സിറിയ: അതിജീവനത്തിന്‍റെ പോരാട്ടം

ഒരു രാജ്യം ആ രാജ്യക്കാരുടേതല്ലാതായി മാറിയ ആധുനിക ചരിത്രത്തിലെ ആദ്യ സംഭവം ഫലസ്തീനാണ്. ഏഴു നൂറ്റാണ്ട് തികയാന്‍ പോകുന്ന ഇസ്രായേല്‍ അധിനിവേശം ഫലസ്തീന് സമ്മാനിച്ച തീരാ ദുരിതങ്ങള്‍ക്ക് കാരണം അന്താരാഷ്ട്ര സമൂഹത്തിന്‍്റെ നട്ടെല്ലില്ലായ്മയാണ്. ഫലസ്തീനു പിന്നാലെ മധ്യപൗരസ്ത്യദേശത്ത് മറ്റൊരു രാജ്യം കൂടി അവിടത്തെ പൗരന്മാര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്‍്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയ. ഇവിടെയും അതിനു കാരണക്കാര്‍ മന:സാക്ഷിയില്ലാത്ത സമൂഹം തന്നെ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി വാതോരാതെ പ്രസംഗിക്കുന്നവര്‍ മനസ്സുവെച്ചിരുന്നെങ്കില്‍ 2,60,000-ത്തിലേറെ മനുഷ്യര്‍ക്ക് അവിടെ ജീവന്‍ നഷ്ടപ്പെടേണ്ടി വരില്ലായിരുന്നു, ലക്ഷങ്ങള്‍ക്ക് ജന്മനാട്ടില്‍നിന്ന് കൂട്ടപലായനം നടത്തേണ്ടി വരില്ലായിരുന്നു.
സിറിയയില്‍ പിടഞ്ഞുവീണു മരിക്കുന്ന മനുഷ്യരുടെ കണക്കെടുക്കുന്ന പരിപാടി 2014ല്‍ തന്നെ യു.എന്‍ അവസാനിപ്പിച്ചിരുന്നു. മറ്റു ഏജന്‍സികളാണ് ആ ദൗത്യം നിര്‍വഹിക്കുന്നത്. മരിച്ചവരും പലായനം ചെയ്തവരും ഉള്‍പ്പെടെ മൊത്തം ജനസംഖ്യയുടെ പകുതിയോളം ഇപ്പോള്‍ ആ നാട്ടിലില്ല. 11.5 ശതമാനം ജനങ്ങള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവൊണ് വിവിധ ഏജന്‍സികളുടെ കണക്കുകള്‍ പറയുന്നത്. 2010ല്‍ രാജ്യത്ത് ശരാശരി ആയുസ് നിരക്ക് 70 ആയിരുന്നിടത്ത് 2015ല്‍ അത് 55 ആയി കുറഞ്ഞിരിക്കുന്നു.

സിറിയയുടെ ദുരന്തത്തിന്, അഥവാ ആ രാജ്യത്തെ ഛിന്നഭിമാക്കിയതിന് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടവര്‍ നിരവധിയാണ്. റഷ്യയും ഇറാനുമാണ് അക്കൂട്ടത്തില്‍ മുന്നില്‍. യുദ്ധക്കുറ്റവാളിയായ ബശ്ശാറുല്‍ അസദിനെ സരക്ഷിച്ചു പോരുന്നത് ഈ രണ്ടു രാജ്യങ്ങളും ഹിസ്ബുല്ല മിലീഷ്യയുമാണ്. അസദിനെതിരെ പോരാട്ടം നയിച്ച വിവിധ റിബല്‍ ഗ്രൂപ്പുകളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്തിയ അറബ് രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാനാവില്ല. അസദിനെ താഴെയിറക്കിയാല്‍ വരാനിരിക്കുന്ന ഭരണകൂടത്തെച്ചൊല്ലിയായിരുന്നു ഇവരുടെ തര്‍ക്കം. ഏതാണ്ട് ഒരേ കാലത്ത് ആരംഭിച്ച അറബ് ലോകത്തെ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ സിറിയ മാത്രം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രക്ഷോഭം വിജയിച്ചിരുന്നെങ്കില്‍ ഭാവി സിറിയയുടെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യവും പ്രസക്തമാകുന്നത് അതുകൊണ്ടാണ്.
രാജ്യത്തിന്‍്റെ നാലില്‍ മൂന്നു ഭാഗവും നഷ്ടപ്പെട്ടിരുന്ന അസദിന് വലിയൊരു പ്രദേശം വീണ്ടെടുക്കുന്നതിന് റഷ്യയുടെ സൈനിക ഇടപെടലാണ് സഹായകമായത്. സെപ്റ്റംബര്‍ ഒടുവില്‍ റഷ്യ നേരിട്ട് ഇടപെടുന്നതുവരെ മറുഭാഗം നോക്കിനില്‍ക്കുകയായിരുന്നു. ഐ.എസിനെ തുരത്താനെന്ന് പറഞ്ഞ് പുട്ടിന്‍്റെ സൈന്യം നടത്തിയ സൈനികാക്രമണങ്ങളില്‍ 90ശതമാനത്തിലേറെയും അസദിനെതിരെ പോരാട്ടം നയിക്കുന്ന റിബല്‍ ഗ്രൂപ്പുകള്‍ക്കെതിരെയായിരുന്നു.
അമേരിക്കയുടെ സിറിയന്‍ നയത്തില്‍ തുടക്കം മുതലേ സംശയങ്ങള്‍ നിലനിന്നിരുന്നു. ബശ്ശാറുല്‍ അസദിന്‍്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അംഗീകരിക്കു പ്രശ്നമേയില്ളെന്ന നിലപാടില്‍നിന്ന് വാഷിംഗ്ടണ്‍ പിന്‍വാങ്ങിയതും സിറിയന്‍ സൈനികര്‍ രാസായുധം പ്രയോഗിച്ചുവെന്ന് തെളിഞ്ഞിട്ടും ഒരു വ്യോമാക്രമണം പോലും നടത്താതിരുന്നതുമൊക്കെ ഈ സംശയങ്ങള്‍ക്ക് ആക്കംകൂട്ടി. കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞ ഫ്രഞ്ച് വിദേശമന്ത്രി ലോറന്‍്റ് ഫാബിയസ് അമേരിക്കയുടെ ആത്മാര്‍ഥതയെ പരസ്യമായി ചോദ്യം ചെയ്യുകയുണ്ടായി.

സിറിയയെ പകുത്ത് വിവിധ ഭാഗങ്ങളാക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞാഴ്ച മ്യൂണിച്ച് സെക്യൂരിറ്റി ഉച്ചകോടിയില്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രി മോശെ യാലോന്‍ പറഞ്ഞത് സയണിസ്റ്റ് രാജ്യത്തിന്‍്റെ മാത്രമല്ല, മറ്റു പലരുടെയും ഉള്ളിലിരുപ്പാണ്. തെക്കന്‍ സിറിയയിലെ  ഇസ്രായില്‍ പിടിച്ചടക്കിയ സിറിയന്‍ പ്രദേശമായ ഗോലാന്‍ കുന്നിന്‍്റെ സമീപകേന്ദ്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍്റെ (ഐ.എസ്) നിയന്ത്രണത്തിലാവുന്നതില്‍ ആശങ്കയില്ളെന്നും യാലോന്‍ കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. ഇറാനെ അപേക്ഷിച്ച് ഐ.എസ് ഇസ്രായിലിന് ഭീഷണിയല്ളെന്നാണ് ഇസ്രായില്‍ മന്ത്രി അതിനു പറഞ്ഞ ന്യായീകരണം. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കി ഇറാഖിനെ പകുക്കാന്‍ അമേരിക്കയും ഇസ്രായേലും മുമ്പ് നടത്തിയ നീക്കങ്ങള്‍ പരസ്യമായിരുന്നു. കടുത്ത വംശീയ ധ്രുവീകരണമുണ്ടായിട്ടും ഇറാഖ് പിളര്‍ന്നില്ല. ഇപ്പോള്‍ തുര്‍ക്കിയിലെ കുര്‍ദ് ത്രീവവാദികളെ ഉപയോഗിച്ച് ആ രാജ്യത്തിനകത്ത് വിഘടനവാദം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് സിറിയയെയും പിളര്‍ത്താന്‍ ശ്രമിക്കുന്നത്.
അസദ് എന്ന ഭീകരനെ ഭരണത്തില്‍ നിലനിര്‍ത്തുമെന്ന് ആണയിടുന്ന റഷ്യയും ഇറാനും, അസദിനെ തുരത്തി സിറിയയെ മോചിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അമേരിക്കയും അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള  സഖ്യകക്ഷികളും അംഗങ്ങളായ 17രാഷ്ട്രങ്ങള്‍  ഉള്‍പ്പെടുന്ന ഇന്‍്റര്‍നാഷനല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പ് (ഐ.എസ്.എസ്. ജി) ഇതിനൊക്കെയിടയില്‍ ഒരു വിരോധാഭാസമായി നിലകൊള്ളുന്നു. മ്യൂണിച്ചില്‍ സമ്മേളിച്ച ഈ കൂട്ടായ്മയാണ് ശത്രുതകള്‍ മാറ്റിവെച്ച് സിറിയയെ രക്ഷിക്കാന്‍ രണ്ടിന ഫോര്‍മുല അംഗീകരിച്ചത്. പക്ഷെ, അതിന്‍റെ മഷി ഉണങ്ങുന്നതിനു മുമ്പ് റഷ്യ കരാര്‍ പരസ്യമായി ലംഘിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുത് തുടര്‍ന്നു. കഴിഞ്ഞ ദിവസം അഞ്ചു ആശുപത്രികള്‍ക്കും രണ്ട് സ്കൂളുകള്‍ക്കും നേരെ നടത്തിയ ബോംബിംഗ് ഒടുവിലത്തെ സംഭവം.


ഇപ്പോള്‍ ആകാശ, കരയുദ്ധങ്ങള്‍ക്കായി സൗദിയുടെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ 20 രാജ്യങ്ങളുടെ അറബ്-മുസ്ലിം സഖ്യ സേന തയ്യാറെടുക്കുതായി റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് 75 കി.മീറ്റര്‍ മാത്രം അകെലയുള്ള തുര്‍ക്കിയുടെ ഇന്‍സിര്‍ലിക് വ്യോമ താവളത്തില്‍ സൗദി യുദ്ധവിമാനങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. റഖ കേന്ദ്രമാക്കി സമാന്തര ഭരണം നടത്തുന്ന ഐ.എസിനെ തുരത്തലാണ് പ്രാഥമിക ലക്ഷ്യമെന്ന് സൗദി വ്യക്തമാക്കുന്നു. ഐ.എസിനെതിരായ പോരാട്ടങ്ങളില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലയെന്ന പരാതി അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമുണ്ട്. അത് ശരിയല്ളെന്ന് സ്ഥാപിക്കാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങളില്‍ മുഖ്യഇടം കണ്ടെത്തേണ്ടതുണ്ട്. അതിനുപിന്നാലെ അസദിനെതിരെ യുദ്ധമുഖം തുറക്കാനാണ് നീക്കം. ഇടപെട്ടാല്‍ നോക്കിനില്‍ക്കില്ളെന്ന് റഷ്യ താക്കീതും നല്‍കിയതോടെ സിറിയ കൂടുതല്‍ പ്രവചനാതീതമാവുകയാണ്.

സിറിയയുടെ വിധി
തുനീഷ്യയിലും ഈജിപ്തിലും യെമനിലും ലിബിയയിലും നടതിനു സമാനമായ പ്രക്ഷോഭം തയൊണ് സിറിയയിലും അരങ്ങേറിയത്. തുടക്കത്തിലത് സായുധ പോരാട്ടമേയായിരുന്നില്ല. 'ഈ ഭരണകൂടത്തിന്‍്റെ തകര്‍ച്ചക്കായി ജനങ്ങള്‍ കാത്തിരിക്കുന്നു' എന്ന ഒരു ചുവരെഴുത്തിന്‍്റെ പേരില്‍ അറസ്റ്റിലായ ദരായ നഗരത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികളുടെ മോചനത്തോടൊപ്പം ജനാധിപത്യവും ഒരിറ്റ് സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് 2011 മാര്‍ച്ച് 15ന് ഡമസ്കസ് നഗരത്തില്‍ നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളായിരുന്നു തുടക്കം. അഞ്ചു വര്‍ഷം പൂര്‍ത്തിയാകാന്‍ നാളുകള്‍ മാത്രം ബാക്കിയിരിക്കെ സിറിയ നല്‍കുന്നത് ആശങ്കാജനകമായ ചിത്രമാണ്. തുനീഷ്യയില്‍ പ്രക്ഷോഭകര്‍ 27 ദിവസം കൊണ്ടാണ് ബിന്‍ അലിയെ ഏകാധിപതിയെ കടപുഴക്കിയത്. ഈജിപ്തില്‍ ഹുസ്നി മുബാറക്കിനെ കെട്ടുകെട്ടിക്കാന്‍ പ്രക്ഷോഭകര്‍ക്ക് വേണ്ടിവന്നത് വെറും 17 ദിവസം. യെമനില്‍ മൂന്നര പതിറ്റാണ്ടോളം അധികാരത്തിലിരു പ്രസിഡന്‍്റ് അലി അബ്ദുല്ല സ്വാലിഹിനെ പടിയിറക്കാന്‍ പ്രക്ഷോഭകാരികള്‍ പൊരുതിയത് ഏതാണ്ട് ഒരു വര്‍ഷവും ഒരു മാസവും. ലിബിയയില്‍ മൂഅമ്മര്‍ ഖദ്ദാഫിയുടെ മരണത്തിലേക്ക് നയിച്ച ജനകീയ പ്രക്ഷോഭം ഫലം കാണാന്‍ അത്രയൊന്നും കാത്തുനില്‍ക്കേണ്ടിവന്നില്ല. എട്ടുമാസം പിന്നിടുമ്പോഴേക്ക് ഖദ്ദാഫി ഭരണകൂടം നിലംപതിച്ചു. എന്നാല്‍ യെമനും ലിബിയയും കനത്ത ആഭ്യന്തര യുദ്ധത്തിലേക്കാണ് ചെന്നുപതിച്ചത്. ഇപ്പോഴും അതിനു മാറ്റമില്ല. എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് തുനീഷ്യ പിടിച്ചുനില്‍ക്കുമ്പോള്‍ ജനാധിപത്യത്തിന്‍റെ തോലണിഞ്ഞ പട്ടാളഭരണകൂടത്തിന്‍റെ കരങ്ങളിലേക്കാണ് ഈജിപ്ത് ചെന്നുപതിച്ചത്. ഏകാധിപത്യ മര്‍ദ്ദക ഭരണകൂടത്തിന്‍്റെ കെടുതികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ തഹ്രീര്‍ ചത്വരത്തില്‍ ഒഴുകിയത്തെിയ ആയിരക്കണക്കിന് ജനകീയ പ്രക്ഷോഭകര്‍ ജയിലുകളില്‍ മരണശിക്ഷ കാത്തുകഴിയുകയാണ് അവിടെ. രണ്ടായിരത്തിലേറെ പേര്‍ തെരുവുകളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ജനാധിപത്യം പ്രസംഗിക്കുന്നവരും രാജാധിപത്യം പ്രയോഗിക്കുവരും ഒരുപോലെ കനിഞ്ഞുനല്‍കുന്ന പിന്തുണയിലാണ് അല്‍ സീസിയുടെ മര്‍ദ്ദക ഭരണകൂടം നിലനില്‍ക്കുന്നത്.
മനുഷ്യവിരുദ്ധരായ ഏകാധിപതികള്‍ക്കെതിരെ ടാങ്കുകളും മിസൈലുകളുമായി പോകുന്നവര്‍ തന്നെയാണ് ജനകീയ കോടതികളില്‍ വിചാരണ ചെയ്യപ്പെടേണ്ട ഇതുപോലുള്ള ഏകാധിപതികള്‍ക്ക് സ്വന്തം മണ്ണില്‍ ആഢംഭര ജീവിതം ഒരുക്കിക്കൊടുക്കുന്നത് എതും ചൂണ്ടിക്കാട്ടാതെ വയ്യ. പഴയ റുമാന്യന്‍ ഏകാധിപതി ചെഷസ്ക്യൂവിന്‍റെ വിധി ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന ബിന്‍ അലിക്ക് അഭയം നല്‍കിയത് സൗദി അറേബ്യയാണ്.

രണ്ടാംലോക യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ മനുഷ്യക്കുരുതിക്കാണ് സിറിയ സാക്ഷ്യം വഹിക്കുത്. അസദെന്ന യുദ്ധക്കുറ്റവാളിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകാധിപതികളായിരു സദ്ദാം ഹുസൈനും മൂഅമ്മര്‍ ഖദ്ദാഫിയും എത്രയോ ഭേദമാണ്. എന്നിട്ടും കള്ളക്കഥകള്‍ മെനഞ്ഞ് ഇരുവരെയും അധികാരത്തില്‍നിന്നും ഭൂമിയില്‍നിന്നു തന്നെയും ഇല്ലാതാക്കിയവര്‍ക്ക് സിറിയയും അവിടത്തെ ജനങ്ങളും വിഷയമാകാത്തത് ദുരൂഹമാണെ് കരുതുക വയ്യ. യുദ്ധം ഒരു നല്ല പരിഹാരമല്ല. പക്ഷേ ഡിപ്ളോമസിക്കും സമാധാന ശ്രമങ്ങള്‍ക്കും ഇടമില്ലാത്തിടത്ത് ബലപ്രയോഗം അനിവാര്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു നരാധമന്‍്റെയും അയാളുടെ സഹായികളായ രാജ്യങ്ങളുടെയും ധിക്കാരത്തിനു മുന്നില്‍ ഒരു രാജ്യവും അവിടത്തെ ജനങ്ങളും ക്രൂരമായി ചവിട്ടിമെതിക്കപ്പെടുന്നു. കോഫി അന്നാനും ലഖ്ദര്‍ ബ്രാഹിമിയും പരാജയം സമ്മതിച്ചിടത്ത് സ്റ്റെഫാന്‍ ഡി മിസ്തുറ വിജയിച്ചെങ്കില്‍ നല്ലത്. എന്നാല്‍, സിറിയയില്‍ പുടിന്‍ ജയിക്കുന്നത് ലോക സമാധാനത്തിനു ഭീഷണിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.