ഫ്രാൻസിസ് മാർപാപ്പയുടെ നാലു ദിവസത്തെ ഇറാഖ് സന്ദർശനം എന്തുകൊണ്ടും സവിശേഷ പ്രാധാന്യമർഹിക്കുന്നുണ്ട്. 'നാഗരികതയുടെ കളിത്തൊട്ടിൽ' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ദേശത്തേക്ക് ഇതാദ്യമായാണ് ഒരു പോപ് എത്തിയത് എന്ന ഒറ്റക്കാര്യംകൊണ്ടുതന്നെ ഇൗ സന്ദർശനം ചരിത്രപരമാണ്. അതിനപ്പുറം, അധിനിവേശവും െഎ.എസിെൻറ പടയോട്ടവും തകർത്തുകളഞ്ഞ രാജ്യത്തേക്ക് സമാധാനദൂതുമായി മാർപാപ്പയെപ്പോലൊരാൾ കടന്നുവരുേമ്പാൾ, ആ സന്ദർശനത്തിെൻറ ആന്തരിക ബലഹീനതക്കപ്പുറം അത് സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. വെള്ളിയാഴ്ച ബഗ്ദാദിലെത്തിയ മാർപാപ്പയും സംഘവും രാജ്യത്തിെൻറ ദുഃഖഭൂമിയായി മാറിയ അഞ്ച് പ്രവിശ്യകളിലൂടെ സഞ്ചരിക്കുകയും നിരവധി ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. മാർപാപ്പ പെങ്കടുത്ത മൂന്നു പരിപാടികൾ പ്രത്യേകം പരാമർശമർഹിക്കുന്നു. കുർദിസ്താെൻറ തലസ്ഥാനമായ ഇർബിലിലെ സ്റ്റേഡിയത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്തതായിരുന്നു അതിലൊന്ന്. നിനവെയിലെയും മൂസിലിലെയും തകർക്കപ്പെട്ട ചർച്ചുകൾ സന്ദർശിച്ച അദ്ദേഹം വിശ്വാസികളും അല്ലാത്തവരുമായ ഇറാഖികൾക്കൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തി. സഖ്യശക്തികളുടെ അധിനിവേശത്തിലും െഎ.എസിെൻറ ക്രൂരമായ ആക്രമണങ്ങളിലും സർവവും നഷ്ടപ്പെട്ട പതിനായിരങ്ങളുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഹൃദയപൂർവം കേൾക്കാനും അവെര ചേർത്തുപിടിക്കാനും അദ്ദേഹത്തിനായി. നജഫിൽ, പ്രമുഖ ശിയാ പണ്ഡിതൻ ആയത്തുല്ല അലി സിസ്താനിയുമായി ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയും നടത്തിയാണ് തിങ്കളാഴ്ച അദ്ദേഹം റോമിലേക്ക് തിരിച്ചത്.
സമാധാനത്തിെൻറയും സഹവർത്തിത്വത്തിെൻറയും മഹത്തായ സന്ദേശം പകർന്നുനൽകിയാണ് പോപ്പിെൻറ മടക്കം. ഇറാഖിൽ അഭയാർഥികളാക്കപ്പെട്ട സർവമതസ്ഥർക്കുംവേണ്ടി പ്രാർഥിച്ചാണ് അദ്ദേഹം ഒാരോ പരിപാടിയും ആരംഭിച്ചത്. ഇർബിൽ സ്റ്റേഡിയത്തിൽ, പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം സദസ്സിലേക്ക് കൈനീട്ടി, വികാരാധീനനായി 'സലാം, സലാം, സലാം' എന്ന് ഉച്ചരിച്ചത് അറബ് ലോകത്തോടുള്ള ചരിത്രപരമായ െഎക്യദാർഢ്യമായി. 2019 ഫെബ്രുവരിയിൽ നടത്തിയ യു.എ.ഇ സന്ദർശനത്തിെൻറ ചില തുടർച്ചകൾ ഇവിടെയും ദർശിക്കാം. അബൂദബിയിലെ ശൈഖ് സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ അന്ന് ലോകത്തെ അഭിസംബോധന ചെയ്യുേമ്പാഴും യുദ്ധങ്ങളൊഴിഞ്ഞ സമാധാന സുന്ദരമായ ഒരു ലോകത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വിവിധ മതവിഭാഗക്കാർക്കും രാജ്യങ്ങൾക്കുമിടയിൽ സൗഹൃദവും സമാധാനവും വ്യാപിപ്പിക്കുന്നതിനായി 'മാനവ സാഹോദര്യ പ്രഖ്യാപന'ത്തിൽ അദ്ദേഹം ഒപ്പുവെച്ചു. ഇറാഖിലെയും യമനിെലയും സിറിയയിലെയും ലിബിയയിലെയും കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ അന്ന് അദ്ദേഹം പരാമർശിച്ചിരുന്നു. ആ സമാധാന ദൗത്യം അവിടെവെച്ച് അവസാനിപ്പിച്ചില്ല എന്നാണ് ഇറാഖ്സന്ദർശനം വ്യക്തമാക്കുന്നത്.
തീർച്ചയായും, പോപ്പിെൻറ ഇൗ സന്ദർശനത്തിന് മതപരമായ മാനങ്ങളുണ്ട്. അത് സ്വാഭാവികവുമാണ്. രണ്ടു പതിറ്റാണ്ടു മുമ്പ് 13 ലക്ഷത്തിൽപരം കത്തോലിക്ക വിശ്വാസികളുണ്ടായിരുന്ന ഇറാഖിൽ ഇപ്പോഴത് നാലു ലക്ഷത്തിൽ താഴെയാണ്. ഇറാഖിൽ ക്രിസ്ത്യാനികൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നുവെന്നും ആേഗാള ക്രിസ്തീയസഭ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും രണ്ടു വർഷം മുമ്പ് ഇർബിൽ ആർച്ച് ബിഷപ്് ബഷർ വർദ പ്രസ്താവിച്ചത് ഏറെ ഒച്ചപ്പാടുയർത്തിയിരുന്നു. 2014ൽ, വടക്കൻ ഇറാഖിൽ െഎ.എസ് നടത്തിയ സായുധ പോരാട്ടത്തിനിടെ ഒന്നേകാൽ ലക്ഷം ക്രിസ്ത്യാനികൾക്ക് അവരുടെ നാടും വീടുമുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ഇക്കാലയളവിൽ അവരുടെ ചില ആരാധനാലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. ഇത് ഇറാഖിലെ എല്ലാ മത വിഭാഗങ്ങൾക്കും ഏറിയും കുറഞ്ഞും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇർബിൽ ആർച്ച് ബിഷപ്പിെൻറ പ്രസ്താവന ഗൗരവത്തിലെടുത്തതു കൊണ്ടുകൂടിയാണ് പോപ്പിെൻറ സന്ദർശനവും തകർക്കപ്പെട്ട ചർച്ചുകളിൽ അദ്ദേഹം നടത്തിയ പ്രത്യേക പ്രാർഥനകളും. എന്നാൽ, സന്ദർശനം കേവലമൊരു 'സഭാ വിഷയ'മാക്കി ചുരുക്കാതെ, സർവജനവിഭാഗങ്ങളുടെയും ആശ്വാസമായി നിലകൊള്ളാൻ അദ്ദേഹം ശ്രമിച്ചു. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറം വർത്തമാന യാഥാർഥ്യങ്ങളെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്.
സങ്കുചിതമായ കക്ഷിതാൽപര്യങ്ങളും നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങളുമാണ് വിശ്വാസത്തെ മുതലെടുത്തും വിശ്വാസികളെ തമ്മിലടിപ്പിച്ചും സമാധാനം കെടുത്തുന്നത്. അതിനെ അതിജീവിച്ച് സത്യമാർഗത്തിലൂടെ സമാധാനത്തിലേക്കു ലോകത്തെ വഴിനടത്താൻ മുന്നിൽനിൽക്കാൻ കഴിയുക വിശ്വാസിസമൂഹത്തിനും അതിെൻറ നേതൃത്വത്തിനുമാണ്. ഇത് ആവർത്തിച്ചുറപ്പിക്കുകയായിരുന്നു ഇറാഖ് സന്ദർശനത്തിലൂടെ പാപ്പയും അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച ബഗ്ദാദിലെ മുസ്ലിം നേതൃത്വവും. വിവിധ മതവിശ്വാസികൾ സോദരത്വേന വാഴുന്നിടങ്ങളിൽപോലും ക്ഷുദ്രശക്തികൾ ആശയക്കുഴപ്പവും അകൽച്ചയും സൃഷ്ടിക്കാനുള്ള കുത്സിതശ്രമങ്ങൾ നടത്താറുണ്ട് എന്നതിെൻറ ദുഃഖകരമായ അനുഭവങ്ങൾ സമീപകാലത്തായി കേരളത്തിൽവരെ കണ്ടുവരുന്നുണ്ട്. ക്രൈസ്തവ, മുസ്ലിം, ഹിന്ദുമത വിശ്വാസികൾക്കിടയിൽ സംശയവും സ്പർധയും ഉണ്ടാക്കിയെടുക്കാനുള്ള ഗൂഢനീക്കങ്ങൾക്ക് ലഭിക്കുന്ന വൻപ്രചാരണം തെല്ലൊന്നുമല്ല നല്ല മനുഷ്യരെ അസ്വസ്ഥപ്പെടുത്തുന്നത്. ഇൗ സാഹചര്യത്തിൽ വിശ്വമാനവികതയുടെ വിശുദ്ധസന്ദേശത്തിെൻറ വെളിച്ചം ജനമനസ്സുകളിൽ തെളിയിക്കാനുള്ള മതനേതൃത്വങ്ങളുടെ ശ്രമം പ്രത്യാശാഭരിതമാണ്. അകൽച്ചയുടെ ഇരുട്ടിൽനിന്ന് അടുപ്പത്തിെൻറ വെളിച്ചത്തിൽ കൂട്ടിരിക്കാൻ അത് എല്ലാവർക്കും മാർഗദർശനമാവെട്ട എന്നു പ്രാർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.