കേരളത്തിലെ സംഘ്പരിവാർപ്രസ്ഥാനത്തിെൻറ ചരിത്രം രേഖപ്പെടുത്തുമ്പോൾ നിശ്ചയമാ യും രേഖപ്പെടുത്തേണ്ടതാണ് വട്ടച്ചിറ ശ്രീകാന്ത് എന്ന ബലിദാനിയുടെ പേര്. എന്നാൽ, സംഘ്പ രിവാറുകാരും അവരുടെ എതിരാളികളും പലപ്പോഴും ഈ പേര് ഓർത്തുവെക്കാറില്ല. 1993 സെപ്റ്റം ബർ ആറിനാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ശ്രീകാന്ത് മലപ്പുറത്തെ താനൂരിൽ സ് ഫോടനത്തിൽ കൊല്ലപ്പെടുന്നത്. രാഷ്ട്രീയ എതിരാളികളുമായോ ‘രാഷ്ട്രവിരുദ്ധ ശക്തി’ കളുമായോ ഉള്ള ഏറ്റുമുട്ടലിനിടെയല്ല ശ്രീകാന്ത് ബലിദാനിയാവുന്നത്. മറിച്ച്, താനൂർ ക േരളാധീശ്വരപുരത്തെ ആർ.എസ്.എസ് പ്രവർത്തകനായ പറമ്പാട്ട് സുകുവിെൻറ വീട്ടിൽ ബോംബ ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് ശ്രീകാന്ത് കൊല്ലപ്പെടുന്നത്.
പറമ്പാട്ട് സുകുവിെൻറ മകൻ ബാബു, വടക്കമ്പാട്ട് കോരെൻറ മകൻ വേലായുധൻ എന്നീ രണ്ട് സജീവ ആർ.എസ്.എസ് പ്രവർത്തകർക്ക് സംഭവത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്തിനായിരുന്നു ആർ.എസ്.എസുകാർ അവിടെ ബോംബ് നിർമിച്ചതെന്നറിയുമ്പോഴാണ് സംഭവത്തിെൻറ ഗൗരവം ബോധ്യപ്പെടുക. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുനേരെ എറിയാൻവേണ്ടിയായിരുന്നു ഈ ബോംബുകൾ. അന്നത്തെ മലപ്പുറം എസ്.പിതന്നെയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾക്കുനേരെ ബോംബെറിഞ്ഞ് നാട്ടിൽ വർഗീയ കലാപമുണ്ടാക്കാനുള്ള പൈശാചിക പദ്ധതിയായിരുന്നു അന്ന് ആർ.എസ്.എസ് ആസൂത്രണം ചെയ്തത്. ദൈവാനുഗ്രഹത്താൽ ആ പദ്ധതി വിജയിച്ചില്ല.
ഈ സംഭവം ഇവിടെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച് 17) രാത്രിയാണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഹിന്ദുമക്കൾ കക്ഷിയുടെ ജില്ല ഡെപ്യൂട്ടി സെക്രട്ടറി നന്ദകുമാർ എന്ന ഭഗവാൻ നന്ദു ആക്രമിക്കപ്പെടുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അദ്ദേഹത്തെ മാരകായുധങ്ങളുമായി എത്തിയവർ ആക്രമിച്ചുവെന്നായിരുന്നു വാർത്ത. വാർത്ത പുറത്തുവന്നയുടനെ തിരുപ്പൂരിൽ സംഘർഷാവസ്ഥ ഉടലെടുത്തു. വഴി തടയലടക്കമുള്ള സമരപരിപാടികളുമായി ഹിന്ദു മക്കൾ കക്ഷി രംഗത്തുവന്നു. പ്രദേശം വർഗീയ സംഘർഷത്തിലേക്ക് നീങ്ങുന്ന അവസ്ഥ സംജാതമായി. ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു.
പൊലീസ് ഉണർന്ന് പ്രവർത്തിച്ചു. ജില്ല പൊലീസ് മേധാവി ദിശാ മിത്തൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മാർച്ച് 19 വ്യാഴാഴ്ച പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാൾ പി. രുദ്രമൂർത്തി; സാക്ഷാൽ ഭഗവാൻ നന്ദുവിെൻറ ൈഡ്രവർ, രണ്ടാമത്തെയാൾ മനോജ് കുമാർ; നന്ദുവിെൻറ അടുത്ത സുഹൃത്ത്. ചോദ്യം ചെയ്യലിനിടെ ദുദ്രമൂർത്തി തന്നെയാണ് കൃത്യത്തിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. സംഘടനക്കകത്ത് പിടിമുറുക്കുക, നാട്ടിൽ വർഗീയസംഘർഷമുണ്ടാക്കുക, തനിക്ക് സ്ഥിരം പൊലീസ് സംരക്ഷണം നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഭഗവാൻ നന്ദുതന്നെ ആസൂത്രണം ചെയ്തതായിരുന്നു ഈ ആക്രമണം. പൊലീസ് ശരിയാംവിധം പ്രവർത്തിച്ചതുകൊണ്ട് തിരുപ്പൂരുകാർ രക്ഷപ്പട്ടു!
തമിഴ്നാട്ടിലെവിടെയോ നടന്ന ഒറ്റപ്പെട്ട സംഭവമായി ഇതിനെ എടുക്കാൻ പറ്റില്ല. ഭഗവാൻ നന്ദു എന്നത് ഒരു വ്യക്തിയുടെ പേരല്ല. അത് ഒരു പ്രസ്ഥാനവും ആശയസംഹിതയുമാണ്. വർഗീയത കുത്തിപ്പൊക്കി പ്രസ്ഥാനം വളർത്തുകയെന്നത് ആശയവും പ്രയോഗപദ്ധതിയുമായി സ്വീകരിച്ച പ്രസ്ഥാനമാണ് സംഘ്പരിവാർ. അതിൽ എന്ത് വൃത്തികേടും ചെയ്യാൻ അവർക്ക് മടിയില്ല. നാടാകെ കോവിഡിനെ കുറിച്ച് ആകുലചിത്തരായി നിൽക്കുമ്പോൾ ഒരു ഹിന്ദുത്വ നേതാവ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് എന്തുമാത്രം വിഷലിപ്തമായ പദ്ധതിയാണ്! പക്ഷേ, ഇത്തരം കുത്സിത പ്രവർത്തനങ്ങളെ വേണ്ടവിധം ജനശ്രദ്ധയിൽ കൊണ്ടുവരാൻ മാധ്യമങ്ങൾ ശ്രമിക്കാറില്ല എന്നതാണ് വാസ്തവം.
സംഘ്പരിവാർ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഈ നിലയിലുള്ള സംഭവങ്ങൾ ഇത് ആദ്യത്തേതല്ല. നിരവധി സംസ്ഥാനങ്ങളിൽനിന്ന് ഇത്തരം വാർത്തകൾ പല സന്ദർഭങ്ങളായി വന്നതാണ്. 2019 ആഗസ്റ്റ് 27ന് രാത്രി മലപ്പുറം വളാഞ്ചേരിയിൽ നടന്ന ഒരു സംഭവം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അവിടെ കരേക്കാട് നെയ്തലപ്പുറം ശ്രീധർമശാസ്ത്രാ ക്ഷേത്രത്തിലെ നാഗത്തറയും പ്രതിഷ്ഠയും തകർക്കുകയും ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും ചെയ്ത സംഭവമാണത്. രണ്ടു ദിവസത്തിനുശേഷം പ്രതിയെ പൊലീസ് പിടികൂടി. എടയൂർ സ്വദേശി രാമകൃഷ്ണനെയാണ് പൊലീസ് പിടിച്ചത്.
സാമുദായിക സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലീസ്തന്നെ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് കോട്ടയം പള്ളിക്കത്തോട്ടിൽ തോക്ക് നിർമാണ ഫാക്ടറി നടത്തുന്നവരെ പൊലീസ് പിടികൂടുന്നത്. ഇവരിൽനിന്ന് പത്തിലേറെ തോക്കുകളും റിവോൾവറുകളും പിടിച്ചെടുത്തു. കേസിൽ അറസ്റ്റിലായവരിൽ വിജയൻ എന്ന ആർ.എസ്.എസിെൻറ സജീവ പ്രവർത്തകനും പെടും. ഇത്രയും തോക്കുകൾ ഒന്നിച്ച് പിടികൂടുന്ന സംഭവം കേരളത്തിൽ അപൂർവമായിരിക്കും. എന്നാൽ, അത് കേരളത്തിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടില്ല. തോക്ക് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാളെ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറ് വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
വ്യത്യസ്ത ലക്ഷ്യങ്ങളോടെ വിവിധ പാർട്ടികൾ പ്രവർത്തിക്കുന്ന നാട്ടിൽ രാഷ്ട്രീയ സംഘർഷങ്ങളും കശപിശകളും സ്വാഭാവികമാണ്. എന്നാൽ, തികഞ്ഞ ലക്ഷ്യബോധത്തോടെ കുഴപ്പമുണ്ടാക്കാൻ വേണ്ടിമാത്രം ഒരു സംഘം പണിയെടുക്കുന്നത് വിചിത്രമായ കാര്യമാണ്. എന്നാൽ, അതിലേറെ വിചിത്രമാണ് ആ സംഘത്തെ സാംസ്കാരിക പ്രസ്ഥാനം എന്ന് ചിലരൊക്കെ പേര് ചൊല്ലി വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.