​ങ്ങ​ളെ തി​രു​ത്തു​ക​യും അ​തി​നു വി​രു​ദ്ധ​മാ​യ സ​ർ​വ​തി​നെ​യും മാ​യ്ച്ചു​ക​ള​യു​ക​യും ചെ​യ്യാ​ൻ പ്ര​തി​ജ്ഞ​ാബദ്ധരാ​യ​വ​രാ​ണ് ഇ​ന്ന് ഇ​ന്ത്യ അ​ട​ക്കി ഭ​രി​ക്കു​ന്ന​ത്. അ​തി​നി​യും തു​ട​രേ​ണ്ട​തു​ണ്ടോ എ​ന്ന നി​ർ​ണാ​യ​ക ചോ​ദ്യ​മാ​ണ് 140 കോ​ടി ജ​ന​ങ്ങ​ളു​ടെ മു​മ്പാ​കെ​യി​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും സ​മാ​ധാ​ന​വും പു​ല​രു​ന്ന ഒ​രി​ന്ത്യ​യാ​ണ് വേ​ണ്ട​തെ​ങ്കി​ൽ സ​നാ​ത​ന ധ​ർ​മ സം​ര​ക്ഷ​ണ​ത്തി​ന്റെ പേ​രി​ൽ ന​ട​ക്കു​ന്ന കോ​ലാ​ഹ​ല​ങ്ങ​ളെ തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ.

Tags:    
News Summary - Madhyamam Editorial 2023 Sep 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.