തോക്കുകൊണ്ടുള്ള തീക്കളി തടയാൻ അറച്ചുനിൽക്കുന്ന അമേരിക്ക വീണ്ടും കൂട്ടക്കൊലയിലൂടെ അതിനു വിലയൊടുക്കേണ്ടി വന്നിരിക്കുന്നു. ബുധനാഴ്ച േഫ്ലാറിഡയിലെ മെർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ നികളസ് ക്രൂസ് എന്ന പത്തൊമ്പതുകാരൻ, വിദ്യാർഥികളുടെ നേർക്ക് നടത്തിയ വിവേചനരഹിതമായ വെടിവെപ്പിൽ 17 ജീവനുകളാണ് പൊലിഞ്ഞത്. പരിക്കേറ്റ 14 പേരുടെ നില ഗുരുതരമായതിനാൽ മരണനിരക്ക് കൂടിയേക്കുമെന്ന് ആശങ്കയുണ്ട്. അച്ചടക്കരാഹിത്യത്തിന് സ്കൂളിൽനിന്നു നേരത്തേ പുറത്താക്കപ്പെട്ട കുറ്റവാളി സ്കൂളിൽ കയറി ബെല്ലടിച്ചു കുട്ടികളെ ക്ലാസിനു പുറത്തിറക്കി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തോക്കും ആയുധങ്ങളും കൊണ്ട് കളിച്ചുവളർന്ന ഉന്മാദിയാണെന്ന്് പിടിയിലായ ക്രൂസിനെ പറ്റി അന്വേഷണ ഉദ്യോഗസ്ഥരും തോക്കും കത്തിയും ആയുധങ്ങളും ഉപയോഗിക്കുന്നതിൽ ആവേശം കൊണ്ടിരുന്ന പ്രതി ക്രൂസ് കൂട്ടക്കൊലയെയും ആത്മഹത്യയെയും കുറിച്ച് സംസാരിക്കുന്ന വംശവെറിയനായിരുന്നുവെന്ന് സഹപാഠികളും വെളിപ്പെടുത്തുന്നു.
അമേരിക്കയിൽ ഇൗ വർഷം ചെറുപ്രായക്കാരുടെ തീക്കളി ഇത് 18ാമത്തേതാണെന്നാണ് റിപ്പോർട്ട്. പുതുവർഷം പിറന്ന് ഒന്നര മാസം തികയുേമ്പാഴേക്ക് ഇത് 18ാമത്തെ ആക്രമണമാണ് ഫ്ലോറിഡയിൽ നടന്നത്. മുമ്പ് നടന്ന 17ൽ അഞ്ചിലും ഏതാനും പേർ കൊല്ലപ്പെടുകയും കുറെയധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 15, 16, 17 വയസ്സുകളിലുള്ള ആൺ/പെൺ കുട്ടികളാണ് ഇൗ കേസുകളിലത്രയും അപരാധികളായി പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ മൂന്നിന് ലാസ് വെഗാസിൽ 58 പേരുടെ മരണത്തിനിടയാക്കിയ വെടിെവപ്പിനുശേഷം നടന്ന ഏറ്റവും വലിയ ഇൗ കൂട്ടക്കുരുതി ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൊടിയ ആക്രമണങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഒരൊറ്റ വർഷം മാത്രം അമേരിക്കയിൽ 12,000 പേരാണ് അക്രമികളുടെ വെടിവെപ്പുകളിൽ കൊല്ലപ്പെട്ടത്. ലാസ് വെഗാസിലേത് കഴിഞ്ഞ ഒരൊറ്റ വർഷത്തെ 273ാം വെടിവെപ്പാണ്.
എവരി ടൗൺ ഫോർ ഗൺ സേഫ്റ്റി സപ്പോർട്ട് ഫണ്ട്’ എന്ന സർക്കാറിതര ഏജൻസിയുടെ കണക്കനുസരിച്ച് അമേരിക്കയിൽ 2013 മുതൽ ആഴ്ചയിലൊന്നു വീതം സ്കൂളുകളിൽ തോക്കുധാരികളുടെ ആക്രമണമുണ്ടാകുന്നുണ്ട്. ദിനംപ്രതി 90 വീതം എന്ന മട്ടിൽ വരും ഭീതിദമായ ഇൗ കണക്ക്. ആയുധക്കമ്പനികൾക്കു വേണ്ടി സ്വന്തം മക്കളെ കൊന്നുതള്ളുന്ന കാര്യത്തിൽ അമേരിക്കയിലെ മാറിവരുന്ന ഭരണകൂടത്തിനോ അവരെ പിന്തുണക്കുന്ന ജനത്തിനോ ഒട്ടും വീണ്ടുവിചാരമുണ്ടാവുന്നില്ല എന്നുവേണം പറയാൻ. തോക്കുകൾക്ക് നിയന്ത്രണമില്ലാതായ അേമരിക്കയിൽ ആയുധം സ്കൂളിലേക്ക് കയറ്റരുതെന്നും തെരുവു ഗുണ്ടാസംഘങ്ങൾ കാമ്പസിലേക്ക് പ്രവേശിക്കരുതെന്നും ബോർഡ് സ്ഥാപിച്ച് പ്രതിരോധം തീർത്തെന്ന് ആശ്വസിക്കാനേ അധികൃതർക്കു കഴിയൂ. എന്നാൽ, ക്രൂസിനെ പോലുള്ള അക്രമികൾ അതൊക്കെ മറന്ന് സ്കൂളുകളിൽ കയറി ഭീകരതാണ്ഡവമാടുന്നു.
ലോകത്തെല്ലായിടത്തും ഭീകരതയെ ഒതുക്കാനെന്ന പേരിൽ പടനയിക്കുകയും പ്രദേശങ്ങളെയും രാജ്യങ്ങളെയും തകർത്തു തരിപ്പണമാക്കിയും ഭീകരവിരുദ്ധയുദ്ധം മുന്നോട്ടു െകാണ്ടുപോകുകയും ചെയ്യുേമ്പാഴും സ്വന്തം പൗരന്മാരെ ആയിരക്കണക്കിനു നിരക്കിൽ നശിപ്പിക്കുന്ന അകത്തെ ഭീകരതയെ കൈകാര്യം ചെയ്യാനാവാത്ത നിവൃത്തികേടിലാണ് അമേരിക്ക. ഗോത്രകലഹത്തിെൻറയും യുദ്ധഭ്രമത്തിെൻറയും പേരിൽ അമേരിക്ക ആക്ഷേപിക്കുന്ന യമനിൽ നൂറുപേരിൽ 55പേർക്കാണ് തോക്കുള്ളതെങ്കിൽ അമേരിക്കയിൽ 89 പേരുടെ കൈയിൽ ആയുധമുണ്ട്. ലോകെത്ത സ്വകാര്യ തോക്കുധാരികളിൽ 48 ശതമാനവും അമേരിക്കക്കാരാണ്. 70 ശതമാനം പേരും ജീവിതത്തിലൊരിക്കലെങ്കിലും വെടിയുതിർത്തവരാണ്. ഗോത്രപാരമ്പര്യം ഇപ്പോഴും സജീവമായി നിലനിൽക്കുന്ന അറബ് രാജ്യങ്ങൾ പോലും തോക്ക് ഉപയോഗത്തിന് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും ആയിരക്കണക്കിനുപേരെ പ്രതിവർഷം യമപുരിക്കയക്കുന്ന അമേരിക്ക ഇൗ അപരിഷ്കൃതത്വത്തെ തള്ളിക്കളയാൻ തയാറായിട്ടില്ല. ആയുധക്കമ്പനികൾക്കൊപ്പം നിൽക്കണം, പൗരന്മാർ പണ്ടുതൊേട്ട ശീലിച്ചുപോന്ന തോക്കുകളിയുടെ പാരമ്പര്യം തുടച്ചുനീക്കാൻ അവരുടെ അനുമതി ലഭിക്കണം, ഒപ്പം വളർന്നുവരുന്ന ഇൗ ഭീകരതയിൽനിന്നു നാട്ടുകാരെ രക്ഷപ്പെടുത്തുകയും വേണം. ഇതെല്ലാം കൂടി എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുമെന്നറിയാതെ വിയർക്കുകയാണ് അമേരിക്ക.
ഫ്ലോറിഡ വെടിെവപ്പിനെയും മുമ്പ് ലാസ് വെഗാസ് ഭീകരാക്രമണ സംഭവത്തിലെന്നപോലെ അപലപിക്കാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉടനടി രംഗത്തെത്തി. അമേരിക്കൻ സ്കൂളുകളിൽ അധ്യാപകരും വിദ്യാർഥികളുമൊന്നും മേലിൽ അരക്ഷിതരായിരിക്കില്ല എന്ന് അദ്ദേഹം ആവർത്തിച്ച് ഉറപ്പുനൽകി. കഴിഞ്ഞ ദുരന്തസമയത്തെ സന്ദേശം കോപ്പിയെടുത്ത് വീണ്ടും പകർത്തിവെക്കുക മാത്രമേ പ്രസിഡൻറിന് ചെയ്യാനുണ്ടായിരുന്നുള്ളൂ എന്ന നിരീക്ഷകരുടെ വിമർശനത്തിൽ തെറ്റില്ല. ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിക്കാനല്ലാതെ തോക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനെ കുറിച്ച് അർഥഗർഭമായ മൗനം പാലിക്കാനേ അന്നും ഇന്നും ട്രംപിന് കഴിയൂ.
കാരണം, തോക്ക് നിയന്ത്രണനിയമത്തിനെതിരെ രൂക്ഷവിമർശനവുമായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതുതന്നെ. നിയന്ത്രണത്തിനനുകൂല സമീപനം സ്വീകരിക്കുന്ന ഡെമോക്രാറ്റുകളുടെ പ്രസിഡൻറ് ഒബാമ രണ്ടാമൂഴത്തിൽ തോക്ക് നിരോധനനിയമം കൊണ്ടുവന്നെങ്കിലും റിപ്പബ്ലിക്കന്മാരുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. അമേരിക്കയിലെ പുത്തൻ തലമുറയിലാകെട്ട തീവ്രവാദവും ആയുധജ്വരവുമൊക്കെ വർധിക്കുന്നതായാണ് കണക്ക്. 1960 കളിൽ തോക്ക് കൈയിലെടുക്കുന്നതിനെതിരായ നിയമത്തിന് അഭിപ്രായം തേടിയപ്പോൾ 36 ശതമാനം പേരാണ് എതിർത്തിരുന്നതെങ്കിൽ 2016ൽ വിയോജിച്ചവരുടെ ശതമാനം 70 ലേറെയായി. ഇൗ ആയുധഭ്രമക്കാരുടെ പിന്തുണയോടുകൂടി ജയിച്ച ട്രംപിെൻറ നിൽക്കക്കള്ളിയില്ലായ്മ ഉൗഹിക്കാവുന്നതേയുള്ളൂ. ഏതായാലും ജനാധിപത്യവും നാഗരികതയുമൊക്കെ പുറത്തേക്കു കയറ്റിയയക്കാൻ വെമ്പൽകൊള്ളുന്ന അമേരിക്ക അകം വെടിപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് സ്കൂളുകളിൽ പിഞ്ചുമക്കളെ കൊന്നുമുടിക്കുന്ന വെടിയൊച്ചകൾ ആവർത്തിച്ചുപറയുന്നത്. അതിന് അവർ തയാറുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അടുത്ത വെടിയിലേക്കുള്ള ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.