കോവിഡ് പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തവരുടെ വിശദാംശങ്ങൾ അന്വേഷിച്ചുകൊണ്ട് ഒക്ടോബർ 13ന് എം.കെ. മുനീർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: കഴിഞ്ഞ പതിനേഴ് മാസത്തിനിടെ പലകാരണങ്ങളാൽ ആത്മഹത്യ ചെയ്തത് 11,142 പേരാണ്. അതിൽ 34 പേർ കോവിഡ് വരുത്തിവെച്ച പ്രതിസന്ധികൾ കാരണവും. ഇത് കേരളത്തിൽ മാത്രം സംജാതമായ സവിശേഷ സാഹചര്യമല്ല, ഇന്ത്യൻ ലോ സൊസൈറ്റി നടത്തിയ പഠനത്തിൽ പറയുന്നത് കോവിഡാനന്തരം രാജ്യവ്യാപകമായി ആത്മഹത്യയും ആത്മഹത്യാ പ്രവണതകളും വർധിച്ചു എന്നാണ്. അതിെൻറ മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നതാകട്ടെ, എല്ലാവർക്കും അറിയുന്നതുപോലെ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളും മാനസിക സമ്മർദങ്ങളും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അറിയാത്തവരാരുമില്ല. എന്നിട്ടും ജീവിക്കാൻ കൊതിക്കുന്ന മനുഷ്യരുടെ സ്വയംഹത്യകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അവ നമ്മുടെ സാമൂഹിക പരിസരങ്ങളെ പുനർവായിക്കാൻ നിർബന്ധിതമാക്കുന്നവയാണ്. അടിയന്തരപ്രാധാന്യത്തോടെ ചില തിരുത്തുകൾ വരുത്തണമെന്ന് ആവശ്യപ്പെടുന്നവയുമാണ് അത്തരം മരണങ്ങൾ. തുനീഷ്യയിലെ ബൂ അസീസി എന്ന തെരുവു കച്ചവടക്കാരെൻറ ആത്മഹത്യ പതിറ്റാണ്ടുകാലം അവിടെ നിലനിന്നിരുന്ന ഏകാധിപത്യത്തിനെതിരായ രോഷത്തിനാണ് തീകൊളുത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സാമൂഹിക പരിവർത്തനത്തിനാണ് ആ മരണം നിമിത്തമായത്.
രോഹിത് വെമുലയുടെയും ഫാത്തിമ ലത്തീഫയുടെയും മരണങ്ങൾ വിശേഷിപ്പിക്കപ്പെട്ടത് 'വ്യവസ്ഥാകൊലകൾ' എന്നാണ്. വിദ്യാഭ്യാസ മേഖലകളിലെ ജാതിവ്യവസ്ഥകളെ അതിെൻറ എല്ലാ ഭീകരതയോടുംകൂടി അവരുടെ മരണം തുറന്നുകാണിച്ചു. ആഗോളീകരണാനന്തര ഇന്ത്യയിലെ കർഷക ആത്മഹത്യകളും യഥാർഥത്തിൽ ഭരണകൂട കൊലപാതകങ്ങളായിരുന്നു. ഇവരൊന്നും ജീവിതനൈരാശ്യം ബാധിച്ച് ആത്മഹത്യയെ അവസാനത്തെ വഴിയായി തെരഞ്ഞെടുത്തവരായിരുന്നില്ല. ജീവിക്കാനുള്ള അഭിനിവേശത്തിൽ നമ്മുടെ വ്യവസ്ഥയുടെ 'കുടുക്കു'കളിൽ കുരുങ്ങി ജീവിതമവസാനിപ്പിക്കാൻ നിർബന്ധിതരായവരാണ്. അതുകൊണ്ടുതന്നെ, ഇത്തരത്തിൽ മരണവഴി സ്വീകരിക്കേണ്ടിവന്നവരുടെ അവസാന വാക്കുകൾ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുകയും ആത്മാവിനെ പൊള്ളിക്കുകയും ചെയ്യും. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത കോട്ടയം ജില്ലയിലെ ചെറുപ്പക്കാരനും മരണവണ്ടിയെ ആശ്ലേഷിച്ചത്, സർക്കാർ നടപ്പാക്കിയ അശാസ്ത്രീയമായ ലോക്ഡൗണിനും വട്ടപ്പലിശക്കാരുടെ സമ്മർദങ്ങൾക്കും പരാജയപ്പെട്ടവന് അത്താണിയാകാൻ കഴിയാതെ പോകുന്ന സാമൂഹികബന്ധങ്ങൾക്കും എതിരെ കുറ്റപത്രമെഴുതി പോസ്റ്റ് ചെയ്തുകൊണ്ടാണ്.
കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭങ്ങളുമടക്കമുള്ള അപ്രതീക്ഷിത അത്യാപത്തുകളിൽ ജീവിതസന്ധാരണം തകിടം മറിഞ്ഞുപോകുന്നവരെ കൈപ്പിടിച്ചുയർത്തുക സർക്കാറുകളുടെ പ്രഥമബാധ്യതയാണ്. പ്രതിസന്ധിയുടെ ഇരുൾ പ്രവാഹത്തിൽ ആശ്വാസത്തിെൻറ വെട്ടമായി മാറും സർക്കാറുകളുടെ ഉചിതമായ ഇടപെടലുകൾ. ഈ അർഥത്തിൽ കഴിഞ്ഞദിവസം സംസ്ഥാന മന്ത്രിസഭ ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചത് വായ്പയിൽ കുരുങ്ങിക്കിടക്കുന്നവർക്ക് താൽക്കാലികാശ്വാസം നൽകുന്ന തീരുമാനമാണ്. സഹകരണ ബാങ്കുകളുടെയും സർക്കാർ ഏജൻസികളുടെയും വിദ്യാഭ്യാസ, കാർഷിക, മൃഗസംരക്ഷണ വായ്പകൾക്കുമെല്ലാം മൊറട്ടോറിയം ബാധകമായതിനാൽ ചെറുകിട കച്ചവടക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കുറച്ചു നാളുകളെങ്കിലും ജപ്തിഭീഷണിയില്ലാതെ കഴിയാം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്കും കേന്ദ്രസർക്കാറും ഇതുപോലെ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ ഈ മൊറട്ടോറിയം പ്രഖ്യാപനം താൽക്കാലികാശ്വാസമാെണന്നും ശാശ്വത പരിഹാരമല്ലെന്നും വിസ്മരിക്കെപ്പടരുത്.
തിരിച്ചടവിെൻറ കാലാവധി നീട്ടിക്കിട്ടുന്നത് വായ്പയെടുത്തവർക്ക് ആശ്വാസമാെണങ്കിലും വ്യവസ്ഥപ്രകാരം ഈ കാലയളവിലെ പലിശകൂടി നൽകാൻ അവർ നിർബന്ധിതരാണ്. ജപ്തിക്ക് സാവകാശം കിട്ടുന്ന എഴുപത് ദിവസംകൊണ്ട് തകർന്നുപോയ കൃഷിയും കച്ചവടവും തിരിച്ചുകൊണ്ടുവരുക അസാധ്യമാണ്. ജനജീവിതവും ജനങ്ങളുടെ ജീവിതസന്ധാര മാർഗങ്ങളും സാധാരണമാവാൻ മാസങ്ങളും വർഷങ്ങളുമെടുക്കും. ഈ സാഹചര്യത്തിൽ രണ്ടരമാസത്തെ മൊറട്ടോറിയത്തേക്കാൾ അനിവാര്യം ഒരു നിർണിത കാലത്തേക്ക് വായ്പാ തുകയുടെ പലിശ വേെണ്ടന്നുവെക്കാൻ സർക്കാർ തീരുമാനിക്കുക തന്നെയാണ്.
വായ്പാ ഉപയോക്താവിന് അത് നൽകുന്ന ആത്മവിശ്വാസവും ഉന്മേഷവും വിവരണാതീതമായിരിക്കും. തീർച്ചയായും ഇത്തരമൊരു തീരുമാനം ബാങ്കിങ് സംവിധാനത്തെ ഗൗരവത്തിൽ ബാധിക്കാനിടവരുത്തിയേക്കും. എന്നാൽ, ബാങ്കുകൾ പ്രതിവർഷം എഴുതിത്തള്ളുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടത്തോട് താരതമ്യപ്പെടുത്തിയാൽ 20 ലക്ഷത്തിന് താഴെ വായ്പ എടുത്തവർക്ക് നിശ്ചിത കാലയളവിൽ അനുവദിക്കുന്ന പലിശയിളവിെൻറ തുക നന്നേ കുറവായിരിക്കുമെന്നതാണ് വസ്തുത. താൽക്കാലികമായ പലിശയിളവിലൂടെ ചെറുകിട സംരംഭകമേഖലയിലുണ്ടാകുന്ന നവോന്മേഷം ആത്യന്തികമായി സാമ്പത്തിക ക്രയവിക്രയത്തെ ത്വരിതപ്പെടുത്തുകയും ബാങ്കുകളുടെ നഷ്ടത്തെ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യും. നഷ്ടത്തിെൻറ ഒരു പങ്ക് വഹിക്കാൻ അധികാരികൾ സന്നദ്ധമാകുക കൂടി ചെയ്താൽ ബാങ്കുകളുടെ എതിർപ്പ് ഇല്ലാതാക്കാനും കഴിയും. കോവിഡും പ്രകൃതിക്ഷോഭങ്ങളും വരുത്തിവെച്ച സാമ്പത്തിക ആഘാതത്തിന് ആത്മഹത്യയെപ്പോലെ ജപ്തിയുടെ മൊറട്ടോറിയവും പരിഹാരമല്ലെന്ന് അംഗീകരിക്കപ്പെടുമ്പോഴാണ് ശാശ്വതമായ ഉത്തരത്തിലേക്ക് വഴിനടക്കാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.