ആദിത്യ താക്കറെയെ ഉന്നമിട്ട്​ ബി.ജെ.പിയുടെ 'പപ്പു 2'; പിന്നിലെ കളികൾ...

മഹരാഷ്ട്രയിലെ രാഷ്​ട്രീയം മുംബൈ ചലച്ചിത്ര വ്യവസായത്തിൽനിന്ന്​ പ്രചോദനം ഉൾക്കൊള്ളാൻ തീരുമാനിച്ചതുപോലെ തോന്നുന്നു. തലമുറകൾ നീളുന്ന കുടിപ്പകയും രണ്ടു രാജവംശങ്ങളുടെ അധികാരത്തിനുള്ള യുദ്ധവുമൊക്കെ ചേർന്ന കഥ ​േപാലെയാകുകയാണത്​. ഒരു നട​െൻറ മരണവും, തുടരുന്ന ആത്​മനിയന്ത്രണമില്ലാത്ത ആരോപണ ശരങ്ങളും അതി​േനാടു ചേരുന്നു. അതിനിടയിൽ, കുറച്ചു മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്​ വിജയിക്കുന്നതിലേക്ക്​ ബി.ജെ.പി ഉറ്റുനോക്കുന്നു. ബോക്​സ്​ ഓഫിസിൽ പണം വാരുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തി തട്ടിക്കൂട്ടിയുണ്ടാക്കിയ തിരക്കഥയിലൂന്നിയ കളികൾ രണ്ടു സംസ്​ഥാനങ്ങളിലാണ്​ ഇ​േപ്പാൾ നടന്നുകൊണ്ടിരിക്കുന്നത്​ -മഹാരാഷ്​ട്രയിലും ബിഹാറിലും.

അതിനാടകീയമായ സത്യപ്രതിജ്​ഞക്ക്​ 72 മണിക്കൂർ പിന്നിടുംമു​േമ്പ മഹാരാഷ്​ട്രയിൽ അധികാരത്തിൽനിന്ന്​ പുറത്താക്ക​പ്പെട്ട ദേവേന്ദ്ര ഫഡ്​നാവിസ്,​ ഉദ്ധവ്​ താക്കറെയെ ഏതുവിധം സ്​ഥാനഭ്രഷ്​ടനാക്കുമെന്ന്​ 24x7 അടിസ്​ഥാനത്തിൽ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്​. ത​െൻറ ഭരണാധികാരം താക്കറെ അപഹരിച്ചുകളഞ്ഞുവെന്ന അരിശത്തിൽതന്നെയാണ്​ ഫഡ്​നാവിസ്​ ഇ​േപ്പാഴും. താക്കറെ സർക്കാർ കോൺഗ്രസി​െൻറയും എൻ.സി.പിയുടെയും പിന്തുണയോടെയാണ്​ ഭരിക്കുന്നതെങ്കിലും ബി.ജെ.പിയുടെ രോഷം മുഴുവൻ താക്കറെ കുടുംബത്തോടും അവരുടെ പാർട്ടിയായ ശിവസേനയോടുമാണ്​.​

ഈ ലേഖനം തയാറാക്കുന്നതി​െൻറ ഭാഗമായി കേന്ദ്രത്തിലെയും മഹാരാഷ്​ട്രയിലെയും ഒരുപാട്​ നേതാക്കന്മാരുമായി ഞാൻ സംസാരിച്ചിരുന്നു. മഹാരാഷ്​ട്രയിൽ നിലനിൽക്കുന്ന രാഷ്​ട്രീയ വിഷയങ്ങളുടെ മർമമായി അവർ ചൂണ്ടിക്കാട്ടിയ കാര്യം ഏറെ ആകർഷകമായി എനിക്ക്​ തോന്നി. സംസ്​ഥാനത്തെ ബി.ജെ.പി ഘടകത്തിനും അതി​െൻറ നേതൃത്വത്തിനും യഥാർഥ അപകട ഭീഷണിയുയർത്തുന്നത്​ ഉദ്ധവ്​ താക്കറെയും മകൻ ആദിത്യ താക്കറെയുമാണ്​ എന്നതാണത്​. ബാൽതാക്കറെയുടെ മരണശേഷം, ആകർഷണീയമായ പ്രതിച്​ഛായയൊന്നുമില്ലാത്ത, വെറുമൊരു ​േഫാ​​ട്ടോഗ്രാഫറായ മകൻ ഉദ്ധവ്​ ഒന്നുതള്ളിയാൽ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.​െജ.പിയുടെ കണക്കുകൂട്ടൽ.


അത്​ വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന്​ തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകൻ ആദിത്യയെ മന്ത്രിയാക്കി അവന്​ ഭരണതലത്തിൽ വേണ്ട പരിചയമാർജിക്കാനും ഉദ്ധവ്​ അവസരമൊരുക്കിയതോടെ ഇടപെടേണ്ട സമയമായിരിക്കുന്നുവെന്ന്​ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പിയും അവരുടെ ഐ.ടി സെല്ലു​ം നടത്തിയ 'പപ്പു' കാമ്പയിൻ ഇൗ സന്ദർഭത്തിൽ ഓർക്കുകയാണ്​. വൻതോതിൽ തയാറാക്കിയ വാട്​സാപ്​ തമാശകളും ഗൂഢപ്രചാരണങ്ങളുമായി അവർ ഒരുക്കിയ കാമ്പയി​െൻറ ഉള്ളറകൾ എ​െൻറ അന്വേഷണാത്​മകമായ 'ഐ ആം എ ട്രോൾ: ഇൻസൈഡ്​ ദ ബി.ജെ.പി'സ്​ സീക്രട്ട്​ ആർമി' (I Am A Troll: Inside the BJP's Secret Army) എന്ന പുസ്​തകത്തിൽ ഞാൻ വെളിപ്പെടുത്തുന്നുണ്ട്​. ദുരാരോപണങ്ങളിൽ തീർത്ത ആ കടന്നാക്രമണത്തിലുലഞ്ഞ രാഹുൽ ഗാന്ധിയുടെ പ്രതിച്​ഛായ പൂർണമായും വീണ്ടെടുക്കാനായിട്ടുമില്ല.

ദുർവ്യാഖ്യാന വിമർ​ശനങ്ങളിലൂന്നിയ അതുപോലൊരു കാമ്പയിനാണ്​ മഹാരാഷ്​ട്രയിൽ ആദിത്യ താക്കറെക്കെതിരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്​. നടൻ സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണത്തിൽ ആദിത്യക്ക്​ പങ്കുണ്ടെന്ന്​ സോഷ്യൽ മീഡിയയിൽ ആരോപിച്ചാണ്​ അത്​ നടത്തുന്നത്​. സോഷ്യൽ മീഡിയ ചാർട്ടുകളിൽ പണം കൊടുത്ത്​ അദ്ദേഹത്തിനെതി​െര ട്രെൻഡുകൾ സൃഷ്​ടിച്ചെടുക്കുന്നു. 'പപ്പു 2' എന്നാണ്​ ഈ കാമ്പയിനെ ബി.ജെ.പി വിളിക്കുന്നത്​. തീർത്തും അബോധമനസ്സോടെയല്ലാതെയുള്ള ഉള്ളിലിരിപ്പ്​ വെളിപ്പെടുത്തൽ.


താക്കറെ കുടുംബത്തെ തല്ലു​േമ്പാൾ, അവർക്കൊപ്പമുള്ള പവാർ കുടുംബത്തെ ബി.ജെ.പി തലോടുകയാണ്​. ശരദ്​ പവാറി​െൻറ അനന്തരവനായ അജിത്​ പവാറാണ്​ അവരുടെ ദുർബലകണ്ണി. ഇലക്​ഷന്​ തൊട്ടുപിന്നാലെ ഫഡ്​നാവിസിനൊപ്പം സർക്കാർ രൂപവത്​കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അബദ്ധം ചെയ്​തയാളാണ്​ അദ്ദേഹ​ം. അസ്​ഥിരമായ സമചിത്തതയുള്ള വ്യക്​തിയാണ്​ അജിത്​ പവാർ. സുശാന്തി​െൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ അജിതി​െൻറ മകൻ പാർഥ്​ പവാർ മുത്തച്​ഛൻ ശരദ്​ പവാറിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. കുറച്ചുദിവസംമുമ്പ്​ സുപ്രീം കോടതി സി.ബി.ഐ ​അന്വേഷണം പ്രഖ്യാപിച്ചപ്പോൾ മുത്തച്​ഛനെ ഉന്നമിട്ട്​ 'സത്യമേവ ജയതേ' എന്ന്​ ട്വീറ്റും ചെയ്​തു പാർഥ്​ പവാർ. രണ്ടുവർഷം മുമ്പുവരെ ഇതൊന്നും ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. പവാർ കുടുംബത്തിലുണ്ടായിരിക്കുന്ന വലിയ വിള്ളൽ നന്നായി വെളിവായിരിക്കുന്നു.

ഈ സൂചനകളെല്ലാം വിരൽചൂണ്ടുന്നത്​, അജിത്​ പവാറിനും മകനും ബി.ജെ.പി ഭൂമിയും സ്വർഗവുമൊക്കെ വാഗ്​ദാനം ചെയ്​തിട്ടു​െണ്ടന്നാണ്​. അതിനിടെ, ഫഡ്​നാവിസി​െൻറ കളി ശരദ്​ പവാർ സാകൂതം വീക്ഷിച്ചു​െകാണ്ടിരിക്കുന്നു. ഒരുപാട്​ തലങ്ങളിൽ രാഷ്​ട്രീയ പ്രവർത്തനം നടത്തിയ ശരദ്​ പവാർ അത്രയെളുപ്പം പിടികിട്ടാത്തയാളാണ്​. അക്കാരണത്താൽതന്നെ സഖ്യകക്ഷികൾക്ക്​ അദ്ദേഹം ഏതുഭാഗത്താണെന്ന്​ ഇപ്പോൾ തീർത്തും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സന്ദേശ വിനിമയ വഴികളുള്ളയാളാണ്​ ശരദ്​ പവാർ. അതുകൊണ്ടാണ്,​ മഹാരാഷ്​ട്രയിൽനിന്നുള്ള മുതിർന്ന രാഷ്​ട്രീയക്കാരനായ അദ്ദേഹം ത​െൻറ പൊളിറ്റിക്കൽ ഗുരുവാണെന്ന്​ മോദി ഒരിക്കൽ സൂചിപ്പിച്ചത്​. വലിയ അളവിൽ രാഷ്​ട്രീയവത്​കരിക്കപ്പെട്ടു കഴിഞ്ഞ 'സുശാന്തിന്​ നീതി വേണം' കാമ്പയിനിൽ ശരദ്​ പവാർ എന്തു നിലപാടാണ്​ സ്വീകരിക്കുകയെന്ന്​ കോൺഗ്രസും ശി​വസേനയും ഇപ്പോൾ ആശങ്കയോടെയാണ്​ ഉറ്റുനോക്കുന്നത്​.

'ഞങ്ങൾക്കൊരു തെറ്റുപറ്റി. രാഷ്​ട്രീയത്തിൽ ബി.ജെ.പി ഇത്രത്തോളം തരംതാഴുമെന്ന്​ ഞങ്ങൾ ഒരിക്കലും ചിന്തിച്ചിരു​േന്നയില്ല. സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണത്തിൽ സി.ബി.ഐ ആവശ്യം ഉയർന്നപ്പോഴേ 'അതെ' എന്ന്​ മറുപടി നൽകേണ്ടിയിരുന്നു. ആദ്യം അവർ ആദിത്യയെ ഈ കേസിലേക്ക്​ വലിച്ചിഴച്ചു. ഇപ്പോൾ ബിഹാർ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമായി സുശാന്തി​െൻറ മരണം ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ രാഷ്​ട്രീയത്തിൽ ഇത്​ അധഃപതനത്തി​െൻറ പുതിയ അധ്യായമാണ്​' -മുതിർന്ന സേന നേതാവ്​ പറയുന്നു.


അധഃപതനമായാലും അല്ലെങ്കിലും സുശാന്ത്​ സിങ്​ വരുന്ന തെരഞ്ഞെടുപ്പിൽ വലിയൊരു ആയുധമാണെന്ന്​ ബി.ജെ.പിയും ബിഹാറിലെ കൂട്ടാളിയായ മുഖ്യമന്ത്രി നിതീഷ്​ കുമാറും തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. വോട്ടർമാർക്കു മുമ്പിൽ നേട്ടങ്ങ​െളാന്നും പറയാൻ ഇല്ലാത്തതിനാൽ പ്രത്യേകിച്ചും. ബിഹാറി​െൻറ പുത്രന്​ നീതി കിട്ടിയില്ലെന്ന മുദ്രാവാക്യം മഹാരാഷ്​ട്രക്കെതിരെ ഉയർത്തുന്ന പദ്ധതിയാണ്​ അവരുടെ മനസ്സിലുള്ളത്​. 'പുറത്തുള്ളവർ'ക്കെതിരെ മുൻകാലങ്ങളിൽ ശിവസേന ഉയർത്തിയ 'മണ്ണി​െൻറ മക്കൾ' വാദം ഏറ്റവും തിരിച്ചടിയായത്​ ബിഹാറിനായതുകൊണ്ട്​ അത്​ ഗുണം ചെയ്യുമെന്നാണ്​ അവരുടെ കണക്കുകൂട്ടൽ.

അതുകൊണ്ടുതന്നെ, അശ്ലീലവും ഇക്കിളിപ്പെടുത്തുന്നതുമായ വിവരണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെ പ്രതീക്ഷിക്കാം. ചോർന്നുപോകുന്ന പല സ്വകാര്യ സംഭാഷണങ്ങളു​ം കാതുകളിലെത്താം. ബിഹാർ തെരഞ്ഞെടുപ്പ്​ അടുത്തെത്തിയതിനാൽ, ബി.ജെ.പിയുമായി സഹകരിക്കുന്ന അഭിനേതാക്കൾ സുശാന്തിന്​ നീതി തേടിയുള്ള പ്രചാരണം സജീവമാക്കി നിർത്താനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടു​ത്തും. ദേവേന്ദ്ര ഫഡ്​നാവിസ്​ പട്​നയിലേക്ക്​ പറന്നെത്തി ഈ സന്ദേശം പ്രചരിപ്പിക്കാൻ ചുക്കാൻ പിടിക്കും. അനൗദ്യോഗികമായി ബിഹാറി​െല ബി.ജെ.പി കാമ്പയി​െൻറ ചുമതലക്കാരനും അദ്ദേഹം തന്നെയായിരിക്കും.

(പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയും കോളമിസ്​റ്റുമാണ്​ ലേഖിക)

കടപ്പാട്​: www.ndtv.com

Tags:    
News Summary - BJP's "Pappu 2" Targets Aaditya Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.