പ്ളസ് വണ്‍, പ്ളസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ പടിവാതിലില്‍ എത്തിക്കഴിഞ്ഞു. കഷ്ടപ്പെട്ട് പഠിച്ചാലും വിദ്യാര്‍ഥികളുടെ മനസ്സില്‍ ചെറിയ ആശങ്കകള്‍ ബാക്കികിടക്കുന്നുണ്ടാവും. ഇവയെ അതിജീവിച്ചുവേണം പരിക്ഷാഹാളിലേക്ക് പോകാന്‍. ആത്മവിശ്വാസം മനസ്സില്‍ ഉറപ്പിക്കുകയും പരീക്ഷാപേടി ഒഴിവാക്കി ശാന്തമായ മനസ്സോടെയും വേണം പരീക്ഷയെ നേരിടാന്‍.
പരീക്ഷക്ക് ഒരുങ്ങല്‍
- പഠിക്കാനുള്ള അന്തരീക്ഷം തെരഞ്ഞെടുക്കുക. രക്ഷിതാക്കള്‍ ടി.വി കാണുന്നെങ്കില്‍ നിങ്ങള്‍ പഠിക്കാന്‍ മറ്റൊരു സ്ഥലം കണ്ടത്തെുക.
- നേരെ ഇരുന്ന് പഠിക്കുക, സമയത്ത് ആഹാരം കഴിക്കുക, സമയത്ത് ഉറങ്ങുക.
- രാവിലെ 5 മുതല്‍ 8 വരെയും രാത്രി 7 മുതല്‍ 10 വരെയുമാണ് പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
- രാത്രി 10 മുതല്‍ രാവിലെ 5 വരെ കൃത്യമായി ഉറങ്ങുക. ഉറക്കമിളച്ച് ഇരുന്ന് പഠിക്കുന്നത് നല്ലതല്ല. തലച്ചോറിന് നിങ്ങള്‍ പഠിച്ചുവെച്ച വിവരങ്ങള്‍ സ്വാംശീകരിക്കാന്‍ സമയം ആവശ്യമാണ്.
- സംശയങ്ങള്‍ എന്തുണ്ടെങ്കിലും അറിയുന്നവരോട് ചോദിക്കാന്‍ മടിക്കരുത്.
- വായനയോടൊപ്പം ലഭിക്കുന്ന വിവരങ്ങള്‍ കുറിപ്പായി വയ്ക്കാന്‍ മറക്കരുത്. ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങള്‍, നിര്‍വചനങ്ങള്‍ എന്നിവ വലിയ പേപ്പറില്‍ എഴുതി കിടപ്പുമുറിയില്‍ ഒട്ടിക്കുക.
- കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുക.
- മുഴുവന്‍ പാഠാംശങ്ങളും ഓര്‍ത്തുവെക്കാന്‍ ശ്രമിക്കരുത്. പോയന്‍റുകളായി ഓര്‍ത്തുവെക്കുക. അല്ളെങ്കില്‍ പലതും മറന്നുപോകാന്‍ സാധ്യതയുണ്ട്.
- പരീക്ഷക്ക് രണ്ടു ദിവസം മുമ്പെങ്കിലും പഠിച്ചു തീര്‍ക്കാന്‍ ശ്രമിക്കുക. അതാതു ദിവസത്തെ പരീക്ഷക്ക് വൈകുന്നേരവും ഉച്ചവരെയുള്ള സമയവും ഉപയോഗപ്പെടുത്താവുന്നതാണ്.
- പഠിച്ച കാര്യങ്ങള്‍ തങ്ങി നില്‍ക്കാന്‍ അവ മനസ്സില്‍ ആവര്‍ത്തിക്കുക. മറ്റു ചിന്തകള്‍ ഒഴിവാക്കുക.
പരീക്ഷാദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഹാള്‍ടിക്കറ്റ്, പേന, പെന്‍സില്‍, ഇറൈസര്‍, ഇന്‍സ്ട്രുമെന്‍റ് ബോക്സ് തുടങ്ങിയവ എടുത്തു എന്ന് ഉറപ്പുവരുത്തുക.
- മനസ്സ് ശാന്തമായിരിക്കാന്‍ ശ്രമിക്കുക.
- കൂള്‍ ഓഫ് ടൈമില്‍ ചോദ്യം വായിക്കാന്‍ സമയം ചെലവഴിക്കുക.
- ചോദ്യക്കടലാസ് ലഭിച്ചാലുടന്‍ അതിന്‍െറ എല്ലാ പേജിലും രജിസ്റ്റര്‍ നമ്പര്‍ എഴുതുക.
- എത്ര ചോദ്യങ്ങള്‍, എന്തൊക്കെ എഴുതണം, ഓരോ ചോദ്യത്തിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈയവസരത്തില്‍ വായിച്ചു മനസ്സിലാക്കണം.
- പരീക്ഷക്കുള്ള ആകെ സമയം, മാര്‍ക്ക് എന്നിവ എങ്ങനെയായിരിക്കണം ക്രമീകരിക്കേണ്ടത് എന്ന് ചിന്തിക്കണം. ഉദാഹരണത്തിന് 80 മാര്‍ക്കിന്‍െറ പരീക്ഷ രണ്ടര മണിക്കൂര്‍ .സമയം (150 മിനിട്ട്). അതായത് ഒരു മാര്‍ക്കിന്‍െറ ചോദ്യത്തിന് ഉത്തരമെഴുതാന്‍ രണ്ടു മിനിറ്റ് തികച്ച് ലഭിക്കില്ല. 40 മാര്‍ക്കിന്‍െറ പരീക്ഷക്ക് ഒന്നര മണിക്കൂര്‍ (90 മിനിട്ട്) അതായത് രണ്ട് മിനിറ്റ് വീതം തികച്ചു ലഭിക്കും.
- ഉത്തരക്കടലാസില്‍ രജിസ്റ്റര്‍ നമ്പര്‍ അക്ഷരത്തിലും അക്കത്തിലും എഴുതാന്‍ മറക്കരുത്.
- ഉത്തരക്കടലാസിന് എല്ലാ വശത്തും മാര്‍ജിന്‍ കൊടുക്കണം. ഒരിക്കലും പേപ്പറിന്‍െറ അറ്റം വരെ എഴുതരുത്.
- വാക്കുകള്‍ക്കിടയിലും വരികള്‍ക്കിടയിലും അകലം നല്‍കണം.
- സമയം തീരുന്നതിന് അഞ്ചോ പത്തോ മിനിറ്റ് മുമ്പ് എഴുതി അവസാനിപ്പിക്കാന്‍ ശ്രമിക്കണം. എഴുതിയ കാര്യങ്ങള്‍ ഒന്നുകൂടി വായിച്ചുനോക്കുന്നതിന് ഈ സമയം ഉപയോഗപ്പെടുത്താം.
- അഡീഷനല്‍ ഷീറ്റില്‍ എഴുതുമ്പോള്‍ ആദ്യംതന്നെ മുകളില്‍ രജിസ്റ്റര്‍ നമ്പറും പേപ്പറിന്‍െറ എണ്ണവും രേഖപ്പെടുത്താന്‍ മറക്കരുത്.
- ഉത്തരക്കടലാസ് ക്രമത്തില്‍ വെച്ച് കൃത്യമായി ടാഗ് ഉപയോഗിച്ച് കെട്ടണം.
മാതാപിതാക്കളോട്
- വിദ്യാര്‍ഥികളുടെ ജീവിതത്തിലെ ഒരു നിര്‍ണായകപരീക്ഷകളാണ് അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനുള്ള അവസരങ്ങളും സൗകര്യങ്ങളും നല്‍കുക.
- ഉയര്‍ന്ന ഗ്രേഡ്, മുഴുവന്‍ വിഷയത്തിനും എ-പ്ളസ് തുടങ്ങിയ വിഷയങ്ങള്‍ പറഞ്ഞ് അവരെ സമ്മര്‍ദത്തിലാക്കരുത്.
- സമയത്തുതന്നെ പരീക്ഷാഹാളില്‍ എത്തുന്നതിനും തിരികെ വീട്ടിലത്തെുന്നതിനും അവരെ സഹായിക്കുക.
- എഴുതിയ പരീക്ഷയെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച് ടെന്‍ഷന്‍ കൂട്ടാതെ അടുത്ത വിഷയം പഠിക്കാന്‍ സഹായിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.