എ​െൻറ പിതാവ്​ മുഹമ്മദ്​ മുർസി, ഇൗജിപ്​തി​െൻറ തെര​ഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡൻറ്​...

തേൾ കോട്ട എന്നറിയപ്പെടുന്ന കൈറോവി​ലെ തോറ ജയിലിൽ വർഷങ്ങൾ നീണ്ട തടവിനിടെ മരണത്തിന്​ മുമ്പ്​ മുഹമ്മദ്​ മുർസ ി അനുഭവിച്ചത്​ ക്രൂരപീഡനം. മകൻ അബ്​ദുല്ല മുർസി 2018 മാർച്ചിൽ യു.കെയിലെ പാർലമ​​െൻറ്​ അംഗങ്ങളുടെ സമിതിയായ ഡിറ്റൻഷൻ റിവ്യൂ പാനലിന്​ നൽകിയ മൊഴിയിലാണ്​ പിതാവ്​ നേരിട്ട പീഡനങ്ങൾ വിവരിക്കുന്നത്.

മൊഴിയുടെ വിശദാംശങ്ങൾ:

"2013 ജൂലൈ മൂന്നിനുണ്ടായ പട്ടാള അട്ടിമറിക്കുശേഷം ഒരിക്കൽ മാത്രമാണ്​​ അദ്ദേഹത്തെ കാണാനായത്​. അട്ടിമറി അംഗീ കരിക്കുക എന്നാവശ്യത്തിന്​ കീഴടങ്ങാതിരുന്നതിനാലാണ്​ തടവനുഭവിക്കേണ്ടി വന്നത്​​. ആദ്യത്തെ നാലുമാസം അദ്ദേഹത്ത െ എവിടെയാണ്​ പാർപ്പിച്ചിരുന്നതെന്ന്​ പോലും ഞങ്ങൾക്കാർക്കും അറിവില്ലായിരുന്നു. അലക്​സാ​ണ്ട്രിയയിലെ തടങ്കൽ കേന്ദ്രത്തിലാണ്​ അദ്ദേഹമുള്ളതെന്ന്​ പിന്നീട്​ മനസിലാക്കി. അത്രയും നാൾ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ഉണ്ടായില്ല.

2013 നവംബർ നാലിന്​​ അലക്​സാണ്ട്രിയയിലെ തന്നെ ബുർജ്​ അൽ അറബ്​ ജയിലിലേക്ക്​ അദ്ദ േഹത്തെ മാറ്റി. അഞ്ചുമാസം അവിടെയായിരുന്നു. 2013 നവംബർ ഏഴിന്​ അദ്ദേഹത്തെ കുടുംബസമേതം സന്ദർശികാനായി. അരമണിക്കൂർ മാത ്രം നീണ്ട കൂടിക്കാഴ്​ചയായിരുന്നു അത്​. ഞങ്ങൾ ഒരുമിച്ചിരുന്ന മുറിയിൽ ഞങ്ങൾക്ക്​ ചുറ്റിലും അഞ്ച്​ ഒാഫിസർമാരുണ്ടായിരുന്നു. മനസ്​ തുറന്ന്​ എന്തെങ്കിലും സംസാരിക്കാനുള്ള സാഹചര്യം അന്നവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ കൈയിൽ കരുതിയിരുന്ന നല്ല ഉടുപ്പുകൾ അദ്ദേഹത്തിന്​ നൽകി. അന്ന്​ കാണു​േമ്പാൾ അദ്ദേഹത്തി​​​െൻറ ശരീരത്തിന്​ ക്ഷീണം ബാധിച്ചതായി തോന്നിയില്ല.

ഞാൻ അദ്ദേഹത്തെ അവസാനമായി കാണുകയായിരുന്നു അന്ന്​. പിന്നീട്​ ഒരുപാട്​ തവണ സന്ദർശനത്തിന്​ ഞാൻ അനുമതി തേടിയെങ്കിലും എല്ലാം തള്ളപ്പെട്ടു. ഏതാണ്ട്​ അഞ്ചുമാസം കഴിഞ്ഞ്​ അദ്ദേഹത്തെ തോറ ജയിൽ സമുച്ചയത്തിലെ തോറ ഫാം ജയിലിലേക്ക്​ മാറ്റി. 2014 ജൂലൈയിൽ ഞാനും തടവിലായി. ലഹരിമരുന്നുകൾ കൈവശം വെച്ചെന്ന ആരോപിച്ചായിരുന്നു അത്​. പിന്നീട്​ ഞാൻ വിട്ടയ​ക്ക​െപ്പട്ടു.

2016 ഡിസംബർ 20ന്​ എ​​​െൻറ സഹോദരൻ ഉസാമയും തടവിലാക്കപ്പെട്ടു. ജയിലിലായി 10 മാസങ്ങൾക്കുശേഷമാണ്​ ഉസാമയെ എനിക്ക്​ കാണാനായത്​. ആഴ്​ചയിലൊരിക്കൽ തടവുകാരെ കാണാൻ ഇൗജിപ്​ത്​ നിയമം അനുവദിക്കുന്നുണ്ട്​. പക്ഷേ, കാരണമൊന്നുമില്ലാതെ, അവനെ കാണാനുള്ള എ​​​െൻറ കുടുംബത്തി​​​െൻറയും അവ​​​െൻറ ഭാര്യയുടെയും അപേക്ഷകൾ തള്ളപ്പെട്ടു.

2017 ജൂലൈയിൽ പിതാവി​െന സന്ദർശിക്കാൻ അനുമതി കിട്ടി. അദ്ദേഹം തടവിലാക്കപ്പെട്ട ശേഷം നടന്ന രണ്ടാം കൂടിക്കാഴ്​ചയിൽ പക്ഷേ, അദ്ദേഹത്തെ കാണാൻ എനിക്കായില്ല. സ്​ത്രീകൾക്ക്​ മാത്രമേ അദ്ദേഹത്തിന്​ കാണാനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. മാതാവും എ​​​െൻറ സഹോദരിമാരും അദ്ദേഹത്തെ കണ്ടു. നാലുവർഷങ്ങൾക്കുശേഷം നടന്ന ആ കൂടിക്കാഴ്​ച വെറും 25 മിനുട്ടുകൾ മാത്രമാണ്​ നീണ്ടത്​. നാലുവർഷത്തെ ജീവിതം, അനുഭവങ്ങൾ എല്ലാം എങ്ങനെയാണ്​ അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കാനാവുക?

പിന്നീട്​ പലതവണ അദ്ദേഹത്തെ കാണാൻ ​ശ്രമിച്ചു. എല്ലായ്​പ്പോഴും അനുമതി നിഷേധിക്കപ്പെ​െട്ടങ്കിലും ഞാൻ അദ്ദേഹത്തെ കാണാൻ മാസത്തിൽ ഒരിക്കലെങ്കിലും ആ ‘തേൾകോട്ട’യിലെത്തി. പക്ഷേ, പിന്നീട്​ ഒരിക്കൽപോലും അദ്ദേഹത്തെ കാണാനായില്ല.
ജയിലിലെ അദ്ദേഹ​ത്തി​​​െൻറ അവസ്​ഥയെ പറ്റി ഞങ്ങൾ അറിയുന്നത്​ വക്കീലുമാരിൽനിന്നും അ​ദ്ദേഹം ത​െന്ന കോടതിയിൽ നൽകിയ മൊഴികളിൽനിന്നുമാണ്​. പ്രമേഹവും, നേത്രരോഗങ്ങളും അലട്ടുന്ന തനിക്ക്​ മതിയായ ചികിത്സ ജയിലിൽ ലഭിക്കുന്നില്ലെന്ന്​ ​അദ്ദേഹം കോടതിയിൽ തന്നെ പറഞ്ഞതാണ്​. വെറും സിമൻറ്​ തറയിൽ കിടക്കുന്നത്​ മൂലമുണ്ടാവുന്ന പുറംവേദന, മോശം ഭ​ക്ഷണം എന്നിവയെ കുറിച്ച്​ ​അദ്ദേഹം കോടതിയിൽ മൊഴി നൽകിയിരുന്നു.

എ​​​െൻറ പിതാവിനെ എനിക്ക്​ നന്നായി അറിയാം. പരാതിപ്പെടുന്ന ഒരു സ്വഭാവം അദ്ദേഹത്തിനില്ല. അങ്ങനെയുള്ള ആളെ അത്തരമൊരു അവസ്​ഥയിൽ കാണുകയെന്നാൽ കഷ്​ടമാണ്​. ശരിയായ ചികിത്സയും, സൗകര്യങ്ങളും ലഭിക്കാത്തതിനാൽ, കരൾ, കിഡ്​നി സംബന്ധമായ രോഗങ്ങൾ ​അദ്ദേഹത്തെ അലട്ടിയിരുന്നു. ഒരിക്കൽ 2016ൽ റമദാനിൽ രക്​തത്തിലെ പഞ്ചസാര കുറഞ്ഞ്​, ബോധം കെട്ടുവീണു. 2017ൽ അദ്ദേഹത്തെ ഒരു ഡോക്​ടർ പരിശോധിച്ചു. എന്നാൽ സ്​റ്റെതസ്​കോപ്പും ബ്ലഡ്​ പ്രഷർ മോണിറ്ററും മാത്രമാണ്​ ആ ഡോക്​ടറുടെ കൈയിലുണ്ടായിരുന്നത്​.

ജയിലിലെ പരിതാപകരമായ അവസ്​ഥകൾ പലതവണ കോടതിയിൽ അദ്ദേഹം പറഞ്ഞതാണ്​. എന്നാൽ പരിഹാര​ം ഒന്നുമുണ്ടായില്ല. എ​െന്തങ്കിലും സഹായത്തിന്​ കാവൽക്കാരെ വിളിച്ചാൽ പ്രതികരണമുണ്ടാവില്ല. ഒരിക്കൽ, പുലർച്ചെ മൂന്ന്​ മണിക്ക്​ അദ്ദേഹ​ത്തി​​​െൻറ സെല്ലിൽ കയറി ജയിൽ ഗാർഡുകൾ തോക്ക്​ ചൂണ്ടി ഭീഷണിപ്പെടുത്തി.

മുസ്​ലിം ബ്രദർഹുഡ്​ അംഗങ്ങളായ ഒരുപാട്​ പേർ ആ ​‘തേൾകോട്ട’യിലുണ്ട്​. എന്നാൽ അവരിൽ മിക്കവരും ഒന്നിലധികം ആളുകളുള്ള സെല്ലുകളിലാണ്​. എ​​​െൻറ പിതാവ്​ തീർത്തും ഏകാന്ത തടവിലാണ്​ കഴിയുന്നത്​. 2013 മുതൽ തുടങ്ങിയ തടവിനിടെ, വെറും അഞ്ചുതവണയാണ്​ അദ്ദേഹത്തിന്​ ത​​​െൻറ അഭിഭാഷകരും സംസാരിക്കാൻ അവസരമുണ്ടായത്​. രണ്ടേ രണ്ടുതവണയാണ്​ ഇക്കാലയളവിൽ കുടുംബക്കാർ അദ്ദേഹത്തെ കണ്ടത്​..’’

Tags:    
News Summary - abdullah morsi about mohammed morsi-article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.