എന്തൊക്കെ ദോഷംപറഞ്ഞാലും, ഇസ്രായേലിലെ തെരഞ്ഞെടുപ്പ് പുറംനാട്യത്തിെൻറ മറകളെല ്ലാം എടുത്തുമാറ്റി എന്നൊരു ഗുണമുണ്ടായി. സയണിസ്റ്റ് ഭരണത്തിൽ ആ രാജ്യം എന്തായിത്തീ ർന്നു എന്ന് അറപ്പില്ലാതെ അവർ തെളിയിച്ചിരിക്കുന്നു. വംശീയ വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമെല്ലാം സയണിസ്റ്റ് രാഷ്ട്രത്തിെൻറ ഡി.എൻ. എയിലുണ്ടെന്ന തുറന്ന പ്രഖ്യാപനമാണ് പ്രസിഡൻറ് പദത്തിൽ ബിന്യമിൻ നെതന്യാഹുവിെൻ റ അഞ്ചാമൂഴം.
ഒരുകാലത്ത് ജനാധിപത്യവാദികളും ലോകരാഷ്ട്രങ്ങളും വെറുക്കുകയും ത കർക്കുകയും ചെയ്ത ദക്ഷിണാഫ്രിക്ക എന്ന അപ്പാർതൈറ്റ് രാഷ്ട്രത്തിെൻറ പുതിയ പതി പ്പാണ് തങ്ങളെന്ന് ഇസ്രായേൽ ഭൂരിപക്ഷാഭിപ്രായപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു. തെ രഞ്ഞെടുപ്പിൽനിന്ന് ഫലസ്തീൻ വംശജരായ പൗരന്മാർ മിക്കവാറും വിട്ടുനിന്നു എന്നതൊര ു സാേങ്കതികത മാത്രമാണ്. അവർ വോട്ടുചെയ്യരുത് എന്നുതന്നെ ആവശ്യപ്പെട്ട സയണിസ്റ് റ് പക്ഷക്കാർ അവരെ തടയാനായി കാമറകൾ വരെ സ്ഥാപിച്ച അവസ്ഥയിൽ വോട്ടുചെയ്യുക അത്ര എളുപ്പമല്ല എന്നതു മാത്രമല്ല കാരണം. ജയിച്ച നെതന്യാഹുവും തോറ്റ ബെനി ഗാൻസും തമ്മിൽ വലിയ വ്യത്യാസമില്ല എന്നതുകൂടിയാണ്.
വോെട്ടടുപ്പ് അടുക്കുന്തോറും വർഗീയ വിഷം പ്രയോഗിക്കുന്നതിൽ മത്സരിക്കുകയായിരുന്നു ഇരുവരും. ഗസ്സയിലെ ഫലസ്തീൻകാരെ ബോംബിട്ട് ശിലായുഗത്തിലെത്തിക്കുമെന്ന് ഗാൻസ് പറഞ്ഞപ്പോൾ, വെസ്റ്റ്ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ പ്രദേശങ്ങൾ സ്വന്തമാക്കുമെന്നും ജൂലാൻകുന്നുകൾകൂടി തങ്ങളുടേതാക്കുമെന്നും പറഞ്ഞ് നെതന്യാഹു കൈയടി നേടി. ചൊല്ലിലും ചെയ്തിയിലും മനുഷ്യത്വമോ നിയമനിഷ്ഠയോ വേണമെന്ന് നിർബന്ധമില്ലാത്തവർ തമ്മിലുള്ള തെരഞ്ഞെടുപ്പിൽ, വോെട്ടടുപ്പിനുമുേമ്പ തോറ്റവരാണ് ഇസ്രായേലിനകത്തും പുറത്തുമുള്ള ഫലസ്തീൻകാർ. ഇന്ന് ലോകത്തിനു മുമ്പാകെ സ്വന്തം അപ്പാർതൈറ്റ് സ്വഭാവം വ്യക്തമാക്കിയതിന് ഇസ്രായേലിനോട് അവർ നന്ദിപറയണം.
ഒരുകാലത്ത് നാസികളുടെ ആധിപത്യത്തിൽ തങ്ങളനുഭവിച്ച പീഡനങ്ങളും കുരുതികളും പറഞ്ഞ് ലോകത്തിെൻറ സഹതാപം പറ്റിയിട്ടുണ്ട് ഇസ്രായേലിെൻറ സ്ഥാപകർ. ഇന്ന് അവരുടെ രാജ്യം മറ്റൊരു ജനതയുടെ ഭൂമി കൈയേറുകയും പണ്ട് ജൂതർ അനുഭവിച്ചതും അപ്പുറവും അവരോട് പ്രവർത്തിക്കുകയും ചെയ്യുന്നു. നാസികൾ ജൂതന്മാരെ എലികളെന്നാണ് വിളിച്ചിരുന്നതെങ്കിൽ ഇസ്രായേലിലെ സയണിസ്റ്റുകൾ ഫലസ്തീൻകാരെ വിളിക്കുന്നത് മൃഗങ്ങളെന്നും പാമ്പുകളെന്നുമൊക്കെയാണ്. നാസിസത്തിനും ഫാഷിസത്തിനും ദക്ഷിണാഫ്രിക്കൻ അപ്പാർതൈറ്റിനും നൽകിയ വിജയമാണ് ഇപ്പോൾ നെതന്യാഹുവും പാർട്ടിയും കൊണ്ടാടുന്നത്.
ഇൗ വിജയം ഇസ്രായേലിനും ഫലസ്തീനും മാത്രമല്ല ദുരന്തമാവുക. ആഗോള ഭീകരതയുടെ ഉറവിടം ശക്തിപ്പെടുേമ്പാൾ സംഘർഷങ്ങളും യുദ്ധങ്ങളും ലാഭക്കച്ചവടമാക്കിയവർ ഒളിച്ചിരുന്ന് ചിരിക്കുന്നുണ്ട്. യു.എസിെൻറ ഇസ്രായേൽ വിധേയത്വം ട്രംപിനു കീഴിൽ വർധിച്ചിരിക്കുന്നു. അറബ് ലോകത്തുതന്നെ സയണിസ്റ്റ് കരാളത പുതിയ ചങ്ങാതിമാരെ സമ്പാദിക്കുന്നു. അനീതിയുടെയും ആയുധവാണിഭത്തിെൻറയും താൽപര്യങ്ങൾ ഇനിയും പുതിയ പുതിയ ഇരകളെ സൃഷ്ടിക്കും.
ഒാസ്ലോ കരാറിൽ തുടങ്ങിയ സമാധാന ചർച്ചകളെന്ന ചതി ഇനി ആവശ്യമില്ലാത്തിടത്തോളം പലർക്കും സ്വീകാര്യമായിത്തീർന്നിരിക്കുന്നു, ഇസ്രായേലിെൻറ സാമ്രാജ്യത്വ ഭീകരത. ഫലസ്തീൻ ഭൂമി കൈയേറിയശേഷം സമാധാനത്തിെൻറ പേരുപറഞ്ഞ് ദ്വിരാഷ്ട്രവാദമുയർത്തിയവർതന്നെ അതിപ്പോൾ കുഴിച്ചുമൂടിയിരിക്കുന്നു. ഭൂമികൈയേറ്റം, പിടിച്ചെടുക്കൽ, യഥാർഥ ഉടമസ്ഥരെ വേർപെടുത്തൽ, അവഹേളിച്ച് പാർശ്വവത്കരിക്കൽ, അവരുടേതായ വീടും കൃഷിയും തകർക്കൽ, കുട്ടികളെ ജയിലിലടക്കൽ തുടങ്ങി പരിഷ്കൃത ലോകം അരുതാത്തതെന്ന് പറഞ്ഞിരുന്നതെല്ലാം ഒന്നൊന്നായി ചെയ്ത കിരാതഭരണത്തെ ശരിവെക്കുേമ്പാൾ തോൽക്കുന്നത് ഫലസ്തീനും ലോകവും മാത്രമല്ല, മനുഷ്യത്വംതന്നെയാണ്.
മാനുഷിക മൂല്യങ്ങളുടെ സമ്പൂർണ നിരാസം തിരിച്ചറിയാനും ലോകത്തെ നന്മയിലേക്ക് വീണ്ടെടുക്കാനും മറ്റു രാഷ്ട്രങ്ങൾ എന്തുചെയ്യുന്നു എന്നത് പ്രധാനമാണ്. ബി.ഡി.എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ സാർവലൗകിക സ്വീകാര്യതയും സയണിസ്റ്റ് നിഷ്ഠുരതകൾക്കും സയണിസ്റ്റ് രാഷ്ട്രീയത്തിലെ സഹജ അഴിമതിക്കുമെതിരെ ഇസ്രായേലിനകത്തുതന്നെ രൂപപ്പെടുന്ന ജനവികാരവും നല്ല സൂചനകളാണ്.
ഫലസ്തീൻകാർക്കിടയിലെ ഭിന്നിപ്പ് ഇസ്രായേലിന് എക്കാലവും ആവശ്യമാണ്; അതവർക്ക് പ്രയോജനം ചെയ്തിട്ടുമുണ്ട്. െഎക്യരാഷ്ട്രസഭ എന്ന ലോക സംഘടനക്ക് അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ലെന്നതും തിക്തസത്യമാണ്. യുദ്ധത്തിൽ കൈവശപ്പെടുത്തിയ ഭൂമി സ്വന്തമാക്കുന്നതും അധിനിവിഷ്ട പ്രദേശങ്ങളിൽ സിവിലിയന്മാരെ ഉപദ്രവിക്കുന്നതുമടക്കം ജനീവ കരാറിെൻറ എത്രയോ ലംഘനങ്ങൾ ഇസ്രായേൽ ചെയ്തിട്ടുണ്ട്; ഇവക്കെതിരെ ധാരാളം പ്രമേയങ്ങൾ യു.എൻ പാസാക്കിയിട്ടുമുണ്ട്.
എന്നാൽ, സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാൻ യു.എന്നിന് കഴിയുന്നില്ലെന്നു മാത്രം. ഇസ്രായേലിനെ അപ്പാർതൈറ്റ് രാഷ്ട്രമായി പ്രഖ്യാപിക്കാൻ പ്രബല രാജ്യങ്ങളുടെ ഇസ്രായേൽദാസ്യം കാരണം കഴിഞ്ഞില്ല. കൈയൂക്കാണ് നിയമം എന്ന് സമ്മതിച്ചുകൊടുക്കുകയാണ് ലോകം അതുവഴി ചെയ്തത്. പരിഷ്കാരത്തിെൻറയും പുരോഗതിയുടെയും നാട്യങ്ങൾകൊണ്ട് ലോകത്തെ സ്വന്തം വഴിക്ക് നടത്തിയ ഇസ്രായേൽ ഇന്നിപ്പോൾ സ്വന്തം നിറം വ്യക്തമാക്കിയിരിക്കുന്നു.
ഏറ്റവും കുറഞ്ഞ വനിതാ പ്രാതിനിധ്യവും തീർത്തും ഇല്ലാതായ ബഹുസ്വരതയും ഇസ്രായേലി തെരഞ്ഞെടുപ്പിലെ ‘പുരോഗമന’ നാട്യം തകർത്തിരിക്കുന്നു. അകത്തും പുറത്തും പ്രതിലോമപരത തെളിയിച്ച ഇസ്രായേലിനെ- ലോക സമാധാനത്തിന് വർധിത ഭീഷണിയായിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തെ- ശരിയായി വിലയിരുത്താൻ ലോകത്തിന് കിട്ടിയ സന്ദർഭംകൂടിയാണ് നെതന്യാഹുവിന് ലഭിച്ച അഞ്ചാമൂഴം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.