1998മുതൽ 2017 വരെയുള്ള സുദീർഘമായ കാലയളവിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രസിഡൻറായി പ്രവർത്തിച്ച സോണിയ ഗാന്ധിയുടെ പിൻഗാമിയും പകരക്കാരനുമായി അവരുടെ പുത്രൻ രാഹുൽ ഗാന്ധിയെ അവരോധിക്കാൻ 90 നാമനിർദേശ പത്രികകൾ കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെടുകയും മറ്റാരുടെയും പേർ നിർദേശിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പാർട്ടിയുടെ സാരഥ്യം ഏറ്റെടുക്കാൻ രാഹുലിെൻറ മുന്നിൽ തടസ്സങ്ങളില്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഇലക്ഷൻ കമീഷെൻറ ചട്ടങ്ങൾ മുഴുവൻ യഥാവിധി പൂർത്തിയാക്കി ഡിസംബർ 11ന് ഒൗദ്യോഗിക ഫലപ്രഖ്യാപനം പുറപ്പെടുവിക്കുക എന്ന ഒൗപചാരിക അജണ്ട മാത്രമേ ശേഷിക്കുന്നുള്ളൂ. 133ാമത്തെ വർഷത്തിലേക്ക് കടക്കുന്ന കോൺഗ്രസിെൻറ 62ാമത്തെ അധ്യക്ഷനാവാൻ പോവുകയാണ് രാഹുൽ എന്നുപറയുേമ്പാഴും യഥാർഥത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഇന്ദിര) എന്ന പാർട്ടിയുടെ പ്രസിഡൻറാവാൻ നിയുക്തനായിരിക്കുകയാണ് അദ്ദേഹം എന്ന് ഒാർക്കുന്നതാണ് ശരി. ആ നിലക്ക് നെഹ്റു കുടുംബത്തിെൻറ കുത്തകയാണ് കോൺഗ്രസെന്ന ആരോപണത്തിന് പ്രസക്തി കുറയും. ഇന്ദിര ഗാന്ധി പിളർത്തി സ്ഥാപിച്ച പാർട്ടിയുടെ പ്രസിഡൻറു സ്ഥാനത്തേക്ക് ഉചിതനായ വ്യക്തി അവരുടെ പൗത്രൻതന്നെയാവാം. നിലവിൽ പാർട്ടിയെ നയിക്കാൻ നെഹ്റു കുടുംബാംഗത്തെത്തന്നെ വേണമെന്ന് കോൺഗ്രസുകാർ തീരുമാനിച്ചിരിക്കെ, അതവരുടെ ആഭ്യന്തരകാര്യമായേ കരുതേണ്ടതുള്ളൂ. അല്ലെങ്കിലും രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്ന് നെഹ്റു കുടുംബാംഗമല്ലാത്ത മുതിർന്ന നേതാവ് പി.വി. നരസിംഹ റാവുവിനെ കോൺഗ്രസിെൻറ തലപ്പത്ത് പ്രതിഷ്ഠിച്ചപ്പോൾ പാർട്ടിക്ക് നേരിടേണ്ടിവന്ന ശൈഥില്യവും ഒഴിച്ചുപോക്കും തടയിടാൻ കഴിഞ്ഞത് 1998ൽ രാജീവിെൻറ വിധവ ഇറ്റാലിയൻ വംശജയായ സോണിയ പ്രസിഡൻറായി സ്ഥാനമേറ്റതുകൊണ്ടായിരുന്നല്ലോ.
ഒരു വിദേശി വനിത രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷയാവുന്നതിൽ തീവ്ര ഹിന്ദുത്വശക്തികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും രാജ്യം പൊതുവെ അതവഗണിക്കുകയാണ് ചെയ്തത്. സോണിയ അസുഖബാധിതയായതിൽ പിന്നെ പാർട്ടിയുടെ ഉപാധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധി തെൻറ സ്ഥാനവും ഉത്തരവാദിത്തങ്ങളും ഗൗരവത്തിലെടുക്കുന്നില്ലെന്ന ന്യായമായ പരാതി കോൺഗ്രസിനകത്തും പുറത്തും ഉയർന്നിരുന്നു. ഖണ്ഡിത തീരുമാനങ്ങളെടുേക്കണ്ട നിർണായക സന്ദർഭങ്ങളിൽ രാഹുൽ വിദേശവാസത്തിനോ വനവാസത്തിനോ പോവുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അമിത് ഷായും നരേന്ദ്ര മോദിയും മോഹൻ ഭാഗവതും ചേർന്ന് നയിക്കുന്ന ഹിന്ദുത്വ ബ്രിഗേഡിെൻറ അതിശക്തവും രണോത്സുകവുമായ ആക്രമണത്തിനുമുന്നിൽ ഇൗ ‘പയ്യന്’ എന്തുചെയ്യാനാവും എന്ന േചാദ്യം രാഷ്ട്രീയ നിരീക്ഷകരിൽനിന്നും മീഡിയയിൽനിന്നും പൊതുസമൂഹത്തിൽനിന്നും പലപ്പോഴും ഉയർന്നിട്ടുണ്ട്. ‘ചെറുക്കനെ’ മാറ്റി സഹോദരി പ്രിയങ്കയെ കൊണ്ടുവരണമെന്ന മുറവിളിപോലും യൂത്ത് കോൺഗ്രസിൽനിന്നും മറ്റും ഉയരുകയുണ്ടായി. എന്നാൽ, ഏറ്റവുമൊടുവിൽ രാഹുൽ ഗാന്ധി ഗൗരവമായിത്തന്നെ കളത്തിലിറങ്ങി പാർട്ടിയെ അഴിച്ചുപണിയാനും വെല്ലുവിളികളെ നേരിടുന്നതിന് പ്രാപ്തമാക്കാനും ശ്രമിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് പ്രസിഡൻറുപദവിയിലേക്ക് അദ്ദേഹം ക്രമാനുസൃതം നാമനിർദേശം ചെയ്യപ്പെടാനും അദ്ദേഹം അതിന് സന്നദ്ധത പ്രകടിപ്പിക്കാനും വഴിയൊരുക്കിയിരിക്കുന്നത്.
എന്തെല്ലാം ബലഹീനതകളും തിരിച്ചടികളും പരാജയങ്ങളും ശരിയായിത്തന്നെ ആേരാപിക്കപ്പെട്ടാലും ഇന്നും ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള ദേശീയ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനം കോൺഗ്രസാണ്. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ അഭൂതപൂർവമായ തിരിച്ചടിയാണ് പാർട്ടിക്ക് നേരിടേണ്ടിവന്നത് എന്നത് വാസ്തവമായിരിക്കെ, ഇന്ന് വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾേപാലും കോൺഗ്രസിെൻറ പിടിയിലല്ലെന്നത് തിക്തസത്യമായിരിക്കെ, രാജ്യത്തെ 62 ശതമാനം മതനിരപേക്ഷ സമ്മതിദായകരിൽ ഗണ്യമായ ഭാഗം ഇപ്പോഴും ആ പാർട്ടിയുടെ കൂടെത്തന്നെയാണെന്ന് സമ്മതിച്ചേ തീരൂ. അതാണ് ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ കോൺഗ്രസിെൻറ മൂലധനമെന്ന് തിരിച്ചറിഞ്ഞ് പരമാവധി വിട്ടുവീഴ്ചകൾ ചെയ്ത് മതേതര വോട്ടുകളുടെ ഏകീകരണവും സമാഹരണവും സാക്ഷാത്കരിക്കുകയാണ് നേതൃത്വം നേരിടുന്ന ഏറ്റവും പ്രാഥമിക വെല്ലുവിളി. സോണിയ ഗാന്ധി പ്രസിഡൻറായി സ്ഥാനമേറ്റെടുത്തശേഷം വിജയകരമായി പയറ്റിയ തന്ത്രം പ്രാദേശിക പാർട്ടികളും ഇൗർക്കിൾ കക്ഷികളും ഉൾപ്പെടെ മതേതര ശക്തികളെയെല്ലാം കൂട്ടിപ്പിടിച്ച് െഎക്യ പുരോഗമന മുന്നണിക്ക് (യു.പി.എ) രൂപം നൽകുകയും ഹിന്ദുത്വ പാർട്ടിക്കെതിരെ മതേതര പാർട്ടികളുടെ ഒറ്റ സ്ഥാനാർഥി എന്ന ഫോർമുല നടപ്പാക്കുകയും ചെയ്യുകയായിരുന്നു. അതിെൻറ ഗുണഫലമായിരുന്നു 2004 മുതൽ 2014 വരെ ഇന്ത്യ ഭരിച്ച മതേതര സർക്കാർ. പുറത്തുനിന്ന് ഇടതുകക്ഷികളുടെ പിന്തുണയും അവർ ഉറപ്പാക്കി. തെൻറ ഇറ്റാലിയൻ ജന്മം മഹാപരാധമായി ഉയർത്തിക്കാട്ടിയ വലതുപക്ഷ കക്ഷികളെ പൊടുന്നനെ സ്തബ്ധരാക്കിക്കൊണ്ട് ഇന്ത്യൻ വംശജനും സാമ്പത്തിക വിദഗ്ധനും അഴിമതിയുടെ കറപുരളാത്ത ദേഹവുമായ ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കുകയും ചെയ്തു സോണിയ.
അമ്മയുടെ രാജ്യതന്ത്രജ്ഞതയിൽനിന്ന് രാഹുൽ ഗാന്ധിക്ക് പഠിക്കാനുണ്ട്. അതേസമയം, മൻമോഹൻ സർക്കാർ പിന്തുടർന്ന കോർപറേറ്റ് പ്രീണന സാമ്പത്തികനയവും അമേരിക്കൻ അനുകൂല വിദേശനയവും യു.പി.എയുടെ പതനത്തിൽ വഹിച്ച പങ്കും രാഹുൽ തിരിച്ചറിയണം. അതേ നയങ്ങൾ ഇരട്ടി ശക്തിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാറിെൻറ ജനസമ്മതി നാൾക്കുനാൾ ഇടിയുകയാണെന്ന വസ്തുതയും നിയുക്ത കോൺഗ്രസ് അധ്യക്ഷെൻറ കണ്ണുതുറപ്പിക്കണം. കറൻസി റദ്ദാക്കലും തുടർന്ന് വന്ന ജി.എസ്.ടിയും രോഗങ്ങളായിരുന്നില്ല, രോഗലക്ഷണങ്ങളായിരുന്നു. അപ്രതിരോധ്യ കരുത്ത് നേടിയ കോർപറേറ്റ് ഭീമന്മാരുടെ മുമ്പാകെ ജനകീയ സർക്കാർ മുട്ടുമടക്കിയതിെൻറ ദുരന്തഫലങ്ങളാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്നത്. ഇൗ നയം സമൂലമായി തിരുത്തുമെന്ന് പ്രഖ്യാപിക്കാൻ രാഹുൽ ധൈര്യപ്പെേട്ട മതിയാവൂ. സർവോപരി ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ മതേതരത്വത്തെ എന്തുവിലകൊടുത്തും പുനഃസ്ഥാപിക്കാനുള്ള ദൃഢനിശ്ചയവും കോൺഗ്രസ് പ്രകടിപ്പിച്ചേപറ്റൂ. അന്തിമ വിശകലനത്തിൽ ഗ്രൂപ്പുകൾക്കതീതമായി പാർട്ടി ഘടകങ്ങളുെട പിന്തുണയും സഹകരണവും ഉറപ്പാക്കി മുന്നോട്ടുനീങ്ങാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു കോൺഗ്രസിെൻറ പുനർജനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.