രാഷ്​ട്രീയവിമർശനത്തി​െൻറ വായ്​ മൂടിക്കെട്ടുന്നു​

ഭരണഘടനയെ വന്ദിച്ചും പാർലമ​െൻററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള പ്രാധാന്യം ഉറക്കെ പ്രഖ്യാപിച്ചുമാണ് 17ാം ലോക്​സഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമൂഴത്തിൽ കാെലടുത്തുവെച്ചത്. എണ്ണത്തിൽ കുറവാ​െണങ്കിലും സക് രിയമായ പ്രതിപക്ഷവും മാധ്യമങ്ങളും ജനാധിപത്യത്തി​െൻറ അനിവാര്യതകളാ​െണന്ന അദ്ദേഹത്തി​െൻറ പ്രസ്താവന വെറുംവാക്കാണെന്ന സന്ദേഹത്തെ അരക്കിട്ടുറപ്പിക്കുന്നു, നിയമ നടപടികളിലൂടെ രാഷ്​ട്രീയവിമർശകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങൾ. സർക്കാർ നിലപാടുകൾക്ക് വിരുദ്ധപക്ഷത്തു നിൽക്കുന്ന പൗരാവകാശ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചിറകരിയുന്നതിന്​ നേതൃത്വം വഹിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ സർക്കാറി​െൻറ അവസാന നാളുകളിൽ ‘അർബൻ നക്സലിസ’ത്തി​െൻറ പേരിൽ തുടക്കം കുറിച്ച വേട്ട കൂടുതൽ വ്യാപകമാകു​െന്നന്ന് തെളിയിക്കുന്നു, ഇന്ദിര ജയ്സിങ്ങിെനയും ഭർത്താവ് ആനന്ദ് ഗ്രോവറിനെയും ലക്ഷ്യമിട്ടുള്ള കോടതി വ്യവഹാരങ്ങളും സി.ബി.ഐ റെയ്ഡും. ഈ അഭിഭാഷക ദമ്പതികൾക്കെതിരെയുള്ള ഭരണകൂട അന്യായങ്ങൾക്കെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും നിയമനടപടികൾ മുറുക്കാനും അവരെ തുറുങ്കിലടക്കാനുമാണ് നീക്കം. റോണ വിൽസൺ, അ​രു​ൺ ഫെ​രീ​റ, വെ​ർ​നോ​ൺ ഗോ​ൺ​സാ​ൽ​വ​സ്​, പ്ര​ഫ. ഷോ​മ സെ​ൻ, അ​ഭി​ഭാ​ഷ​ക​ൻ സു​രേ​ന്ദ്ര ഗാ​ഡ്​​ലി​ങ്, ആ​ദി​വാ​സി​ അ​വ​കാ​ശ​ പ്ര​വ​ർത്തകൻ മ​ഹേ​ഷ്​ റാ​വു​ത്ത്, ദ​ലി​ത്​ പ​ത്രാ​ധി​പ​ർ സു​ധീ​ർ ധാ​വ്​​ലെ തുടങ്ങി കേന്ദ്രത്തിനും സംഘ് പരിവാർ അജണ്ടകൾക്കുമെതിരെ സംസാരിച്ച പലരും നിലവിൽ ജയിലിനകത്താണ്. അവർക്കുവേണ്ടി ശബ്​ദമുയർത്തുകയും നിയമ വ്യവഹാരങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഈ അഭിഭാഷക ദമ്പതികൾക്കും ജയിലിലേക്കു വഴി തുറക്കുകയാണിപ്പോൾ.

ഇന്ദിര ജയ്സിങ് സ്ഥാപക സെക്രട്ടറിയായ ‘ലോയേഴ്സ് കലക്റ്റിവ്’ എന്ന സന്നദ്ധസംഘടനയുടെ പ്രധാന പ്രവർത്തന മണ്ഡലം മനുഷ്യാവകാശ പ്രശ്നങ്ങളാണ്. പൗരാവകാശ നിയമനിർമാണങ്ങളിൽ നിർണായക പങ്കുവഹിച്ചതിന് 2005ൽ പത്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. നിയമ വിദഗ്​ധയെന്ന നിലക്ക് രാജ്യത്തിനകത്തും പുറത്തും അവർ ഏറെ പ്രശസ്തയുമാണ്. എന്നാൽ, സംഘ്പരിവാർ വേട്ടയുടെ ഇരകളുടെ പൗരാവകാശങ്ങൾക്കു നിലയുറപ്പിച്ചതിനാൽ നേരത്തേതന്നെ മോദി സർക്കാറി​െൻറ കണ്ണിലെ കരടായി മാറിയിരുന്നു അവർ. ജസ്​റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അവരുടെ പോരാട്ടം അമിത് ഷായുടെ ശത്രുതയും വിളിച്ചുവരുത്തി. രാജ്യത്തി​െൻറ പൊതു താൽപര്യങ്ങൾ ഹനിച്ചു, വിദേശ സംഭാവനനിയമം ലംഘിച്ചു, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തുടങ്ങിയ ആരോപണങ്ങളുയർത്തി ആഭ്യന്തര മന്ത്രാലയവും സി.ബി.ഐയും തുടക്കംകുറിച്ച നിയമനടപടിയുടെ യഥാർഥ കാരണങ്ങൾ ഇവയാണ്. 2009-14 ൽ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്ന കാലത്ത് ഇന്ദിരയുടെ സന്നദ്ധ സംഘടന സ്വീകരിച്ച 32 കോടി സംഭാവനയിൽ 98 ലക്ഷം രൂപ നിയമവിരുദ്ധമായി സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്​തെന്നപേരിലാണ് 2019 ജൂൺ 13ന് സി.ബി.ഐ മുംബൈയിൽ കേസ് രജിസ്​റ്റർ ചെയ്​തത്. സർക്കാർ ജീവനക്കാരിയെന്ന നിലക്ക് വിദേശ സംഭാവന സ്വീകരിച്ചത് നിയമവിരുദ്ധമെന്ന് ആരോപിച്ച്​ ആഭ്യന്തര മന്ത്രാലയവും മഹാരാഷ്​ട്ര സർക്കാറും 2016 നവംബർ 27ന് സംഘടനയുടെ എഫ്.സി.ആർ.എ റദ്ദാക്കി. അതിനെതിരെ ഇന്ദിര ജയ്സിങ് ബോംബെ ഹൈകോടതിയിൽ കൊടുത്ത കേസ് നടന്നുകൊണ്ടിരിക്കെയാണ് സി.ബി.ഐ കേസ് രജിസ്​റ്റർ ചെയ്യുന്നത്. കൂടാതെ, വിദേശനാണയ ചട്ടം ലംഘിച്ചതിന് നടപടി ആവശ്യപ്പെട്ട്​ ‘ലോയേഴ്സ് വോയ്സ്’ എന്ന കടലാസ്​ സംഘടന സുപ്രീംകോടതിയിൽ ഹരജി നൽകി അനുകൂല വിധി സമ്പാദിച്ചു. ഈ വിധിയുടെ ആനുകൂല്യത്തിലാണ്​ സി.ബി.ഐ റെയ്ഡ്. ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ നടന്ന ഭീകര ഗൂഢാലോചനയുടെ ഇരയാണ് ഇന്ദിര ജയ്സിങ്ങും ഭർത്താവ് ആനന്ദ് ഗ്രോവറും.

രാജ്യത്തെ ഭരണകൂടസംവിധാനങ്ങൾ സമ്പൂർണമായി രാഷ്​ട്രീയ മാഫിയക്ക് വിധേയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ടീസ്​റ്റ സെറ്റൽവാദ്, ശബ്നം ഹശ്മി, സഞ്​ജീവ് ഭട്ട് തുടങ്ങിയവർക്കെതിരെയുള്ള നിയമവ്യവഹാരങ്ങളുടെ തുടർച്ചയാണ് ഇന്ദിര ​ കേസും. രാഷ്​ട്രത്തി​െൻറ സമസ്ത സംവിധാനങ്ങളും വിമതശബ്​ദങ്ങളുയർത്തുന്നവരിൽ ഭീതി പടർത്തി ജനങ്ങളെ നാവടക്കാൻ നിർബന്ധിക്കുകയാണ്​. അഡീഷനൽ സോളിസിറ്റർ പദവി സർക്കാർ ജീവനക്കാരുടെ നിയമത്തിന് പുറത്താണെന്ന കോടതി വിധി നിലവിലിരിക്കെയാണ് നിയമനടപടിക്ക് സുപ്രീംകോടതി പച്ചക്കൊടി കാണിച്ചത്. ചീഫ് ജസ്​റ്റിസിനു നേരെ ഉയർന്ന ലൈംഗികാരോപണ കേസിൽ ഇരയായ ജീവനക്കാരിയുടെ പക്ഷം ചേർന്നതി​െൻറ പ്രതികാര വ്യഗ്രതയാ​ണ്​ ഈ വിധിക്ക് കാരണമെന്ന് ഇന്ദിര ​െജയ്സിങ് പരസ്യമായി പത്രക്കുറിപ്പിറക്കിയിരിക്കുന്നു. സ്വജനപക്ഷപാതമില്ലാത്ത നിയമ നടപടികളും ഭയാശങ്കകളില്ലാത്ത നിയമ നിർവഹണവുമാണ് കോടതി മുറികളിൽ നടക്കുന്നതെന്ന ബോധ്യത്തിനാണ് ഇവിടെ ഇടിവ് പറ്റുന്നത്. ഭരണഘടനയും നിയമ വ്യവഹാരങ്ങളും തുറന്നിട്ട സാധ്യതകളിലൂടെയാണ് ഇതുവരെ ഭരണകൂട അതിക്രമങ്ങളെ പൊതുസമൂഹവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അതിജീവിച്ചിരുന്നത്. ഇപ്പോൾ ആ വാതിലുകൾ കൂടി കൊട്ടിയടക്കപ്പെടുകയാണ്​. ജനാധിപത്യസംവിധാനങ്ങളിൽ ഡീപ് സ്​റ്റേറ്റി​െൻറ കരാളഹസ്തങ്ങൾ വരിഞ്ഞുമുറുക്കി പൗരാവകാശങ്ങളും വിഭിന്ന സ്വരങ്ങളും ഇല്ലാത്ത സുനിശ്ചിത മൃത്യുവിലേക്ക് രാഷ്​ട്രത്തെ നയിക്കുമ്പോൾ കോടതികൾ അവക്ക് അകമ്പടി സേവിക്കുകയായിരു​െന്നന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കട്ടെ.
Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.