റഫാൽ: സി.എ.ജി കണ്ടതും കാണേണ്ടിയിരുന്നതും

റഫാൽ പോർവിമാന ഇടപാട്​ സംബന്ധിച്ച കംട്രോളർ-ഒാഡിറ്റർ ജനറലി​​െൻറ (സി.എ.ജി) റിപ്പോർട്ട്​ പ്രത്യക്ഷത്തിൽ കേന്ദ ്ര സർക്കാറിനെ ഭാഗികമായെങ്കിലും പിന്തുണക്കുന്നതാണെന്നു പറയാം. കരാറിനെതിരായ ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാ യിരുന്നു യു.പി.എ ഒപ്പുവെച്ച കരാറിനേക്കാൾ കൂടിയ വിലയാണ്​ ഇതിലെന്നത്​. എന്നാൽ, മുൻ കരാറി​േ​നക്കാൾ 2.86 ശതമാനം കുറവാ ണ്​ എൻ.ഡി.എ കരാറിലെന്ന്​ സി.എ.ജി റിപ്പോർട്ട്​ മൊത്തമായി പറയുന്നു.

അതേസമയം, സംശയങ്ങളും ആരോപണങ്ങളും ദൂരീകര ിക്കാൻ ഇൗ റിപ്പോർട്ട്​ മതിയാകുമെന്ന്​ കരുതാനാവില്ല. തെരഞ്ഞെടുപ്പിന്​ മുമ്പത്തെ അവസാനത്തെ പാർലമ​െൻറ്​ സമ്മ േളനത്തിൽ റിപ്പോർട്ടവതരണം അവസാന ദിവസത്തേക്ക്​ നീട്ടുകയായിരുന്നു. റിപ്പോർട്ടിന്മേൽ ചർച്ചക്ക്​ അവസരമ​ുണ്ടായില്ല. അത്​ ഇപ്പോഴത്തെ പാർലമ​െൻറി​​െൻറ സമിതികൾ ഇനി പരിശോധിക്കുകയുമില്ല. സംശയങ്ങൾ ബാക്കിയാകാൻ ഇതുതന്നെ ഒരു കാരണമാണ്​. വ്യോമസേനയുടെ ആസ്​തിസമ്പാദനം സംബന്ധിച്ച നടപടിക്രമം ഒാഡിറ്റ്​ ചെയ്​തതി​​െൻറ റിപ്പോർട്ടിൽ പകുതിയും റഫാൽ ഇടപാടിനെപ്പറ്റിയാണെങ്കിലും അതിനെപ്പറ്റി പ്രത്യേകമായി ഉയർന്ന ആരോപണങ്ങൾ വേർതിരിച്ച്​ പരിശോധിക്കുക സി.എ.ജിയുടെ വിഷയമായിരുന്നില്ല. തന്നെയുമല്ല, വിലവിവരങ്ങളൊന്നും പരിശോധിച്ചിട്ടില്ലതാനും.

വില രഹസ്യമാക്കിവെച്ചതിൽ സർക്കാറിനുള്ള ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്​. സൈനിക രഹസ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക്​ പരിശോധന എത്താത്തത്​ മനസ്സിലാക്കാം. പക്ഷേ, ഇടപാടിലെ വാണിജ്യ വശങ്ങൾ പര​ിശോധിക്കാതെ റിപ്പോർ​െട്ടങ്ങനെ പൂർണമാകും? വിലവിവരം പരിശോധിക്കാതെ 2.86 ശതമാനം ചെലവു കുറവെന്ന നിഗമനം എങ്ങനെ വിശ്വസനീയമാകും? ഒമ്പതു​ ശതമാനം ചെലവുകുറവെന്ന്​ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ലോക്​സഭയിൽ അവകാശപ്പെട്ടിരുന്നു. അത്​ തെറ്റാണെന്നും സത്യത്തിൽനിന്ന്​ ഏറെ അകലെയാണെന്നും ഇപ്പോൾ വ്യക്​തമാകുന്നുണ്ട്​. ഇന്ത്യക്കുവേണ്ടി വരുത്തിയ പരിഷ്​കരണങ്ങളുടെ (​െഎ.എസ്​.ഇ) പേരിൽ വൻ തുക ദസോ കമ്പനി ഇൗടാക്കുന്നു. ഇൗ പരിഷ്​കരണങ്ങൾ മിക്കതും ‘ആവശ്യമില്ലാത്ത’താണെന്നാണ്​ സി.എ.ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. പുതിയ കരാറിൽ ബാങ്ക്​ ഗാരൻറി ഇല്ലെന്നത്​ സാരമായ വീഴ്​ചയാണ്​. മുൻകരാറിൽ ഉണ്ടായിരുന്ന ഇത്​ ഒഴിവായതുമൂലം ദസോ കമ്പനി വലിയ നേട്ടമുണ്ടാക്കി എന്നുപറയുന്ന സി.എ.ജി ആ തുക എത്രയാകാമെന്ന്​ സൂചിപ്പിക്കുന്നില്ല. എന്നാൽ, ഇന്ത്യൻ സംഘം തയാറാക്കിയ ഒരു കുറിപ്പ്​ ‘ഹിന്ദു’പത്രം പുറത്തുവിട്ടിട്ടുണ്ട്​. അതു പ്രകാരം 57.4 കോടി യൂറോയുടെ ചേതമാണ്​ ഇന്ത്യക്കുണ്ടായിരിക്കുന്നത്​. ഇതുകൂടി കണക്കിലെടുക്കു​േമ്പാൾ പുതിയ കരാർ ഫലത്തിൽ ചെലവേറിയതാണെന്നുവരും. ഇക്കാര്യം സി.എ.ജി എന്തുകൊണ്ട്​ കണക്കിലെടുത്തില്ല എന്ന്​ വ്യക്​തമല്ല. 2.86 ശതമാനം ചെലവുകുറഞ്ഞെന്ന കണക്ക്​, ഫ്രാൻസുമായി ചർച്ചനടത്തിയ വിദഗ്​ധ സംഘത്തിലെ മൂന്നു​ പേർ അംഗീകരിക്കുന്നില്ല.

സി.എ.ജി പരിഗണിക്കാതെ വിട്ട വിഷയങ്ങളിലാണ്​ അഴിമതിയുടെ പഴുതുകൾ ഏറെയുള്ളത്​. വിലയുടെ കാര്യം അത്തരമൊന്നാണ്. അതുപോലെ, വ്യോമസേനക്ക്​ വിമാനങ്ങൾ ആവശ്യമുണ്ടായിരിക്കെത്തന്നെ വാങ്ങുന്നതി​​െൻറ എണ്ണം ആദ്യ കരാറിലെ 126ൽനിന്ന്​ 36 ആക്കി ചുരുക്കിയതി​​െൻറ യുക്തി പരിശോധിച്ചിട്ടില്ല. 126 വിമാനങ്ങൾക്കായി സജ്ജീകരിക്കേണ്ട പടക്കോപ്പുകൾ 36ലേക്ക്​ ക്രമീകരിച്ചപ്പോൾ ദസോ കമ്പനിയാവണം ലാഭമുണ്ടാക്കിയത്​. ഇതും പഠനവിഷയമായില്ല. പലതും കണക്കിലെടുക്കാതെയാണ്​ സി.എ.ജി ‘വിലക്കുറവെ’ന്ന അനുമാനത്തിലെത്തിയതെങ്കിൽ വിമാനം നിർമിച്ചു കിട്ടാനെടുക്കുന്ന സമയം കുറഞ്ഞെന്ന അവകാശവാദത്തിൽ സി.എ.ജിക്കുതന്നെ സംശയമുണ്ട്​. യു.പി.എ ഒപ്പുവെച്ച കരാറനുസരിച്ച്​ 36 വിമാനം എത്തിക്കാൻ 72 മാസമാണ്​ ദസോ ചോദിച്ചിരുന്നത്​. ഇപ്പോഴത്തെ കരാറിൽ 67 മാസം മതി എന്നാണ്​ പറയുന്നത്​. വ്യോമസേനക്ക്​ അടിയന്തരാവശ്യമുണ്ടെന്നിരിക്കെ, കരാർ മാറ്റുക വഴി വന്ന കാലവിളംബം മാത്രമല്ല ഇവിടെ പ്രശ്​നം. കരാർ 67 മാസമെന്ന്​ പറയുന്നുണ്ടെങ്കിലും അത്​ നടപ്പാകില്ലെന്നാണ്​ സി.എ.ജിയുടെ കണ്ടെത്തൽ. ദസോ കമ്പനി പലർക്കുമായി ഏറ്റ 83 വിമാനങ്ങൾ ഇനിയും നിർമിക്കാൻ ബാക്കിയാണത്രെ. ഉൽപാദിപ്പിക്കുന്നതാക​െട്ട വർഷം 11 എന്ന തോതിലും. കൊടുക്കാൻ ബാക്കിയുള്ള വിമാനങ്ങളുണ്ടാക്കാൻതന്നെ വേണം ഏഴു വർഷം. ഇൗ അവസ്ഥയിലാണ്​ മുൻ കരാറിനെക്കാൾ അഞ്ചു മാസം നേരത്തെ വിമാനമെത്തുമെന്ന്​ സർക്കാർ വാദിക്കുന്നത്​. കമ്പനി വീഴ്​ചവരുത്തിയാലോ, ആർബിട്രേഷൻ മാത്രമാണ്​ പരിഹാരമാർഗം. പരിഹാരം ഉ​ണ്ടായെങ്കിലായി -അത്രതന്നെ.

റഫാൽ കരാറിലെ വിവാദ വിഷയങ്ങൾ ഏറെയും അന്വേഷിക്കപ്പെടാതെ കിടക്കുന്നു. കരാറി​​െൻറ നടപടിക്രമങ്ങൾ, അംബാനിയുടെ റിലയൻസിനെ സഹകരിപ്പിക്കാൻ തീരുമാനിച്ചതിലെ യുക്​തി, ഹിന്ദുസ്​ഥാൻ എയറോനോട്ടിക്​സ്​ ലിമിറ്റഡിനെ (എച്ച്​.എ.എൽ) ഒഴിവാക്കിയതിലെ യുക്​തി, പ്രധാനമന്ത്രിയുടെ ഒാഫിസ്​ നേരിട്ടിടപെട്ടതായും സമാന്തര കൂടിയാലോചന നടത്തിയതായുമുള്ള ആരോപണങ്ങളു​െട നിജഃസ്​ഥിതി, കരാർ തീരുമാനിച്ച നടപടിക്രമങ്ങളുടെ സുതാര്യത, വിലവിവരം രഹസ്യമാക്കിയതി​​െൻറ ന്യായം തുടങ്ങി ഒട്ടനേകം കാര്യങ്ങൾ ഇന്നും നിഗൂഢമാണ്. പാർലമ​െൻററി സമിതിയോ ജുഡീഷ്യൽ സമിതിയോ പരിശോധിക്കേണ്ട വിഷയങ്ങളാണിവ.

ബാങ്ക്​ ഗാരൻറി വേണ്ടെന്നു വെച്ചതുവഴി ദസോക്ക്​ കിട്ടിയ മെച്ചം അവർക്കുള്ള പ്രത്യുപകാരമായിരുന്നോ? സി.എ.ജി റിപ്പോർട്ട്​ കണ്ടതായി രണ്ടു മാസം മുമ്പ്​ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചത്​ ആര്​, എന്തിന്​? ഡിസംബറിൽ സർക്കാറിന്​ ഹിതകരമായ വിധി കോടതി പുറപ്പെടുവിച്ചത്​ തെറ്റായ വിവരങ്ങളുടെ അടിസ്​ഥാനത്തിലായിരുന്നു എന്നിരിക്കെ, ഉത്തരവാദികൾ ആരാണ്​? ഇതുതന്നെ ഒരു ജുഡീഷ്യൽ പരിശോധന തേടുന്ന വിഷയമാണ്​. ഗുരുതരമായ ഇൗ കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പിനു​മുമ്പ്​ അന്വേഷിക്കപ്പെടില്ലെന്ന്​ തീർച്ചയായിരിക്കുന്നു. കാര്യങ്ങൾ അത്ര തെളിയേണ്ട എന്ന്​ ആർക്കൊക്കെയോ നിർബന്ധമുണ്ട്​.

Tags:    
News Summary - Rafale Deal : CAG Report - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.