ദേശീയ അന്വേഷണ ഏജൻസി നിയമം (എൻ.ഐ.എ ആക്ട് 2008) ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ാവശ്യപ്പെട്ട് ചരിത്രപ്രധാനമായ ഹരജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുകയാണ് ഛത്തിസ് ഗഢിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാന സർക്കാറിെൻറയും പൊലീസിെൻറയും അധികാരങ്ങൾ കവർന് നെടുക്കുന്ന ദേശീയ പൊലീസായി എൻ.ഐ.എ ഇതിനകം മാറിയിരിക്കുന്നു; 2019 ജൂലൈയിൽ പാസാക്കിയ ഭേദഗതി യെ തുടർന്ന് കേന്ദ്ര സർക്കാർ രാഷ്ട്രീയമായി എൻ.ഐ.എയെ ദുരുപയോഗിക്കുകയാെണന്നും സംസ് ഥാന പൊലീസിെൻറ പ്രവർത്തനങ്ങളിൽ സ്വേച്ഛാപരമായി കടന്നുകയറുന്നത് ഭരണഘടന ഉറപ്പ ുവരുത്തുന്ന ഫെഡറലിസത്തിന് വിരുദ്ധമാെണന്നും ഹരജി ചൂണ്ടിക്കാണിക്കുന്നു.
എൻ.ഐ.എ നിയമത്തിെൻറ ആറ്, ഏഴ്, എട്ട്, 10 വകുപ്പുകൾ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയ റ്റമാെണന്ന് വാദിച്ചുകൊണ്ടാണ് പരമോന്നത നീതിപീഠത്തിനു മുന്നിൽ ഭരണഘടനയുടെ 131ാം വകുപ്പ് പ്രകാരം ഹരജി സമർപ്പിച്ചിട്ടുള്ളത്. എൻ.ഐ.എയും യു.എ.പി.എയുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളും ഭേദഗതികളും പൗരാവകാശവിരുദ്ധമെന്ന വിമർശനമുയർത്തി സുപ്രീംകോടതിയിൽ ഹരജികൾ നിലനിൽക്കെ ഫെഡറലിസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾകൂടി വിചാരണക്ക് വിധേയമാകുന്നത് ഏകപക്ഷീയമായി അധികാരം കേന്ദ്രത്തിൽ കേന്ദ്രീകരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സവിശേഷ പ്രാധാന്യമുണ്ട്.
2008 മുംബൈ ഭീകരാക്രമണത്തിെൻറ വൈകാരികാന്തരീക്ഷത്തെ ചൂഷണം ചെയ്താണ് അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം ഏറെയൊന്നും സംവാദങ്ങളോ ചർച്ചകളോ ഇല്ലാതെ പാർലമെൻറിൽ ഐകകണ്ഠ്യേന എൻ.ഐ.എ ആക്ട് പാസാക്കിയെടുത്തത്. പതിറ്റാണ്ടോളം നീണ്ട പ്രക്ഷോഭങ്ങളിലൂടെയും നിയമപ്പോരാട്ടങ്ങളിലൂടെയും കടിഞ്ഞാണിട്ട യു.എ.പി.എക്ക് കൂടുതൽ രൗദ്രതയോടെ പൗരന്മാരുടെ മൗലികാവകാശങ്ങൾക്കുമേൽ വിഹരിക്കാൻ എൻ.ഐ.എയുടെ വരവ് പ്രയോജനകരമായി. 10 വർഷത്തിനുള്ളിൽ ദേശീയ അന്വേഷണ ഏജൻസി ഏെറ്റടുത്ത കേസുകളിൽ പലതും ദുർബലവും രാഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതുമാെണന്ന വസ്തുനിഷ്ഠ പഠനങ്ങൾ പുറത്തുവന്നു.
62 പേർ കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ എൻ.ഐ.എ മനഃപൂർവം വരുത്തിയ വീഴ്ചകളാണ് മുഴുവൻ പ്രതികളെയും വെറുതെവിടാൻ ഇടയാക്കിയതെന്ന് വിമർശിച്ചത് വിചാരണകോടതി തന്നെയായിരുന്നല്ലോ. മാലേഗാവ് പ്രതികളെ എൻ.ഐ.എ കുറ്റമുക്തരാക്കി. കേസന്വേഷണം അവസാനിപ്പിക്കാൻ കോടതി വിസമ്മതിച്ചതുകൊണ്ടുമാത്രമാണ് ഇന്നുമത് തുടരുന്നത്. സംഘ് ഭീകരത പ്രതിസ്ഥാനത്തുവന്ന കേസുകളെല്ലാം പ്രതികൾക്ക് അനുകൂലമായാണ് ഐ.എൻ.എ നിലപാട് സ്വീകരിച്ചതെന്നും ഇതോടൊപ്പം കൂട്ടിവായിക്കണം. അതേസമയം, രാജ്യത്ത് ഏറ്റവും പ്രഗൽഭരായ അക്കാദമീഷ്യന്മാരെയും മനുഷ്യാവകാശ പ്രവർത്തകരെയും യു.എ.പി.എ പ്രകാരം വിചാരണാ തടവുകാരാക്കി നിശ്ശബ്ദമാക്കാനും എൻ.ഐ.എ നിയമം സഹായകരമാകുകയും ചെയ്യുന്നു.
എൻ.ഐ.എയുടെ പ്രസക്തി ചോദ്യംചെയ്യുന്ന സന്ദർഭത്തിലാണ് 2019 ജൂലൈയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ യു.എ.പി.എയും എൻ.ഐ.എ ആക്ടും ഭേദഗതി വരുത്തി കൂടുതൽ കഠിനമാക്കുന്നത്. പൗരെൻറ മൗലികാവകാശങ്ങൾ മാത്രമല്ല, സംസ്ഥാന സർക്കാറുകളുടെ അധികാരങ്ങളും പുതിയ ഭേദഗതിയിലൂടെ കവർന്നെടുത്തു. കേരള സർക്കാറിനോട് അഭിപ്രായമാരായാതെ അലൻ-താഹ കേസ് എൻ.ഐ.എ ഏെറ്റടുത്തതിനെ സി.പി.എം വിമർശിച്ചത് ഫെഡറലിസത്തെ തകർക്കുന്നു എന്നാരോപിച്ചാണ്. ഫെഡറലിസത്തിെൻറ അന്തഃസത്ത ചോദ്യം ചെയ്യുന്നതാണ് ഭേദഗതിെയന്ന് അന്നുതന്നെ വിമർശനമുയർന്നെങ്കിലും ‘ദേശസുരക്ഷയെ എതിർക്കുന്നവരെ രാജ്യം കാണട്ടെ’ എന്ന അമിത് ഷായുടെ ഒറ്റ പ്രസ്താവനയിൽ കുരുങ്ങി ബില്ലിനെ എതിർത്ത കോൺഗ്രസ് അടക്കം ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും നിയമ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു.
സി.പി.എമ്മിലെ മൂന്നു പേരടക്കം ആറുപേർ എതിർത്ത് വോട്ടുചെയ്തപ്പോൾ ബില്ലിനെ അനുകൂലിക്കാനുള്ള കോൺഗ്രസ് തീരുമാനത്തോട് യോജിക്കാതെ കെ. മുരളീധരൻ സഭയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പാർലമെൻറിലെ പ്രഭാഷണങ്ങളിൽ വിമർശിക്കുകയും വോട്ടെടുപ്പിൽ പിന്തുണക്കുകയും ചെയ്തതിലെ വൈരുധ്യത്തെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ന്യായീകരിച്ചത് ഭീകരതയെ നേരിടുന്നതിൽ സർക്കാറിനൊപ്പമെന്ന സന്ദേശം നൽകാനാണെന്ന വിചിത്രവാദമുന്നയിച്ചുകൊണ്ടാണ്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നത് കോൺഗ്രസ് പുലർത്തിപ്പോരുന്ന ഈ ഇരട്ടത്താപ്പിനെക്കൂടിയാണ്.
അലൻ-താഹ കേസ് ഏകപക്ഷീയമായി എൻ.ഐ.എ ഏെറ്റടുക്കുമ്പോൾ തന്നെ ‘മാധ്യമം’ ഭയാശങ്കകളില്ലാതെ പറഞ്ഞത് ഒരിക്കൽ കൂടി ഉണർത്തുന്നു. ‘സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നിലപാട് ആത്മാർഥമാെണങ്കിൽ ഫെഡറൽ സംവിധാനത്തിലുള്ള കടന്നുകയറ്റമാണ് അലൻ^താഹ കേസ് കേന്ദ്രം ഏെറ്റടുത്തതിലൂടെ നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാൻ തയാറാകണം. വിദ്യാർഥികളുടെ പ്രക്ഷോഭം പൂത്തുനിൽക്കുന്ന പുതിയ സാഹചര്യത്തിൽ അത് ഭരണഘടനപരമായ സംവാദങ്ങൾക്കും രാഷ്ട്രീയചർച്ചകൾക്കും വഴിതുറക്കുന്നതിനു നിമിത്തമാകുകയും ചെയ്യും’. നിതി ആയോഗിെൻറ സംസ്ഥാപനത്തിലും ജി.എസ്.ടിയും വിവരാവകാശ നിയമഭേദഗതികളും നടപ്പാക്കിയതിലും ഫെഡറലിസത്തിെൻറ ആത്മാവിനെ പരിഗണിക്കാതെയാണ്.
ഫെഡറലിസത്തിെൻറ സത്ത ചോർത്തിക്കളയുന്ന മോട്ടോർ വെഹിക്കിൾസ് ആക്ട് ഭേദഗതി ബിൽ, ഡാം സേഫ്റ്റി ബിൽ, നാഷനൽ മെഡിക്കൽ കമീഷനുകൾ തുടങ്ങിയവ വരാനിരിക്കുന്നു. ‘ശക്തമായ’ കേന്ദ്രസർക്കാർ കൂടുതൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറുമെന്ന് ചുരുക്കം. ഈ നീക്കത്തെ ചെറുക്കാൻ കേരളവും ഛത്തിസ്ഗഢിെൻറ ഹരജിയിൽ കക്ഷിചേരണം. ഭരണഘടനയുടെ ആത്മാവായ ഫെഡറലിസത്തെ തിരിച്ചുപിടിക്കാനുള്ള സമരങ്ങൾക്ക് കേരള സർക്കാറും ജനസഞ്ചയവും തീപിടിപ്പിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയപക്ഷം, അലൻ-താഹ വിഷയത്തിൽ സംഭവിച്ചതുപോെല ഈ കിരാത നിയമങ്ങളുടെ പടുകുഴിയിലേക്ക് സംസ്ഥാനത്തെ ചെറുപ്പക്കാരെ വലിച്ചെറിഞ്ഞുകൊടുക്കാതിരിക്കാനുള്ള ജാഗ്രത പുലർത്താനെങ്കിലും സർക്കാറിന് ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.