വ്യാജങ്ങളുടെ ഗുരുവിന്​ എന്തു ചികിത്സ?


കോവിഡ്​ രോഗപ്രതിരോധപ്രവർത്തനങ്ങളെ അപായപ്പെടുത്തുന്ന വിധത്തിൽ ആധുനിക വൈദ്യശാസ്​ത്രത്തെയും ആരോഗ്യപ്രവർത്തകരെയും അപഹസിക്കുന്ന യോഗ ഗുരു ബാബാ രാംദേവിനെതിരെ കേസെട​ുക്കണമെന്ന്​ ഇന്ത്യൻ ​മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടിരിക്കുന്നു. ഇൗയടുത്തായി സമൂഹമാധ്യമങ്ങളിൽ വൈറലായ ബാബാ രാംദേവി​െൻറ ​അലോപ്പതിവിരുദ്ധ പ്രചാരണമാണ്​ അഖിലേന്ത്യ വൈദ്യസംഘടനയെ പ്രകോപിപ്പിച്ചത്​. പ്രധാനമന്ത്രി വാക്​സിനേഷൻ യജ്ഞവുമായി മുന്നോട്ടുവന്ന​േപ്പാൾ രാജ്യത്തെങ്ങും ​െഎ.എം.എ നേതാക്കളാണ്​ അതിനുവേണ്ടി തിക്കിത്തിരക്കിയതെന്നും രണ്ടു ഡോസ്​ വാക്​സിനെടുത്തിട്ടും പതിനായിരം ഡോക്​ടർമാർ കോവിഡ്​ ബാധിച്ച്​ മരിച്ചെന്നുമാണ്​ രാംദേവി​െൻറ പ്രസ്​താവന. ഗവൺമെൻറ്​ നിർദേശിച്ച വാക്​സിനേഷനെ വെല്ലുവിളിക്കുന്നതാണ്​ രാംദേവി​െൻറ പ്രസ്​താവനയെന്നും രാജ്യവും ജനതയും മഹാമാരിക്കെതിരെ പൊരുതു​േമ്പാൾ അതിനെതിരായ പ്രചാരവേല നടത്തുന്നത്​ രാജ്യദ്രോഹ പ്രവർത്തനമായി കാണണമെന്നുമാണ്​ സംഘടനയുടെ ആവശ്യം. മഹാമാരിയുടെ വ്യാപനത്തിന്​ പ്രതിരോധം തീർക്കാൻ കഠിനാധ്വാനം ചെയ്യുന്ന പത്തു ലക്ഷത്തോളം വരുന്ന ഡോക്​ടർമാരുടെ മനോവീര്യം തകർക്കുന്നതാണ്​ അലോപ്പതിയെ വങ്കത്തമായി ചിത്രീകരിക്കുന്ന രാം​ദേവി​െൻറ ശ്രമം. വാക്​സിനേഷൻ തടസ്സപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രോസിക്യൂഷൻ നടപടി വേണമെന്നും ​െഎ.എം.എ ആവശ്യപ്പെടുന്നു.

ഇന്ത്യൻ രാഷ്​ട്രീയമണ്ഡലത്തിൽ യോഗഗുരുവായി അവതരിച്ച രാമകൃഷ്​ണ യാദവ്​ എന്ന ബാബാ രാംദേവ്​ രാജ്യത്തെ കോർപറേറ്റ്​ ഭീമന്മാരിൽ ഒരാളായി മാറിയത്​ കുറഞ്ഞകാലം കൊണ്ടാണ്​. കേന്ദ്രം ഭരിക്കുന്ന ബി.​െജ.പിയുടെ തണലിലാണ്​ യോഗ, ആയുർവേദ, ബിസിനസ്​ സാമ്രാജ്യം വളർന്നുവികസിച്ചത്​. പുതു സഹ​സ്രാബ്​ദത്തി​ന്‍റെ തുടക്കത്തിൽ ടി.വിയിൽ യോഗാഭ്യാസം അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. 2006ൽ 'പതഞ്​ജലി' എന്ന പേരിൽ ആയുർവേദ മരുന്നുനിർമാണത്തിനു തുടക്കമിട്ടതോടെ സർവരോഗസംഹാരികളുടെ കച്ചവടമായി. യോഗക്കും ആയുർവേദ ഉൽപന്നങ്ങൾക്കും വിപണി പിടിക്കാനുള്ള വിദ്യയുടെ ഭാഗമായിരുന്നു ബി.ജെ.പിയെ കൂട്ടുപിടിച്ചുള്ള രാഷ്​ട്രീയരംഗപ്രവേശം. ആ ചുവടുകൾ പിഴച്ചില്ല. വേദവും യോഗയും ആ​യുർവേദവും മേ​െമ്പാടിയായി ഹിന്ദുത്വ, വംശീയ ആശയപ്രചാരണവും സമാസമം ചാലിച്ചതോടെ കച്ചവടം പൊടിപൊടിച്ചു. രാജ്യത്തെ കിടയറ്റ കോർപറേറ്റ് കുത്തകയായി രാംദേവ്​ മാറി. വിപണിയിലെ മത്സരത്തിനു മുന്നിലെ കടമ്പകളെല്ലാം കേന്ദ്രഭരണത്തി​െൻറ ഒത്താശയിൽ വഴിമാറി. മാത്രമല്ല, ഗോമൂത്ര, ചാണകചികിത്സാവിധികളായി കോവിഡിനുള്ള പ്രതിവിധി തങ്ങളുടെ ഹിന്ദുത്വ അന്ധവിശ്വാസത്തി​ൽനിന്ന്​ കണ്ടെത്തി പ്രചരിപ്പിക്കാൻ ബി.ജെ.പിയുടെ കേന്ദ്ര-സംസ്​ഥാനമന്ത്രിമാർ തന്നെ രംഗത്തുള്ളപ്പോൾ രാംദേവ്​ ആരെ ഭയക്കണം! ആധുനിക വൈദ്യശാസ്​ത്രത്തെ വെല്ലുവിളിക്കാനും രോഗപ്രതിരോധത്തെ അട്ടിമറിക്കാനുമുള്ള യോഗബാബയുടെ നീക്കത്തിൽ പ്രതിഫലിക്കുന്നത് ആ ഒൗദ്ധത്യമാണ്​.

കോവിഡ്​ വ്യാപനം ​രൂക്ഷത പ്രാപിക്കുകയും പ്രധാനമന്ത്രിയുടെ മുൻ അവകാശവാദങ്ങളെല്ലാം പൊളിയുകയും പ്രതിസന്ധി മാനേജ്​മെൻറിൽ തികഞ്ഞ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്​ത പശ്ചാത്തലത്തിൽ ഏതുവിധേനയും വാക്​സിനേഷനും ശാസ്​ത്രീയമായ ചികിത്സരീതികളും വിപുലപ്പെടുത്താനുള്ള നെ​േട്ടാട്ടത്തിലാണ്​ രാജ്യം മുഴുക്കെ. വാക്​സിൻ പ്രയോഗത്തി​െൻറ കാലക്രമത്തിൽ മാറ്റംവരുത്തിയും കൂടുതൽ കമ്പനികൾക്ക്​ അത്​ ഉൽപാദിപ്പിക്കാനുള്ള അധികാരം നൽകിയും പ്രതിരോധ​പ്രവർത്തനം നി​യന്ത്രണവിധേയമാക്കാനുള്ള കഠിനപ്രയത്​നത്തിലാണ്​ ശാസ്​ത്രലോകം. അതിനിടെയാണ്​ അലോപ്പതി ചികിത്സരീതിയെക്കുറിച്ച വ്യാജപ്രചാരണവുമായി ബി.ജെ.പിയുടെ സ്വന്തം സ്വാമി രംഗത്തെത്തുന്നത്​. കേന്ദ്രസർക്കാറി​െൻറ ആരോഗ്യവകുപ്പിനു കീഴിലെ ആയുഷ്​ അംഗീകരിച്ച ആയുർവേദ, ഹോമിയോപ്പതി ചികിത്സക്രമംപോലും സ്വീകരിക്കാതെ കോവിഡ്​ പ്രതിരോധത്തിന്​ അലോപ്പതി മാർഗം മാത്രമാണ്​ കേന്ദ്രത്തിലും സംസ്​ഥാനങ്ങളിലുമൊക്കെ ഭരണകൂടങ്ങൾ പരിഹാരമായി മുന്നോട്ടുവെക്കുന്നത്​. അതിനെ നിരുത്സാഹപ്പെടുത്തുന്നതും അതിനെതിരായ ​പ്രചാരണങ്ങൾ നടത്തുന്നതും, എന്തിന്​ ഹോമിയോപ്പതി അടക്കമുള്ള ആയുഷി​െൻറ മറ്റു പ്രതിരോധനിർദേശങ്ങൾപോലും വലിയ അപരാധമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്​. അതിനിടെയാണ്​ ആയുർവേദത്തി​െൻറ ലേപനം പുരട്ടിയ അന്ധവിശ്വാസപ്രചാരണവുമായി ബാബ രാംദേവ്​ രംഗത്തെത്തുന്നതും വൻതോതിൽ ജനങ്ങളെ പിഴപ്പിക്കുന്നതും. കോവിഡ്​ ചികിത്സക്കായി സർക്കാർ അംഗീകരിച്ച റെംഡിസിവറും ഫാബിഫ്ലൂവും ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയതായും ഇയാൾ പ്രചാരവേലയിറക്കി.

ഇൗ വ്യാജപ്രചാരകനെ പിടിച്ചുകെട്ടാൻ കേന്ദ്രം മിനക്കെടുന്നില്ലെന്നു തന്നെയല്ല, പരമാവധി പ്രോത്സാഹനം നൽകുക കൂടി ചെയ്യുന്നുണ്ട്​. കൊറോണക്ക്​ പ്രതിവിധിയായി പതഞ്​ജലി തയാറാക്കിയ കൊറോണിൽ കിറ്റ്​ പുറത്തിറക്കുന്ന ചടങ്ങിൽ കേന്ദ്ര ആ​േരാഗ്യമന്ത്രി ഡോ. ഹർഷ്്​ വർധനും ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്​കരിയും പ​െങ്കടുത്തിരുന്നു. കോവിഡ്​ രോഗം ഒരാഴ്​ചകൊണ്ട്​ കൊറോണിൽ കിറ്റ്​ സുഖപ്പെടുത്തുമെന്നാണ്​ അവകാശവാദം. അലോപ്പതിക്കെതിരെ രാംദേവ്​ രംഗത്തുവന്നതിനു പിറകെയാണ്​ ഹരിയാനയിലെ ബി.ജെ.പി ഭരണകൂടം ഒരു ലക്ഷത്തോളം ​കൊറോണിൽ കിറ്റുകൾ സർക്കാർ ചെലവിൽ രോഗികൾക്ക്​ വിതരണം ചെയ്​തത്​ എന്നിരിക്കെ, ഇപ്പോൾ അതേ ആരോഗ്യമന്ത്രി രാംദേവിനെ തിരുത്തുന്നത്​ എങ്ങനെ വിശ്വാസത്തിലെടുക്കും?

ഉത്തരേന്ത്യയിൽ ആയിരക്കണക്കിന്​ അനുയായികളെ വഴിപിഴപ്പിക്കാൻ ബാബക്ക്​ കഴിയുന്നുണ്ട്​. ഇൗ അപകടം കണ്ടറിഞ്ഞാണ്​ ​െഎ.എം.എ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നത്​. എന്നാൽ, 'ഏതവ​െൻറ തന്തക്കും തന്നെ പിടിക്കാനാവില്ലെന്നു' വീമ്പിളക്കുകയാണ്​ രാംദേവ്- കേന്ദ്ര ഭരണം ത​െൻറ കൈവെള്ളയിലാണ്​ എന്ന ഭാവത്തിൽ. രോഗപ്രതിരോധത്തെ അട്ടിമറിക്കുന്ന ഇൗ ജന, ദേശ​​​ദ്രോഹപ്രവർത്തനത്തെ നിയമാനുസൃതം നേരിടാൻ കേന്ദ്രത്തിന്​ ആവുമോ അതോ, ആധുനിക വൈദ്യശാസ്​​ത്രത്തെ പരിഹാസപാത്രമാക്കാൻ, അതുവഴി രോഗപ്രതിരോധത്തെ അട്ടിമറിക്കാൻ അവർ കൂട്ടുനിൽക്കുമോ​? കൊറോണയേക്കാൾ മാരകമായ വ്യാജങ്ങളുടെ ഗുരുവിന്​​ എന്തു ചികിത്സയാണാവോ ഭരണകൂടം വിധിക്കുക!

Tags:    
News Summary - What is the treatment for the guru of lies?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT