കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കു േമ്പാൾ മാധ്യമങ്ങൾ ഭരണകൂടത്തിെൻറ ഒൗദ്യോഗികഭാഷ്യം പരിശോധി ച്ച് വസ്തുനിഷ്ഠമാക്കണമെന്നും കനത്ത ഉത്തരവാദിത്തബോധത്തോ ടെ പരിശോധിച്ച് വ്യക്തത കൈവരുത്താത്ത വാർത്തകൾ പ്രചരിപ്പിക്കുന്നില്ലെന്ന് അവ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സമൂഹമാധ്യമമടക്കം എല്ലാ മാധ്യമങ്ങൾക്കും ലഭ്യമായ രീതിയിൽ കോവിഡുമായി ബന്ധപ്പെട്ട് പ്രതിദിന ബുള്ളറ്റിൻ ലഭ്യമാക്കണമെന്ന് കേന്ദ്രഗവൺമെൻറിനോട് കോടതി നിർദേശിച്ചു. അതേസമയം, പകർച്ചവ്യാധി സംബന്ധിച്ച സ്വതന്ത്ര ചർച്ചകളിൽ ഇടപെടുകയില്ലെന്നു കോടതി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ചക്കാലത്തെ ദേശീയ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനെ തുടർന്ന് നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി ജന്മനാടുകളിലേക്ക് സഞ്ചരിക്കേണ്ടി വരുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് മതിയായ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാറിെൻറ വിശദീകരണം കേട്ടശേഷമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും ജസ്റ്റിസ് നാഗേശ്വര റാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ചിെൻറ വിധി.
ഹരജിയിൽ വിശദീകരണമാരാഞ്ഞ സുപ്രീംകോടതിയോട് ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് കൃത്യമായ മാർഗനിർദേശം നൽകണമെന്ന് കേന്ദ്രഗവൺെമൻറ് ആവശ്യപ്പെട്ടിരുന്നു. ബോധപൂർവമോ അല്ലാതെയോ വ്യാജമോ കൃത്യതയില്ലാത്തതോ ആയ വാർത്തകൾ വിവിധതരം മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് സമൂഹത്തിൽ വലിയൊരു വിഭാഗം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും അത് രാഷ്ട്രത്തിനും ജനതക്കും വലിയ ദുരന്തമായിരിക്കും വരുത്തിവെക്കുകയെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു. അതിനാൽ, സർക്കാർ സ്രോതസ്സിൽ നിന്ന് വസ്തുതാപരമായി ഉറപ്പുവരുത്താെത കോവിഡ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു കേന്ദ്രത്തിെൻറ ആവശ്യം. മാധ്യമങ്ങൾ സൃഷ്ടിച്ച അനാവശ്യ വിഭ്രാന്തിയാണ് അന്തർസംസ്ഥാനതൊഴിലാളികളുടെ കൂട്ടപലായനത്തിന് ഇടയാക്കിയതെന്ന വാദമാണ് കേന്ദ്രത്തിനുള്ളത്. കാര്യങ്ങളെല്ലാം കേന്ദ്രത്തിെൻറ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നുണ്ടെന്നും അതിനു വിരുദ്ധമായി വരുന്നതെല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന അവാസ്തവികമോ അതിശയോക്തിപരമോ ആയ പ്രചാരണങ്ങളാണെന്നുമാണ് കേന്ദ്ര നിലപാട്. അതുകൊണ്ടാണ് കോവിഡ് വിഷയത്തിൽ മാധ്യമങ്ങൾക്കു സർക്കാർ വിജ്ഞാപനം എന്ന ലക്ഷ്മണരേഖ വരക്കണമെന്ന കേന്ദ്രാവശ്യം. സാമൂഹികദുരന്തവേളയിൽ ജനങ്ങളെ സംഭീതരാക്കുന്ന വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് 2005ലെ ദുരന്തനിവാരണനിയമമനുസരിച്ചു ക്രിമിനൽ കുറ്റകൃത്യമാണ്. ഇതു നിലനിൽക്കെ തന്നെ ഇക്കാര്യത്തിൽ കോടതിയുടെ കുറച്ചുകൂടി കടന്ന ഇടപെടലാണ് കേന്ദ്രം ആഗ്രഹിച്ചത്. എന്നാൽ, വാർത്തകൾ വസ്തുതാപരമായിരിക്കണമെന്നും അതിന് സർക്കാറിെൻറ ഒൗദ്യോഗിക വിവരസംവിധാനത്തെ ഉപയോഗിക്കണമെന്നും നിർദേശിക്കുകയായിരുന്നു കോടതി. കേസ് പരിഗണിക്കെ, കോവിഡ് വൈറസിനേക്കാൾ അപകടകരമാണ് സമൂഹത്തിൽ അപ്പേരിലുണ്ടാകുന്ന ഭീതിയും ആശങ്കയുമെന്നും അത് ആളുകളുടെ മാനസികാരോഗ്യത്തെ തകർക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ, ആളുകൾക്കിടയിൽ പരിഭ്രാന്തി പടരാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
കോവിഡ് ദുരന്തത്തിനുശേഷം പ്രതിസന്ധി പരിഹാരത്തേക്കാളും ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിലാണ് ശുഷ്കാന്തി എന്നു തോന്നിക്കുന്ന വിധത്തിലാണ് കേന്ദ്രത്തിെൻറ പല നീക്കങ്ങളും. മാർച്ച് 24ന് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുന്നതിനു ആറു മണിക്കൂർ മുമ്പ് പ്രധാനമന്ത്രി മോദി രാജ്യത്തെ 20 പ്രമുഖ മുഖ്യധാര മാധ്യമ ഉടമകളെയും പത്രാധിപന്മാരെയും വിളിച്ചുചേർത്തിരുന്നു. ജനങ്ങൾക്കും സർക്കാറിനുമിടയിലുള്ള പാലമായി മാറണമെന്നും ആളുകളിൽ അശുഭാപ്തി പടരാതിരിക്കാനും ദുരന്തനിവാരണത്തിലുള്ള സർക്കാറിെൻറ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ആത്മവിശ്വാസം വളർത്താനുമുള്ള നീക്കം നടത്തണമെന്നുമാണ് പ്രധാനമന്ത്രി അവർക്കു നൽകിയ ഉപദേശം. ആളുകൾക്ക് ആവേശവും ക്രിയാത്മകതയും പകരുന്ന വാർത്തകൾ നൽകുമെന്ന് മാധ്യമമേധാവികൾ ഉറപ്പുതന്നതായി പ്രധാനമന്ത്രിയുടെ വെബ്സൈറ്റും വ്യക്തമാക്കി. ഇൗ പരിപാടിയിൽ പെങ്കടുത്ത പ്രമുഖ മാധ്യമങ്ങൾ പിന്നീട് കോവിഡ് വാർത്തകളിൽ സർക്കാറിെൻറ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സു’കളായി മാറാനുള്ള പ്രവണത പ്രകടമാക്കിയത് ചില സമാന്തര ഒാൺലൈൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനു പിറകെയാണ് സർക്കാറിെൻറ വീഴ്ചകൾ ചൂണ്ടിക്കാണിച്ച ഹരജിയിൽ ഒൗദ്യോഗികവിലാസം വിവരങ്ങളുടെ പ്രചാരവേലയിൽ മാധ്യമങ്ങളെ കുരുക്കിയിടണമെന്ന കേന്ദ്രത്തിെൻറ ആവശ്യം.
പകർച്ചവ്യാധിയുടെ തുടക്കത്തിൽ അമാന്തിച്ചതു മുതൽ മുന്നൊരുക്കമില്ലാത്ത അടച്ചുപൂട്ടലിലൂടെ കൂട്ടപലായനം അടക്കമുള്ള പ്രതിസന്ധി വിളിച്ചുവരുത്തിയതടക്കം കേന്ദ്രത്തിനെതിെര രൂക്ഷമായി വന്ന എതിർപ്പുകൾ ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ട്. അത്തരം ഗവൺമെൻറ് വിരുദ്ധവാർത്തകൾ നിയന്ത്രിക്കണമെന്നാണ് കേന്ദ്രത്തിെൻറ ആവശ്യം. എന്നാൽ, വാർത്തകൾ സർക്കാർ വിവരങ്ങളുമായി ഒത്തുനോക്കി വസ്തുനിഷ്ഠമാക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. വാർത്തകളുമായി ബന്ധപ്പെട്ട മാധ്യമ ദിനചര്യയുടെ ആദ്യപാഠമാണ് സ്ഥിതിവിവരങ്ങൾ ബന്ധപ്പെട്ട സ്രോതസ്സുകളിൽനിന്നു നിജപ്പെടുത്തുകയെന്നത്. അതിലപ്പുറമൊന്നും കോടതി വിധിയിലില്ല. ഭരണകൂടത്തിെൻറ എല്ലാ തപ്പുകൊട്ടുകൾക്കും നിരുപാധിക പിന്തുണ നൽകണമെന്നോ, വീഴ്ചകളും പിടിപ്പുകേടുകളും വിമർശിക്കരുതെന്നോ പറയാൻ കോടതി തയാറായിട്ടില്ല. അക്കാര്യത്തിൽ ഇടപെടലിനില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു. അപ്പോഴും മാധ്യമമാരണം കേന്ദ്ര ഭരണകൂടത്തിെൻറ സജീവശ്രദ്ധയിലാണെന്നു തെളിയിക്കുന്ന ഇൗ ഇടപെടൽ ഒട്ടും ശുഭസൂചനയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.