വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ‘സെമി ഫൈനൽ’ പോരാട്ടങ്ങൾക്ക് അഞ്ച് സംസ്ഥാനങ്ങൾ ഇൗ വർഷാവസാനത്തോടെ വേദിയാവുകയാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, മിസോറം, തെലങ്കാന എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് അരങ്ങേറാൻ പോകുന്നത്. ഒരുപേക്ഷ, ഇൗ തെരഞ്ഞെടുപ്പിനൊപ്പം തന്നെ പാർലമെൻറ് തെരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാനാകില്ല. ഏതായാലും ഒാരോ കക്ഷികൾക്കും മുന്നണികൾക്കും അത്യധികം നിർണായകമായ ഇൗ തെരഞ്ഞെടുപ്പു ഗോദ, പല രാഷ്ട്രീയ പരീക്ഷണങ്ങളുടെയും വേദിയാകുമെന്നുറപ്പാണ്. അതിെൻറ ചൂടും പിരിമുറുക്കങ്ങളും ഇപ്പോഴേ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. രാജ്യത്തിെൻറ പലഭാഗങ്ങളിലും പരീക്ഷിച്ചു ഒരു പരിധിവരെ വിജയിച്ചുവെന്ന് വിലയിരുത്താവുന്ന ‘പ്രതിപക്ഷ മഹാസഖ്യം’ ആദ്യമായി വിപുലമായ അർഥത്തിൽ ഇവിടങ്ങളിൽ ആവർത്തിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, രാജസ്ഥാനിലും മധ്യപ്രദേശിലും ഒറ്റക്ക് മത്സരിക്കാനുള്ള ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി) നേതാവ് മായാവതിയുടെ തീരുമാനം ഇൗ സഖ്യസാധ്യതയെ ഇല്ലാതാക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഛത്തിസ്ഗഢിൽ കോൺഗ്രസ് വിമതൻ അജിത് ജോഗിയുമായി ചേർന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച മായാവതി, കഴിഞ്ഞദിവസം കോൺഗ്രസ് േനതാക്കൾക്കുനേരെ കടുത്ത വിമർശന ശരങ്ങൾ തൊടുത്തശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. ഇൗ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസിന് മായാവതിയുടെ പിന്മാറ്റം കനത്ത തിരിച്ചടിയാണെന്ന് മാത്രമല്ല, ഇൗ നീക്കം ബി.ജെ.പി കേന്ദ്രങ്ങൾക്ക് ചെറുതല്ലാത്ത ആത്മവിശ്വാസവും പകർന്നിട്ടുണ്ടെന്ന് വ്യക്തം.
ഇക്കഴിഞ്ഞ മേയിൽ കർണാടകയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ബി.ജെ.പിയെ ഭരണത്തിൽനിന്ന് അകറ്റിയത് കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യത്തിലൂടെയായിരുന്നു. പാർലമെൻറിെല പ്രതിപക്ഷ കക്ഷി നേതാക്കളിലധികവും അന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ആശംസയർപ്പിക്കാനെത്തി. അന്നുമുതൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ മഹാസഖ്യം അദൃശ്യമായി രൂപപ്പെട്ടുവരുന്നുണ്ട്. യഥാർഥത്തിൽ അതിന് രണ്ടുമാസം മുമ്പുതന്നെ അത്തരമൊരു രാഷ്ട്രീയ പരീക്ഷണം യു.പിയിലെ ഗോരഖ്പുരിലും ഫുൽപുരിലും നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ അരങ്ങേറിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതോടെയാണ് ഗോരഖ്പുരിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അവിടെയും ഫുൽപുരിലും ബി.എസ്.പിയുടെ സഹായത്തോടെ സമാജ്വാദി പാർട്ടി വിജയക്കൊടി നാട്ടി. കർണാടക തെരഞ്ഞെടുപ്പിനു ശേഷം കൂടുതൽ ശക്തിയാർജിച്ച മഹാസഖ്യം യു.പിയിലെ തന്നെ ഖൈരാനയിലും മഹാരാഷ്ട്രയിലെ ബന്ദാരയിലും ബി.ജെ.പിയുടെ പാർലമെൻറ് സീറ്റുകൾ പിടിച്ചെടുത്തു. ഇതിനിടയിൽ ഏതാനും നിയമസഭ സീറ്റുകളും സമാനരീതിയിൽ ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. നാലുവർഷം പിന്നിട്ട മോദിയുടെ ഫാഷിസ്റ്റ് ഭരണത്തിൽ മനംമടുത്ത ജനങ്ങൾക്ക് ഇൗയർഥത്തിൽ മഹാസഖ്യം വലിയൊരു പ്രതീക്ഷയായി മാറുേമ്പാഴാണ് ആ സഖ്യത്തിെൻറ മുൻനിരയിലുണ്ടായിരുന്ന ബഹൻജിയുടെ പിന്മാറ്റം. പ്രതിപക്ഷ മുന്നണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എൻ.സി.പി നേതാവ് ശരദ് പവാറും മോദി പാളയത്തിലേക്ക് പോകുന്നതിെൻറ സൂചനകൾ ആ പാർട്ടിയിൽനിന്ന് കേൾക്കുന്നുണ്ട്. 2019ൽ പുതിയൊരു ഇന്ത്യ സ്വപ്നം കാണുന്ന, രാജ്യത്തെ മതേതര വിശ്വാസികളെ നിരാശരാക്കുന്നതാണ് ഇൗ നേതാക്കളുടെ പിന്മാറ്റങ്ങൾ. ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയതും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.
അതേസമയം, മഹാസഖ്യത്തിലേക്കുള്ള തിരിച്ചുവരവിെൻറ നേരിയ സൂചനകൾ ബാക്കിനിർത്തിയാണ് മായാവതി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നതെന്ന വസ്തുത കാണാതിരുന്നു കൂടാ. ബി.എസ്.പിയെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണം ആവർത്തിക്കുേമ്പാഴും, പാർട്ടി പ്രസിഡൻറ് രാഹുൽ ഗാന്ധിയെയോ യു.പി.എ അധ്യക്ഷ സോണിയയെയോ അവർ വിമർശിക്കുന്നില്ല. ദിഗ്വിജയ് സിങ് അടക്കമുള്ള ‘മറ്റു നേതാക്കൾ’ക്കുനേരെയാണ് വിമർശനങ്ങളത്രയും. മറ്റൊരർഥത്തിൽ, സീറ്റ് തർക്കമാണ് ഇേപ്പാഴത്തെ പ്രശ്നമെന്ന് വിലയിരുത്തേണ്ടി വരും. മധ്യപ്രദേശിലെ 230 സീറ്റുകളിൽ 50 എണ്ണമാണ് ബി.എസ്.പി ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ 200 സീറ്റുകളിൽ കൂടുതൽ സീറ്റ് വേണമെന്നാണ് മായാവതിയുടെ നിലപാട്. ഇൗ രണ്ട് സംസ്ഥാനങ്ങളിലും തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസ് ഇത്രയും സീറ്റുകൾ വിട്ടുകൊടുക്കാൻ തയാറാകാത്തതാണ് യഥാർഥത്തിൽ പൊട്ടിത്തെറിയിലേക്ക് വഴിമാറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, നിയമസഭ തെരഞ്ഞെടുപ്പിെൻറ കോലാഹലങ്ങൾക്കുശേഷം, മായാവതി പ്രതിപക്ഷ സഖ്യത്തിലേക്ക് മടങ്ങിവന്നാൽ അത്ഭുതപ്പെടാനില്ല; പ്രത്യേകിച്ചും മുഖ്യശത്രു ബി.ജെ.പി തന്നെയെന്ന് അവർ വ്യക്തമാക്കിയ സ്ഥിതിക്ക്. മായാവതിയുടെ വിമർശനങ്ങളോട് െപാതുവിൽ കോൺഗ്രസ് നേതാക്കൾ സംയമനത്തോടെ പ്രതികരിച്ചതിെൻറ കാരണവും ഇൗ പ്രതീക്ഷയായിരിക്കാം. എന്നിരുന്നാലും, ഇപ്പോഴത്തെ ഇൗ വിള്ളൽ ബി.ജെ.പിക്കു കാര്യമായ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. സമീപഭാവിയിൽ ‘മഹാസഖ്യം’ ഒൗദ്യോഗികമായി രൂപപ്പെട്ടാൽപോലും, ആ കൂട്ടായ്മയിൽ വന്നുചേർന്നേക്കാവുന്ന പ്രതിസന്ധികളിലേക്കുകൂടി ഇപ്പോഴത്തെ സംഭവങ്ങൾ സൂചന നൽകുന്നുണ്ട്. വീക്ഷണ വൈവിധ്യം മഹാസഖ്യത്തെ യഥാർഥത്തിൽ സങ്കീർണമാക്കുന്നുണ്ട്; യഥാർഥ പ്രതിസന്ധിയും അതുതന്നെ. ആശയ സമന്വയത്തിേൻറതായ ഒരു െപാതുമിനിമം പരിപാടിയിലൂടെ മാത്രമേ അത്തരം സങ്കീർണതകളെ ലഘൂകരിക്കാനും അതിജയിക്കാനും കഴിയൂ. കേവലമായ ‘മോദി വിരുദ്ധത’ക്കപ്പുറം, അഴിമതി രഹിതവും മതേതരവും സമത്വപൂർണവുമായ പുതിയൊരു ഇന്ത്യക്കായുള്ള സമഗ്ര പദ്ധതികളാണിപ്പോൾ രാജ്യമാവശ്യപ്പെടുന്നത്. ഇൗ കെട്ടകാലത്തിെൻറ കെടുതികളിൽനിന്ന് കരകയറാൻ അത്തരത്തിലെന്തെങ്കിലും ആശയങ്ങളും മുദ്രാവാക്യങ്ങളും ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കാനുണ്ടെങ്കിൽ മാത്രമേ ‘മഹാസഖ്യം’ നാളെയുടെ പ്രതീക്ഷയാവുകയുള്ളൂ. അതിനുപകരം, അധികാരത്തർക്കത്തിെൻറ കസേരകളിയാണ് മുഖ്യഅജണ്ടയായി എടുക്കുന്നതെങ്കിൽ ഇൗ രാഷ്ട്രീയ ദുരന്ത നാടകങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.