ദേശീയ പുരസ്കാരങ്ങൾ വിവാദമാകാറുണ്ട്. എങ്കിലും ഇത്തവണ ചലച്ചിത്ര പുരസ്കാരങ്ങളുടെ നിർണയത്തെപ്പറ്റി തർക്കങ്ങൾ കുറവായിരുന്നു. അങ്ങനെ മികച്ചതാക്കാമായിരുന്നു അവാർഡ്ദാന ചടങ്ങ്. പക്ഷേ, നിറംകെട്ടതായി. സംഘാടകരായ മന്ത്രിയും മറ്റ് അധികൃതരും വിവാദമുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയ പോലെയായിപ്പോയി സംഭവങ്ങൾ. 64 വർഷം കാര്യമായ പരാതിയില്ലാതെ നടത്തിയ പുരസ്കാരദാനച്ചടങ്ങ് ഇക്കൊല്ലം വലിയ പ്രതിഷേധത്തിനും മനോവേദനക്കും കാരണമായിരിക്കുന്നു. നൂറ്റിരുപതോളം വരുന്ന പുരസ്കാര ജേതാക്കളിൽ 11 പേർക്കുമാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദും ബാക്കിയുള്ളവർക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവർധൻസിങ് റാത്തോഡും സമ്മാനം വിതരണം ചെയ്യുകയെന്ന തരത്തിൽ പരിപാടിയിൽ മാറ്റംവരുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞവർഷംവരെ രാഷ്ട്രപതി നേരിട്ടാണ് എല്ലാ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും കൈമാറിയിരുന്നത്. രാഷ്ട്രപതിയിൽനിന്ന് സമ്മാനം വാങ്ങാൻ കുടുംബാംഗങ്ങളോടൊപ്പം ആവേശത്തോടെ നാനാഭാഗങ്ങളിൽനിന്നായി ഡൽഹിയിലെത്തിയ സിനിമാ പ്രവർത്തകർക്ക് ഒാർക്കാപ്പുറത്തുകിട്ടിയ ആഘാതമായി പരിപാടിയിലെ മാറ്റം. അവർ സംഘടിതമായി എഴുതിയ കുറിപ്പിൽ പറയുന്നപോലെ, പുരസ്കാരമായല്ല തിരസ്കാരമായാണ് ചലച്ചിത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് ഡൽഹി ചടങ്ങ് അനുഭവപ്പെട്ടത്. ചടങ്ങിെൻറ തലേന്ന് പരിപാടിയിലെ മാറ്റത്തെപ്പറ്റി വിവരം കിട്ടിയപ്പോൾ അവർ തങ്ങളുടെ മനോവിഷമം പ്രകടിപ്പിക്കുകയും മന്ത്രി സ്മൃതി ഇറാനിയുമായി അത് പങ്കുവെക്കുകയും ചെയ്തു. എന്നാൽ, അധികൃതർ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പുരസ്കാരദാന ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ എഴുപതോളം ജേതാക്കളും തീരുമാനിക്കുകയായിരുന്നു. സുഗമമായും ആഹ്ലാദത്തോടെയും നടക്കേണ്ടിയിരുന്ന ഒരു ദേശീയ പരിപാടി അങ്ങനെ അലേങ്കാലമായി.
േജാലിത്തിരക്കുകൾ കാരണം ഇത്തരം പരിപാടികളിൽ ഒരു മണിക്കൂർ മാത്രമേ താൻ പെങ്കടുക്കൂ എന്ന് രാഷ്ട്രപതി കോവിന്ദ് മുേമ്പ നിശ്ചയിച്ചതാണെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതിൽ മാറ്റംവരുത്താൻ വെറും മന്ത്രിയായ തനിക്ക് കഴിയില്ലെന്ന് സ്മൃതി ഇറാനിയും പറയുന്നു. എന്നാൽ, ഇൗ വാദം പലരും മുഖവിലയ്ക്കെടുത്തിട്ടില്ല. തന്നെയുമല്ല, ഒരു മണിക്കൂർ മാത്രമേ പെങ്കടുക്കൂ എന്ന് രാഷ്ട്രപതി മുൻകൂട്ടി അറിയിച്ചെങ്കിൽ എന്തുകൊണ്ട് അക്കാര്യം പുരസ്കാര ജേതാക്കളോടു പറഞ്ഞില്ല എന്ന ചോദ്യമുണ്ട്. പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് ഏപ്രിൽ 13നാണ്. പിന്നീട് ജേതാക്കൾക്ക് അയച്ച ക്ഷണക്കത്തുകളിൽ, രാഷ്ട്രപതിയിൽനിന്നാണ് സമ്മാനം വാങ്ങുകയെന്ന് സ്പഷ്ടമാക്കിയിരുന്നതാണ്. ഇതനുസരിച്ച് പ്രതീക്ഷാപൂർവം ഡൽഹിയിലെത്തിയ ജേതാക്കൾ പരിപാടിയുടെ മുേന്നാടിയായി തലേന്നുനടത്തിയ റിഹേഴ്സലിനിടക്കാണ് അറിയുന്നത് രാഷ്ട്രപതിയല്ല എല്ലാവർക്കും പുരസ്കാരം നൽകുകയെന്ന്. ഫിലിംഫെസ്റ്റിവെൽ ഡയറക്ടറേറ്റിലെ ചൈതന്യപ്രസാദ് ആദ്യം അവരോട് പറഞ്ഞു, രണ്ടു ഭാഗമായിട്ടാണ് സമ്മാനദാനം നടക്കുകയെന്ന്. തുടർന്ന് പരിപാടിയുടെ ഷെഡ്യൂൾ കൈയിൽകിട്ടുേമ്പാൾ മാത്രമാണ് ജേതാക്കൾ മാറ്റം എത്ര വലുതെന്ന് തിരിച്ചറിയുന്നത്.
പ്രതിഷേധമുയർന്നപ്പോൾ താൻ ഇടപെടാമെന്നും പ്രശ്നം തീർക്കാൻ ശ്രമിക്കാമെന്നും ഏറ്റ മന്ത്രി സ്മൃതിയാകെട്ട പിന്നീടൊരു മറുപടിപോലും കൊടുത്തില്ല. എന്തിനായിരുന്നു ഇൗ ഒളിച്ചുകളി? ‘വിശ്വാസ വഞ്ചന’യെന്ന് ജേതാക്കളിതിനെ വിളിച്ചത് ഉള്ളിൽത്തട്ടിത്തന്നെയാവണം. ചിലർ പറഞ്ഞപോലെ, രാഷ്ട്രപതിയിൽനിന്ന് നേരിട്ടുവാങ്ങാമെന്ന പ്രതീക്ഷയാണ് അവരെ ഡൽഹിയിലെത്തിച്ചത് -അല്ലായിരുന്നെങ്കിൽ സമ്മാനം തപാൽവഴി വീട്ടിലേക്കയച്ചാൽ മതിയായിരുന്നല്ലോ. രാഷ്ട്രപതിയിൽനിന്ന് വാങ്ങേണ്ടത് 11 പേരാണെന്നും അത് ആരൊക്കെയെന്നുമുള്ള തീരുമാനത്തിലും വല്ലാത്ത സുതാര്യതക്കുറവുണ്ട്. പ്രഥമ പൗരൻ ഉൾപ്പെട്ട പവിത്രമായ ഒരു ദേശീയ പരിപാടി ഫലത്തിൽ അട്ടിമറിക്കുകയാണ് അധികൃതർ ചെയ്തത്. രാഷ്ട്രപതി ഭവൻ തന്നെയും ഇൗ വിഷയത്തിൽ അന്യൂനമായല്ല വർത്തിച്ചതെന്നും പറയാതെ വയ്യ. ആരോഗ്യക്കുറവുള്ള രാഷ്ട്രപതിമാർപോലും, ദേശീയതലത്തിൽ മികവുതെളിയിച്ച പൗരന്മാരെ ആദരിക്കാൻ ആവേശം കാണിക്കുകയാണ് ചെയ്തിരുന്നത്.
ഒരു മണിക്കൂർ മാത്രമേ പെങ്കടുക്കൂ എന്നത് അചഞ്ചലമായ ‘പ്രോേട്ടാകോൾ’ ആണെന്ന് രാഷ്ട്രപതി ഭവൻ വിശദീകരിക്കുന്നു. തെൻറ പേരിൽ ക്ഷണിച്ചുവരുത്തുന്നവരെ നേരിട്ട് ആദരിക്കുകയെന്ന മറ്റേ ‘പ്രോേട്ടാകോൾ’ പഴഞ്ചനായിപ്പോയോ? തെൻറ പേരിൽ അയക്കപ്പെടുന്ന ക്ഷണക്കത്തുകളിലെ ഉള്ളടക്കം ക്ഷണിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായത് രാഷ്ട്രപതി ഭവൻ അറിയാതെ പോയതിലും ‘പ്രോേട്ടാകോൾ’ ലംഘനമില്ലേ? ഒരു കാര്യം തീർച്ചയാണ്; ഇതിൽ പുരസ്കാര ജേതാക്കളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല. പ്രഥമ പൗരെൻറ പേരിലുള്ള ക്ഷണം അവർ അതേപടി വിശ്വസിച്ചുപോയി. അതുകൊണ്ടുതന്നെ സമ്മാനദാനച്ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ ഭൂരിപക്ഷം ജേതാക്കൾ എടുത്ത തീരുമാനത്തെ കുറ്റപ്പെടുത്താനാകില്ല. പുരസ്കാരത്തെ തങ്ങൾ മാനിക്കുന്നു എന്നും അത് ബഹിഷ്കരിക്കുകയല്ല മറിച്ച്, വിതരണച്ചടങ്ങിൽനിന്ന് നിവൃത്തികേടുകൊണ്ടു മാറിനിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. ചില ജേതാക്കൾ ‘തിരസ്കൃത’രോട് െഎക്യദാർഢ്യം കാണിക്കുകയും വിട്ടുനിൽക്കൽ തീരുമാനമറിയിച്ചുകൊണ്ടുള്ള കത്തിൽ ഒപ്പുവെക്കുകയും ചെയ്തെങ്കിലും പിന്നീട് വാക്കുമാറി പുരസ്കാരം ഏറ്റുവാങ്ങിയതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് അവരുടെ കാര്യം. പക്ഷേ, രാജ്യം ദുഃഖത്തോടെത്തന്നെയാണ്, ഒഴിവാക്കാമായിരുന്ന ഇൗ വീഴ്ച തിരിച്ചറിയുന്നത്; രോഷത്തോടെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.