ഒരു ശനിയാഴ്‌ച പതിവുപോലെ പതിവ് കപ്പ് ചായയും കുടിച്ചു അമ്മയോട് യാത്രചോദിച്ച് ഒ.പിയിലെത്തി കൃത്യനിർവഹണം തുടങ ്ങിയതായിരുന്നു നെഞ്ചുരോഗ വിഭാഗത്തിലെ ഡോ.അരുൺ. ഒന്നു രണ്ട്ചുമ, പനി ഒക്കെ നോക്കി കഴിഞ്ഞപ്പോഴാണ് പന്ത്രണ്ടോ പതി നാലോ നമ്പർ ആയി അവർ ഡോക്ടർക്ക് മുന്നിലെത്തിയത്. തീർത്തും ക്ഷീണമുള്ള ഒരു രോഗി. ഒന്നു രണ്ടു നാളായി പനി, നല്ല ചുമ, കഫക്കെട്ട്. യാത്ര ഒന്നും ചെയ്തിട്ടില്ല. തിരക്കുള്ള ഒ.പിയിൽ മരുന്നെഴുതി, ടെസ്റ്റ് ചെയ്യാൻ വിടാൻ തുടങ്ങും മുമ ്പ് വെറുതേ ഒരു ചോദ്യം. വീട്ടിലോ അടുത്തോ വേറെ ആർക്കെങ്കിലും ഇതുപോലെ ഒരു അസുഖം? അപ്പോഴാണ് ഇറ്റലിയിൽ നിന്നു വിരുന ്നു വന്നു നാട്ടിൽ മുഴുവൻ ചുറ്റിനടക്കുന്ന കുടുംബത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉള്ളിൽ ഒന്നു കാളിയെങ്ക ിലും കൊറോണ എന്ന അസുഖമാകുമോ എന്ന ഒരു ശക്തമായ തോന്നലാണ് ആദ്യം ഉണ്ടായത്. സമചിത്തതയോടെ അവരെ കൂട്ടി ഡോക്ടർ മറ്റൊരു മുറിയിലേക്ക്...
മുന്നിൽ വരുന്ന മറ്റു രോഗികളെ ഒക്കെ മാറ്റിനിർത്തി ലിഫ്റ്റിൽ കയറി പോവുകയായിരുന്നു. ഇതേസമയം ത ന്നെ ആശുപത്രി സൂപ്രണ്ടിനെയും വിവരം അറിയിച്ചു. അവരെ ഒരു സംശയത്തിെൻറ പേരിൽ മുറിയിൽ ആക്കിയെങ്കിലും അതിവേഗം ഡ ി.എം.ഒ യെയും മറ്റ് ആരോഗ്യപ്രവർത്തകരേയും വിവരം ധരിപ്പിച്ചു. 13 കി.മീ അകലെയുള്ള ഒരു ആശുപത്രിയിലേക്ക് ഇവരെ മാറ്റുക യായിരുന്നു. സ്വയം എന്തു ചെയ്യണം എന്നറിയാത്ത അവസ്‌ഥ. സംശയം മാത്രമല്ലേ, ഉറപ്പില്ലല്ലോ. ദിവസമുറ തെറ്റിക്കാതെ ഒ.പ ിയിലെ മുറുമുറുപ്പുകൾക്കിടക്കു വീണ്ടും ജോലിതുടർന്നു. പിറ്റേന്നാൾ ഉച്ചയോടടുത്തു ഡോക്ടറുടെ സംശയം സ്ഥിരീകരിക്ക പ്പെടുകയും, കൂടുതൽ വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങുകയും ചെയ്തു.
സന്തോഷിച്ചു ജോലിചെയ്തിരുന് ന ഡോക്ടർ അപ്പോൾ മുതൽ അവധിയിൽ പ്രവേശിച്ചു വീട്ടിലെത്തി. ഒന്നര വയസ്സായ കുഞ്ഞിനെയും ഗർഭിണിയായ ഭാര്യയേയും കണ്ടിട ്ട് കുറച്ചു നാളായത്രേ. എന്നോട് സംസാരിക്കുമ്പോൾ അതിെൻറ ഒരു വിഷമമുണ്ടെങ്കിലും അവർ സുരക്ഷിതമായിരിക്കുന്നു എന്ന ആശ്വാസത്തിലായിരുന്നു ഡോക്ടർ. ഒന്നു രണ്ടു ദിവസം വിശ്രമജീവിതം സന്തോഷകരമായിരുന്നെങ്കിലും ചെറിയൊരു പേടി മനസ്സിലുണ്ടായത് വീട്ടിൽ കൂടെ താമസിക്കുന്ന പ്രമേഹരോഗിയായ സ്വന്തം അമ്മയെക്കുറിച്ചോർത്തപ്പോഴാണത്രേ. തന്നെക്കാൾ കൂടുതൽ ചിലപ്പോൾ അമ്മക്കാകും ബുദ്ധിമുട്ട്.
കൂടെ വരുന്ന സന്തോഷത്തിനോടൊപ്പം തന്നെ തെൻറ ജീവിതത്തിനു അസുഖങ്ങൾ ഏൽപിക്കുന്ന ക്ഷതങ്ങളെക്കുറിച്ചും ഏതൊരു ഡോക്ടറും ബോധവാനാണ്. എന്നിരുന്നാലും മുന്നിൽവരുന്ന ഏതു രോഗിയെയും എല്ലാരീതിയിലും ഒരുപോലെ പരിശോധിച്ചു സ്വയം സംതൃപ്തി അണയാറുണ്ട് ഡോക്ടർമാർ. വരുംവരായ്കകെളക്കുറിച്ച നല്ല ബോധം ഉണ്ടെങ്കിലും സമചിത്തതയോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ മുന്നിലിരിക്കുന്ന രോഗിയോടുള്ള കടമനിർവഹിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുന്നവരാണ് ഭൂരിഭാഗവും. ലിനി സിസ്റ്ററെ പോലെ എല്ലാ തട്ടിലുമുള്ള ആരോഗ്യപ്രവർത്തകർ ഒന്നിച്ചുനിന്നു ശ്രമിച്ചു കെട്ടിെപ്പാക്കിയ ഈ ആരോഗ്യ മോഡൽ മഹത്തരമാകുന്നത് ഇതുപോലുള്ള നല്ല മനസ്സുകൾകൊണ്ടാണ്. ഒരുപാട് അസുഖങ്ങൾ നേരിട്ടു പരിചരിച്ചതുകൊണ്ടുതന്നെ മറ്റുള്ളവരെപ്പോലെ ചിലപ്പോൾ ഡോക്ടർമാർ രോഗബാധിതനായില്ലെങ്കിലും വീട്ടിലുള്ളവരുടെ സ്ഥിതി അങ്ങനെയല്ല.
എെൻറ മറ്റൊരു സുഹൃത്ത് പറഞ്ഞത് കുറച്ചൊക്കെ പേടിയുണ്ടെന്നാണ്. അവർ ആരോടും പറയാതെ കുറെ നടന്നതല്ലേ? ഇവിടെ ആരൊക്കെ അങ്ങനെ വന്നിട്ടുണ്ടെന്ന് അറിയുമോ? കഴിഞ്ഞ തവണ എെൻറ കുഞ്ഞുവാവക്കു ഞാൻ കാരണം എച്ച്1 എൻ1 വന്നതാ. മാറോടു ചേർന്നു മാത്രം ഉറങ്ങുന്ന അവളുണ്ടോ മാറിക്കിടക്കുന്നു. ഈ അവസ്ഥയിലും പക്ഷേ, ലീവെടുക്കാനും തോന്നുന്നില്ല. ഒ.പിയിൽ ഞാൻ മാത്രമല്ലേ അവർക്കും ഉള്ളൂ? എന്തു ചെയ്യണമെന്നറിയില്ല. അവർക്കൊരു വാക്കു പറയാമായിരുന്നു.
ഇന്ത്യയിലെ ശരാശരി വ്യക്തിയുടെ ആയുർദൈർഘ്യം 67.9 വർഷമാകുമ്പോൾ ഡോക്ടർമാരുടേത് 59 വർഷമാണ്. കഠിനമായ മാനസികാവസ്ഥകളിലൂടെ എന്നും കടന്നുപോകുമ്പോൾ ദൃഢമാകുന്നതു തന്നെയാണ് ഡോക്ടർമാരുടെ മനസ്സ്. പക്ഷേ, പലപ്പോഴും ഒരു ചെറിയ കാര്യത്തിനോ, കരുതിക്കൂട്ടിയോ കരിവാരിത്തേക്കാൻ സമൂഹം ശ്രമിക്കുമ്പോൾ ഈ ഉൾവിളികളിൽ മനംനൊന്തു ജോലി വേണ്ടെന്നു വെച്ചവരും ആവശ്യമില്ലാത്ത ചില സുപ്പീരിയർമാരുടെ സ്വാർഥമനോഭാവംകൊണ്ടും അനാവശ്യമായ ഇടപെടലുകൾകൊണ്ടും ഇകഴ്ത്തലുകൾ കൊണ്ടും തലകുമ്പിട്ട് തോറ്റുപോകുന്നവരും ഉണ്ട് ഞങ്ങൾക്കിടയിൽ.
ജോലിഭാരമുണ്ടെങ്കിലും നമ്മൾ ചികിത്സിച്ച ഒരു രോഗിയുടെ രണ്ടു നല്ല വാക്ക്, അല്ലെങ്കിൽ ഒരു രോഗി അസുഖം ഭേദമായി പുഞ്ചിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ വരുന്ന ഒരു ആശ്വാസം-അതാണ് വീണ്ടും ഡോക്ടറെ കർമനിരതനാക്കുന്നത്. അരുൺ ഡോക്ടർക്ക് മക്കളെ കാണാത്ത വിഷമം ഒരു ഭാഗത്ത്, അമ്മക്ക് അസുഖം വരുമോ എന്ന ശങ്ക മറുഭാഗത്ത്. മുകളിൽ അടച്ചിട്ട ഒറ്റമുറിയിൽ കഴിയുമ്പോൾ ഈ ചൂടുകാലത്ത് എ.സി പോലും ഉപയോഗിക്കാൻ ഭയം. അതുകാരണം, വരുന്ന തൊണ്ടവേദനയോ പനിയോ കോവിഡ് ആണോ എന്നു വീണ്ടും ഒരു സംശയമുണ്ടാക്കിയാൽ 14 ദിവസത്തെ വനവാസം വീണ്ടും നീളും.
പകർച്ചവ്യാധി നിയന്ത്രണങ്ങൾക്കു പൊതുജനങ്ങളുടെ പങ്ക് വളരെ വലുതാണ്. അത് ഡെങ്കിയോ പക്ഷിപ്പനിയോ നിപയോ കോവിഡോ ആകട്ടെ, സ്വയം നിർവഹിക്കേണ്ട കർത്തവ്യം മറച്ചുവെച്ചു, തനിക്കൊന്നും വരില്ല എന്ന അമിത ആത്മവിശ്വാസത്തോടെ കൂട്ടംകൂട്ടമായി സിനിമക്കോ മാളുകളിലോ വിശ്വാസ, ആചാരചടങ്ങുകൾക്കോ ആശുപത്രി സന്ദർശനത്തിനോ എയർപോർട്ടിൽ യാത്രയയക്കാനോ പോകുമ്പോൾ അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങളെക്കുറിച്ചും ഓടിവന്നാൽ സ്വീകരിക്കുന്ന സിസ്റ്റർമാരെയും അപോത്തിക്കിരികളെ കുറിച്ചുമൊക്കെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. ഉത്തരവാദിത്തബോധമുള്ള നല്ല ജനതയായി ഈ മാരിയെയും നമുക്ക് ഒന്നിച്ചു മറികടക്കാം. 'നിപ' പോലെ ഭയപ്പെടേണ്ട ഒരു അസുഖമല്ല കോവിഡ്-19. വർഷം തോറും ഇതിൽ എത്രയോ മടങ്ങു റോഡപകടങ്ങൾ സംഭവിക്കുന്നു. ദുരന്ത(മരണ)നിരക്ക് പൊതുവേ കുറഞ്ഞ അസുഖമായതിനാൽതന്നെ ശ്രദ്ധയും ജാഗ്രതയും ഉണ്ടെങ്കിൽ ഇതും കഴിഞ്ഞുപോകും. കോവിഡ് പ്രതിരോധത്തിനായി നമുക്ക് ഒന്നിച്ചുനിൽക്കാം, ഒന്നിച്ചു മറികടക്കാം.
പ്രതിരോധിക്കാം കരുതലോടെ...
കോവിഡ്–19; ലോകത്തെയൊന്നാകെ മുൾമുനയിലേക്ക് തള്ളിയിട്ട് അതിവേഗം പടരുന്ന അന്തക വൈറസ്. പ്രത്യേക മരുന്നുകളോ ചികിത്സയോ ഇല്ലാത്തതിനാൽ അനുതാപ ചികിത്സകൊണ്ടും സ്വയം പ്രതിരോധംകൊണ്ടും മാത്രം നിയന്ത്രിക്കാനാവുന്ന രോഗമാണിത്. സംസ്ഥാനത്ത് സർക്കാർ ശക്തമായ നിയന്ത്രണ നടപടികളും ജാഗ്രത നിർദേശങ്ങളുമായി കൂടെയുണ്ട്. ഒപ്പം, നാമോരോരുത്തരും നിർവ്വഹിക്കേണ്ട കടമകളും എടുക്കേണ്ട മുൻകരുതലുകളും ഏറെയാണ്.
ഗൃഹനിരീക്ഷണത്തിലുള്ളവർ ശ്രദ്ധിക്കാൻ
●രോഗബാധിത പ്രദേശത്തുനിന്ന് എത്തുമ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പുറപ്പെട്ട തീയതി മുതൽ 28 ദിവസത്തേക്ക് വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിയുക.
●ഇക്കാലയളവിൽ പനി, ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെട്ടാൽ നേരിട്ട് ആശുപത്രികളിലേക്ക് പോകരുത്. 'ദിശ' നമ്പർ ആയ 0471 2552056/1056 ലോ അതത് ജില്ല കൺട്രോൾ യൂനിറ്റിലോ വിളിച്ച്, ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുക.
●കുടുംബാംഗങ്ങളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. കുടുംബത്തിലെ ഒരു അംഗം മാത്രം പരിചരിക്കുക.
●ചെറിയ കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, ഗുരുതര രോഗബാധിതർ എന്നിവരുമായി ഒരു സമ്പർക്കവും പാടില്ല.
●നിരീക്ഷണത്തിലുള്ളയാൾ ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, കക്കൂസ് തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടത്
●പരീക്ഷക്ക് വരുന്ന കുട്ടികൾ കൊണ്ടുവരുന്ന പേന, റബർ, സ്കെയിൽ, കുപ്പിവെള്ളം തുടങ്ങിയവ പങ്കുവെക്കരുത് എന്ന് നിർദേശിക്കുക.
●ഒരു ബെഞ്ചിൽ പരമാവധി രണ്ടുപേർ എന്ന രീതിയിൽ ഇരുത്തുക.
●പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ പ്രത്യേക മുറിയിൽ, ഒരു ബെഞ്ചിൽ ഒരാൾ എന്ന രീതിയിൽ ഇരുത്തി പരീക്ഷ എഴുതിക്കുക.
●പരീക്ഷകൾ നടത്തുന്ന മുറികളുടെ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പുവരുത്തുക. ക്ലാസ് മുറികൾ എ.സി സംവിധാനം ഉള്ളത് ആണെങ്കിൽ ഇക്കാലയളവിൽ അത് ഉപയോഗിക്കരുത്.
●ശ്വാസകോശ രോഗലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.
●പരീക്ഷ കഴിഞ്ഞ് കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക.
മുൻകരുതലുകൾ
●ഇടക്കിടെ കൈകഴുകുക
എ-ഭക്ഷണം തയാറാക്കുന്നതിനു മുമ്പും തയാറാക്കുന്ന സമയത്തും അതിന് ശേഷവും.
ബി- ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വീട്ടിൽ ഛർദിയോ വയറിളക്കമോ ഉള്ള ഒരാളെ പരിചരിക്കുന്നതിനു മുമ്പും രോഗിയുടെ മുറിവ് ശുശ്രൂഷിക്കുന്നതിനു മുമ്പും ശേഷവും.
സി-ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം, മൂക്ക് തുടച്ച ശേഷം, ചുമ അല്ലെങ്കിൽ തുമ്മൽ എന്നിവക്കു ശേഷം
ഡി- മൃഗതീറ്റ, അല്ലെങ്കിൽ മൃഗ മാലിന്യങ്ങൾ എന്നിവ തൊട്ടശേഷം
ഇ- വളർത്തുമൃഗങ്ങളുടെ ഭക്ഷണമോ വളർത്തുമൃഗങ്ങളുടെ ട്രീറ്റുകളോ കൈകാര്യം ചെയ്ത ശേഷം
എഫ്- മാലിന്യം തൊട്ട ശേഷം
ജി- 70 ശതമാനം ആൽക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
● ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചുപിടിക്കുക.
● രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.
● ആശുപത്രികൾ സന്ദർശിക്കുമ്പോൾ മാസ്‌ക് ധരിക്കുക, അല്ലെങ്കിൽ തൂവാല ഉപയോഗിക്കുക.
● രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക, വലിയവർ ജോലിക്കു പോകാതിരിക്കുക , തിങ്ങിനിറഞ്ഞ ബസുകളിലോ മാളുകളിലോ പോകാതിരിക്കുക.
● വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരെയും അവരുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റിനിർത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.
● ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ജാഗ്രത നിർദേശം ഉണ്ടാവുന്ന സാഹചര്യത്തില്‍ ആ നിർദേശങ്ങൾ കർശനമായി പാലിക്കുക.
● ധാരാളം വിശ്രമം നേടുക.
● ഇടക്കിടെ തിളപ്പിച്ചാറ്റിയ പാനീയങ്ങൾ കുടിക്കുക
● നല്ല ഭക്ഷണം കഴിക്കുക
● തെറ്റായ വാർത്ത പ്രചരിപ്പിക്കാതെ ഇരിക്കുക.
● കോവിഡ് സ്ഥിരീകരിച്ച 109,786 ആൾക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.