മേയ് 20ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. വർധിതമായ ജനപിന്തുണയോടെ ഇടതുമുന്നണി രണ്ടാമൂഴത്തിലേക്കു കടക്കുേമ്പാൾ ആഘോഷത്തിേൻറതായ മനസ്സ് സ്വാഭാവികമാണ്. എന്നാൽ, പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള വിപുലമായ അധികാരാരോഹണ ഉത്സവം വേണ്ടെന്നു വെച്ചിരിക്കുന്നു. അത് എത്രയും ഉചിതവുമായി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ, ഒന്നാം പിണറായി സർക്കാറിെൻറ സത്യപ്രതിജ്ഞക്കുണ്ടായിരുന്ന മേളക്കൊഴുപ്പ് ഒഴിവാക്കിയതുതന്നെ നല്ലത്. എന്നാൽ, ഇപ്പോഴും ഒഴിവാക്കാവുന്ന, ഒഴിവാക്കേണ്ട, കുറച്ചുകൂടി കാര്യങ്ങൾ ബാക്കിയുണ്ട്. നിയുക്ത മന്ത്രിമാർ, അവരുടെ അടുത്ത ബന്ധുക്കൾ, എം.എൽ.എമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടക്കം 500ൽ താഴെ പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ആലോചന എന്ന് റിപ്പോർട്ടുകൾ പറയുന്നു. എല്ലാവരും എൻ 95 മാസ്ക് ധരിക്കണം; കോവിഡ് പരിശോധനാഫലം കൈയിൽ കരുതണം; ഇരിപ്പിടങ്ങൾ അകലം പാലിച്ചായിരിക്കും -ഇത്തരം കർശന നിബന്ധനകൾ വെച്ചിട്ടുണ്ട്. മന്ത്രിസഭ അധികാരമേൽക്കേണ്ടത് ഭരണഘടനാപരമായ അനിവാര്യതയാണ്. എന്നാൽ, അത് ഓൺലൈൻ ആയി നടത്തിക്കൂടാ എന്നില്ല. സത്യപ്രതിജ്ഞ വെർച്വൽ വേദിയിലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനടക്കം ആവശ്യപ്പെട്ടത് സന്ദർഭത്തിെൻറ ഗൗരവം പരിഗണിച്ചാണ്. എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും വെർച്വൽ ആകാം. കോടതികളടക്കം അവശ്യഘട്ടങ്ങളിൽ അങ്ങനെ പ്രവർത്തിക്കുന്നു. ഇനി, അതു പോരാ എന്നാണെങ്കിൽ, ഗവർണറും നിയുക്ത മന്ത്രിമാരും അവശ്യം ഉദ്യോഗസ്ഥരും മാത്രമായാലും കാര്യം ഭംഗിയായി നടക്കും. ബന്ധുക്കൾക്കും എം.എൽ.എമാർക്കും മാത്രമല്ല, പൊതുജനങ്ങൾക്കും ഓൺലൈൻ സംപ്രേഷണം കാണാം. അസാധാരണ പ്രതിസന്ധി മറികടക്കാൻ അസാധാരണമായ നടപടികളും കരുതലും ആവശ്യമാണെന്ന് മുഖ്യമന്ത്രിതന്നെ പലകുറി ഉദ്ബോധനം ചെയ്തിട്ടുള്ളതാണല്ലോ. വളരെ അത്യാവശ്യമായവർ മാത്രം പങ്കെടുക്കുന്ന ചടങ്ങാണ് എന്തുകൊണ്ടും നല്ലത്.
സംസ്ഥാനം ലോക്ഡൗണിലാണ്. ഈ അടച്ചിരിപ്പ് ഒരാഴ്ചകൂടി നീട്ടേണ്ട സാഹചര്യം വരെ ഉണ്ടായിരിക്കുന്നു. ഏതാനും ജില്ലകളിൽ ട്രിപ്ൾ ലോക്ഡൗണാണ്. അസംഖ്യം സ്ഥലങ്ങളിൽ കടുത്ത പ്രാദേശിക നിയന്ത്രണങ്ങൾ വേറെയുമുണ്ട്. ഒരു മഹാമാരിയെ തടുക്കാൻ ഇതെല്ലാം ആവശ്യമാണെന്ന തീരുമാനത്തിനു പിന്നിൽ ഒരു തത്ത്വമുണ്ട്: പരമാവധി നിയന്ത്രണം എന്നതാണത്. ഇതിൽ കുറഞ്ഞ നിയന്ത്രണം സാധ്യമല്ല എന്നിടത്തോളമെത്തുന്നു കാർക്കശ്യം. സത്യപ്രതിജ്ഞയുടെ കാര്യത്തിലും അതു ബാധകമാകണം. ഇപ്പോൾ നിശ്ചയിച്ചതായി അറിയുന്നതിൽ, ഒഴിവാക്കാവുന്ന പലതുമുണ്ട്. പരമാവധി നിയന്ത്രണം ജനങ്ങൾ പാലിക്കണമെന്ന് പറയുന്നവർ സ്വയം അതേ മാനദണ്ഡം പാലിക്കാൻ ബാധ്യസ്ഥരാണ്. പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് അതിനുവേണ്ടി അവർ നടത്തുന്ന യാത്രകൾ കൂടും. പന്തൽ നിർമിക്കുന്നതിെൻറ ചെലവു മാത്രമല്ല, അതുകാരണമായുള്ള ജനസാന്നിധ്യവും കൂടും. സെൻട്രൽ സ്റ്റേഡിയത്തിൽ പരിപാടി നടത്തുന്നത് ഒഴിവാക്കി രാജ്ഭവനിൽ ലളിതമായി നടത്തിയാൽ കോവിഡ് പ്രതിരോധത്തിെൻറ നല്ല പാഠവുമായാണ് സർക്കാർ ഭരണം തുടങ്ങുന്നതെന്ന് അഭിമാനിക്കാം. ഇന്ന് സംസ്ഥാനം അനുഭവിക്കുന്ന ദുരവസ്ഥക്ക് പ്രധാന കാരണം തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൂക്ഷ്മതക്കുറവാണ്. പാർട്ടികൾ മുഖാവരണമോ ശാരീരിക അകലമോ ഒന്നും ശ്രദ്ധിക്കാതെ ദിവസങ്ങളോളം കൂട്ടംകൂടിക്കൊണ്ടിരുന്നത് മോശം നടപടി മാത്രമല്ല, വളരെ ചീത്ത മാതൃക കൂടിയായി. മുഖ്യമന്ത്രിതന്നെയും കോവിഡ് ചിട്ട പാലിക്കാതിരുന്നതും ജനങ്ങൾ ശ്രദ്ധിച്ചു. നേതാക്കളുടെ മാതൃകയാണ് ജനങ്ങളിൽ വിശ്വാസവും അനുസരണവും സൃഷ്ടിക്കുക. ഇന്ന് സംസ്ഥാനത്ത് വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും വരെ നേന്ന ചുരുങ്ങിയ എണ്ണം ആളുകൾക്കേ പങ്കെടുക്കാനാകൂ. ഏറെ വൈകാരിക സംഘർഷം സഹിച്ചും അവർ അതു പാലിക്കുന്നത്, അങ്ങനെയേ കോവിഡിനെ നിയന്ത്രിക്കാൻ കഴിയൂ എന്ന് സർക്കാർ പറയുന്നതുകൊണ്ടാണ്. ആ സർക്കാർ അധികാരമേറുന്നതുതന്നെ സ്വന്തം കൽപനകൾ സ്വയം ലംഘിച്ചുകൊണ്ടാകരുത്. അടച്ചിരിപ്പുകാരണം തൊഴിലും വരുമാനവും ഇല്ലാതായവർ കുറച്ചൊന്നുമല്ല. അവർ എല്ലാം സഹിച്ചും പാലിക്കുന്ന നിയമം മന്ത്രിമാർക്ക് ബാധകമല്ലെന്നു വന്നുകൂടാ.
വളരെ കരുതലും സൂക്ഷ്മതയും ജാഗ്രതയും പാലിച്ചാണ് സത്യപ്രതിജ്ഞ 500ൽ താഴെ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നതെന്ന് വാദിക്കാം. കോവിഡ് പരക്കാൻ ഇതു കാരണമാകില്ലെന്ന് ഉറപ്പുണ്ടെന്നും പറയാം. എന്നാലും അത് പുറേമക്കു നൽകുന്ന സന്ദേശം നല്ലതല്ല. മഹാമാരിയും പ്രളയവും അവമൂലമുള്ള കെടുതികളും സംസ്ഥാനത്തെ ശ്മശാന മൂകമാക്കിയ സാഹചര്യത്തിൽ ആഘോഷത്തിെൻറ ചെറിയ അംശംപോലും ഉചിതമല്ല. ''ജീവെൻറ വിലയുള്ള കരുതൽ'' പൊള്ളയായ മുദ്രാവാക്യമല്ല എന്ന് ജനങ്ങൾക്കുകൂടി മനസ്സിലാകണം. വീട്ടിനുള്ളിൽപോലും മാസ്കും അകലവും ഉപദേശിക്കുന്നവർ, ഒഴിവാക്കാവുന്ന ആർഭാടങ്ങൾ ഒഴിവാക്കുകതന്നെ വേണം. ജനങ്ങളുടെ പ്രശ്നമറിഞ്ഞ് അവരോടൊപ്പം ചേർന്നുനിൽക്കുന്നവരാണ് തങ്ങളെന്ന് ഇനിയും അവരറിയട്ടെ. അവരോട് ഉപദേശിക്കുന്ന കാര്യങ്ങൾ കൂടുതൽ കണിശതയോടെ പാലിക്കുന്നവരാണ് ഭരണകർത്താക്കൾ എന്നവരെ ബോധ്യപ്പെടുത്താം. അവരുടെ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാം. പുതിയ സർക്കാറിെൻറ സത്യപ്രതിജ്ഞയിൽ അസത്യത്തിെൻറ ചേരുവ ഇല്ലെന്ന് ഉറപ്പുവരുത്താം. സത്യപ്രതിജ്ഞ നന്നേ ചെറിയ ചടങ്ങാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.