എൻഡോസൾഫാൻ എന്നുകേൾക്കുേമ്പാൾ നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്ന ചില ചിത്രങ്ങളുണ്ട്: സാധാരണയിൽ അധികം വലുപ്പമുള്ള തലയും ഉന്തിയ കണ്ണുകളുമൊക്കെയുള്ള സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങളുടെ ദൈന്യമുഖങ്ങളാണ് അതിലൊന്ന്. ശാരീരികമായും മാനസികമായും പലവിധത്തിൽ തളർന്നുപോയ എത്രയോ ജന്മങ്ങളുടെ ദയനീയ വിലാപങ്ങൾ, ആ പദം കേൾക്കുേമ്പാൾ ഏതൊരു കേരളീയെൻറയും മനസ്സിൽ മിന്നിമറയും. വരാനിരിക്കുന്ന തലമുറയെ വീണ്ടുമൊരു ദുരിതക്കയത്തിലേക്കെറിഞ്ഞുകൊടുക്കാതിരിക്കാൻ ഇനി ഗർഭം ധരിക്കേണ്ട എന്നു തീരുമാനിച്ച അമ്മമാരുടെ മുഖങ്ങളും ഇൗ പേരുകേൾക്കുേമ്പാൾ ഒാർമവരും. ഇങ്ങനെ, പല അർഥത്തിൽ സംസ്ഥാനത്തിെൻറ അത്യുത്തര ദേശം കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നൊരു മഹാദുരന്തത്തിെൻറ പേരാണ് 'എൻഡോസൾഫാൻ'.
മാരകമായ ആ കീടനാശിനിയുടെ ഉൽപാദനവും ഉപയോഗവുമെല്ലാം നിരോധിച്ചിട്ട് പത്തു വർഷമായെങ്കിലും എൻഡോസൾഫാൻ ദുരിതം ഇനിയും കാസർകോട്ടുകാരെ വിട്ടുപോയിട്ടില്ല. മൂന്നര പതിറ്റാണ്ട് പിന്നിട്ട നീതിക്കായുള്ള പോരാട്ടം അവരിപ്പോഴും തുടർന്നുകൊണ്ടിരിക്കുേമ്പാഴും അധികാരികൾക്ക് ഇതൊരു സാധാരണ കീടനാശിനിയായ ഒാർഗാേനാക്ലോറിക് സംയുക്തം മാത്രമാണ്. അതുകൊണ്ടുതന്നെ, സെക്രേട്ടറിയറ്റ് പടിക്കൽവന്ന് എൻഡോസൾഫാൻ ഇരകൾ ആർത്തുവിളിച്ചാലും ഭരണകൂടവും ഉദ്യോഗസ്ഥരും ആ ശബ്ദത്തിന് ചെവികൊടുത്തുകൊള്ളണമെന്നില്ല. കഴിഞ്ഞയാഴ്ച നിയമസഭയിൽ എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളപ്പെട്ടതിനെയും ഇൗ സമീപനത്തിെൻറ തുടർച്ചയായേ കാണാനാകൂ.
ഒക്ടോബർ ആറിന് എൻഡോസൾഫാൻ ഇരകളും ബന്ധുക്കളും നീതിതേടി സെക്രേട്ടറിയറ്റ് നടയിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇരകളുടെ പുനരധിവാസത്തിനും മറ്റുമായുള്ള പദ്ധതികൾ അട്ടിമറിക്കാൻ മുൻ ജില്ല കലക്ടർ സാമൂഹിക നീതി വകുപ്പിന് നൽകിയ റിപ്പോർട്ട് തള്ളുക, സുപ്രീംകോടതി വിധിപ്രകാരം നഷടപരിഹാരവും ചികിത്സയും ലഭ്യമാക്കുക, എൻഡോസൾഫാൻ പുനരധിവാസ റെമഡിയേഷൻ സെൽ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ് സമരം. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ പെങ്കടുത്ത പ്രസ്തുത സമരത്തിെൻറ തൊട്ടടുത്ത ദിവസമാണ് നിയമസഭയിൽ വിഷയം ചർച്ചയായത്. എൻ.എ നെല്ലിക്കുത്താണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഇരകൾക്ക് ആശ്വാസമെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നൊക്കെ സാമൂഹികനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു മറുപടി പറഞ്ഞുവെങ്കിലും അതിനുള്ള പ്രായോഗിക മാർഗങ്ങളൊന്നും ആ പ്രസംഗത്തിൽ കേട്ടില്ല. മുഖ്യമന്ത്രിയാകെട്ട, കേവലം കാഴ്ചക്കാരനായി സഭയിലിരിക്കുകയും ചെയ്തു. കാസർകോട് ജില്ലയിലെ 11 പഞ്ചായത്തുകളിലായി ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് നീതിക്കായി ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രിയുടെ ഇൗ മൗനം വ്യക്തമാക്കുന്നത്. ഒാർക്കുക, മുഖ്യമന്ത്രിപദത്തിലെത്തുന്നതിനു മുമ്പ് പിണറായി വിജയൻ നടത്തിയ കേരള യാത്രയുടെ ആദ്യ ദിനത്തിലെ വാഗ്ദാനമായിരുന്നു എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്ടപരിഹാര വിതരണവും പുനരധിവാസവുമെല്ലാം. വാഗ്ദാനത്തിെൻറ ആറാം വർഷത്തിലും അവർ നീതിക്കായി മുട്ടിവിളിക്കുകയാണ്.
മാറിവന്ന സർക്കാറുകളിൽനിന്നുമുണ്ടായ സമാനതകളില്ലാത്ത വഞ്ചനയുടെ കഥയാണ് എൻഡോസൾഫാൻ ഇരകൾക്ക് സമൂഹത്തോട് പറയാനുള്ളത്. സ്വതവെ, അധികാരികളുടെ അവഗണന നേരിടുന്നൊരു ദേശമാണ് കാസർകോട്; അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത തീർത്തും അപരവത്കരിക്കപ്പെട്ട നാട്. ഇവിടെയാണ് 22 വർഷത്തോളം അധികാരികൾ ഒരു തത്ത്വദീക്ഷയുമില്ലാതെ വിഷമഴ ചൊരിഞ്ഞത്. 2000ത്തിൽ എൻഡോസൾഫാെൻറ ആകാശത്തളി അവസാനിച്ചുവെങ്കിലും 2011ൽ മാത്രമാണ് ഇൗ മാരക കീടനാശിനിക്ക് നിരോധനം വന്നത്, അതും സുപ്രീംകോടതി ഇടെപടലിലൂടെ. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും ആവശ്യമായ ചികിത്സസൗകര്യങ്ങൾ ഏർപ്പെടുത്താനും പരമോന്നത നീതിപീഠം നിർദേശിച്ചതുമാണ്. ഇതിനായി, പ്രത്യേക മെഡിക്കൽ ക്യാമ്പുകളിലൂടെ എൻഡോസൾഫാൻ ബാധിതരെ കണ്ടെത്തുകയും ചെയ്തു. എന്നാൽ, വർഷം പത്തുകഴിഞ്ഞിട്ടും ഇരകൾക്ക് പൂർണമായും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ ഗുരുതരമായ വീഴ്ചവരുത്തി. നഷ്ടപരിഹാരം കൊടുക്കാൻ 2017ൽ വീണ്ടും സുപ്രീംകോടതി ഇടപെട്ടിട്ടും കാര്യമായ ഫലമുണ്ടായില്ല. ഇതിനിടെ, കാസർകോട് സെറിബ്രൽ പാൾസി അടക്കമുള്ള രോഗങ്ങളുടെ കാരണം എൻഡോസൾഫാൻ അല്ലെന്ന വാദവുമായി ചിലർ എത്തി. മറ്റിടങ്ങളിൽനിന്ന് അധികമായി കാസർകോട് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എൻഡോസൾഫാൻ തളിച്ച മറ്റു സ്ഥലങ്ങളിൽ ഇൗ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് ഇവരുടെ വാദത്തിന് ആധാരം. കാസർകോെട്ട കുഞ്ഞുങ്ങൾ നമ്മുടെ കൺമുന്നിലുള്ള യാഥാർഥ്യമായിരിക്കെ, അതെല്ലാം അവഗണിച്ചുകൊണ്ടുള്ള ഇൗ 'ശാസ്ത്രീയ നിഗമന'ത്തിന് കുടപിടിക്കുകയാണിപ്പോൾ ഭരണകൂടം.
മുൻ ജില്ല കലക്ടർ ഇതുസംബന്ധിച്ച് സാമൂഹിക വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്, നഷ്ടപരിഹാരത്തിനും ചികിത്സക്കും അർഹരായവരുടെ പട്ടികയിൽ ഇടംപിടിച്ച പലരും രോഗികളല്ലെന്നാണ്! ഒരു ദേശത്തിെൻറ മുഴുവൻ ദുരിതങ്ങളും മറച്ചുപിടിച്ച് ഇരകളെ സർക്കാർ ഫണ്ട് വെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണ് ഇൗ ബ്യൂറോക്രാറ്റ്. ആ റിപ്പോർട്ട് മുഖവിലക്കെടുത്ത് റെമഡിയേഷൻ സെൽ അടക്കമുള്ള സംവിധാനങ്ങൾ മരവിപ്പിച്ച സർക്കാർ നടപടി അത്യന്തം ക്രൂരവുമാണ്. ഇതിനകം നൽകിയ നാമമാത്ര ആനുകൂല്യങ്ങളുടെ പെരുപ്പിച്ച കണക്കുകളിൽ അഭിരമിക്കാതെ ഇനിയെങ്കിലും ആ പാവങ്ങളുടെ ദൈന്യസ്വരം കേൾക്കാൻ അധികാരികൾ തയാറാവണം. വിഷപ്പെയ്ത്തിൽ നനഞ്ഞുപോയ പതിനായിരങ്ങൾക്ക് അഭയമേകാനുള്ള ധാർമിക ബാധ്യത ഇടതുസർക്കാറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.