നിലവിളിക്കുകയല്ല, നിലക്കുനിർത്തുകയാണ്​ വേണ്ടത്​

2016 മേ​യ് 16 മു​ത​ൽ കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. അ​ദ്ദേ​ഹ​മാ ​ണ്, ശ​ബ​രി​മ​ല​യി​ൽ കേ​ര​ള പൊ​ലീ​സ് സം​സ്​​ഥാ​ന ​സ​ർ​ക്കാ​റി​നെ ആ​ർ.​എ​സ്.​എ​സി​ന് ഒ​റ്റു​കൊ​ടു​ത്തു എ​ന് ന്​ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യടക്കമുള്ള ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ആക്ഷേപമുന്നയി ച്ചിരിക്കുന്നത്; സ​ർ​ക്കാ​റിെ​ൻ​റ താ​ൽ​പ​ര്യ​മ​ല്ല, സം​ഘ്പ​രി​വാ​റിെ​ൻ​റ ഹി​ത​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ന ​ട​പ്പാ​ക്കി​യ​ത് എ​ന്ന് വി​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്; പൊ​ലീ​സ് ന​ട​പ​ടി​ക​ൾ പ്ര​ശ്ന​ങ്ങ​ളെ ആ​ളിക്ക​ത്തി​ച്ചെ​ന്നും നാ​റാ​ണ​ത്തുഭ്രാ​ന്ത​ൻ രീതിയാണ്​ അ​വ​ര​വി​ടെ അനുവർത്തിച്ചതെ​ന്നും ആ​ർ.​എ​സ്.എ​സ് നേ​താ​ക്ക​ൾ​ക്ക് മൈ​ക്ക് പി​ടി​ച്ചു​കൊ​ടുക്കാൻ അവർ ആവേശംകാട്ടിയെ​ന്നും കു​മ്പ​സ​ാരി​ക്കു​ന്ന​ത്; ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ​ത്തു​ന്ന​തി​നു മു​േമ്പ ഫ​യ​ലു​ക​ൾ ചോ​രു​ന്നു​വെ​ന്നും പ​ക​ർ​പ്പു​ക​ൾ പ​ല​ർ​ക്കും ല​ഭി​ക്കു​ന്നു​വെ​ന്നും പ​രി​ദേ​വി​ക്കു​ന്ന​ത്. ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രീ, താ​ങ്ക​ൾ പൊലീ​സു​കാരോ​ട് പ​റ​ഞ്ഞ​ത് തി​രി​ച്ചു ചോ​ദി​ക്ക​ട്ടെ: ‘‘താ​ങ്ക​ൾ​ക്ക് നെ​ഞ്ചി​ൽ കൈ​​െവ​ച്ച് പ​റ​യാ​മോ, സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ ഒ​റ്റിക്കൊ​ടു​ത്ത, ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ കൊ​ണ്ടു​പോ​യി കൊ​ല്ലി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം വ​ഹി​ച്ച പൊലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്ന്.’’

സം​സ്ഥാ​ന​ത്ത് സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ശക്തി​പ്പെ​ടു​ക​യും വ​ർ​ഗീ​യവി​ദ്വേ​ഷ​ത്തി​ന് സം​ഘ്പ​രി​വാ​ർ ആ​സൂ​ത്രി​ത പ​ദ്ധ​തി​ക​ളി​ടു​ക​യും ചെ​യ്യു​ന്ന ആ​സു​ര​കാ​ല​ത്ത് പൊ​ലീ​സ് ആ​ർ.​എ​സ്.​എ​സ്​ വത്​കരി​ക്ക​പ്പെ​ട്ടേ എ​ന്ന് വിളിച്ചുകരയു​ന്ന ഭരണത്തലവനെയല്ല മ​തേ​ത​ര കേ​ര​ള​ത്തി​നു ​വേ​ണ്ട​ത്, ​പൊ​ലീ​സ് സേ​ന​യെ ശു​ദ്ധീ​ക​രി​ക്കാ​ൻ ആ​ർജ​വ​മു​ള്ള ജ​ന​നേ​താ​വി​നെ​യാ​ണ്. അ​തി​നു​ കെ​ൽ​പുള്ള രാഷ്​ട്രീയനേ​താ​വാ​ണ് പിണറായി വിജയൻ. എന്നാൽ, ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പൊ​ലീ​സ് സേ​ന​യെ ശ​രി​യാ​ക്കു​ന്ന​തി​ൽ എന്തുകൊണ്ടോ സർക്കാർ നി​ര​ന്ത​രം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. പൊ​​ലീ​​സി​​ലെ ആ​​ർ.​​എ​​സ്.​​എ​​സ്, ബി.​​ജെ.​​പി അ​​നു​​ഭാ​​വി​​ക​​ൾ ക​​ന്യാ​​കു​​മാ​​രി​​യി​​ൽ ര​​ഹ​​സ്യ​​യോ​​ഗം ചേ​​ർ​​ന്ന്​ നി​​ർ​​ജീ​​വ​​മാ​​യി​​രു​​ന്ന സെ​​ൽ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച വി​​വ​​രം 2017 ഒ​ക്ടോ​ബ​റി​ൽ ‘മാ​ധ്യ​മം’ പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​തി​നെ തു​ട​ർ​ന്ന് ആ​ർ.​എ​സ്.​എ​സ് സെ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഡി.​​ജി.​​പി ലോ​​ക്​​​നാ​​ഥ്​ ബെ​​ഹ്​​​റ ഉ​ത്ത​ര​വി​ടു​ക​യും അ​ന്ന​ത്തെ ഇ​​ൻ​​റ​​ലി​​ജ​​ൻ​​സ്​ മേ​​ധാ​​വി മു​ഹ​മ്മ​ദ് യാ​സീ​​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ര​ഹ​സ്യ​യോ​Aഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തിെ​ൻ​റ ശി​പാ​ർ​ശ ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യ​ത്തി​ൽ പൂ​ഴ്ത്തി​യ​താ​രെന്ന്​ മുഖ്യമന്ത്രി അറിയാത്തതോ വെ​ളി​പ്പെ​ടു​ത്താ​ത്തതോ?

കേ​ര​ള പൊ​ലീ​സി​ൽ ആ​ർ.​എ​സ്.​എ​സ് സ​ജീ​വ​മാ​​ണെന്ന്​​ ക​ഴി​ഞ്ഞ സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​വ​ർ​ത്ത​നറി​പ്പോ​ർ​ട്ടി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. പൊ​​ലീ​​സി​​ൽ 10 ശ​​ത​​മാ​​ന​​ത്തോ​​ളം സം​​ഘ്​​​പ​​രി​​വാ​​ർ അ​​നു​​ഭാ​​വ​​മു​​ള്ള​​വ​​രാ​െ​​ണ​ന്നും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​​ർ.​​എ​​സ്.​​എ​​സ്​ താ​​ൽ​​പ​​ര്യ​​​ത്തി​​നൊത്താ​െ​ണ​ന്നും മു​ൻ ആഭ്യ​ന്ത​രമ​ന്ത്രി​കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ്ര​സം​ഗിച്ചിട്ടു​മുണ്ട്. പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷ​വും പൊലീസിൽ െഎ.​​പി.​​എ​​സ്​ ​​ത​​ല​​ത്തി​​ൽ സം​​ഘ്​​​പ​​രി​​വാ​​ർ അ​​നു​​കൂ​​ല നി​​ല​​പാ​​ടു​​ള്ള​​വ​​ർ കൂ​​ടിവ​രു​ന്ന​തിൽ ഭ​ര​ണപ​ങ്കാ​ളി​യാ​യ സി.​പി.​ഐ ആശങ്ക പ്ര​ക​ടി​പ്പി​ച്ചിരു​ന്നു. കേ​ര​ള പൊ​ലീ​സ് രൂ​പ​വ​ത്ക​ര​ണദി​ന​ത്തി​ൽ പൊ​ലീ​സി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​ൻ അ​ക​ത്ത​ള​ങ്ങ​ളി​ൽത​ന്നെ ശ്ര​മ​ങ്ങ​ളു​ണ്ടാ​കു​ന്നു​വെ​ന്ന ആ​ക്ഷേ​പം മു​ഖ്യ​മ​ന്ത്രിത​ന്നെ ഉ​ന്ന​യി​ച്ചതാണ്​. ഉ​ദ്യോ​ഗ​സ്ഥ​രെ ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന പ്ര​വ​ണ​ത നേ​രി​ടു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ​തു​ട​ർ​ന്ന്, സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ പ​ല സ്​റ്റേ​ഷ​നു​ക​ളി​ലും വ​ർ​ഗീ​യ ചേ​രി​തി​രി​വ് സൃഷ്​ടി​ക്കു​ന്നു​വെ​ന്നും അ​തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ഉ​ന്ന​ത പൊ​ലീ​സ് മേ​ധാ​വി​ക​ളാ​രാ​െ​ണ​ന്നു​മു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർട്ട്​ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത്​ ലഭിച്ചി​ട്ടു​ണ്ട്. ഇത്രയൊക്കെയായിട്ടും ഉ​ദ്യോ​ഗ​ത​ല ന​ട​പ​ടി​ക​ളോ ശു​ദ്ധീ​ക​ര​ണപ്ര​ക്രി​യ​യോ നടന്നി​ട്ടി​ല്ല. രാ​​ഷ്​​​ട്രീ​​യ​​മി​​ല്ലാ​​ത്ത, സ​​ർ​​ക്കാ​​ർ അം​​ഗീ​​ക​​രി​​ച്ച ഒ​​റ്റ സം​​ഘ​​ട​​ന മാ​​ത്ര​​മേ പൊ​​ലീ​​സി​​​ൽ പാ​​ടു​​ള്ളൂ​​വെ​​ന്ന നി​​യ​​മം നി​​ല​​നി​​ൽ​​ക്കെ​യാ​ണ് പൊ​​ലീ​​സി​​ൽ സം​​ഘ്​​​പ​​രി​​വാ​​ർ ശ​​ക്തി​​ക​​ൾ ക​​രു​​ത്താ​​ർ​​​ജി​​ക്കു​​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​ട​ക്കി​ടെ നി​ല​വി​ളി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ നി​യ​മ​പാ​ല​ക​രു​ടെ നീ​തി​ബോ​ധ​വും നി​ഷ്പ​ക്ഷസ​മീ​പ​ന​വും പരമപ്രാധാന്യമർഹിക്കുന്നു. വ​ർ​ഗീ​യ​ത​യും വം​ശീ​യ മു​ൻ​വി​ധി​ക​ളും ഉ​ൾ​ച്ചേ​ർ​ന്ന പൊ​ലീ​സ് സേ​ന നീ​തി​പൂ​ർ​വം പ്ര​വ​ർ​ത്തി​ക്കു​ക​യേ ഇ​ല്ലെ​ന്ന്​ ഇതര സംസ്​ഥാനങ്ങളിലെ വ​ർ​ഗീ​യകലാ​പ​ങ്ങ​ളി​ൽ പൊ​ലീ​സിെ​ൻ​റ പ​ങ്കു പഠിച്ചാൽ മ​തി​യാ​കും. കേ​ര​ള പൊ​ലീ​സിനെയും വ​ർ​ഗീ​യ താ​ൽ​പ​ര്യ​ങ്ങ​ളും വം​ശീ​യ മു​ൻ​വി​ധി​ക​ളും സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന് കാ​സ​ർ​കോ​ട് റി​യാ​സ് മൗ​ല​വി വ​ധം, കൊ​ടി​ഞ്ഞി ഫൈ​സ​ൽ വ​ധം, ഹാ​ദി​യ കേ​സ്, തൃ​പ്പൂണി​ത്തു​റ ഘ​ർ​വാ​പ​സി കേ​ന്ദ്ര​ത്തി​ലെ പീ​ഡ​നം, മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​തി​നെ​തി​രെ​യു​ള്ള ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 153 എ ​വ​കു​പ്പ് ചേ​ർത്ത അ​റസ്​റ്റു​ക​ളി​ലെ പ​ക്ഷ​പാ​തി​ത്വ സ​മീ​പ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ണ്ണ​മ​റ്റ കേ​സു​ക​ളി​ൽ വി​മ​ർ​ശന​ങ്ങ​ളു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽനി​ന്ന് ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മീ​പ​ന​ങ്ങ​ളാ​ണ് അ​ടു​ത്ത​കാ​ല​ത്താ​യി പൊ​ലീ​സി​ൽനി​ന്നു സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ചു​രു​ക്കം. സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നാ​കും​വി​ധം കേ​ര​ള പൊലീസിലും സം​ഘ്പ​രി​വാ​ർ സ്ലീപ്പിങ്​ സെല്ലുകൾ പ്ര​ബ​ല​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന പൊ​ലീ​സ് കേ​ര​ള​ത്തി​ന് സ​മ്മാ​നി​ക്കാ​ൻ പോ​കു​ന്ന​ത് ഒ​ട്ടും ശു​ഭ​ക​ര​മാ​യ ഭാ​വി​യാ​യി​രി​ക്കു​ക​യി​ല്ല. അ​തി​നെ ചെ​റു​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്. അ​തിെ​ൻ​റ ആ​ർ​ജവ​മു​ള്ള ചു​വ​ടു​ക​ളാ​ണ് മ​തേ​ത​ര കേ​ര​ളം അ​ദ്ദേ​ഹ​ത്തി​ൽനി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Violence in Police police - Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.