കഴിഞ്ഞദിവസം പുലർച്ചെ 3.30ന് ഇന്ത്യൻ വ്യോമസേന പാകിസ്താെൻറ അതിർത്തികടന്ന് ബാല ാകോട്ടിലും പാക് അധീന കശ്മീരിലെ മുസഫറാബാദിലും ചിക്കോട്ടിലും ആക്രമണം നടത്തി ജയ ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ എന്നീ തീവ്രവാദി സംഘടനകളുടെ ഭീ കര പരിശീലനകേന്ദ്രങ്ങൾ നിേശ്ശഷം തകർത്തുവെന്ന വാർത്ത ഇന്ത്യൻ ജനതയെ ഒെട്ടാന്നുമല്ല ആശ്വസിപ്പിച്ചിരിക്കുക. നമ്മുടെ വ്യോമസേനയുടെ ഫ്രഞ്ച് നിർമിത 12 മിറാഷ് വിമാനങ്ങൾ പെങ്കടുത്ത ആക്രമണത്തിൽ ഒന്നിനുപോലും കേടുപാടുകൾ സംഭവിക്കാതെയും ആളപായമുണ്ടാവാതെയും തിരിച്ചുപോന്ന ഇൗ ഒാപറേഷൻ ഇന്ത്യൻ വ്യോമസേനയുടെ തൊപ്പിയിൽ ഒരസാമാന്യ തൂവലാണ് ചാർത്തിയിരിക്കുന്നത്. എഫ് 16 യുദ്ധവിമാനങ്ങളുപയോഗിച്ച് പാക് സേന തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പ്രത്യാക്രമണം നമ്മുടെ സേന വിഫലമാക്കിയെന്നാണ് വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. കാട്ടിനുള്ളിൽ വിജനസ്ഥലത്താണ് ഇന്ത്യൻ വ്യോമസേന ബോംബ് വർഷിച്ചതെന്നും ആർക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നുമുള്ള പാകിസ്താെൻറ അവകാശവാദം സ്വാഭാവികമായും ആ നാട്ടുകാരെ സമാധാനിപ്പിക്കാനുള്ളതാണ്.
ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ അതിക്രമിച്ചുകടന്നത് നിയമവിരുദ്ധമാണെന്നിരിക്കെ തിരിച്ചടിക്കാനുള്ള അവകാശം പാകിസ്താനുണ്ടെന്ന പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രതികരണംതന്നെ ആ രാജ്യത്തെ നന്നായി നോവിപ്പിക്കാൻ നമ്മുടെ സേനക്ക് സാധിച്ചിട്ടുണ്ടെന്നതിെൻറ സാക്ഷ്യമാണ്. ഇന്ത്യക്ക് പാകിസ്താനെ ആക്രമിക്കാൻ ഒരുദ്ദേശ്യവുമില്ലെന്നും ഇന്ത്യ ആവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഭീകരവാദികളെ കടത്തിവിട്ട് കശ്മീരിൽ അതിക്രമങ്ങൾ തുടരുന്ന പാകിസ്താനെ പാഠം പഠിപ്പിക്കാൻ മറ്റൊരു നിർവാഹവുമില്ലാത്തതാണ് ഇപ്പോഴത്തെ ഒാപറേഷന് വഴിയൊരുക്കിയതെന്നും ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുൽവാമയിലുണ്ടായ ഭീകരാക്രമണം ഇന്ത്യക്ക് പൊറുക്കാനാവുന്നതിനപ്പുറമായിരുന്നു. ധീരജവാന്മാരെ വഹിച്ച് കടന്നുപോകുന്ന വാഹനനിരയുടെ നേരെ അതിസംഹാരശക്തിയുള്ള സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി നുഴഞ്ഞുകയറിയ ഭീകരൻ 40 ധീരജവാന്മാരുടെ ജീവനാണ് അപഹരിച്ചത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം മസ്ഉൗദ് അസ്ഹറിെൻറ ജയ്ശെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുക്കുകയും ചെയ്തു. പ്രഥമ എൻ.ഡി.എ ഭരണകാലത്ത് ഇന്ത്യൻ വിമാനം തട്ടിയെടുത്ത റാഞ്ചിസംഘം നേതാവായ മസ്ഉൗദ് അസ്ഹറിനെ നിരപരാധികളുടെ ജീവൻ രക്ഷിക്കാൻവേണ്ടി കേന്ദ്ര സർക്കാർ വിട്ടയച്ചതായിരുന്നല്ലോ. അതിെൻറ മുമ്പും പിമ്പുമായി രണ്ടു പതിറ്റാണ്ടുകാലത്തോളം കശ്മീരിലെ സ്വൈരജീവിതം തകർക്കുന്നതിൽ അയാളുടെ സംഘം വഹിക്കുന്ന പങ്ക് സർക്കാർ പലേപ്പാഴും തുറന്നുകാണിച്ചിട്ടുള്ളതാണ്. തൽഫലമായി െഎക്യരാഷ്ട്രസഭയും അമേരിക്കയടക്കമുള്ള രാജ്യങ്ങളും ജയ്ശെ മുഹമ്മദിനെ നിരോധിച്ചിട്ടുണ്ട്. പാകിസ്താൻതെന്നയും ആ സംഘടനയെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്താൻ നിർബന്ധിതമായി. എന്നിട്ടും, മസ്ഉൗദ് അസ്ഹറിന് സുരക്ഷിത താവളമൊരുക്കാനാണ് പാക് ഭരണാധികാരികൾ തയാറായത്.
ഇംറാൻഖാൻ പാകിസ്താെൻറ പ്രധാനമന്ത്രിയായി ചുമതലയേറ്റതിൽപിന്നെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെക്കുറിച്ചും സമാധാനസ്ഥാപനത്തെക്കുറിച്ചുമാണ് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ചർച്ചകൾ പുനരാരംഭിക്കണമെന്നും ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഖാൻ ആവശ്യപ്പെടുന്നു. ഇതിന് പ്രതികരണമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉത്തരവാദപ്പെട്ടവരും ഇംറാൻ ഖാനോട് ആവശ്യപ്പെടുന്നത്, മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ നടപടികളെടുക്കണമെന്നാണ്; ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഭീകരരെ കൈമാറണമെന്നും. വാക്കു പാലിക്കുമോ എന്ന മോദിയുടെ ചോദ്യത്തിന് താൻ പത്താെൻറ പുത്രനാണെന്നാണ് ഇംറാെൻറ മറുപടി. പത്താൻ ഒരിക്കലും വാക്ക് മാറുകയില്ലെന്ന് ധ്വനി. പക്ഷേ, പട്ടാളത്തിെൻറയും പ്രബല മത സംഘടനകളുടെയും സമ്മർദത്തിന് മുന്നിൽ ഇംറാൻ ഖാൻ നിസ്സഹായനാണെന്നതാണ് വാസ്തവം. ഇംറാൻഖാനെ അധികാരത്തിൽ വാഴിച്ചതുതന്നെ പാക് മിലിട്ടറിയാണെന്ന പ്രസ്താവം തീർത്തും അടിസ്ഥാനരഹിതമല്ല. യു.എന്നും ലോകരാഷ്ട്രങ്ങളും ഒന്നടങ്കം അപലപിച്ചുകഴിഞ്ഞ ഭീകരസംഘടനകൾക്ക് ഏതെങ്കിലും വിധത്തിൽ അഭയസേങ്കതമാവുന്ന പാകിസ്താെൻറ നിലവിലെ അവസ്ഥ എന്ത് വിലകൊടുത്തും ഇംറാൻഖാൻ തിരുത്തിയേ മതിയാവൂ. അല്ലെങ്കിൽ കനത്ത വില അദ്ദേഹവും രാജ്യവും നൽകേണ്ടിവരും.
ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത ശേഷം ഇംറാൻഖാൻ പുറത്തിറക്കിയ പ്രസ്താവന പ്രത്യാക്രമണ സാധ്യതയിലേക്കുള്ള വ്യക്തമായ സൂചനയാണ്. തീർച്ചയായും പ്രതിരോധസേനയും സർക്കാറും ജനങ്ങളും ഒറ്റക്കെട്ടായി ഭീഷണിയെ ചെറുത്തുതോൽപിക്കേണ്ട സന്ദിഗ്ധ ഘട്ടമാണിത്. പൊതുതെരഞ്ഞെടുപ്പ് ആസന്നമായ സവിശേഷ സാഹചര്യത്തിൽ പരസ്പരം കുറ്റാരോപണങ്ങളും വിമർശനങ്ങളും സ്വാഭാവികമാണെങ്കിലും രാഷ്ട്രം സുരക്ഷിതമായും ഭദ്രമായും നിലനിന്നാലേ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയൂ എന്ന ബോധം സർവർക്കുമുണ്ടാവണം. ദേശസ്നേഹത്തിെൻറയും രാജ്യരക്ഷയുടെയും കുത്തക ചിലർക്കു മാത്രം അവകാശപ്പെട്ടതല്ല. ജാതി-മത-കക്ഷിഭേദം കൂടാതെ ഇന്ത്യയിലെ മുഴുവൻ പൗരന്മാരും രാജ്യരക്ഷയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്; ഒറ്റക്കെട്ടാവണം. മറുവശത്ത് പാകിസ്താനാണ് എന്നതിെൻറ പേരിൽ മാത്രം ചിലരുടെ ദേശക്കൂറും രാഷ്ട്രപ്രതിബദ്ധതയും സംശയിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവരുത്. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിെൻറ ഇതരഭാഗങ്ങളിൽ കശ്മീരികൾ ആക്രമിക്കപ്പെട്ടപ്പോൾ സുപ്രീംകോടതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകിയ മുന്നറിയിപ്പ് സഗൗരവം പരിഗണിക്കപ്പെടാതെ പോകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.