ഭീകരൻ ദേവീന്ദറിന്​ ജാമ്യം കിട്ടു​േമ്പാൾ സഫൂറക്ക്​ ജാമ്യമില്ല, ഇശ്​റത്തി​െൻറ ജാമ്യം നീട്ടില്ല

ഹിസ്​ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം പിടികൂടിയ മുൻ ജമ്മുകശ്​മീർ ഡി.എസ്​.പി ദേവീന്ദർ സിങ്ങിന്​ ജാമ്യം അനുവദിച്ചതിനു പിന്നാലെ ഡൽഹി പൊലീസി​​​​െൻറ കപടനാട്യത്തിനെതി​െര ട്വിറ്റർ ഉൾപെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ രോഷം തിളയ്​ക്കുന്നു. സമയത്തിന്​ ചാർജ്​ ഷീറ്റ്​ നൽകാതെ ഭീകരന്​ ജാമ്യം കിട്ടാൻ വഴിയൊരുക്കിയ ഡൽഹി പൊലീസ്​, ഗർഭിണിയായ സഫൂറ സർഗാറിന്​ ജാമ്യം കിട്ടാതെ ജയിലിൽ തളച്ചിടുന്നതിൽ കാട്ടുന്ന ‘ശുഷ്​കാന്തി’ ചൂണ്ടിക്കാട്ടിയാണ്​ പ്രതിഷേധം കനക്കുന്നത്​. രണ്ടു ഭീകരരെ സ്വന്തം വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ശ്രീനഗർ ജമ്മു ഹൈവേയിൽനിന്നാണ്​ ജനുവരിയിൽ ദേവീന്ദർ അറസ്​റ്റിലായത്​. ​

‘ഭീകരന്​ ജാമ്യം, സമാധാനപരമായി പ്രതിഷേധം നടത്തിയവർക്ക്​ ജയിൽ! നന്നായിരിക്കുന്നു സ്​പെഷൽ പൊലീസ്​’ എന്ന്​ പ്രശാന്ത്​ ഭൂഷൺ ട്വിറ്ററിൽ വിമർശിച്ചു.  ‘തീർത്തും അസ്വീകാര്യമാണിത്​. സർക്കാറിന്​ താൽപര്യമില്ലാത്തവർക്കെതിരെ എല്ലായ്​പോഴും വ്യാജ അന്വേഷണം നടത്താനും സംശയകരമായ കുറ്റപത്രങ്ങൾ സമർപ്പിക്കാനും ഡൽഹി പൊലീസിന്​ സമയം കിട്ടുന്നുണ്ട്​. അപ്പോഴാണ്​​ സമയത്തിന്​ ചാർജ്​ ഷീറ്റ്​ നൽകുന്നതിൽ പരാജയപ്പെട്ട്​ ഭീകരവാദ ​േകസിൽ അറസ്​റ്റ്​ ചെയ്യ​െപ്പട്ട ദേവീന്ദർസിങ്ങിന്​ ജാമ്യം ലഭിക്കുന്നത്​. സർക്കാറി​​​​െൻറ തട്ടിപ്പിനും കാപട്യത്തിനും മറ്റൊരു ഉദാഹരണമാണിത്​.’ -ഒരാൾ ട്വിറ്ററിൽ കുറിച്ചു. ‘ഇന്ത്യയിൽ നിങ്ങൾ പ്രതിഷേധത്തിൽ പ​ങ്കെടുത്ത്​ ജയിലിലായതിനേക്കാൾ എളുപ്പത്തിൽ ജാമ്യം കിട്ടുക ഭീകരരെ വാഹനത്തിൽ കടക്കാൻ സഹായിച്ചാലാകും’ -മറ്റൊരാൾ ട്വീറ്റ്​ ​െചയ്​തു. ‘ഗർഭിണിയായ വിദ്യാർഥിനി സഫൂറ ജയിലിൽ, ഭീകരവാദി ദേവീന്ദർ ജാമ്യത്തിൽ’ എന്ന തലക്കെട്ടിൽ ഇരുവരുടേയും ചിത്രം ചേർത്ത്​ ട്വീറ്റ്​ ചെയ്​തവരേറെ. 

‘ദേശീയ പൗരത്വ ഭേദഗതിക്കെതി​െര ശഹീൻബാഗിൽ പ്രക്ഷോഭം നടത്തിയവരെ പിന്തുണക്കാൻ  സ്വന്തം ഫ്ലാറ്റ്​ വിറ്റ ഡി.ആർ. ബിന്ദ്രയെ കേസിൽ പ്രതി ചേർത്ത്​ കുറ്റപത്രം സമർപ്പിച്ച ഡൽഹി പൊലീസ്​, പുൽവാമ ആക്രമണക്കേസിലെ ഭീകരരെ സഹായിക്കാൻ രാജ്യത്തെ തന്നെ വിറ്റ ദേവീന്ദർസിങ്ങിനെതിരെ കുറ്റപത്രം സമർപ്പിച്ചില്ല’ -എന്ന്​ മറ്റൊരു ട്വീറ്റിൽ കുറ്റപ്പെടുത്തുന്നു. 

ഡൽഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധ​െപ്പട്ട്​ പലരേയും തെരഞ്ഞുപിടിച്ച്​ ജയിലിലടക്കാൻ പൊലീസ്​ ജാഗ്രത പുലർത്തിയ കാലത്താണ്​ ദേവീന്ദറിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സമയം ലഭിക്കാതെ പോയതെന്നതാണ്​ വിചിത്രം. ദേവീന്ദറിന്​ ജാമ്യം ലഭിച്ച വെള്ളിയാഴ്​ച മറ്റൊരു പ്രധാന ഹരജി കൂടി ഡൽഹി സെഷൻസ്​ കോടതികളിൽ പരിഗണനക്കെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മുൻ കോൺഗ്രസ്​ കൗൺസിലർ ഇശ്​റത്​ ജഹാ​​​​െൻറ ജാമ്യം നീട്ടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു അത്​. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം, പക്ഷേ ഡൽഹി കോടതി നിരസിച്ചതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു. യു.എ.പി.എ ചുമത്തിയാണ്​ ഇശ്​റത്തിനെതിരെ കേസെടുത്തത്​. വിവാഹത്തിനായി ജൂൺ 19 വരെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ജൂൺ 12ന്​ വിവാഹം കഴിഞ്ഞ തനിക്ക്​ ഒരാഴ്​ച കൂടി ജാമ്യം നീട്ടിത്തരണമെന്ന അപേക്ഷ അഡീഷനൽ സെഷൻസ്​ ജഡ്​ജ്​ ധർമേന്ദർ റാണ നിരസിച്ചു. വെള്ളിയാഴ്​ച ജയിലിൽ തിരിച്ചെത്താനായിരുന്നു കോടതി നിർ​േദശം. 

കോവിഡ്​ 19 സ്​ഥിരീകരിച്ച ബന്ധുവുമായി ഇശ്​റത്തി​​​​െൻറ ഭർത്താവിന്​ സമ്പർക്കമുണ്ടായെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ബോധിപ്പിച്ച അഭിഭാഷകൻ, ഇശ്​റത്തിനും ചില രോഗലക്ഷണങ്ങളുണ്ടെന്നും ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. കോവിഡ്​ പരിശോധനക്ക്​ മു​മ്പ്​ ഒരാഴ്​ച നിരീക്ഷണത്തിലിരിക്കാനും അതുകഴിഞ്ഞ്​ കോവിഡ്​ ടെസ്​റ്റ്​ നടത്താനുമാണ്​ മാക്​സ്​ ആ​ശുപത്രിയിലെ ഡോക്​ടർമാർ നൽകിയ നിർദേശമെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഭർത്താവിന്​ കോവിഡ്​ ടെസ്​റ്റ്​ നടത്താനും ഇശ്​റത്തിന്​ വേണ്ട വൈദ്യസുരക്ഷ ജയിൽ സൂപ്രണ്ട്​ ലഭ്യമാക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം. അഭിഭാഷക കൂടിയായ ഇശ്​റത്തി​െന ഡൽഹി അക്രമസംഭവങ്ങൾക്കുപിന്നാലെ, ഭീകരവിരുദ്ധ നിയമം ചുമത്തിയാണ്​ ജയിലിലടച്ചത്​.  

എന്നാൽ, ദേവീന്ദറിനും കേസിൽ ഒപ്പമുള്ള ഇർഫാൻ ശാഫി മിറിനും ജാമ്യം ലഭിക്കുകയും ചെയ്​തു. അനുവദിക്കപ്പെട്ട 90 ദിവസം കഴിഞ്ഞിട്ടും ഇവർക്കെതിരായ കേസുകളിൽ ഡൽഹി പൊലീസി​​​​െൻറ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതുകൊണ്ടാണ്​ ജാമ്യം അനുവദിക്കുന്നതെന്ന്​ കോടതി വ്യക്​തമാക്കിയിരുന്നു. ബുധനാഴ്​ചയാണ്​ ജാമ്യം തേടി സിങ്​ കോടതിയെ സമീപിച്ചത്​. 

ഇശ്​റത്തിനു പുറമെ, ജാമിയ മില്ലിയ്യ യൂനിവേഴ്​സിറ്റി വിദ്യാർഥികളായ സഫൂറ സർഗാർ, മീരാൻ ഹൈദർ, ആസിഫ്​ ഇഖ്​ബാൽ തൻഹ, ഗുൽഫിഷ ഖാത്തൂൻ, ശിഫാഉർ റഹ്​മാൻ എന്നിവരും ജയിലിലാണ്​. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഗർഭിണിയായ സഫൂറ പലതവണ ജാമ്യം ​േതടി കോടതിയെ സമീപിച്ചിട്ടും ഹരജികൾ തള്ളുകയായിരുന്നു. 

Tags:    
News Summary - Condemnation pour in for Delhi Police after terror accused Davinder Singh -Open Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT