ഇറാനിൽനിന്നു ഭീഷണിയുയരുന്നുവെന്ന കാരണംപറഞ്ഞ് അമേരിക്ക ഗൾഫിലേക്ക് നടത്തുന്ന ത ിരക്കിട്ട സൈനികനീക്കം ലോകമെങ്ങും ആശങ്ക പടർത്തിയിരിക്കുകയാണ്. അമേരിക്കയുടെ സർ വസജ്ജമായ പടക്കപ്പലും ബോംബർ വിമാനങ്ങളും ചെങ്കടലിലും ഖത്തറിലെ യു.എസ് സൈനികതാ വളത്തിലുമായി തമ്പടിക്കുകയും ശക്തമായ ഭീഷണിയുമായി വാഷിങ്ടൺ രംഗത്തുവരുകയും ചെ യ്തതോടെ പഴയ ഇറാഖ് യുദ്ധത്തിനു സമാനമായ യുദ്ധാന്തരീക്ഷമാണ് പശ്ചിമേഷ്യയിൽ ഉര ുണ്ടുകൂടുന്നെതന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇറാനുമായുള്ള ആണവകരാറിൽ ന ിന്നുള്ള പിന്മാറ്റത്തിന് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് യു.എസ് ദേശീയ സുരക്ഷ ഉപ ദേഷ്ടാവ് ജോൺ ബോൾട്ടൺ യു.എസ്.എസ് അബ്രഹാം ലിങ്കൺ പടക്കപ്പലും ബോംബർ ടാസ്ക് ഫോഴ്സും ഗൾഫിൽ വിന്യസിക്കുന്നതായി കഴിഞ്ഞ ഞായറാഴ്ച അറിയിച്ചത്. ഇതിനു പുറമെ മറീനുകളും കര, നാവിക ആക്രമണശേഷിയുള്ള വാഹനങ്ങളും പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനവുമുൾപ്പെടുന്ന യു.എസ്.എസ് ആർലിങ്ടൺ എന്ന സർവസജ്ജ പടക്കപ്പലും കൂടി കഴിഞ്ഞ ദിവസം ഒപ്പംചേർന്നു. മേഖലയിൽ വർധിച്ചുവരുന്ന സുരക്ഷ ആശങ്കയുടെ പശ്ചാത്തലത്തിലാണ് സേനാവിന്യാസമെന്നും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾക്കെതിരായ ഇറാെൻറ ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നൽകുമെന്നുമായിരുന്നു ബോൾട്ടെൻറ മുന്നറിയിപ്പ്. ഇറാനുമായി അമേരിക്ക യുദ്ധമാഗ്രഹിക്കുന്നില്ലെന്നും എന്നാൽ, നേരിേട്ടാ ഇസ്ലാമിക് റവലൂഷനറി ഗാർഡുകളെയോ മറ്റു സേനാവിഭാഗങ്ങളെയോ ഉപയോഗിച്ചോ തെഹ്റാനിൽ നിന്നുണ്ടാകുന്ന ഏതു ആക്രമണത്തിനും തിരിച്ചടി നൽകാൻ പൂർണസജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിൽനിന്നു ഏതുതരം ഭീഷണിയാണുള്ളതെന്ന് കൃത്യമായ വിശദീകരണമോ തെളിവോ യു.എസ് ഉപദേഷ്ടാവ് നൽകിയിരുന്നില്ല. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനമാണ് ഇറാേൻറതെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറയുന്നു. അമേരിക്കയുടെ വാണിജ്യകപ്പലുകളും എണ്ണ ടാങ്കറുകളും ഇറാൻ ആക്രമിക്കാനിടയുണ്ടെന്നൊരു മുന്നറിയിപ്പ് യു.എസ് മാരിടൈം അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. അതേസമയം, അമേരിക്കൻ ഭീഷണിയെ ‘മനഃശാസ്ത്ര യുദ്ധ’മെന്നു പറഞ്ഞു തള്ളുകയാണ് ഇറാൻ. യു.എസ്.എസ് അബ്രഹാം ലിങ്കെൻറ വിന്യാസം പഴയ കഥയാണെന്നും എന്നാൽ, ഇറാഖുമായുള്ള യുദ്ധകാലേത്തക്കാൾ മോശമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അ വരും സമ്മതിക്കുന്നു.
2015ൽ ഒപ്പിട്ട ആണവകരാറിൽനിന്ന് കഴിഞ്ഞ വർഷം മേയിൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതു മുതൽ ഉപരോധത്തിലൂടെ ഇറാനെ ഒറ്റപ്പെടുത്തി ഇറാഖ് മോഡൽ അധിനിവേശാക്രമണത്തിനുള്ള തയാറെടുപ്പുകൾ നടത്തിവരുകയാണ് അമേരിക്ക. ഇറാനുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെട്ട മുഴുവൻ രാജ്യങ്ങൾക്കും കരാറിൽനിന്നു പിൻവാങ്ങാൻ ഒരു വർഷത്തെ സമയമനുവദിച്ച അമേരിക്ക ഒരു കാരണവശാലും അത് നീട്ടിനൽകില്ലെന്ന് ഇൗയിടെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ മാസം ഇറാൻ സേനയായ റിപ്പബ്ലിക്കൻ ആർമിയെ യു.എസ് ഭീകരവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതാദ്യമായാണ് ഒരു രാജ്യത്തിെൻറ ഒൗദ്യോഗിക സേനാവിഭാഗത്തിന് അമേരിക്ക ഭീകരവാദപ്പട്ടം ചാർത്തുന്നത്.
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിക്കെതിരായ അന്ത്യശാസനം ഇൗ മാസം അവസാനിക്കുന്നതോടെ കടുത്ത ഉപരോധസമ്മർദത്തിലാക്കി നിരായുധമാക്കിയ ശേഷം ഇറാനെ ആക്രമിക്കാനുള്ള പുറപ്പാടിലാണ് ട്രംപ് ഭരണകൂടം. ഇതിനു മുന്നോടിയായി ഇറാനുമായി ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വ്യാപാരം കൂടി നിരോധിച്ചു കഴിഞ്ഞയാഴ്ച അമേരിക്കൻ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഇറാെൻറ കയറ്റുമതി വരുമാനത്തിെൻറ 10 ശതമാനം വരുന്ന ലോഹവ്യവസായത്തെ തകർക്കുകയാണ് പെൻറഗൺ ലക്ഷ്യം. അങ്ങനെ ഒന്നിനു പിറകെ ഒന്നായി ഉപരോധങ്ങൾ വെച്ചുകെട്ടി സാമ്പത്തികമായി തകർക്കുക. തുടർന്ന് ആരോപണങ്ങളുടെ അകമ്പടിയോടെ ആക്രമണത്തിനു വഴിയൊരുക്കുക- അതിനാണ് അമേരിക്കയുടെ തിരക്കുപിടിച്ച നീക്കം.
നേരത്തേ അമേരിക്കൻ സൈനികലക്ഷ്യങ്ങൾ തെഹ്റാൻ ഉന്നംവെക്കുന്നുവെന്നൊരു ആരോപണമുയർത്തിയിരുന്നു. അത് അത്യുക്തിയാണെന്ന് സ്വന്തം ഉദ്യോഗസ്ഥർ തന്നെ തള്ളിക്കളഞ്ഞ ശേഷമാണ് പുതിയ ആക്രമണഭീഷണി ഉയർത്തിക്കാട്ടി യുദ്ധത്തിനു കോപ്പുകൂട്ടുന്നത്. ഇറാനുമായുള്ള സംഭാഷണത്തിന് എപ്പോഴും ഒരുക്കമാണെന്നും അമേരിക്കയുടെ നിബന്ധനകൾക്കു വഴങ്ങിയുള്ള അവരുടെ ഏതു സംഭാഷണത്തിനും ചെവികൊടുക്കുമെന്നും ട്രംപ് ആവർത്തിക്കുന്നുണ്ട്്. എന്നാൽ, അതെല്ലാം തങ്ങളുടെ തീട്ടൂരത്തിനു വഴങ്ങി വേണമെന്ന ഉപാധിയോടെയാണ്. ഉപരോധശിക്ഷയിൽ നിന്നൊഴിവാകാൻ യു.എസ് വെച്ച 12 ഇന നിർദേശങ്ങൾ നേരത്തേ ഇറാൻ തള്ളിക്കളഞ്ഞതാണ്. ഇറാൻ എന്ന രാജ്യത്തിെൻറ പരമാധികാരം തകർക്കാനാണ് അമേരിക്കയുടെ ശ്രമം. അതിനാൽ, അവരുമായി ചർച്ചക്ക് പോകേണ്ടെന്നാണ് റിപ്പബ്ലിക്കൻ ഗാർഡുകളുടെ നിലപാട്.
എല്ലാം ചേർത്തുവായിച്ചാൽ 2003ൽ ഇറാഖ് അധിനിവേശത്തിനു സ്വീകരിച്ച അതേ വഴിയാണ് ഇപ്പോൾ ഇറാെൻറ കാര്യത്തിലും അമേരിക്ക സ്വീകരിക്കുന്നതെന്നു വ്യക്തം. എന്നാൽ, അന്ന് ഇറാഖിൽ കടന്നുകയറിയയത്ര എളുപ്പമായിരിക്കില്ല ഇറാനുമായൊരു യുദ്ധത്തിനു മുതിരുന്നത്. പശ്ചിമേഷ്യയിലുടനീളം വേരുകളാഴ്ത്തിയ ഇറാനെതിരെ അതു മുറിച്ചുകളഞ്ഞു വേണ്ടിവരുന്ന ഒരു യുദ്ധം ‘അന്ത്യ നാൾ പ്രതിസന്ധി’യാണുണ്ടാക്കുകയെന്ന നിരീക്ഷണം ശ്രദ്ധേയമാണ്. എന്തും കച്ചവടക്കണ്ണിലൂടെ മാത്രം കാണുന്ന ട്രംപിെൻറ ചട്ടമ്പിവേല എന്താവുമെന്നതിനെക്കുറിച്ച നിശ്ചയമില്ലായ്മ ലോകത്തിെൻറ ഇരിക്കപ്പൊറുതി നശിപ്പിക്കുന്നതും അതുകൊണ്ടു തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.