കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതത്വം നിരാശജനകമാണെന്ന് അ ഭിപ്രായപ്പെട്ട മുതിർന്ന േനതാവും പാർലമെൻറ് അംഗവുമായ ശശി തരൂർ, നേതൃതലത്തിലെ അവ്യ ക്തത പാർട്ടിപ്രവർത്തകരെയും അനുഭാവികളെയും ബുദ്ധിമുട്ടിക്കുന്നതാണെന്ന് തുറന്നടി ച്ചത് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. എ.കെ. ആൻ റണി, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ ശശി തരൂരിെൻറ അഭിപ്രായങ്ങളെ നിരാകരിക്കുകയും സമീപഭാവിയിൽ കോൺഗ്രസിന് പ്രസിഡൻറാവുെമന്ന് ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും രാജിവെച്ച പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകനായ തരൂരിെൻറ അഭിപ്രായങ്ങളെ വസ്തുനിഷ്ഠമായി നിഷേധിക്കാൻ അവർക്കാർക്കും കഴിഞ്ഞിട്ടില്ല. അനിഷേധ്യ യാഥാർഥ്യത്തിലേക്കാണ് ശശി തരൂർ വിരൽചൂണ്ടിയത് എന്നതുതന്നെ കാരണം. തെരഞ്ഞെടുപ്പിെല വൻ തിരിച്ചടിയെ തുടർന്ന് അതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷപദവി ഒഴിഞ്ഞ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകസമിതിയുടെയും സംസ്ഥാനഘടകങ്ങളുടെയും നിരന്തരവും ശക്തവുമായ സമ്മർദത്തെ തട്ടിമാറ്റി തെൻറ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തിരിക്കുന്നത്. താൻ പ്രസിഡൻറ് പദവിയിലിെല്ലന്നു മാത്രമല്ല നെഹ്റു കുടുംബത്തിൽനിന്നാരും തദ്സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടുകൂടാ എന്ന തീരുമാനത്തിനും മാറ്റമില്ലെന്നാണ് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അമ്മ സോണിയയും സഹോദരി പ്രിയങ്കയും രാഹുലിേനാട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ തീരുമാനത്തിെൻറ ഗുണദോഷങ്ങൾ എന്തായിരുന്നാലും നയിക്കുന്നൊരു നേതാവില്ലാതെ എത്രകാലമാണ് പാർട്ടിക്ക് മുന്നോട്ടുപോകാനാവുക എന്ന ചോദ്യമാണ് ശശി തരൂരിനെ അസ്വസ്ഥനാക്കുന്നതെന്ന് വ്യക്തം.
കോൺഗ്രസിനെ പിടിച്ചുലക്കുന്ന സംഭവങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുേമ്പാഴാണ് ഈ അനാഥാവസ്ഥ അനിശ്ചിതമായി തുടരുന്നതെന്നോർക്കണം. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിക്കും മതേതര പ്രതിപക്ഷത്തിനാകെയും പ്രതീക്ഷയും ആവേശവും പകർന്നുകൊണ്ട്, കർണാടകയിൽ ഭരണം പിടിച്ചെടുക്കുന്നതിൽനിന്ന് ബി.ജെ.പിയെ തടഞ്ഞ് അധികാരത്തിലേറിയ കോൺഗ്രസ്-ജനതാദൾ സംയുക്ത സർക്കാർ ഇരുപാർട്ടികളിലെയും അധികാരമോഹികളുടെ കാലുമാറ്റത്തിലൂടെ തകർന്ന് നിലംപതിച്ചതാണ് ഒടുവിലത്തെ സംഭവവികാസം. കർണാടകയിലെ കോൺഗ്രസ് നേതൃത്വം ആവുംപടി ശ്രമിച്ചിട്ടും കൂറുമാറിയ എം.എൽ.എമാരെ പിന്തിരിപ്പിക്കാനായില്ല. ഗോവയിൽ ബി.ജെ.പിയെ അധികാരഭ്രഷ്ടമാക്കി ഭരണം പിടിക്കാൻ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കെ കോൺഗ്രസിൽനിന്ന് ഭൂരിപക്ഷം എം.എൽ.എമാരും മറുകണ്ടം ചാടി കാവിപ്പടയെ ഭരണമുറപ്പിക്കാൻ സഹായിച്ചതും ഈയവസരത്തിൽതന്നെ. മഹാരാഷ്ട്രയിൽ അമ്പതോളം കോൺഗ്രസ്-എൻ.സി.പി നിയമസഭാംഗങ്ങൾ ബി.ജെ.പിയിൽ ചേരാൻ ക്യൂവിലുെണ്ടന്ന് ആ പാർട്ടിയുടെ നേതാക്കൾ വെളിപ്പെടുത്തുന്നു. ഇതെല്ലാം നടക്കുേമ്പാൾ അരുതെന്ന് പറയാൻപോലും ഒരു നേതാവ് കോൺഗ്രസിനില്ലാതെപോയതിന് ആരാണുത്തരവാദി?
നേതൃവിഷയത്തിലെ അവ്യക്തത അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ശശി തരൂർ പുതിയ പ്രസിഡൻറ് യുവാവായിരിക്കണമെന്നും താേഴത്തട്ടു മുതൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ വേണം പാർട്ടിയുടെ പുനഃസംഘടന എന്നും നിർദേശിക്കുന്നു. സംഘടന എത്രത്തോളം ജനാധിപത്യപരമാവുന്നുവോ അത്രത്തോളമാണതിെൻറ ആഭ്യന്തര ഭദ്രതയും കെട്ടുറപ്പും എന്നകാര്യത്തിൽ സംശയമില്ല. കോൺഗ്രസിെൻറ ജീർണതക്ക് ഒരു മുഖ്യകാരണം ബൂത്തുതലം മുതൽ മേൽത്തട്ടുവരെ പ്രവർത്തകർക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിയൊരുക്കിയതും അതുതന്നെ. വ്യക്തികേന്ദ്രീകൃതവും കുടുംബകേന്ദ്രീകൃതവുമായ രാഷ്ട്രീയ സംസ്കാരം രൂപംകൊണ്ടുകഴിഞ്ഞാൽ ചില വിഗ്രഹങ്ങൾ വീണുടയുേമ്പാൾ കനത്ത ശൂന്യത സൃഷ്ടിക്കപ്പെടുക സ്വാഭാവികമാണ്. അല്ലെന്നുണ്ടെങ്കിൽ കഴിവും മികവുമുറ്റ എത്രയോ പേർ ഈ പാർട്ടിയിലുണ്ട്. അവർ പദവികൾക്കും അധികാരത്തിനുംവേണ്ടി ഗ്രൂപ്പുകളുണ്ടാക്കി തമ്മിലടിക്കാൻ തുടങ്ങിയതോടെ പാർട്ടി അച്ചടക്കമെന്നത് മരീചികയായി. കടിപിടിയിൽ തോറ്റുപോകുന്നവർ ഉടനെ മൗലിക തത്ത്വങ്ങൾ പാടെ വിസ്മരിച്ച് തീവ്രവലതുപക്ഷത്തേക്കും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കും ചേക്കേറുന്നു. പാർട്ടിയിൽ അവശേഷിക്കുന്നവർ കുറുക്കുവഴികളിലൂെട നില ഭദ്രമാക്കാനാണ് ശ്രമിക്കുന്നത്. അതിരുകളില്ലാത്ത അധികാരവും പണവും കൈയിലുള്ളവരോട് മത്സരിക്കാൻ തുല്യ ശക്തികൾക്കേ കഴിയൂ എന്നത് ലളിതസത്യം. കർണാടകയിൽ യെദിയൂരപ്പ കേന്ദ്രേനതൃത്വത്തിെൻറ പൂർണപിന്തുണയോടെ കോടികൾ മുതലിറക്കി തുടങ്ങിയ കളി അതിെൻറ സ്വാഭാവിക പരിണതിയിലെത്തിയതിനെ തുല്യ നാണയത്തിൽ നേരിടാൻ പണമോ അധികാരമോ ഇല്ലാത്ത കോൺഗ്രസിന് എങ്ങനെ സാധിക്കാനാണ്?
ഈയവസ്ഥ കോൺഗ്രസ് വർക്കിങ് കമ്മിറ്റി വളരെ ഗൗരവപൂർവം പരിഗണിച്ച് ഇനിയും വൈകാതെ ഒരു പരിഹാരത്തിന് ശ്രമിക്കുമെന്നും തരൂർ പ്രതീക്ഷിക്കുന്നു. ഒരിടക്കാല വർക്കിങ് പ്രസിഡൻറിനെ അവരോധിച്ച് വർക്കിങ് കമ്മിറ്റിയടക്കമുള്ള സ്ഥാനങ്ങളിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് അദ്ദേഹം കാണുന്ന പ്രതിവിധി. ആരായിരിക്കണം സ്ഥിരമായ പാർട്ടി അധ്യക്ഷൻ എന്ന കാര്യം എ.ഐ.സി.സിയും പി.സി.സി പ്രതിനിധികളും ചേർന്ന് തീരുമാനിക്കട്ടെ എന്നും അഭിപ്രായപ്പെടുന്നു തരൂർ. തരൂരിെൻറ അഭിപ്രായത്തോടു പോലും കോൺഗ്രസ് നേതാക്കളെല്ലാവരും യോജിച്ചുകൊള്ളണമെന്നില്ല. വിയോജിപ്പിനു കാരണം പാർട്ടിയെയും ജനാധിപത്യ ഇന്ത്യയെയും രക്ഷിക്കണം എന്ന താൽപര്യം മാത്രമാവണം എന്നുമില്ല. ഒന്നാമതായി വ്യക്തി താൽപര്യം, രണ്ടാമത് കുടുംബം, മൂന്നാമത് ഗ്രൂപ്, ഒടുവിൽ മാത്രം പാർട്ടി എന്നതാണ് പാർട്ടിയെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മാരക രോഗം. അത് തിരിച്ചറിഞ്ഞതാണ് രാഹുൽ ഗാന്ധി മനംമടുത്ത് വിട്ടൊഴിയാൻ യഥാർഥ ഹേതു. വിധി നിർണായകമായ ബാലറ്റ് യുദ്ധത്തിൽ ഫാഷിസ്റ്റ് കൂട്ടായ്മയെ താഴെയിറക്കി മതനിരപേക്ഷ ഭരണകൂടത്തെയും ഭരണഘടനെയയും നിലനിർത്താനാവുമെന്ന് പ്രതീക്ഷിച്ച് കൈപ്പത്തി അടയാളത്തിൽ വോട്ടുചെയ്ത കേരളീയർ യഥാർഥത്തിൽ ചതിക്കപ്പെടുകയായിരുന്നുവോ? ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കളാണ് മറുപടി പറയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.