സിറിയക്കുമേല്‍ വീണ്ടും തീ മഴ പെയ്യുന്നു

ഓരോ കൂട്ടക്കുരുതി കഴിയുമ്പോഴും ലോകം ഞെട്ടിയുണരുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറിയയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞയാഴ്ച രാജ്യത്തെ ഏറ്റവും വലിയ നഗരമായ ആലപ്പോയില്‍ അറുനൂറിലേറെ പേര്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്‍്റെ നിഷ്ഠൂരമായ ബോംബിംഗില്‍ കൊല്ലപ്പെട്ടതോടെ അന്താരാഷ്ട്ര സമൂഹം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. വാഷിംങ്ടണിന്‍റെയും മോസ്കോയുടെയും മുന്‍കയ്യില്‍ ഫെബ്രുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഏപ്രില്‍ 22 മുതല്‍ അസദിന്‍റെ സൈന്യം നടത്തിവരുന്ന താണ്ഡവം ആശുപത്രികളെപ്പോലും വെറുതെ വിട്ടില്ല. ആതുര മേഖലയിലെ ചാരിറ്റി സംഘടനയായ എം.എസ്.എഫിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ ഖുദ്സ് ആശുപത്രിക്കുനേരെയുണ്ടായ ബോംബിംഗ് അതിനീചമായിരുന്നു. കുഞ്ഞുങ്ങളും അവരെ ശുശ്രൂഷിക്കുന്ന ശിശുരോഗ വിദഗ്ധന്‍ മുഹമ്മദ് വസീം മാഅസും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. അലപ്പോയിലെ അവശേഷിക്കുന്ന ഏക ശിശുരോഗ വിദഗ്ധനായിരുന്നു മനുഷ്യസ്നേഹിയായ മാഅസ്. അല്‍ ഖുദ്സ് ആശുപത്രിക്കു പുറമെ മൂന്നു ക്ളിനിക്കുകളും അസദിന്‍റെ സൈന്യം ബോംബിട്ടു തകര്‍ത്തു. സിറിയയിലെ ഏറ്റവും വലുതും പഴക്കവുമുള്ള നഗരമാണ് അലപ്പോ. ബി.സി ആറാം നൂറ്റാണ്ടോളം നീളുന്ന ചരിത്രമാണ് അതിനുള്ളത്. ഓട്ടോമന്‍ ഭരണകാലത്ത് അതിഗംഭീര വാണിജ്യ നഗരമായിരുന്ന  അലപ്പോ അക്ഷരാര്‍ഥത്തില്‍ പ്രേത നഗരമാണിന്ന്. 2012 ജൂലൈയില്‍ ഗവണ്‍മെന്‍്റ് സൈന്യവും പോരാളികളും തമ്മില്‍ ആദ്യ ഏറ്റുമുട്ടല്‍ നടക്കുന്ന കാലത്ത് 20 ലക്ഷം പേര്‍ വസിച്ചിരുന്ന ഈ നഗരത്തിലിപ്പോള്‍ ജനസംഖ്യ മൂന്നര ലക്ഷത്തിനും നാലു ലക്ഷത്തിനുമിടയില്‍ മാത്രം!

അന്താരാഷ്ട്ര സമൂഹത്തിന്‍റെ വഞ്ചനക്കും അറബ്, മുസ്ലിം ലോകത്തിന്‍റെ നട്ടെല്ലില്ലായ്മക്കും മുന്നില്‍ ചോദ്യചിഹ്നമായി മാറിയ സിറിയയിലെ ആഭ്യന്തര യുദ്ധം ആറാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. അഞ്ചു വര്‍ഷത്തെ ഭീകരമായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒൗദ്യോഗിക കണക്കനുസരിച്ച് രണ്ടര ലക്ഷം കവിഞ്ഞു. ഒൗദ്യോഗികമെന്നു പറയുമ്പോള്‍ അത് യു.എന്നിന്‍റെ കണക്കാണ്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്നത് യു.എന്‍ 2014ല്‍ അവസാനിപ്പിച്ചെന്നും സിറിയന്‍ യുദ്ധവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയുമുള്ള മരണസംഖ്യ 470,000ത്തിലേറെ വരുമെന്നുമാണ് സിറിയന്‍ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്‍റെ കണക്ക്. 2011ല്‍ യുദ്ധം ആരംഭിച്ച ശേഷം പത്തില്‍ ഒരു സിറിയന്‍ പൗരനെങ്കിലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് സെന്‍ററിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കുറഞ്ഞ കണക്ക് രേഖപ്പെടുത്തിയ സെന്‍റര്‍ ഫോര്‍ ഡോക്യുമെന്‍റേഷന്‍ ഓഫ് വയലന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ മരണസംഖ്യ ഒന്നര ലക്ഷം കവിഞ്ഞു. വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി പുറന്തള്ളപ്പെട്ടവര്‍ അരക്കോടിയിലേറെ.

രാജ്യത്തിനകത്ത് വീടും മറ്റും നഷ്ടപ്പെട്ടവര്‍ എട്ടര ലക്ഷം. ഏതാണ്ട് പകുതി ജനതയും അഭയാര്‍ഥികള്‍. അറുപത് ശതമാനത്തിലേറെ പേര്‍ ദാരിദ്ര്യത്തില്‍. മുപ്പതു ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2011ല്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങുമ്പോള്‍ 14.9 ശതമാനം മാത്രമായിരുന്ന തൊഴിലില്ലായ്മ 2014 അവസാനിക്കുമ്പോള്‍ 70 ശതമാനത്തിലേറെയായി. സാമ്പത്തിക മേഖല മുപ്പതു വര്‍ഷം പിറകോട്ടടിച്ചെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യം നേരിട്ട നഷ്ടത്തിന്‍റെ കണക്കുകള്‍ ഭീമവും ഞെട്ടിപ്പിക്കുന്നതുമാണ്. അത് 25,000 കോടി ഡോളറിലേറെ വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. യുദ്ധം മൂലം ആരോഗ്യ മേഖല തകര്‍ടിഞ്ഞ സിറിയയില്‍ 2011ല്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 71 വയസ്സായിരുന്നെങ്കില്‍ ഇത് 55 വയസ്സായി കുറഞ്ഞിരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി പുറന്തള്ളപ്പെട്ടവര്‍ അരക്കോടിയിലേറെ. രാജ്യത്തിനകത്ത് വീടും മറ്റും നഷ്ടപ്പെട്ടവര്‍ എട്ടര ലക്ഷം. ഏതാണ്ട് പകുതി ജനതയും അഭയാര്‍ഥികള്‍. അറുപത് ശതമാനത്തിലേറെ പേര്‍ ദാരിദ്ര്യത്തില്‍. മുപ്പതു ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2011ല്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങുമ്പോള്‍ 14.9 ശതമാനം മാത്രമായിരുന്ന തൊഴിലില്ലായ്മ 2014 അവസാനിക്കുമ്പോള്‍ 70 ശതമാനത്തിലേറെയായി. സാമ്പത്തിക മേഖല മുപ്പതു വര്‍ഷം പിറകോട്ടടിച്ചെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യം നേരിട്ട നഷ്ടത്തിന്‍റെ കണക്കുകള്‍ ഭീമവും ഞെട്ടിപ്പിക്കുന്നതുമാണ്. അത് 25,000 കോടി ഡോളറിലേറെ വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. യുദ്ധം മൂലം ആരോഗ്യ മേഖല തകര്‍ടിഞ്ഞ സിറിയയില്‍ 2011ല്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 71 വയസ്സായിരുന്നെങ്കില്‍ ഇത് 55 വയസ്സായി കുറഞ്ഞിരിക്കുന്നു.

തുനീഷ്യ, ഈജിപ്ത്, ലിബിയ, യെമന്‍ തുടങ്ങി അറബ് രാജ്യങ്ങളിലെ ഏകാധിപതികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷം തന്നെയാണ് സിറിയയിലും ഉണ്ടായത്. എല്ലായിടങ്ങളിലും സംഭവിച്ചതുപോലെ നിരായുധരായ ജനങ്ങള്‍ തന്നെയാണ് അവിടെയും പ്രക്ഷോഭ രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ജനകീയ മുന്നേറ്റത്തെ സൈനികമായി അടിച്ചമര്‍ത്താന്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് തുനിഞ്ഞതോടെ സിറിയന്‍ വിപ്ളവത്തിന് ചോരയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടു തുടങ്ങി. മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 2011 ജനുവരി 26നാണ് സിറിയയില്‍ പ്രഥമ പ്രതിഷേധ സമരം നടന്നത്. തുനീഷ്യയില്‍ തീകൊളുത്തി ആത്മാഹുതി ചെയ്ത മുഹമ്മദ് ബൂഅസീസിക്ക് സമാനമായി ഹസന്‍ അലി അക്ലഹ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് സമരത്തിന് ഊര്‍ജം പകര്‍ന്നത് സ്വാഭാവികം. ജനാധിപത്യ അനുകൂല മുദ്രാവാക്യം ചുവരുകളില്‍ എഴുതിയതിന് 15 സ്കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍ മാര്‍ച്ച് 15ന് വിവിധ നഗരങ്ങളില്‍ ഒരേസമയം ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു.

1980കള്‍ക്കുശേഷം ആദ്യമായി തലസ്ഥാനമായ ഡമാസ്കസ് നഗരം പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് അന്നാണ്. ദരാ നഗരമായിരുന്നു പ്രതിഷേധ സമരങ്ങളുടെ പ്രധാന വേദിയായതെങ്കിലും തുറമുഖ നഗരമായ ലതാകിയ, ഹോംസ്, ഹാമ, ബനിയാസ്, താര്‍തസ്, ഡമാസ്കസിന്‍റെ പ്രാന്ത്രപ്രദേശമായ ഹറാസ്ത എന്നിവിടങ്ങളിലും ദിനേന ജനങ്ങള്‍ തെരുവിലിറങ്ങി. 1982ല്‍ ഹമയില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തത് ഉള്‍പ്പെടെ എതിര്‍ ശബ്ദങ്ങളെ ചോരയില്‍ മുക്കി അടിമച്ചമര്‍ത്തി ക്രൂരതയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച പിതാവിന്‍റെ മകന്‍ അതേ പാത പിന്തുടര്‍ന്നില്ളെങ്കിലേ അത് വാര്‍ത്തയാകൂ. ഹഫീസുല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തിയെ കുറ്റം ചുമത്തി ഹമ നഗരം 27 ദിവസം ഉപരോധിച്ച് മുപ്പതിനായിരത്തോളം പേരെയാണ് കൂട്ടക്കൊല ചെയ്തത്. സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിക്കുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്തത് ‘പിറ്റി ദ നേഷന്‍’ എന്ന ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട് ഫിസ്ക് വിവരിക്കുന്നുണ്ട്. 2000 ജൂണില്‍ ഹഫീസുല്‍ അസദിന്‍റെ മരണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് പദവിയിലത്തെിയ ബശ്ശാര്‍, അധികാരത്തിന്‍റെ പതിനഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ക്രൂരതയില്‍ പിതാവിനെ കവച്ചുവെച്ചിരിക്കുന്നു.

രാസായുധം സൂക്ഷിക്കുന്നതും പ്രയോഗിക്കുന്നതും സൈനിക നടപടിക്ക് ന്യായീകരണമായി പറയാറുള്ള അമേരിക്കയും സഖ്യകക്ഷികളും, സ്വന്തം ജനതക്കുനേരെ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു. രാസായുധം നിര്‍വീര്യമാക്കാനുള്ള പഴുതുകള്‍ നല്‍കി പ്രശ്നം അവസാനിപ്പിക്കാന്‍ അമേരിക്ക തന്നെയാണ് മുന്‍കൈ എടുത്തത്. ലക്ഷങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുളള സൈനിക നടപടികള്‍ക്ക് എല്ലാ അര്‍ഥത്തിലും ന്യായമുണ്ടായിരുന്നു. എന്നാല്‍ സിറിയക്കെതിരായ പ്രമേയങ്ങള്‍ റഷ്യ വീറ്റോ ചെയ്യുന്നുവെന്ന വാദമുയര്‍ത്തി മിണ്ടാതിരിക്കുകയായിരുന്നു ലോക രാജ്യങ്ങള്‍. ഇറാഖിലും ലിബിയയിലുമൊക്കെ യു.എന്‍ ഇടപെട്ടത് ഇത്തരം ന്യായാന്യായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇടപെടുന്നതിനു പകരം അസദിനെതിരെ പട നയിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തികവും സൈനികവുമായ സഹായം നല്‍കിയതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കിയത്. അസദ് സ്വന്തം ജനതക്കെതിരെ രാസായുധം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന 2013 ഓഗസ്റ്റില്‍ സൈനിക നടപടിക്കൊരുങ്ങിയ ഒബാമ, പിന്നീട് കോണ്‍ഗ്രസിന്‍്റെ അനുവാദം കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
ഒടുവില്‍, രാസായുധം സിറിയക്ക് പുറത്തേക്ക് മാറ്റാന്‍ അവസരം നല്‍കി യുദ്ധത്തില്‍നിന്ന് അസദിനെ അവര്‍ രക്ഷിച്ചു. 2014ന്‍്റെ തുടക്കത്തില്‍ ഐ.എസ് തീവ്രവാദികളെ അലപ്പോയില്‍നിന്ന് തുരത്തിയ സന്ദര്‍ഭം അസദിനെതിരെ സൈനിക നടപടിക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചിരുന്നു. അതും കളഞ്ഞുകുളിച്ചു. സിറിയന്‍ പ്രശ്ന പരിഹാരത്തിനായി യു.എന്‍ മേല്‍നോട്ടത്തില്‍ ഉച്ചകോടികള്‍ പലതും നടന്നു. നാലു വര്‍ഷത്തിനിടയില്‍ മൂന്നു സമാധാന ദൂതന്മാരെയാണ് യു.എന്‍ നിയോഗിച്ചത്. ആദ്യത്തെയാള്‍ യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ തന്നെയായിരുന്നു. പ്രശ്നപരിഹാരം സാധ്യമല്ളെന്ന് പറഞ്ഞ് 2012 ഓഗസ്റ്റില്‍ അന്നാന്‍ രാജിവെച്ചശേഷം നിയമിതനായ മുന്‍ അല്‍ജീരിയന്‍ നയതന്ത്രജ്ഞന്‍ ലക്ദര്‍ ബ്രാഹിമിയും സമാധാനത്തിന് കഴിയാവുന്നിടത്തോളം ശ്രമിച്ചു. ഒടുവില്‍ അദ്ദേഹവും സ്ഥാനമൊഴിഞ്ഞപ്പോള്‍ മൂന്നാമനായി എത്തിയത് സ്റ്റെഫാന്‍ ഡി മിസ്തുറ. 2014 ജൂലൈയില്‍ സ്ഥാനമേറ്റ മിസ്തുറ എന്ന് സ്ഥാനമൊഴിയുമെന്ന് മാത്രമേ ഇനി നോക്കാനുള്ളൂ.

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന പുതിയ അവതാരത്തെ പ്രതിഷ്ഠിച്ച് സിറിയയില്‍ അസദ് ഭരണകൂടം നടത്തിവരുന്ന നരനായാട്ടിനെ വിസ്മൃതിയിലാക്കിയതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് കൈ കഴുകാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല, മേഖലയിലെ മുസ്ലിം രാജ്യങ്ങള്‍ക്കുമാവില്ല. 2011 മാര്‍ച്ചില്‍ അസദ് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ പാശ്ചാത്യ, പൗരസ്ത്യ മാധ്യമങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന 'ജിഹാദികള്‍' സിറിയയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, ആ രാജ്യത്തിന്‍റെയും അയല്‍പക്കത്തുള്ള ഇറാഖിന്‍റെയും മൂന്നിലൊരു ഭാഗം ഐ.എസിന്‍റെ നിയന്ത്രണത്തിലാണ്. ഐ.എസ് എ ഭീകര സംഘമാകട്ടെ, ആഫ്രിക്കയിലും വേരുപിടിച്ചിരിക്കുന്നു. ഐ.എസിനെതിരായ പോരാട്ടത്തില്‍ അസദ് ഭരണകൂടം വഹിക്കുന്ന 'ക്രിയാത്മക പങ്കി' നെ വെള്ള പൂശാന്‍ റഷ്യ മാത്രമല്ല, അമേരിക്കയും ശ്രമിക്കുമ്പോഴാണ് അസദും ഐ.എസും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തെക്കുറിച്ച റിപ്പോര്‍ട്ടുമായി ലണ്ടനിലെ ഡെയിലി ടെലിഗ്രാഫ് രംഗത്തുവരുന്നത്.
 

ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇടപെടുന്നതിനു പകരം അസദിനെതിരെ പട നയിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തികവും സൈനികവുമായ സഹായം നല്‍കിയതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കിയത്. അസദ് സ്വന്തം ജനതക്കെതിരെ രാസായുധം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന 2013 ഓഗസ്റ്റില്‍ സൈനിക നടപടിക്കൊരുങ്ങിയ ഒബാമ, പിന്നീട് കോണ്‍ഗ്രസിന്‍റെ അനുവാദം കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

ഐ.എസുമായുള്ള സിറിയന്‍ ഭരണകൂടത്തിന്‍റെ പ്രതിമാസ ഇടപാടുകള്‍ നാലു കോടി ഡോളറിലത്തെിയെന്നാണ് റിപ്പോര്‍ട്ട്. ഐ.എസ് നിയന്ത്രണത്തിലുള്ള എണ്ണ വാങ്ങാന്‍ അസദ് ഭരണകൂടം 2014 മുതല്‍ കരാര്‍ ഉണ്ടാക്കിയതായി അമേരിക്കന്‍, ബ്രിട്ടീഷ് പ്രത്യേക സേനയുടെ പിടിയിലായ ഐ.എസിന്‍റെ 'എണ്ണ, ധനകാര്യ മന്ത്രി' അബൂ സയ്യാഫ് സമ്മതിച്ചിട്ടുണ്ടത്രെ. ബശ്ശാറും ഐ.എസും തമ്മിലുള്ള രഹസ്യ ബാന്ധവം മറച്ചുപിടിക്കാനാണ്  ഐ.എസില്‍നന്ന് തുര്‍ക്കി എണ്ണ വാങ്ങുന്നുവെന്ന് വ്യാജ പ്രചാരണം റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍ ഏറെക്കാലം ഏറ്റുപിടിച്ചത്. തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ചപ്പോള്‍ പുട്ടിന്‍ മുങ്ങുകയായിരുന്നല്ളോ. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ യു.എസും സഖ്യകക്ഷികളും നടത്തുന്ന ബോംബ് വര്‍ഷങ്ങളുടെ എണ്ണം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളില്ല. ഇതു ശരിയാണെങ്കില്‍ ഐ.എസ് എന്ന സാധനം ഭൂലോകത്തുനിന്ന് എന്നേ തുടച്ചു നീക്കപ്പെടേണ്ടതായിരുന്നു. ഒരു വിമാനം പോലും സ്വന്തമില്ലാത്ത ഐ.എസിനെ തുരത്താന്‍ മേല്‍പറഞ്ഞ വ്യോമാക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ളെങ്കില്‍ അതിന്‍്റെ അര്‍ഥമെന്താണ്? ലോകത്തെ പറ്റിക്കാന്‍ അമേരിക്കയും റഷ്യയും അറബ് രാജ്യങ്ങളും നടത്തു നാടകങ്ങള്‍ തുടരുകയാണെന്നല്ളേ?

അസദ് ഭരണത്തിന്‍്റെ പതനത്തിലൂടെ മുസ്ലിം തീവ്രവാദികളുടെ കരങ്ങളിലേക്ക് സിറിയ വഴുതിപ്പോകുന്ന ഒരു സാഹചര്യം അമേരിക്ക ആഗ്രഹിക്കുന്നില്ളെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന (സി.ഐ.എ)യുടെ ഡയറക്ടര്‍ ജോ ബ്രണ്ണന്‍ അഭിപ്രായപ്പെട്ടത്. പ്രശ്നപരിഹാരത്തിന് അസദുമായി ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടതെന്ന് മാസങ്ങള്‍ക്ക് മുമ്പ് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പറയുകയുണ്ടായി. അസദ് ഭരണകൂടവും അമേരിക്കയും തമ്മില്‍ ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധങ്ങള്‍ രഹസ്യമല്ല. ലബനാനിലെ റഫീഖ് ഹരീരി വധത്തില്‍ സിറിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 2005ല്‍ അംബാസഡറെ പിന്‍വലിച്ച അമേരിക്ക തീരുമാനം പുന:പരിശോധിക്കുകയും റോബര്‍ട്ട് ഫോര്‍ഡിനെ ദമാസ്കസിലേക്ക് അയക്കുകയുമുണ്ടായി. സിറിയയുടെ ട്രാക്ക് റെക്കോര്‍ഡ് മെച്ചപ്പെട്ടുവെന്നോ, ഭീകരത സ്പോസര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റ് തയാറാക്കിവരുന്ന ലിസ്റ്റില്‍നിന്ന് ആ രാജ്യത്തെ ഒഴിവാക്കുമെന്നോ വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇസ്രായേല്‍, ലെബനാന്‍, ഇറാഖ് തുടങ്ങി മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സിറിയയുടെ സഹായം അനിവാര്യമായതു കൊണ്ടായിരുന്നു ഈ നടപടി.
 

ഏകാധിപതിയായ പിതാവില്‍നിന്ന് രാജ്യത്തിന്‍റെ കടിഞ്ഞാണ്‍ ഏറ്റുവാങ്ങിയ ബശ്ശാര്‍ എന്ന നേത്രരോഗ വിദഗ്ധന്‍റെ ക്രൂരതയുടെ ആദ്യ നാളുകളിലാണ് മാഹിര്‍ മൂന്നടി വീതിയും ആറടി ആഴവുമുള്ള സിറിയന്‍ ഭൂഗര്‍ഭ സെല്ലില്‍ മരണം മുന്നില്‍ കണ്ട് പത്തു മാസത്തോളം കഴിച്ചുകൂട്ടിയത്. കനേഡിയന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മാഹിറിന് അല്‍ ഖാഇദ ബന്ധമില്ളെന്നും നിരപരാധിയാണെും വിധിച്ചു.

ബശ്ശാറുല്‍ അസദിന്‍്റെ നേതൃത്വത്തിലുള്ള ഭീകര ഭരണകൂടത്തിന്‍റെ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തവരാണ് യു.എസ് ഗവമെന്‍റ്. സിറിയയിലേക്ക് സൈന്യത്തെ അയക്കാനാവില്ളെന്ന് പരാക് ഒബാമ പറയുമ്പോള്‍ ഓര്‍മയില്‍ ഓടിയത്തെുത് മാഹിര്‍ അറാര്‍ എ കനേഡിയന്‍ പൗരത്വമുള്ള സിറിയന്‍ ടെലികമ്യുണിക്കേഷന്‍സ് എഞ്ചിനീയറാണ്. അറാറിന്‍റെ പുതിയ നിയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്് വായിച്ചപ്പോള്‍ നാലു വര്‍ഷം മുമ്പ് ആ യുവാവിനെക്കുറിച്ച് വിദേശ കോളത്തില്‍ എഴുതിയത് ഓര്‍മയില്‍ വന്നത് സ്വാഭാവികം. സിറിയയുടെമേല്‍ ഭീകരതയും മനുഷ്യാവകാശ ലംഘനവും ആരോപിക്കുമ്പോള്‍ തന്നെ അല്‍ ഖാഇദ ബന്ധം ചാര്‍ത്തി നിരപരാധികളെ ബശ്ശാറുല്‍ അസദിന്‍റെ പീഡന ക്യാമ്പിലേക്ക് എറിഞ്ഞുകൊടുക്കാന്‍ അമേരിക്കക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. സംശയമുള്ളവരെ ഭീകരവാദികളായി മുദ്രകുത്തി വിവിധ രാജ്യങ്ങളിലെ പീഡന ക്യാമ്പിലേക്ക് വിട്ടുകൊടുക്കുന്ന റെന്‍ഡിഷന്‍ എന്ന കുപ്രസിദ്ധ പരിപാടി ഏറെക്കാലമായി സി.ഐ.എ നടപ്പാക്കിവരുന്നു. 2001നു ശേഷം മാത്രം മൂവ്വായിരത്തോളം പേരെയാണ് ഇവ്വിധം വിവിധ രാജ്യങ്ങളിലേക്ക് അമേരിക്ക കൈമാറിയത്. സിറിയന്‍, കനേഡിയന്‍ ഇരട്ട പൗരത്വമുള്ള മാഹിര്‍ അറാറിന്‍റെ കേസ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതിനാല്‍ പുറംലോകം അറിഞ്ഞു. ടൂണിസിലെ ബിസിനസ് ട്രിപ്പിനുശേഷം കാനഡയിലേക്ക് മടങ്ങുമ്പോഴാണ് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാഹിര്‍ അറസ്റ്റിലാവുന്നത്. അല്‍ ഖാഇദ ബന്ധം ചാര്‍ത്തി രണ്ടാഴ്ചയോളം ഏകാന്ത തടവറയില്‍ പാര്‍പ്പിച്ച മാഹിറിനെ യു.എസ് അധികൃതര്‍ സിറിയക്ക് കൈമാറി.

അവിടത്തെ ഭീകരമായ പീഡനത്തെക്കുറിച്ച് അറിവുണ്ടായിരുന്നതും കാനഡക്ക് കൈമാറാതെ മാഹിറിനെ സിറിയയിലേക്ക് അയച്ചത് എന്തിനാണെന്ന് എഫ്.ബി.ഐ വെളിപ്പെടുത്തിയില്ല. ഏകാധിപതിയായ പിതാവില്‍നിന്ന് രാജ്യത്തിന്‍റെ കടിഞ്ഞാണ്‍ ഏറ്റുവാങ്ങിയ ബശ്ശാര്‍ എന്ന നേത്രരോഗ വിദഗ്ധന്‍റെ ക്രൂരതയുടെ ആദ്യ നാളുകളിലാണ് (2002) മാഹിര്‍ മൂന്നടി വീതിയും ആറടി ആഴവുമുള്ള സിറിയന്‍ ഭൂഗര്‍ഭ സെല്ലില്‍ മരണം മുന്നില്‍ കണ്ട് പത്തു മാസത്തോളം കഴിച്ചുകൂട്ടിയത്. കനേഡിയന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മാഹിറിന് അല്‍ ഖാഇദ ബന്ധമില്ളെന്നും നിരപരാധിയാണെും വിധിച്ചു. ഒന്നരക്കോടി കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് ഗവമെന്‍റ് കേസ് അവസാനിപ്പിച്ചത്. മാഹിര്‍ നിരപരാധിയാണെന്ന് ഒടുവില്‍ സിറിയന്‍ ഭരണകൂടത്തിനും വെളിപാടുണ്ടായി. സ്വന്തം പൗരനെ ഭീകരവാദിയാക്കാന്‍ കൂട്ടുനിന്നതിന് കനേഡിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പു പറഞ്ഞതിനാലും ഒരു കോടിയിലേറെ കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയത് മാധ്യമങ്ങളില്‍ വിഷയമായതിനാലും മാഹിര്‍ സംഭവം ലോക ശ്രദ്ധ പിടിച്ചുപറ്റിയെന്നു മാത്രം. 2004ല്‍ ടൈം വാരികയുടെ കനേഡിയന്‍ ന്യൂസ്മേക്കറായി തെരഞ്ഞെടുക്കപ്പെട്ടത് മാഹിറായിരുന്നു. കൗസില്‍ ഓഫ് കനേഡിയന്‍ ഹ്യൂമറൈറ്റ്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയത്തെി. പക്ഷേ മാപ്പു പറയാന്‍ ഇന്നും തയ്യാറാവാത്ത രാജ്യമാണ് അമേരിക്ക. ഭീകരമുദ്ര ചാര്‍ത്തി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരോട് പകയില്ല മാഹിറിന്. പകരം കോസ്സ്ക്വയര്‍ എന്ന ചാരിറ്റി ആപ്പുമായി പീഡിതര്‍ക്കും ആശ്രയമറ്റവര്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുകയാണ് ഈ യുവാവ്.

സിറിയയില്‍ സൈനികമായി ഇടപെടുന്നത് കൂടുതല്‍ അപകടം വിതയ്ക്കുമെന്നും അസദിനെ പിന്തുണക്കാന്‍ ഇറാനും ഹിസ്ബുല്ലയും റഷ്യയും ചൈനയുമൊക്കെ രംഗത്തുള്ളതിനാല്‍ മേഖലയില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥയുണ്ടാകുമെന്നുമാണ് വാദമെങ്കില്‍ ഇതേ വാദം യെമന്‍റെ കാര്യത്തിലും സംഗതമല്ളേ? അസദിനെ പിന്തുണക്കു ശക്തികള്‍ തയൊണ് യെമനില്‍ ഹൂതികളെയും സഹായിക്കുത്. ബശ്ശാറുല്‍ അസദ് എന്ന  ക്രൂരനായ ഏകാധിപതിയെ താഴെയിറക്കലിനേക്കാള്‍ മന്‍സൂര്‍ ഹാദിയെ യെമനില്‍ അധികാരക്കസേരയില്‍ കുടിയിരുത്തലാണ് അറബ് രാജ്യങ്ങള്‍ പരമപ്രധാനമായി കാണുത്. സിറിയന്‍ വിഷയത്തില്‍ അന്താരാഷ്ര്ട സമൂഹം തീര്‍ത്തും നിഷ്ക്രിയമാണ് എന്നു പറഞ്ഞുകൂടാ. അസദിനെ തൊടാന്‍ അവര്‍ തയ്യാറല്ളെങ്കിലും സിറിയയിലെ ജനങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്ര ഡോണര്‍ കോഫറന്‍സുകള്‍ വര്‍ഷം തോറും സംഘടിപ്പിച്ചുപോരാറുണ്ട്. ഇക്കഴിഞ്ഞ മാസമാണ് നാലാമത് അന്താരാഷ്ട്ര സമ്മേളനം കുവൈത്തില്‍ നടത്. രണ്ടാം ലോക യുദ്ധശേഷം ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് സിറിയ. ഒരു ജനത ജീവിക്കാനുള്ള അവകാശത്തിനായി കേഴുമ്പോള്‍ അവരെ സഹായിക്കാതെ രാഷ്ട്രീയം കളിക്കുന്ന രാജ്യ നേതൃത്വങ്ങളും യുദ്ധക്കുറ്റവാളിയായ ബശ്ശാറുല്‍ അസദിനെപ്പോലെ ഈ സംഭവത്തില്‍ കൂട്ടുപ്രതികളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT