മാസങ്ങൾക്കിടെ അനിശ്ചിതത്വം ആവർത്തിച്ച് തെരഞ്ഞെടുപ്പ് ഫലം വീണ്ടുമെത്തിയതോടെ സ്വപ്നങ്ങളുടെ സ്വർഗത്ത ിലാണ് ‘കിങ് ബിബി’യെന്ന് അടുപ്പക്കാർ വിളിക്കുന്ന ബിൻയമിൻ നെതന്യാഹു. നാലു മാസം മുമ്പ് കിട്ടിയ സീറ്റുകൾ പോ ലും ലഭിക്കാതെ, അഞ്ചിലൊന്ന് വോട്ടു കുറഞ്ഞ്, അടുപ്പക്കാർക്കും വേണ്ടാത്തവനായി രണ്ടാം തെരഞ്ഞെടുപ്പ് ഫലത്തേ ാടെ നെതന്യാഹു മാറിയിരിക്കുന്നു. തുടർച്ചയായ അഞ്ചാം തവണയെന്ന റെക്കോഡുമായി ഒരിക്കലൂടെ അധികാരത്തിലെത്തണമെങ്കി ൽ ആർക്കെതിരെ വോട്ടുപിടിച്ചോ അവർക്കു മുന്നിൽ കൈകൂപ്പി പിന്തുണ യാചിക്കണം. അവരാകട്ടെ, നെതന്യാഹുവിെൻറ പാർട ്ടിയാകാം, നെതന്യാഹു വേണ്ടെന്ന് പരസ്യമാക്കിയവരും. ഇസ്രായേൽ രാഷ്ട്രീയത്തിൽ തീവ്ര വലതുപക്ഷത്തിന് ഇത്ര വലിയ അ ടി സമീപകാലത്ത് ആദ്യമാണ്. പശ്ചിമേഷ്യയിലെ പാശ്ചാത്യ ദത്തുശക്തിയായ ഇസ്രായേലിൽ നെതന്യാഹുവിെൻറ കാലം കഴി ഞ്ഞോ?
വോട്ടുപിടിത്തത്തിലെ ശുദ്ധ വംശീയത
37 വർഷമായി ഇസ്രായേൽ രാഷ്ട്രീയത്തിലെ ബിഗ്ബ്രദർ സാന്നിധ ്യമാണ് നെതന്യാഹു. 1996ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുകയും ഇടവേളക്കു ശേഷം 2009ൽ തിരിച്ചെത്തി തുടർച്ചയായി നാ ലു തവണ അധികാരം നിലനിർത്തുകയും ചെയ്ത ചാണക്യൻ. പേരിൽ ലിബറൽ ഉണ്ടെങ്കിലും ഒട്ടും ലിബറൽ അല്ലാത്ത ലിക്കുഡ് ലിബറൽ പ ാർട്ടിയുടെ അധ്യക്ഷൻ. കടുത്ത അറബ് വിരുദ്ധത വിളമ്പുന്ന തീവ്ര വലതുപക്ഷ ജൂത സംഘടനകളെ രാഷ്ട്രീയ സഖ്യത്തിൽ ചേർത് ത് വിഭാഗീയതയുടെ സുൽത്താനായി അധികാരം നിലനിർത്തിപ്പോരുന്നയാൾ.
ഇത്തവണയും വലിയ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല, ‘ബിബി’ പ്രചാരണ ചേരുവകളിൽ. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് പുല്ലുവില കൽപിച്ച് ‘ഒന്നുകിൽ നമുക്കൊപ്പം, അല്ലെങ്കിൽ ശത്രുവിെനാപ്പം’ എന്ന പഴയ ബുഷ് മുദ്രാവാക്യം പൊടിതട്ടിയെടുത്തു. വെസ്റ്റ് ബാങ്കിെൻറ ഭാഗമായ ജോർഡൻ താഴ്വര ഇസ്രായേലിെൻറ ഭാഗമാക്കുമെന്ന് വേദികളിലുടനീളം പ്രസംഗിച്ചു നടന്നു, ജൂത വിരുദ്ധമെന്ന് ആരോപിച്ച് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ടെലിവിഷൻ ചാനലിനെതിരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു, അറബികൾ കൂട്ടമായി ബൂത്തിലേക്ക് പ്രവഹിക്കുകയാണെന്നും അവർ ‘നമ്മെ’ നിഷ്കാസനം ചെയ്യാനാണ് ഇറങ്ങിയതെന്നും വോട്ടെടുപ്പിെൻറ അഞ്ചുനാൾ മുമ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്വഴി വിദ്വേഷം വിളമ്പി... വോട്ടിനു വേണ്ടി ഇത്രേയറെ സമൂഹത്തെ വിഭജിക്കാനും സാമൂഹികാന്തരീക്ഷം നശിപ്പിക്കാനും ‘മിസ്റ്റർ സെക്യൂരിറ്റി’ എന്നു കൂടി വിളിപ്പേരുള്ള ബിബിക്കല്ലാതെ ആർക്കു സാധിക്കും?
അഞ്ചിലൊന്നു മാത്രം ജനസംഖ്യയുള്ള അറബികൾക്ക് കടുത്ത വംശീയത നിലനിൽക്കുന്ന ഇസ്രായേൽ രാഷ്ട്രീയത്തെ എത്രകണ്ട് നിർണയിക്കാനാകുമെന്ന് അറിഞ്ഞു തന്നെയായിരുന്നു അറബികൾക്കെതിരെ ആർപ്പുവിളികൾ. പക്ഷേ, വെറുപ്പ് മാത്രം വെച്ചുനീട്ടുന്ന ഭാഷ മടുത്തവർ ലിക്കുഡിനെ കൈവിട്ടു. 31 സീറ്റുമായി രണ്ടാം സ്ഥാനത്തായ പാർട്ടി നയിക്കുന്ന സഖ്യത്തിന് 54 സീറ്റ് ലഭിച്ചെങ്കിലും കേവല ഭൂരിപക്ഷമായ 61 സീറ്റ് തരപ്പെടുത്താൻ തടസ്സങ്ങളേറെ. മറുവശത്ത്, മുഴുവൻ ഇസ്രായേലികളെയും ഉൾക്കൊള്ളണമെന്ന മധ്യവാദവുമായി എത്തിയ ബ്ലൂ ആൻറ് വൈറ്റ് സഖ്യം വലിയ മുന്നേറ്റമുണ്ടാക്കി. മുൻ സൈനിക മേധാവി കൂടിയായ ബെന്നി ഗാൻറ്സ് നയിക്കുന്ന ബ്ലൂ ആൻറ് വൈറ്റ് മാത്രം 33 സീറ്റ് നേടി. കഴിഞ്ഞ ഏപ്രിലിലെ നേട്ടങ്ങൾ തുടർന്ന സഖ്യം 44 സീറ്റുകൾ സ്വന്തമാക്കി. അയ്മൻ ഔദ നയിക്കുന്ന അറബികളുടെ സഖ്യമായ അറബ് ജോയിൻറ് ലിസ്റ്റ് 13 സീറ്റുകളുമായി വലിയ മൂന്നാമത്തെ കൂട്ടുകെട്ടായി.
‘ബിബി’ യുഗം: അവസാനത്തിെൻറ നാന്ദി?
നിരവധി അഴിമതിക്കേസുകൾ വേട്ടയാടുന്ന നെതന്യാഹുവിന് അധികാരം പിടിക്കാൻ ഇനിയുമുണ്ട് സാധ്യതകൾ. കേവല ഭൂരിപക്ഷം അൽപ സാധ്യത മാത്രമായ ഇസ്രായേലിൽ അധികാരത്തിലേക്ക് വാതിലുകൾ തുറന്നു കിടക്കുന്നുണ്ട്. ഭരണം പിടിക്കാൻ എന്തു വിട്ടുവീഴ്ചക്കും തയാറാണെന്ന് ‘ബിബി’ പ്രഖ്യാപിച്ചത് ഇതുകണ്ടു തന്നെയാണുതാനും. ബ്ലൂ ആൻറ് വൈറ്റിനെ കൂട്ടുപിടിച്ച് ഭരണം രൂപവത്കരിക്കാൻ ഒരുക്കമാണെന്ന നിർദേശമാണ് അതിലൊന്ന്. അതുപക്ഷേ, സംഭവിക്കാൻ സാധ്യത കുറവാണ്. പ്രധാനമന്ത്രിയായി തന്നെ ക്ഷണിക്കുമെന്നാണ് കരുതുന്നതെന്ന് ബ്ലൂ ആൻറ് വൈറ്റ് നേതാവ് ഗാൻറ്സ് പ്രതീക്ഷ പറഞ്ഞത് രണ്ടു വലിയ കക്ഷികൾ തമ്മിലെ അഭിപ്രായ വിത്യാസത്തിലേക്ക് സൂചന നൽകുന്നു. എന്നു മാത്രമല്ല, ഏറ്റവും വലിയ ഒറ്റക്കക്ഷിക്കു തന്നെയാകും പ്രസിഡൻറിെൻറ ആദ്യ ക്ഷണമെത്തുക.
ലിക്കുഡ് സഖ്യത്തിനൊപ്പം മുൻ പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാെൻറ കക്ഷി ചേരാനുള്ള സാധ്യത നിലനിൽക്കുന്നു. പക്ഷേ, തീവ്ര ജൂത കക്ഷികളെ കൂട്ടരുതെന്ന അദ്ദേഹത്തിെൻറ നിർദേശം ‘ബിബി’ സഹിക്കുമോ എന്നറിയില്ല. അറബ് സംഘടനകൾ ബ്ലൂ ആൻറ് വൈറ്റിന് പിന്തുണ നൽകാൻ ഒരുക്കമാണ്. 57 സീറ്റേ അപ്പോഴും ബ്ലൂ ആൻറ് വൈറ്റിനുണ്ടാകൂ- നാല് സീറ്റ് കുറവ്. അറബികൾ ആദ്യമായി മന്ത്രിസഭയിലെത്തുന്നത് ശരാശരി ഇസ്രായേലി ഭയക്കുന്നതിനാൽ ഇതിന് സാധ്യത കുറവാണ്.
അടുത്ത ബുധനാഴ്ച ഔദ്യോഗിക ഫല പ്രഖ്യാപനം വരുംമുമ്പ് പ്രശ്നം പരിഹരിച്ച് പുതിയ സർക്കാർ രൂപവത്കരണത്തിനാണ് കൊണ്ടു പിടിച്ച ശ്രമങ്ങൾ. അഴിമതിക്കേസുകൾ മാത്രമല്ല, വിശ്വാസ ലംഘന പരാതികളും ഒന്നിനു പിറകെ ഒന്നായി നെതന്യാഹുവിനെ കാത്തു കിടക്കുന്നുണ്ടെന്നത് വലിയ വെല്ലുവിളിയാകും. അടുത്ത മാസം അന്തിമ വാദം നടക്കുന്ന ഒരു കേസിൽ നെതന്യാഹു നേരിട്ട് ഹാജരാകണം. ഇതിൽ പ്രതി ചേർക്കണോ എന്നത് അറ്റോണി ജനറൽ തീരുമാനിക്കും.
അറബ് ശക്തിയുടെ തിരിച്ചുവരവ്
സമീപകാല ഇസ്രായേൽ രാഷ്ട്രീയത്തിലെ വൻ കുതിപ്പാണ് അയ്മൻ ഔദയുടെ ജോയിൻറ് ലിസ്റ്റ് ഇത്തവണ നേടിയിരിക്കുന്നത്. 21 ശതമാനം ജനസംഖ്യയുള്ള അറബികളിൽ 80 ശതമാനവും ഇത്തവണ സഖ്യത്തിനു കീഴിലുള്ള കക്ഷികൾക്ക് വോട്ടു നൽകിയെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യ രണ്ടു കക്ഷികൾ ചേർന്ന് ഭരണത്തിലേറിയാൽ ഔദ പ്രതിപക്ഷ നേതാവാകും. മന്ത്രിസഭയിൽ എത്തില്ലെങ്കിലും ഇസ്രായേൽ രാഷ്ട്രത്തിെൻറ ചരിത്രത്തിലാദ്യമായി ചാര സംഘടന മൊസാദിെൻറ മാസാന്ത ബ്രീഫിങ് ഔദക്കു കൂടി ലഭിക്കും. ലോക നേതാക്കളെ കാണാനും അവസരമുണ്ടാകും. ഇത് ഫലസ്തീനികൾക്കെതിരായ കൊടിയ അനീതികൾ ലോകത്തിനു മുന്നിലെത്തിക്കാൻ അവസരമൊരുക്കും. ഈ സാധ്യത മുന്നിൽ കണ്ട് അവശേഷിച്ച സംഘടനകൾ ചേർന്ന് പ്രതിപക്ഷമാകാനും ഔദയുടെ വഴി മുടക്കാനും സാധ്യത തള്ളിക്കളയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.