പാ​ർ​ട്ടി​ക്കോ​ട്ട​യി​ലെ ജാ​തി​മു​റി​വു​ക​ൾ

ഉ​ത്താ​പു​ര​ത്ത് ജാ​തി​മ​തി​ൽ പൊ​ളി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ സി.​പി.​എ​മ്മി​ന്റെ കേ​ര​ള​ത്തി​ലെ ശ​ക്തി​കേ​​ന്ദ്ര​ത്തി​ലാ​ണ് മ​ക​ൾ​ക്ക് നീ​തി തേ​ടി ഒ​രു വ​യോ​ധി​ക​ൻ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത്

ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി അ​ടു​ത്തി​ല ദി​വ്യ നി​വാ​സി​ൽ എം. ​ശ​ങ്ക​ര​ന്റെ വാ​ട്സ്ആ​പ് ഡി.​പി നോ​ക്കു​ക. കൊ​ടി തോ​ര​ണ​ങ്ങ​ൾ​ക്കി​ടെ അ​ഭി​മാ​ന​ത്തോ​ടെ ചെ​ങ്കൊ​ടി വാ​നി​ലേ​ക്കു​യ​ർ​ത്തു​ന്ന ചി​ത്ര​മാ​ണ​ത്. പാ​ർ​ട്ടി​യും നാ​ട്ടു​കാ​രു​ടെ ശ​ങ്ക​രേ​ട്ട​നും ത​മ്മി​ലെ ബ​ന്ധം വ്യ​ക്ത​മാ​ക്കാ​ൻ ഇ​തി​ലും വ​ലി​യ ഉ​ദാ​ഹ​ര​ണം വേ​ണ്ട. ചെ​റു​പ്രാ​യ​ത്തി​ലേ വി​പ്ല​വ പ്ര​സ്ഥാ​ന​ത്തി​നൊ​പ്പം നി​ല​കൊ​ണ്ടു. ബാ​ങ്ക് ജോ​ലി​ക്കാ​ല​ത്ത് ഇ​ട​തു യൂ​നി​യ​നി​ൽ. വി​ര​മി​ച്ച​ശേ​ഷ​വും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വം.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പു കാ​ലം ശ​ങ്ക​രേ​ട്ട​ന് മ​റ​ക്കാ​നാ​വി​ല്ല. വി​പ്ല​വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ചോ​ര​ച്ചാ​ലു​ക​ൾ നീ​ന്തി​യ​തി​ന്റെ ഓ​ർ​മ​പ്ര​സം​ഗ​ങ്ങ​ളും അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങു​മ്പോ​ൾ മു​ഖ​ത്തെ ക​ണ്ണീ​ർ​ചാ​ൽ തു​ട​ച്ച് പൊ​ള്ളു​ന്ന ചൂ​ടി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും വ​ക്കീ​ലാ​പ്പീ​സു​ക​ളും ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു എ​ഴു​പ​ത് പി​ന്നി​ട്ട ഈ ​മ​നു​ഷ്യ​ൻ. ഭ​ർ​തൃ​വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മ​ക​ൾ ദി​വ്യ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

മ​ക​ൾ ആ​ത്മ​ഹ​ത്യ​ചെ​യ്തെ​ന്ന ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ ഭാ​ഷ്യം ചോ​ദ്യം​ചെ​യ്യാ​തെ ശ​രി​വെ​ച്ചാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഭ​ർ​ത്താ​വി​ന്റെ വീ​ട്ടി​ൽ മ​ക​ൾ നി​ര​ന്ത​രം പീ​ഡ​ന​മ​നു​ഭ​വി​ച്ചെ​ന്നും ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പം നേ​രി​ട്ടെ​ന്നും കാ​ണി​ച്ച് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സ് അ​ന​ങ്ങി​യി​ല്ല.

മരണപ്പെട്ട ദിവ്യ

പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ചു. പൊ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യം. വി​ഷ​യം മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഇ​തി​ന​കം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത നേ​ടി​യ രാ​ജ്യ​ത്തെ ആ​ദ്യ പ​ഞ്ചാ​യ​ത്താ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ഴോം. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ മേ​ധാ​വി​ത്വ​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​തി​പ​ക്ഷം പോ​ലു​മി​ല്ല . 11ാം വാ​ർ​ഡി​ലെ എ​രി​പു​ര​ത്താ​ണ് എം. ​ശ​ങ്ക​ര​നും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന ദ​ലി​ത് കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ടു​ത്തി​ല ബ്രാ​ഞ്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല. എ​സ്.​ബി.​ഐ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന മ​ക​ൾ ദി​വ്യ​ക്ക് നാ​ട്ടി​ൽ​നി​ന്നൊ​രു വി​വാ​ഹാ​ലോ​ച​ന വ​ന്നു. ആ​ദ്യ വി​വാ​ഹ​ത്തി​ൽ കൈ​പൊ​ള്ളി​യ മ​ക​ൾ മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ആ​ദ്യം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ മ​ക​നൊ​പ്പം ക​ഴി​യാ​മെ​ന്ന് അ​വ​ൾ ഉ​റ​പ്പി​ച്ചു.

ഒ​രു മേ​ൽ​ജാ​തി​യി​ൽ നി​ന്നു​ള്ള​യാ​ളാ​യി​രു​ന്നു പ്ര​തി​ശ്രു​ത വ​ര​ൻ. വി​വാ​ഹ​മോ​ചി​ത​ൻ; ചെ​റി​യൊ​രു മ​ക​ളു​ണ്ട്. ജാ​തി വ്യ​ത്യാ​സം പ്ര​ശ്ന​മാ​കു​മോ എ​ന്ന് സ​ന്ദേ​ഹി​ച്ച​പ്പോ​ൾ ‘ഇ​പ്പോ​ഴ​ത്തെ കാ​ല​ത്ത് എ​ന്ത് ജാ​തി’​യെ​ന്ന ന​വോ​ത്ഥാ​ന കേ​ര​ള ഡ​യ​ലോ​ഗാ​യി​രു​ന്നു മ​റു​പ​ടി. കാ​ര​ണ​വ​ൻ​മാ​ർ ഒ​ത്തു​ചേ​ർ​ന്ന് തീ​രു​മാ​നി​ച്ചു, ഒ​ടു​വി​ൽ 2023 ഏ​പ്രി​ൽ 17ന് ​ക​ല്യാ​ണം ന​ട​ന്നു.

ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. ഭ​ർ​തൃ​മാ​താ​വ് ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കാ​നും അ​പ​മാ​നി​ക്കാ​നും തു​ട​ങ്ങി​യ​താ​യി ദി​വ്യ പ​ല​വ​ട്ടം സ​ങ്ക​ടം പ​റ​ഞ്ഞു. ജാ​തി​യു​മാ​യി ചേ​ർ​ത്ത് അ​റ​യ്ക്കു​ന്ന തെ​റി​വി​ളി​ക​ൾ, ദി​വ്യ പാ​ച​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ത്ത​ത്ര ജാ​തി വി​രോ​ധം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചു.

ഇ​നി​യും ഒ​രു വി​വാ​ഹ​മോ​ച​നം ചി​ന്തി​ക്കാ​വു​ന്ന​തി​ല​പ്പു​റ​മാ​യി​രു​ന്നു ദി​വ്യ​ക്ക്. എ​ല്ലാം അ​ട​ക്കി​പ്പി​ടി​ച്ച് എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് ക​രു​തി​യാ​ണ് സ​ഹി​ക്കാ​വു​ന്ന​തി​ല​പ്പു​റ​വും സ​ഹി​ച്ച് അ​വ​ൾ അ​വി​ടെ ക​ഴി​ഞ്ഞ​തെ​ന്ന് സ​ഹോ​ദ​രി ധ​ന്യ പ​റ​യു​ന്നു.

ഈ ​വ​ർ​ഷം ജ​നു​വ​രി 25ന് ​ദി​വ്യ മ​രി​ച്ചെ​ന്ന വി​വ​ര​മെ​ത്തി. ആ​ത്മ​ഹ​ത്യ​യെ​ന്ന് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും പ​റ​യു​മ്പോ​ൾ ഒ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്ന് ദി​വ്യ​യു​ടെ വീ​ട്ടു​കാ​ർ വി​ശ്വ​സി​ക്കു​ന്നു. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​താ​ണെ​ന്നും അ​ത്ര​ക്കും വ​ലി​യ പീ​ഡ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും കു​ടും​ബം ആ​വ​ർ​ത്തി​ക്കു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ, ജാ​ത്യാ​ധി​ക്ഷേ​പ​വും ഗാ​ർ​ഹി​ക പീ​ഡ​ന​വും ന​ട​ന്ന​താ​യ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ പോ​ലും അ​വ​ർ കൂ​ട്ടാ​ക്കു​ന്നി​ല്ല.

ദ​ലി​തു​ക​ളെ അ​ക​റ്റി​നി​ർ​ത്താ​ൻ ത​മി​ഴ്നാ​ട്ടി​ലെ ഉ​ത്താ​പു​ര​ത്ത് മേ​ൽ​ജാ​തി​ക്കാ​ർ പ​ണി​ത ജാ​തി​മ​തി​ൽ പൊ​ളി​ച്ചു​ക​ള​യാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ അ​​തേ സി.​പി.​എ​മ്മി​ന്റെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​കേ​​ന്ദ്ര​ത്തി​ലാ​ണ് ജാ​ത്യാ​തി​ക്ര​മ​ത്തി​ന് പി​ന്നാ​ലെ മ​രി​ച്ച മ​ക​ൾ​ക്ക് നീ​തി തേ​ടി ഒ​രു വ​യോ​ധി​ക​ൻ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത്.

ഇ​ത് ദി​വ്യ​യു​ടെ മാ​ത്രം ക​ഥ​യ​ല്ല. ദ​ലി​ത​ർ ഇ​ര​ക​ളാ​യ ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ളാ​ണ് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഈ​റ്റി​ല്ല​ത്ത് നി​ര​ന്ത​രം ന​ട​മാ​ടു​ന്ന​ത്. തൊ​ട്ടു​കൂ​ടാ​യ്മ പോ​ലും പ​ല​യി​ട​ത്തും നി​ല​നി​ൽ​ക്കു​ന്നു.

ഗാ​ർ​ഹി​ക പീ​ഡ​ന സം​ഭ​വ​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം ല​ഭി​ക്കു​ക​യും അ​ന്വേ​ഷ​ണ​ത്തി​നും ന​ട​പ​ടി​ക​ൾ​ക്കും അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​യ്യു​ന്ന​ത് സ​മീ​പ​കാ​ല​ത്ത് പ​തി​വാ​ണെ​ങ്കി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ​തും മ​രി​ച്ച​തും ദ​ലി​ത​രാ​ണെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ലും മാ​ധ്യ​മ റി​പ്പോ​ർ​ട്ടി​ങ്ങി​ലും പോ​ലും വി​വേ​ച​ന​വും താ​ൽ​പ​ര്യ​രാ​ഹി​ത്യ​വും പ്ര​ക​ട​മാ​ണ്.

(തു​ട​രും)

Tags:    
News Summary - Caste rifts in party quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.