ഈ മുംബൈ മഹാനഗരത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയായി ജീവിതം കരുപ്പിടിപ്പിക്കാൻ വന്നു ചേർന്നയാളാണ് ഞാൻ. ഇപ്പോൾ ഈ ദുരിതകാലത്ത് അന്തർ സംസ്ഥാന തൊഴിലാളികളെ വീടുകളിലെത്തിക്കുന്നതിന് എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാൻ മുതിർന്നത്, അവരുടെ വേദനകൾ അറിയാൻ കഴിയുന്ന ഒരാളാണെന്നതു കൊണ്ടാണ്. രാഷ്ട്രീയം ഉൾപെടെ മറ്റൊരു താൽപര്യവും അതിനു പിന്നിലില്ല. രാഷ്ട്രീയത്തോട് പ്രതിപത്തിയില്ലാത്തയാളാണ് ഞാൻ. ചെയ്തതൊക്കെ അന്തർ സംസ്ഥാന തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടു മാത്രമാണ്. അവരെ കുടുംബത്തോടൊപ്പം തിരിച്ചെത്തിക്കുകയെന്നതു മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.
അവസാനത്തെ തൊഴിലാളിയും വീടണയുന്നതുവരെ പ്രവർത്തനം തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മുഴുവൻ കരുത്തോടെ ആ യാത്ര തുടരണം. ഈ മഹാമാരിക്കാലത്ത് ആരും വീട്ടിലല്ലാത്തതു കൊണ്ട് ബുദ്ധിമുട്ടരുത്. എല്ലാവരെയും വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള പ്രയത്നങ്ങളാണ് നടത്തുന്നത്.
ബാന്ദ്ര ടെർമിനസിൽ കഴിഞ്ഞ ദിവസം അന്തർ സംസ്ഥാന തൊഴിലാളികളെ കാണാെനത്തിയ എന്നെ െറയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തടഞ്ഞു നിർത്തിയിരുന്നു. ഇതാദ്യമാണ് അവരെന്നെ തടയുന്നത്. അവെര കുറ്റം പറയാനാവില്ല. 2000-2500 തൊഴിലാളികൾ എന്നെ കാണാൻ ആവേശപൂർവം കാത്തിരിക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ പോകുമെന്ന് അവർ കരുതിയിരിക്കാം. വ്യക്തിപരമായി തൊഴിലാളികളെ കാണാൻ പാടില്ലെന്ന് അവരറിയിച്ചു. നടപടിക്രമങ്ങൾ എനിക്ക് മനസിലാവുകയും ഞാനത് അനുസരിക്കുകയും ചെയ്തു.
അന്തർ സംസ്ഥാന തൊഴിലാളികളുടെ വികാരം എനിക്ക് നന്നായി മനസ്സിലാകും. പഞ്ചാബിലെ മോഗയിൽ നിന്ന് തൊഴിലാളിയായി മുംബൈയിലെത്തിയയാളാണ് ഞാനും. അവിടുന്ന് ഒരു ദിവസം ട്രെയിൻ കയറി ഞാൻ ഇവിടെയെത്തുകയായിരുന്നു. അതിനുശേഷമാണ് 'ദബാങ്ങും' 'ജോധ അക്ബറും' േപാലുള്ള സിനിമകളിൽ ഞാൻ അഭിനയിച്ചത്. ഓരോരുത്തരും മഹാനഗരങ്ങളിലെത്തുന്നത് മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്ന രീതിയിലുള്ള വലിയ സ്വപ്നങ്ങളും മനസിൽ പേറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.